നെഞ്ചിന് വേദനയെടുത്ത് പുളയുമ്പോഴും, യാത്രക്കാരുടെ ജീവൻ സുരക്ഷിതമാക്കി കെ.എസ്.ആർ.ടി.സി ഡ്രൈവർ: യാത്രക്കാരെ സുരക്ഷിതരാക്കിയ ശേഷം ഡ്രൈവർ മരണത്തിന് കീഴടങ്ങി; സംഭവം എം.സി റോഡിൽ കോടിമത നാലുവരിപ്പാതയിൽ
തേർഡ് ഐ ബ്യൂറോ
കോട്ടയം: കെ.എസ്.ആർ.ടി.സി ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് ഹൃദയാഘാതം. യാത്രക്കാരുടെ ജീവൻ സുരക്ഷിതമാക്കിയ ശേഷം ഡ്രൈവർ മരണത്തിന് കീഴടങ്ങി. ഈരാറ്റുപേട്ട കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ഡ്രൈവർ പാലാ വെട്ടിക്കുളം തിടനാട് തട്ടാപ്പറമ്പിൽ സാജു മാത്യു (43) ആണ് യാത്രക്കാരെ അപകടത്തിൽ നിന്നും രക്ഷിച്ച ശേഷം മരണത്തിന് കീഴടങ്ങിയത്.
ഞായറാഴ്ച രാവിലെ ഒൻപതരയോടെ എം.സി റോഡിൽ കോടിമത നാലുവരിപ്പാതയിലായിരുന്നു സംഭവം. ഈരാറ്റുപേട്ടയിൽ നിന്നും തിരുവനന്തപുരത്തിന് പോകുകയായിരുന്നു കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസിന്റെ ഡ്രൈവറായിരുന്നു സാജു. ബസ് കോടിമത പാലത്തിൽ എത്തിയപ്പോൾ സാജുവിന് നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. ബസിന്റെ നിയന്ത്രണം നഷ്ടമാകുമെന്ന് ഭയന്ന സാജു, ഉടൻ തന്നെ ബസ് നിർത്തി ഹാൻഡ് ബ്രേക്ക് ഇട്ട ശേഷം, സ്റ്റിയറിംഗിലേയ്ക്ക് മറിഞ്ഞു വീണു.
ഈ സമയം ബസിലുണ്ടായിരുന്ന കണ്ടക്ടർ തിടനാട് സ്വദേശി അനീഷും, ചെങ്ങന്നൂർ ഡിപ്പോയിലെ ഡ്രൈവർ ടി.കെ ലാലും ഓടിയെത്തി. ചെങ്ങന്നൂരിലേയ്ക്ക് ഡ്യൂട്ടിയിയ്ക്ക് പോകാനായാണ് ലാൽ ബസിൽ കയറിയത്. സാജുവിനെ വണ്ടിയ്ക്കുള്ളിൽ കിടത്തിയ ശേഷം, ലാൽ ബസ് സ്റ്റാർട്ട് ചെയ്ത് യാത്രക്കാരെയുമായി നേരെ ജനറൽ ആശുപത്രിയിലേയ്ക്ക് പാഞ്ഞു. ഈസമയം ബസിൽ 25ലധികം യാത്രക്കാരുണ്ടായിരുന്നു. ബസിലുണ്ടായിരുന്ന നഴ്‌സുമാർ സാജുവിനെ വാഹനത്തിൽ കിടത്തി പ്രഥമശുശ്രൂഷ നൽകി ജീവൻ രക്ഷിക്കാൻ ശ്രമിച്ചു. ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും സാജു മരിച്ചിരുന്നു. സംഭവ വിവരമറിഞ്ഞ് കെ.എസ്.ആർ.ടി.സി അധികൃതർ ആശുപത്രിയിൽ എത്തിയിട്ടുണ്ട്. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. മൂന്നുമാസംമുമ്പ് ഹൃദയാഘാതത്തെതുടർന്ന് സാജുവിനെ സ്വകാര്യആശുപത്രിയിൽ ആൻജിയോപ്ലാസ്റ്റിക്ക് വിധേയമാക്കിയിരുന്നു.
ഈ സമയം ബസിലുണ്ടായിരുന്ന കണ്ടക്ടറും, ചെങ്ങന്നൂർ ഡിപ്പോയിലെ ഡ്രൈവർ ടി.കെ ലാലും ഓടിയെത്തി. ചെങ്ങന്നൂരിലേയ്ക്ക് ഡ്യൂട്ടിയിയ്ക്ക് പോകാനായാണ് ലാൽ ബസിൽ കയറിയത്. സാജുവിനെ വണ്ടിയ്ക്കുള്ളിൽ കിടത്തിയ ശേഷം, ലാൽ ബസ് സ്റ്റാർട്ട് ചെയ്ത് യാത്രക്കാരെയുമായി നേരെ ജനറൽ ആശുപത്രിയിൽ എത്തി. അപ്പോഴേയ്ക്കും സാജു മരിച്ചിരുന്നു. സംഭവ വിവരമറിഞ്ഞ് കെ.എസ്.ആർ.ടി.സി അധികൃതർ ആശുപത്രിയിൽ എത്തിയിട്ടുണ്ട്. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.
Whatsapp Group 1 | Whatsapp Group 2 |Telegram Group