സർക്കാരിന്റെ മദ്യ നയം കണ്ണൂർ ജയിലിലേയ്ക്കും; കൊലക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട സി പി എം പ്രവർത്തകരായ പ്രതികൾക്ക് ആഡംബര ഹോട്ടലിൽ മദ്യസേവ : ഋഷിരാജ് സിങ്ങ് വന്നിട്ടും ജയിലുകൾ സി പി എം സെൽ ഭരണത്തിൽ

സ്വന്തം ലേഖകൻ കണ്ണൂര്‍: കൊടി സുനിയും സി പി എം ഗുണ്ടകളും അടക്കി ഭരിക്കുന്ന കണ്ണൂർ ജയിലിൽ മദ്യ സൽക്കാരവും. കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട സിപിഎം പ്രവര്‍ത്തകര്‍ക്കാണ് ജയിലിലേയ്ക്ക് എത്തും മുൻപ് പൊലീസ് മദ്യസല്‍ക്കാരം നടത്തിയത്. തലശ്ശേരിയില്‍ അസുഖബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്ന ബിജെപി പ്രവര്‍ത്തകന്‍ കെ വി സുരേന്ദ്രനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട 5 പ്രതികള്‍ക്കാണ് ഹോട്ടലില്‍ മദ്യസല്‍ക്കാരം നടത്തിയത്. പ്രതികളെ കോടതിയില്‍ നിന്നും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലേക്കു കൊണ്ടുപോകുന്നതിനിടയിലാണ് പോലീസിന്റെ ഒത്താശയോടെയുള്ള മദ്യസല്‍ക്കാരം. ശിക്ഷാവിധി വന്നതിനു ശേഷം തലശ്ശേരി ജനറല്‍ […]

അമ്പൂരി രാഖിയുടെ കൊലപാതകം: ഒടുവിൽ അഖിലും അകത്തായി; ചുരുളഴിയാൻ ഇനി കഥകൾ ഏറെ; പൊലീസിന് ചോദിക്കാൻ ഏറെ

ക്രൈം ഡെസ്‌ക് തിരുവനന്തപുരം: അമ്പൂരിയിൽ രാഖിയെ കൊലപ്പെടുത്തി ചാക്കിൽക്കെട്ടി വീടിനു പിന്നിൽ കുഴിച്ചിട്ട കേസിൽ പ്രധാന പ്രതി അഖിൽ പിടിയിലായതോടെ ചുരുളയിഴുന്നത് അതി നിഗൂഡമായ കൊലക്കേസിന്. ഇതോടെ കേസിൽ അഖിലും, സഹോദരൻ ആദർശും കൊലപാതകത്തിന് കൂട്ടു നിന്ന ഇരുവരുടെയും സുഹൃത്തായ രാഹുലും പിടിയിലായി. ആദർശിനെയും രാഹുലിനെയും കോടതിയിൽ ഹാജരാക്കി പൊലീസ് റിമാൻഡ് ചെയ്തിരുന്നു. അഖിലിനെ ശനിയാഴ്ച രാത്രിയാണ് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ ഇനിയും ഏറെ ചോദ്യങ്ങൾ ബാക്കിയാണ് പൊലീസിന്. കൊലപാതകം നടന്നതും, കേസിൽ അഖിലിന്റെ പങ്കും അടക്കമുള്ള […]

വണ്ടിയിടിച്ച് കൊല്ലുമെന്നു ഭീഷണി: ബസ് ജീവനക്കാർക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടി തുടരുന്നു; സിന്ധു ബസിനും ജീവനക്കാർക്കും എതിരെ നടപടിയുണ്ടാകും

സ്വന്തം ലേഖകൻ കോട്ടയം: നഗരമധ്യത്തിൽ ഇന്നോവ യാത്രക്കാരനെ ബസിടിച്ചു കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ രണ്ടാമത്തെ ബസിനെതിരെയും മോട്ടോർ വാഹന വകുപ്പ് നടപടി ആരംഭിച്ചു. സംഭവത്തിൽ ഗുരുതരമായ ഭീഷണി മുഴക്കുകയും, ഇന്നോവയുടെ പിന്നിൽ മനപൂർവം ഇടിപ്പിക്കുകയും ചെയ്ത എരുമേലി റൂട്ടിൽ സർവീസ് നടത്തുന്ന സോണി ബ്‌സ് കഴിഞ്ഞ ദിവസം മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ എം.ബി ജയചന്ദ്രൻ പിടികൂടിയിരുന്നു. ഇദ്ദേഹം തന്നെയാണ് ഇപ്പോൾ പുതുപ്പള്ളി – പയ്യപ്പാടി റൂട്ടിൽ സർവീസ് നടത്തുന്ന സിന്ധു ബസിനെതിരെയും നടപടിയെടുക്കാൻ നിർദേശം നൽകിയിരിക്കുന്നത്. ഗതാഗത നിയമം ലംഘിച്ചതിനാണ് സിന്ധു ബസിനും ജീവനക്കാർക്കും […]

