മെഡിസെപ്പ് : അപാകതകൾ പരിഹരിക്കുക – ജോഷി ഫിലിപ്പ്

സ്വന്തം ലേഖകൻ ജീവനക്കാർക്കും പെൻഷൻകാർക്കുമായി നടപ്പിലാക്കുന്ന ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി അപാകതകൾ പരിഹരിച്ച് നടപ്പിലാക്കണമെന്ന് ഡി സി സി  പ്രസിഡന്റ് ജോഷി ഫിലിപ്പ് ആവശ്യപ്പെട്ടു. സർക്കാർ വിഹിതമില്ലാതെയും വേണ്ടത്ര ആശുപത്രികൾ ഇല്ലാതെയും പദ്ധതി നടപ്പിലാക്കുന്നത് വഞ്ചനയാണെന്നും അദ്ദേഹം പറഞ്ഞു. കേരള എൻ.ജി.ഒ. അസോസിയേഷൻ കോട്ടയം കളക്ട്രേറ്റിന് മുമ്പിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .ജില്ലാ പ്രസിഡന്റ് രഞ്ജു കെ. മാത്യു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി തോമസ് ഫെർബിറ്റ് , ജില്ലാ സെക്രട്ടറി ബോബിൻ വി .പി . , സംസ്ഥാന സെക്രട്ടേറിയറ്റ് […]

ക്യാമറ കണ്ട് കാർ ബ്രേക്ക് ചെയ്തു: കോടിമത നാലുവരിപ്പാതയിൽ വീണ്ടും വാഹനാപകടം: കാറിന് പിന്നിലിടിച്ച് ഓട്ടോറിക്ഷ മറിഞ്ഞു; അപകടത്തിൽ ആർക്കും പരിക്കില്ല

സ്വന്തം ലേഖകൻ കോട്ടയം: കോടിമത നാലുവരിപ്പാതയിൽ നിയന്ത്രണം നഷ്ടമായ ഓട്ടോറിക്ഷ കാറിന് പിന്നിലിടിച്ച് മറിഞ്ഞു. വേഗ നിയന്ത്രണ ക്യാമറ കണ്ട് വേഗം കുറയ്ക്കാൻ കാർ ബ്രേക്ക് ചെയ്തപ്പോൾ ഓട്ടോറിക്ഷ പിന്നിൽ ഇടിച്ച് മറിയുകയായിരുന്നു എന്നാണ് സൂചന. അപകടത്തിൽ ആർക്കും പരിക്കില്ല. ഓട്ടോറിക്ഷയിൽ നാല് പേരാണ് ഉണ്ടായിരുന്നത്. വ്യാഴാഴ്ച വൈകിട്ട് 5.45 ന്  കോടിമത നാലുവരിപ്പാതയിലായിരുന്നു അപകടം. കോട്ടയം ഭാഗത്ത് നിന്ന് മണിപ്പുഴയിലേയ്ക്ക് വരികയായിരുന്നു നാലംഗ സംഘമാണ് ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നത്. ഈ സമയം മുന്നിൽ പോയ കാറിന് പിന്നിൽ ഓട്ടോറിക്ഷ തട്ടി. സുമംഗലി ഓഡിറ്റോറിയത്തിന് മുന്നിൽ […]

ഓർത്തഡോക്സ് സഭ മാനേജിംഗ് കമ്മറ്റിയംഗം ജയിംസ് പുത്തൻപുരയിൽ അടക്കം പ്രമുഖർ ബി.ജെ.പിയിൽ ചേർന്നു

