ഓർത്തഡോക്സ് സഭ  മാനേജിംഗ് കമ്മറ്റിയംഗം ജയിംസ് പുത്തൻപുരയിൽ അടക്കം പ്രമുഖർ ബി.ജെ.പിയിൽ ചേർന്നു

ഓർത്തഡോക്സ് സഭ മാനേജിംഗ് കമ്മറ്റിയംഗം ജയിംസ് പുത്തൻപുരയിൽ അടക്കം പ്രമുഖർ ബി.ജെ.പിയിൽ ചേർന്നു

സ്വന്തം ലേഖകൻ

കോട്ടയം:- ബി.ജെ.പിമെമ്പർഷിപ്പ് കാമ്പയിന്റെ ഭാഗമായി വിവിധ തുറകളിൽ നിന്നുള്ളവർ ബി.ജെ.പിയിൽ അംഗങ്ങളായി ചേർന്നു .ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നിർണ്ണായക സ്വാധീനമുള്ള കോട്ടയം ജില്ലയിലെ പ്രമുഖ ഓർത്തഡോക്സ് ക്രിസ്ത്യൻ സഭകളിലെ അംഗങ്ങളും , അൽമായവേദിയുടെ അധ്യക്ഷനും ബി.ജെ.പി സംസ്ഥാന അധ്യക്ഷനിൽ നിന്നും അംഗത്വം സ്വീകരിച്ചു . ഓർത്തഡോക്സ് സഭാ മാനേജിംഗ് കമ്മറ്റിയംഗം ജയിംസ് പുത്തൻപുരയിൽ ,മലങ്കര ഓർത്തഡോക്സ് സിറിയൻ ചർച്ച് മനേജ്മെന്റ് ട്രസ്റ്റി സന്തോഷ് മൂലയിൽ ,ഓർത്തഡോക്സ് സഭയുടെ കീഴിൽ പ്രവർത്തിക്കുന്ന അൽമായവേദി പ്രസിഡന്റ് കെ.വി എബ്രഹാംകൊടുവത്ത് , പി.കെ – റോയി ,നിധിൻ മാത്യു ,ജേക്കബ് മണലൻ, വി.വി.മാത്യു തുടങ്ങിയ ഓർത്തഡോക്സ് സഭയുടെ വിവിധ പള്ളികളിലെ ട്രസ്റ്റിമാരും അനവധി കമ്മറ്റിയംഗങ്ങളും ,തുടങ്ങി നൂറോളം പ്രവർത്തകരും ബി.ജെ.പിയിൽ ചേർന്നു .ഓർത്തഡോക്സ് സഭയിലെ ചില തിരുമേനിമാരുടെ അനുഗ്രഹത്തോടു കൂടിയാണ് സഭയിലെ ഭാരവാഹികളും ,അംഗങ്ങളും ബി.ജെ.പിയിൽ അംഗത്വമെടുത്തത് .

സഭയിലെ ചില ഉന്നതൻമാരുമായുള്ള ചർച്ച പുരോഗമിക്കുന്നു .അടുത്ത ദിവസം തന്നെ ഒരു വലിയ രാഷ്ട്രിയ കൊടുങ്കാറ്റിന് കോട്ടയം സാക്ഷ്യം വഹിക്കും .എസ് എൻ ഡി പി യോഗം എരുമേലി യൂണിയൻ സെക്രട്ടറിയും ,ശ്രീശ്രീ വില്ലേജ് സ്ഥാപകനുമായ പ്രസിദ്ധജീവകാരുണ്യ പ്രവർത്തകൻ ശ്രീപാദം ശ്രീകുമാറും ,കോട്ടയം താലൂക്കിലെ യൂത്ത് മൂവ്മെന്റിലെ ഭാരവാഹികളും ശ്രീധരൻ പിള്ളയിൽ നിന്നും അംഗത്വം സ്വീകരിച്ചു .മുപ്പത്തിയഞ്ച് വർഷക്കാലത്തെ കോൺഗ്രസ് ട്രേഡ് യൂണിയൻ ബന്ധം അവസാനിപ്പിച്ചാണ് സി.എ.മുരളിധരൻ എന്ന ചുമട്ടുതൊഴിലാളി നേതാവും ഇരുപതോളം കോൺഗ്രസ് പ്രവർത്തകരും ബി ജേ പി യിൽ ചേർന്നത് .കോട്ടയം നഗരത്തിന്റെ പടിഞ്ഞാറു ഭാഗമായ മാന്താറ്റിൽ നിന്നും ,തിരുവാർപ്പിൽ നിന്നും ഇടതു ബന്ധം അവസാനിപ്പിച്ച് എത്തിയവർ മുപ്പതിലധികമായിരുന്നു .കോട്ടയം മുഖർജി ഭവനിൽ നടന്ന യോഗത്തിന് എൻ .ഹരി അധ്യക്ഷം വഹിച്ചു .ശ്രീധരൻപിള്ള യോഗം ഉത്ഘാടനം ചെയ്ത് പുതിയ അംഗങ്ങളേ സ്വീകരിച്ചു .ജി.രാമൻനായർ, ബി.രാധാകൃഷ്ണമേനോൻ ,ലിജിൻലാൽ, എം വി ഉണ്ണികൃഷ്ണൻ ,സി.എൻ സുഭാഷ് ,തോമസ് ജോൺ ,നന്ദൻ നട്ടാശ്ശേരി ,ടി.ടി.സന്തോഷ് .തുടങ്ങിയവർ യോഗത്തിന് നേതൃത്വം നൽകി .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group