അമ്പൂരിയിലെ രാഖിയുടെ കൊലപാതകം: കാമുകനും സൈനികനുമായ അഖിൽ അറസ്റ്റിൽ; കീഴടങ്ങാനെത്തിയ അഖിലിനെ വിമാനത്താവളത്തിൽ നിന്ന് പൊലീസ് പൊക്കി; ഇനി നിർണ്ണാകമാകുക അഖിലിന്റെ മൊഴി

തേർഡ് ഐ ബ്യൂറോ തിരുവനന്തപുരം: അമ്പൂരിയിൽ കാമുകിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി നഗ്നയാക്കി വീടിനു സമീപത്തെ കുഴിയിൽ അതിക്രൂരമായി കുഴിച്ചിട്ട് സൈനികനായ കാമുകൻ അറസ്റ്റിൽ.  ഡൽഹിയിൽ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ ശേഷം പൊലീസിനു മുന്നിൽ കീഴടങ്ങാനിരിക്കെ പൊലീസ് സംഘം അഖിലിനെ പിടികൂടുകയായിരുന്നു. മീശ വടിച്ച് മുഖത്തിന്റെ രൂപ മാറ്റം വരുത്തിയ ശേഷമാണ് അഖിൽ വിമാനത്താവളത്തിൽ വന്നിറങ്ങിയത്. ഇത് പൊലീസിന്റെ കണ്ണ് വെട്ടിച്ച് കോടതിയിൽ എത്തി കീഴടങ്ങാനായായിരുന്നുവെന്നാണ് സൂചന.  എന്നാൽ പൊലീസ് ഇയാൾ വരുന്നുണ്ടെന്ന് വിവരം കിട്ടിയതിനെത്തുടർന്ന് എത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. കേസിൽ നേരത്തേ അറസ്റ്റിലായ അഖിലിൻറെ […]

പ്രായം പത്തൊൻപത് മാത്രം: ഒരു പീഡനക്കേസ് അടക്കം നാലു കേസുകളിൽ പ്രതി; മണർകാട് പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപെട്ട പ്രതി ദിലീപ് 15 -ാം വയസുമുതൽ ജയിൽ കയറ്റം ശീലമാക്കിയവൻ

സ്വന്തം ലേഖകൻ കോട്ടയം: മണർകാട് പൊലീസ് സ്റ്റേഷനിൽ പൊലീസുകാരനെ ഇടിച്ചിട്ട ശേഷം വിലങ്ങുമായി രക്ഷപെട്ട പ്രതി സ്ഥിരം കുറ്റവാളിയെന്ന് പൊലീസ്. പതിനഞ്ചാം വയസിൽ പീഡനക്കേസിൽ കുടുങ്ങിയ ഇയാൾ രണ്ടു പീഡനക്കേസിലും മൂന്നു മോഷണക്കേസിലും പ്രതി ചേർ്ക്കപ്പെട്ടിട്ടുണ്ട്. മണർകാട് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസറെ ഇടിച്ചു വീഴ്ത്തിയ ശേഷം രക്ഷപെട്ട പുതുപ്പള്ളി മഠത്തിൽപ്പടി മാളിയേക്കൽ ദിലീപാണ്(19) പൊലീസിന്റെ സ്ഥിരം കുറ്റവാളികളുടെ പട്ടികയിൽ ഉൾപ്പെട്ടത്. വെള്ളിയാഴ്ച രാത്രി പത്തരയോടെ സ്‌റ്റേഷനിൽ നിന്നും രക്ഷപെട്ട ദിലീപിനായി പൊലീസ് അന്വേഷണം നടത്തുന്നുണ്ടെങ്കിലും കണ്ടെത്താൻ സാധിച്ചിട്ടില്ല. 2014 ലായിരുന്നു ദിലീപിനെതിരെ […]

ഹോട്ടൽ തൊഴിലാളികൾക്ക് പരിശീലനവുമായി ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷനും ഭക്ഷ്യസുരക്ഷാ വകുപ്പും; മാന്യമായ പെരുമാറ്റവും മികച്ച ഭക്ഷണവും ലക്ഷ്യം

