ക്യാൻസർ രോഗ നിർണ്ണയ ക്യാമ്പ് ആറുമാനൂരിൽ
സ്വന്തം ലേഖകൻ
അയർക്കുന്നം: പള്ളം ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിന്റെ യൂണിറ്റായ ജില്ലാ ക്യാൻസർ സെന്റർ കോഴഞ്ചേരിയുടെ നേതൃത്വത്തിൽ ക്യാൻസർ രോഗനിർണ്ണയ ക്യാമ്പ് ഇരുപത്തി ആറാം തീയ്യതി ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ ആറുമാനൂർ എൻ.എസ്.എസ് കരയോഗമന്ദിരത്തിൽ വച്ച് നടത്തുന്നു. ഗർഭാശയക്യാൻസർ,വായിലുണ്ടാകുന്ന ക്യാൻസർ, ബ്രെസ്റ്റ് ക്യാൻസർ ,ത്വക്ക് ക്യാൻസർ അടക്കം സ്ത്രീകൾക്കും, പുരുഷൻമാർക്കും ഉപകാരപ്പെടുന്ന ക്യാമ്പിൽ രാവിലെ ഒമ്പത് മണിക്ക് ക്യാൻസർ അവബോധ ക്ലാസും ഉണ്ടായിരിക്കുമെന്ന് ബ്ലോക്ക് ഡിവിഷൻ മെമ്പർ ജോയിസ് കൊറ്റത്തിൽ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ അജിത് കുമാർ, 9496160467.
Third Eye News Live
0