പാവപ്പെട്ടവരുടെയും പട്ടിണിക്കാരുടെയും പാർട്ടി, പക്ഷേ ആസ്ഥി കോടികൾ: ആകെ പേരിന് മൂന്ന് എംപിമാർ മാത്രം: പക്ഷേ ,സി പി എമ്മിന്റെ ആസ്ഥി 482 കോടി രൂപ: സി പി എമ്മിന്റെ കണക്ക് കണ്ട് കണ്ണ് തള്ളി ഓഡിറ്റർ

പാവപ്പെട്ടവരുടെയും പട്ടിണിക്കാരുടെയും പാർട്ടി, പക്ഷേ ആസ്ഥി കോടികൾ: ആകെ പേരിന് മൂന്ന് എംപിമാർ മാത്രം: പക്ഷേ ,സി പി എമ്മിന്റെ ആസ്ഥി 482 കോടി രൂപ: സി പി എമ്മിന്റെ കണക്ക് കണ്ട് കണ്ണ് തള്ളി ഓഡിറ്റർ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: പേരിന് ഒരു സംസ്ഥാനത്ത് മാത്രമാണ് ഭരണമുള്ളതെങ്കിലും സമ്പത്തിൽ മറ്റ് ഏത് രാഷ്ട്രീയ പാർട്ടിയ്ക്കും ഒപ്പം കിടപിടിക്കും തങ്ങളും എന്ന് തെളിയിക്കുകയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് എന്ന സി പി ഐ എം ..! കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം സി പി എമ്മിന് 482 കോടി രൂപയുടെ ആസ്ഥിയുണ്ടെനാണ് സി പി എം ആദായ നികുതി വകുപ്പിന് നൽകിയ കണക്കിൽ നിന്ന് വ്യക്തമാകുന്നത്. ബി ജെ പി ഒഴികെയുള്ള മറ്റ് രാഷ്ട്രീയ പാർട്ടികളെല്ലാം സമ്പത്ത് വർധനയിൽ ഏറെ പിന്നിലായപ്പോൾ ഇക്കാര്യത്തിലും സി പി എം വൻ കുതിച്ച് ചാട്ടമാണ് നടത്തിയിരിക്കുന്നത്.
കഴിഞ്ഞ സാമ്പത്തിക വർഷം സിപിഎമ്മിന്റെ ആസ്ഥി 463.7 കോടി രൂപയായിരുന്നു. ഇക്കുറി 19 കോടി രൂപയുടെ വർധനവാണ് പാർട്ടിയുടെ വരുമാനത്തിൽ ഉണ്ടായിരിക്കുന്നത്. ഇത് അക്ഷരാർത്ഥത്തിൽ വൻ വളർച്ചയാണ് പാർട്ടിയ്ക്ക് നൽകിയിരിക്കുന്നത്. ഇത് മറ്റുള്ള രാഷ്ട്രീയ പാർട്ടികളെ പോലും ഇപ്പോൾ ഞെട്ടിച്ചിരിക്കുകയാണ്. കഴിഞ്ഞ സാമ്പത്തിക വർഷം ഫീസ് സബ് സ്ക്രിപ്ഷൻ ഇനത്തിൽ 423.31 കോടി രൂപയാണ് സി പി എമ്മിന് പിരിഞ്ഞ് കിട്ടിയത്. തൊട്ട് മുമ്പത്തെ വർഷം ഈ ഇനത്തിൽ 405.5 കോടി രൂപയാണ് പിരിഞ്ഞ് കിട്ടിയിരുന്നത്. ഗ്രാന്റ് ഡൊണേഷൻ ഇനത്തിൽ 2018 ൽ സി പി എമ്മിന് 390.23 കോടി രൂപ ലഭിച്ചപ്പോൾ ,ഇതിന് മുമ്പത്തെ വർഷം 366.63 കോടി രൂപയാണ് ലഭിച്ചത്. കൂപ്പൺ ഇനത്തിൽ കഴിഞ്ഞ സാമ്പത്തിക വർഷം 50.91 ലക്ഷം രൂപയാണ് സിപിഎം ജനങ്ങളിൽ നിന്നും പിരിച്ചെടുത്തത്. ഈ ഇനത്തിൽ പക്ഷേ വരുമാനത്തിൽ ഇടിവുണ്ടായിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിന് തൊട്ട് മുമ്പുള്ള സാമ്പത്തിക വർഷം 85.11 ലക്ഷം രൂപയാണ് സിപിഎം സാധാരണക്കാരിൽ നിന്നും പിരിച്ചെടുത്തത്. മറ്റ് ഇതര ഇനങ്ങളിലായി 229. 83 കോടി രൂപയാണ് സി പി എമ്മിന് ലഭിച്ചിരിക്കുന്നത്. തൊട്ടുമുമ്പത്തെ സാമ്പത്തിക വർഷം 221.81 കോടി രൂപയായിരുന്നു സിപിഎമ്മിന് ലഭിച്ചിരുന്നത്. ഈ ഇനത്തിൽ ആകെ 1048.47 കോടി രൂപയാണ് സി പി എമ്മിന് 2018 സാമ്പത്തിക വർഷം ലഭിച്ചത്. അതിന് മുമ്പുള്ള വർഷം ഇത് 1002.58 കോടി രൂപയായിരുന്നു.
തിരഞ്ഞെടുപ്പ് ചിലവ് ഇനത്തിൽ 90.44 കോടി കഴിഞ്ഞ സാമ്പത്തിക വർഷം ചിലവഴിച്ചപ്പോൾ 2017 ൽ ഇത് 228.02 കോടി രൂപയായിരുന്നു. ജീവനക്കാർക്കുള്ള ചിലവ് ഇനത്തിൽ 318.13 കോടി രൂപയാണ് ചിലവഴിച്ചത്. 299.19 കോടി രൂപയാണ് തലേ വർഷം ഈ ഇനത്തിൽ സിപിഎം ചിലവഴിച്ചത്. ഭരണപരമായ കാര്യങ്ങൾക്ക് 424.54 കോടി രൂപ 2018 ൽ ചിലവഴിച്ചപ്പോൾ , 2017 ൽ ഇത് 412.33 കോടി രൂപയായിരുന്നു. 17.10 ലക്ഷം രൂപയാണ് ഫിനാൻസ് കോസ്റ്റ് ഇനത്തിൽ ചിലവായത്. 900 കോടി രൂപയുടെ സ്ഥിര മൂല്യമുള്ള ആസ്ഥിയാണ് സിപിഎമ്മിനുള്ളത്.