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിലെ ഹോട്ടലുകളിൽ മാന്യമായ പെരുമാറ്റവും മികച്ച ഭക്ഷണവും ഉറപ്പാക്കാൻ ഹോട്ടൽ ആൻഡ് റസ്റ്ററണ്ട് അസോസിയേഷനും ഭക്ഷ്യസുരക്ഷാ വകുപ്പും കൈകോർക്കുന്നു. ഫോസ്റ്റാക്കിന്റെ നേതൃത്വത്തിലാണ് ജില്ലയിലെ ഹോട്ടൽ തൊഴിലാളികൾക്കായി അസോസിയേഷൻ പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. ആഗസ്റ്റ് ഏഴിന് രാവിലെ ഒൻപത് മുതൽ വൈകിട്ട് ആറു വരെ ഹോട്ടൽ മാലി ഇന്റർനാഷണലിലാണ് പരിശീലന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഭക്ഷ്യസുരക്ഷാ വകുപ്പ് ജില്ലാ അസി.കമ്മിഷണർ പി.ഉണ്ണികൃഷണൻ നായർ ക്ലാസ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് കെ.കെ ഫിലിപ്പുകുട്ടി അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഷെറീഫ്, ജില്ലാ […]

ജർമ്മൻ യുവതി ലിസ അമൃതാന്ദമയി മഠത്തിൽ എത്തിയിട്ടില്ലെന്ന് സൂചന: ലിസയുടെ കേരള ബന്ധങ്ങൾ ദുരൂഹമായി തുടരുന്നു; ലിസ കേരളത്തിൽ എത്തിയത് ഐ.എസ് പ്രചാരകയായെന്ന് റിപ്പോർട്ട്

സ്വന്തം ലേഖകൻ തിരുവനന്തപുരം: അമൃതാന്ദമയീ മഠത്തിൽ എത്തി ദുരൂഹ സാഹചര്യത്തിൽ അപ്രത്യക്ഷയായ ജർമ്മൻ യുവതി ലിസയുടെ ദുരൂഹ തിരോധാനം സംബന്ധിച്ചുള്ള അന്വേഷണം എങ്ങുമെത്തിയില്ല. അതിനിടെ അന്വേഷത്തിലെ സൂചനകൾ ഐസിസ് ബന്ധത്തിലേക്കാണ് വിരൽ ചൂണ്ടിയത്. ഈ സാഹചര്യത്തിൽ അന്വേഷണം ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ഏറ്റെടുക്കും. ലിസയ്ക്കു രാജ്യാന്തര ഭീകരസംഘടനയായ ഐസിസുമായി ബന്ധമുണ്ടെന്നാണ് കേരളാ പൊലീസിന്റെ നിഗമനം. ലിസ കേരളത്തിൽ എത്തിയത് തന്നെ ഐ.എസിന്റെ പ്രചാരണത്തിനായാണെന്നാണ് സൂചന. ഈ സാഹചര്യത്തിൽ ലിസയുടെ യാത്രകളുടെ വിശദാംശങ്ങൾ ശേഖരിക്കാൻ പൊലീസ് ശക്തമായ നിരീക്ഷണം ആരംഭിച്ചിട്ടുണ്ട്. മാർച്ച് ഏഴിനുള്ള വിമാനത്തിൽ […]

തമിഴ്‌നാട്ടിൽ കാർ അപകടം: മലയാളി അടക്കം അഞ്ചു പേർക്ക് ദാരുണാന്ത്യം; കേരളത്തിൽ നിന്നു പോയ കാറിൽ ഇടിച്ചത് നാഷണൽ പെർമിറ്റ് ലോറി

സ്വന്തം ലേഖകൻ കോയമ്പത്തൂർ: തമിഴ്‌നാട്ടിലെ ഹൈവേകളിൽ വീ്ണ്ടും മലയാളികളുടെ രക്തം വീഴുന്നു. കോയമ്പത്തൂരിലുണ്ടായ വാഹനാപകടത്തിൽ മലയാളികൾ അടക്കം അഞ്ചു പേർ മരിച്ചു. മലയാളിയടങ്ങിയ സംഘം സഞ്ചരിച്ച കാറിൽ ലോറി ഇടിച്ചാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന എല്ലാവരും മരിച്ചു. കാർ ഓടിച്ചിരുന്നത് പാലക്കാട് വല്ലപ്പുഴ സ്വദേശിയായ മുഹമ്മദ് ബഷീറാ(44) മരിച്ച മലയാളി. ശനിയാഴ്ച പുലർച്ചെ അഞ്ചുമണിയോടെ വെള്ളാലൂർ തിരിവിൽ ആണ് അപകടം. ശനിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. കേരള രജിസ്ട്രേഷനിലുള്ള കെഎൽ 52 പി1014 നമ്പർ കാറാണ് അപകടത്തിൽ പെട്ടത്. ഒരു മലയാളിയും നാല് ഒഡീഷ സ്വദേശികളുമാണ് മരിച്ചത്. […]

