ഏറ്റുമാനൂരിന്റെ സമഗ്ര വികസനത്തിന് വൻ പദ്ധതിയുമായി നഗരസഭ: നഗരസഭയുടെ വികസന പദ്ധതികൾക്ക് അംഗീകാരം

ഏറ്റുമാനൂരിന്റെ സമഗ്ര വികസനത്തിന് വൻ പദ്ധതിയുമായി നഗരസഭ: നഗരസഭയുടെ വികസന പദ്ധതികൾക്ക് അംഗീകാരം

സ്വന്തം ലേഖകൻ

ഏറ്റുമാനൂർ: പ്രളയത്തിൽ തകർന്ന ഏറ്റുമാനൂരിന്റെയും നാടിന്റെയും സമഗ്ര പുരോഗതി ലക്ഷ്യമിട്ട് നഗരസഭ സമർപ്പിച്ച വാർഷിക പദ്ധതിയ്ക്ക് അംഗീകാരം. റോഡുകളുടെ നിർമ്മാണത്തിനായ് 7 കോടി 40 ലക്ഷം രൂപയും , സീവേജ് ട്രീറ്റ്മെൻറ് പ്ളാന്റ് സ്ഥാപിക്കുന്നതിന് 6 കോടി 50 ലക്ഷം രൂപയും കാർഷിക മേഖലയുടെ സമഗ്രവികസനത്തിനായ് 1 കോടി 20 ലക്ഷം രൂപയും സ്ത്രീകളുടെയും കുട്ടികളുടെയും വികസനത്തിനായ് 80 ലക്ഷം രൂപയും വകയിരുത്തിയ ഏറ്റുമാനൂർ – നഗരസഭയുടെ 2019 -20 ലെ വാർഷിക പദ്ധതികൾക്കാണ് അംഗീകാരം ലഭിച്ചത്. പ്രളയത്തിൽ തകർന്ന നാടിനെ കൈ പിടിച്ചുയർത്തുവാൻ കഴിയുന്ന വിവിധ പദ്ധതികൾ ഉൾപ്പെടുത്തിയാണ് പദ്ധതികൾ തയ്യാറാക്കിയിരിക്കുന്നതെന്ന് നഗരസഭാ ചെയർമാൻ ജോയി ഊന്നു കല്ലേൽ പറഞ്ഞു.
മാലിന്യ സംസ്കരണമാണ് നഗരസഭ അഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിളി ഇതിന് ശാശ്വത പരിഹാരമായാണ് സീവേജ് ട്രീറ്റ്മെന്റ് പ്ളാന്റ് സ്ഥാപിക്കുന്നത് .പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ടൗണിലെ മാലിന്യ സംസ്കരണത്തിന് ശാശ്വത പരിഹാരമാകുമെന്ന് ചെയർമാൻ പറഞ്ഞു
വീടുകളുടെ മെയ്ന്റൻസിനും ,പുതിയ വീടുകൾ നിർമ്മിക്കുന്നതിനുമായി 5 കോടി രൂപയും ,പട്ടികജാതി കോളനി ക ളു ടെ യും സങ്കേതങ്ങളുടെയും അടിസ്ഥാന സൗകര്യ വികസനത്തിനും, വനിതകളുടെയും ശിശുക്കളുടെയും ക്ഷേമത്തിനായും ,വൃദ്ധജനങ്ങളുടെ പരിപാലനത്തിനായ് വീടുകളിലെത്തി ഭക്ഷണവും മരുംന്നും അടക്കം വിതരണം ചെയ്യാൻ കുടുംബശ്രീയുടെ സഹകരണത്തോടെ സ്നേഹിത കോളിംഗ് ബെൽ സംവിധാനത്തിനും അംഗീകാരം ലഭിച്ചതായി ചെയർമാൻ പറഞ്ഞു.
മാടപ്പാട് ശിശുവിഹാറിൽ ആധുനിക സൗകര്യങ്ങളുള്ള കെട്ടിട സമുച്ചയം നിർമ്മിക്കും .പുതിയ 3 അംഗൻവാടികളുടെ നിർമ്മാണവും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ പൂർത്തീകരിക്കും.
യോഗത്തിൽ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ പി.എസ് വിനോദ് , സൂസൻ തോമസ് ,വിജി ഫ്രാൻസീസ് , ടി .പി മോഹൻ ദാസ് , ആർ. ഗണേഷ് ,ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ബോബൻ ദേവസ്യാ ,കൗൺസിലർമാരായ റ്റോമി പുളിമാൻ തുണ്ടം, ജോയി മന്നാമല, മാത്യു വാക്കത്തുമാലി ,സ്മിത ബാബുരാജ് എന്നിവർ പ്രസംഗിച്ചു.