സ്വന്തം ലേഖകൻ കോട്ടയം:- ബി.ജെ.പിമെമ്പർഷിപ്പ് കാമ്പയിന്റെ ഭാഗമായി വിവിധ തുറകളിൽ നിന്നുള്ളവർ ബി.ജെ.പിയിൽ അംഗങ്ങളായി ചേർന്നു .ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നിർണ്ണായക സ്വാധീനമുള്ള കോട്ടയം ജില്ലയിലെ പ്രമുഖ ഓർത്തഡോക്സ് ക്രിസ്ത്യൻ സഭകളിലെ അംഗങ്ങളും , അൽമായവേദിയുടെ അധ്യക്ഷനും ബി.ജെ.പി സംസ്ഥാന അധ്യക്ഷനിൽ നിന്നും അംഗത്വം സ്വീകരിച്ചു . ഓർത്തഡോക്സ് സഭാ മാനേജിംഗ് കമ്മറ്റിയംഗം ജയിംസ് പുത്തൻപുരയിൽ ,മലങ്കര ഓർത്തഡോക്സ് സിറിയൻ ചർച്ച് മനേജ്മെന്റ് ട്രസ്റ്റി സന്തോഷ് മൂലയിൽ ,ഓർത്തഡോക്സ് സഭയുടെ കീഴിൽ പ്രവർത്തിക്കുന്ന അൽമായവേദി പ്രസിഡന്റ് കെ.വി എബ്രഹാംകൊടുവത്ത് , പി.കെ – റോയി ,നിധിൻ […]

കുൽഭൂഷൻ ജാദവിന് നയതന്ത്രസഹായം നൽകുമെന്ന് പാക്കിസ്ഥാൻ

സ്വന്തം ലേഖകൻ കുൽഭുഷൻ ജാദവിന് നയതന്ത്രസഹായം നൽകാമെന്ന നിർദേശവുമായി പാക്കിസ്ഥാൻ. ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്ക് നാളെ കുൽഭുഷൻ ജാദവിന് കാണാമെന്നും പാക്കിസ്ഥാൻ അറിയിച്ചു. അന്തരാഷ്ട്ര കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പാക്കിസ്ഥാന്റെ നിർദേശം പരിശോധിക്കുമെന്ന് ഇന്ത്യ പ്രതികരിച്ചു. പാക്കിസ്ഥാനുമായി നയതന്ത്ര തലത്തിൽ ആശയവിനിമയം തുടരുമെന്നും, ഇന്ത്യയുടെ നിലപാടിൽ മാറ്റമില്ലെന്നും വിദേശകാര്യ വക്താവ് വ്യക്തമാക്കി. അന്താരാഷ്ട്ര കോടതിയിൽ നിന്നും തിരിച്ചടി ലഭിച്ചതിന് പിന്നാലെയാണ് കുൽഭുഷൻ ജാദവിന് നയതന്ത്ര സഹായം നൽകാമെന്ന പാകിസ്ഥാന്റെ നിർദേശം. നയതന്ത്ര ഉദ്യോഗസ്ഥർക്ക് നാളെ കുൽഭുഷൻ ജാദവിനെ കാണാമെന്നും പാകിസ്ഥാൻ നിർദേശം നൽകി. എന്നാൽ […]

അഡ്വ.ജയശങ്കറിനെ സുപ്രംകോടതി ജഡ്ജിയാക്കണം ; ചില അസൂയക്കാരാണ് കോടതി വരാന്ത കയറാത്ത കേസില്ലാ വക്കീലെന്നൊക്കെ അനിയനേയും പരിഹസിക്കുന്നത്; കാര്യമാക്കണ്ട; ജയശങ്കറിന്റെ വായടപ്പിച്ച് പികെ ശ്രീമതി

സ്വന്തം ലേഖകൻ കണ്ണൂർ: തന്നെ പരിഹസിച്ച അഡ്വ. എ ജയശങ്കറിനെ കേസില്ലാ വക്കീലെന്ന് പറയാതെ പറഞ്ഞ് മുൻ കണ്ണൂർ എംപി പികെ ശ്രീമതി ടീച്ചർ. ‘കോടതിയിൽ പണിയൊന്നുമില്ലാത്തതു കൊണ്ട് എപ്പോഴും ടിവി ചാനലിലിരുന്നു ആളുകളെ പുഛിക്കുന്ന വക്കീൽ എന്ന് പറയുന്ന അസൂയക്കാരുടെ വായടപ്പിക്കാൻ അനിയൻ ഒരു ജഡ്ജിയായി കാണണമെന്നാണ് ആഗ്രഹം’.തന്റെ ഭാഷാ പ്രാവീണ്യത്തെ പരിഹസിച്ച അഡ്വ. ജയശങ്കറിന് മറുപടിയായി പികെ ശ്രീമതി ഫേസ്ബുക്കിൽ കുറിച്ചതിങ്ങനെ. എ സമ്പത്തിനെ കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി ഡൽഹിയിൽ നിയമിച്ച സംസ്ഥാന സർക്കാർ, കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ പരാജയപ്പെട്ട […]