ദൃശ്യം മോഡൽ പാളി: അമ്പൂരിയിൽ രാഖിയെ കൊലപ്പെടുത്തിയവർ കുടുങ്ങിയത് അതിബുദ്ധിയിൽ; ദൃശ്യം മോഡലിൽ ഫോണിൽ സിം ഇട്ട് അന്വേഷണത്തെ വഴി തെറ്റിക്കാനുള്ള ശ്രമം

സ്വന്തം ലേഖകൻ തിരുവനന്തപുരം: അമ്പൂരിയിൽ കാമുകിയെ കൊന്ന് കുഴിച്ചിട്ട പട്ടാളക്കാരൻ പദ്ധതിയിട്ടത് ദൃശ്യം മോഡലിന്. കാമുകിയെ കൊലപ്പെടുത്തിയ പട്ടാളക്കാരൻ മൃതദേഹം ദൃശ്യം സിനിമയുടെ മാതൃകയിൽ മൃതദേഹം നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ അടിയിൽ കുഴിച്ചിടാൻ പദ്ധതിയിടുകയായിരുന്നു. ഇതു കൂടാതെ കൊല്ലപ്പെട്ട രാഖിയുടെ മൊബൈൽ ഉപേക്ഷിച്ച ശേഷം, സിം കാർഡ് മറ്റൊരു ഫോണിലിട്ട് താൻ പോകുകയാണെന്നും തന്നെ അന്വേഷിക്കരുതെന്നും അഖിലിന്റെ ഫോണിലേയ്ക്ക് രാഖി അയക്കുന്നതിനു സമാനമായ സന്ദേശവും പ്രതികൾ അയച്ചിരുന്നു. എന്നാൽ, ഇതെല്ലാം അന്വേഷണത്തിൽ പൊളിയുകയായിരുന്നു. ഇതോടെയാണ് കേസ് പ്രതികൾക്ക് എതിരായി മാറിയത്. അഖിലിന്റെ കാമുകിയായ തിരുപുറത്തൂർ പുത്തൻകട […]

കോടികളുടെ അധിപന് ദുരിത പൂർണമായ അന്ത്യം; അവസാന കാലത്ത് തണുപ്പടിയ്ക്കാതെ കിടക്കാൻ ഒരു വീട് പോലുമില്ലാതെ ദുരിത ജീവിതം; കോടികളുടെ ഭൂസ്വത്തിന് ഉടമയായ നാടുവാഴി മരിച്ചത് തിരിഞ്ഞു നോക്കാൻ ആളില്ലാതെ

സ്വന്തം ലേഖകൻ പെരുമ്പാവൂർ: സംസ്ഥാനത്തിന്റെ ഭരണ സിരാകേന്ദ്രമായ സെക്രട്ടറിയേറ്റിന്റെ വരെ ഉടമസ്ഥനായിരുന്ന നാടുവാഴി അവസാന കാലത്ത് കഴിഞ്ഞത് കൊടിയ ദാരിദ്രത്തിൽ. തണുപ്പേൽക്കാതെ കയറിക്കിടക്കാൻ ഒരു ചെറ്റക്കുടിൽ പോലുമില്ലാതെ ദുരിത ജീവിതം നയിച്ചാണ് ഒരു കാലത്ത് രാജ്യം ഭരിച്ചിരുന്ന ഭരണാധികാരി വിടവാങ്ങുന്നത്. സംസ്ഥാനത്തെ അവസാന നാടുവാഴി നാഗഞ്ചേരി മന വാസുദേവൻ നമ്പൂതിരി (107)യാണ് അധികാരവും ഭരണവും നഷ്ടമായി ദാരിദ്രത്തിൽ ജീവിതം അവസാനിപ്പിച്ചത്. ഒരുകാലത്ത് 37,000 ഏക്കർ ഭൂമിയുടെയും അളവറ്റ സമ്പത്തിന്റെയും അധിപനായിരുന്ന അദ്ദേഹം മൂന്നു സെന്റിലെ അടച്ചുറപ്പില്ലാത്ത വീട്ടിൽ കിടന്നാണു മരിച്ചത്. തണുപ്പേൽക്കരുതെന്ന ഡോക്ടർമാരുടെ ഉപദേശം […]