പാവപ്പെട്ടവരുടെയും പട്ടിണിക്കാരുടെയും പാർട്ടി, പക്ഷേ ആസ്ഥി കോടികൾ: ആകെ പേരിന് മൂന്ന് എംപിമാർ മാത്രം: പക്ഷേ ,സി പി എമ്മിന്റെ ആസ്ഥി 482 കോടി രൂപ: സി പി എമ്മിന്റെ കണക്ക് കണ്ട് കണ്ണ് തള്ളി ഓഡിറ്റർ

സ്വന്തം ലേഖകൻ ന്യൂഡൽഹി: പേരിന് ഒരു സംസ്ഥാനത്ത് മാത്രമാണ് ഭരണമുള്ളതെങ്കിലും സമ്പത്തിൽ മറ്റ് ഏത് രാഷ്ട്രീയ പാർട്ടിയ്ക്കും ഒപ്പം കിടപിടിക്കും തങ്ങളും എന്ന് തെളിയിക്കുകയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് എന്ന സി പി ഐ എം ..! കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം സി പി എമ്മിന് 482 കോടി രൂപയുടെ ആസ്ഥിയുണ്ടെനാണ് സി പി എം ആദായ നികുതി വകുപ്പിന് നൽകിയ കണക്കിൽ നിന്ന് വ്യക്തമാകുന്നത്. ബി ജെ പി ഒഴികെയുള്ള മറ്റ് രാഷ്ട്രീയ പാർട്ടികളെല്ലാം സമ്പത്ത് വർധനയിൽ ഏറെ […]

11 കെവി ലൈന് അരികിൽ ഏറ്റുമാനൂർ നഗരസഭ വാട്ടർ ടാങ്ക് പണിതത് അനുമതിയില്ലാതെ: രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഗുരുതരമായി പരിക്കേറ്റതിന് പിന്നിൽ നഗരസഭയുടെ അനാസ്ഥ

സ്വന്തം ലേഖകൻ ഏറ്റുമാനൂര്‍: ഏറ്റുമാനൂരിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഷോക്കേറ്റ സംഭവത്തിൽ നഗരസഭയ്ക്ക് വേണ്ടി വാട്ടർ ടാങ്ക് നിർമ്മിച്ചത് അനുമതിയില്ലാതെയെന്ന് കണ്ടെത്തൽ. വൈദ്യുതി ലൈനുകൾ കടന്നു പോകുന്ന സ്ഥലങ്ങളിൽ ഉയരത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിന് കെ.എസ്.ഇ.ബിയുടെ അനുമതി വാങ്ങണമെന്നാണ് ചട്ടം. എന്നാൽ , ഇത് അനുമതിയില്ലാതെയാണ് നിർമ്മാണ പ്രവർത്തനം നടത്തിയതെന്നാണ് അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്. ഇത്തരത്തിൽ നിർമ്മാണ പ്രവർത്തനം നടത്തിയതാണ് രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഷോക്കേറ്റതിന് പിന്നിലെന്നാണ് സൂചന. നീണ്ടൂര്‍ റോഡില്‍ പടിഞ്ഞാറെനട കുടിവെള്ളപദ്ധതിയുടെ ടാങ്ക് നിര്‍മ്മാണത്തിലേര്‍പെട്ടിരുന്ന ഒഡീഷാ സ്വദേശികളായ ലുദിയാദാസ് (22), […]

‘എല്ലാവരും സഹകരിക്കണം,മുണ്ട് മുറുക്കി ഉടുക്കണം, നാണം വിറ്റും പ്രളയ ബോണ്ട് വിജയിപ്പിക്കണം’ : അഡ്വ.എ ജയശങ്കർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഓഗസ്റ്റ് ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന പ്രളയ സെസിനെ വിമർശിച്ചും പരിഹസിച്ചും അഡ്വ. എ ജയശങ്കർ. സാലറി ചലഞ്ചിനും മസാല ബോണ്ടിനും പിന്നാലെ മജീഷ്യൻ തോമസ് ഐസക്ക് അവതരിപ്പിക്കുന്ന നവോത്ഥാന ധനസമാഹരണ പദ്ധതിയാണ് പ്രളയ സെസ് എന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ പരിഹസിച്ചു. ഒരു ശതമാനം നികുതി കൂടുതൽ നൽകി 600 കോടി പിരിച്ചിട്ടു വേണം മന്ത്രിമാർക്ക് വിദേശ യാത്ര നടത്താൻ, എംഎൽഎമാരുടെ അലവൻസ് കൂട്ടാൻ, പിഎസ്സി ചെയർമാന്റെ ഭാര്യയ്ക്കും ടിഎ, ഡിഎ കൊടുക്കാനെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിക്കുന്നു. അഡ്വ. എ […]

ഉന്നാവ് വാഹനാപകടം ; സിബിഐ ഏഴു ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണം : സുപ്രിംകോടതി

സ്വന്തം ലേഖിക ന്യൂഡൽഹി: ഉന്നാവ് പെൺകുട്ടിയ്ക്ക് സംഭവിച്ച വാഹനാപകട കേസിൽ ഏഴു ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്. കേസിൽ അന്വേഷണം പൂർത്തിയാക്കാൻ ഒരു മാസം സമയമെടുക്കുമെന്ന് സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചെങ്കിലും ചീഫ് ജസ്റ്റിസ് സമ്മതിച്ചില്ല. എത്ര ദിവസംകൊണ്ട് അന്വേഷണം പൂർത്തിയാക്കാമെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ ചോദ്യം. ഒരു മാസം സമയമെടുക്കുമെന്ന് തുഷാർ മെഹ്ത കോടതിയെ അറിയിച്ചു. എന്നാൽ അത് നടക്കില്ലെന്നും ഏഴു ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നും ചീഫ് ജസ്റ്റിസ് നിർദേശം നൽകുകയായിരുന്നു. ഉന്നാവ് പെൺകുട്ടിയുമായി ബന്ധപ്പെട്ട എല്ലാ […]

സരിത എസ് നായരുടെ ഹർജിയിൽ രാഹുലിനും ഹൈബി ഈഡനും ഹൈക്കോടതി നോട്ടീസ് അയച്ചു

സ്വന്തം ലേഖകൻ കൊച്ചി: രാഹുൽ ഗാന്ധിക്കും ഹൈബി ഈഡനും ഹൈക്കോടതി നോട്ടീസ്. വയനാട്, കൊച്ചി ലോക്സഭാ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സരിത എസ്. നായർ നൽകിയ ഹർജിയിലാണ് ഇരുവർക്കും കോടതി നോട്ടീസ് അയച്ചത്. രാഹുൽ ഗാന്ധിക്കും ഹൈബി ഈഡനും എതിരെ മത്സരിക്കാൻ നാമനിർദേശ പത്രിക നൽകിയെങ്കിലും വരണാധികാരി അന്യായമായി തള്ളിയെന്നാണ് സരിതയുടെ ഹർജിയിലെ ആരോപണം. മത്സരിക്കാൻ അർഹതയുള്ള തന്നെ ഒഴിവാക്കി നടത്തിയ തെരഞ്ഞെടുപ്പിലെ വിജയം റദ്ദാക്കണമെന്നാണ് ആവശ്യം.