ഓണത്തെ കാത്ത് സർക്കാർ ജീവനക്കാർ: വരാനിരിക്കുന്നത് അവധിയുടെ പെരുമഴക്കാലം

സ്വന്തം ലേഖകൻ തിരുവനന്തപുരം: പെരുമഴയുടെ അവധി കഴിഞ്ഞതോടെ ഇനി വരാനിരിക്കുന്നത് അവധിയുടെ പെരുമഴക്കാലം. മഴക്കാലത്ത് താല്കാലികമായി സ്‌കൂളുകൾ അടച്ചെങ്കിലും ഇനി സെപ്റ്റംബറിൽ കാത്തിരിക്കുന്നത് അവധിയുടെ പൂരക്കാലമാണ്. ഓണത്തിന്റെ ഭാഗമായി തുടർച്ചയായുള്ള അവധികളാണ് ഇന് സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും ലഭിക്കാനിരിക്കുന്നത്. ഓണക്കാല അവധികളുടെ പട്ടിക സർക്കാർ പുറത്ത് വിട്ടതോടെയാണ് ഇതു സംബന്ധിച്ചു കൃത്യമായ വ്യക്തതയുണ്ടായത്. സർക്കാർ ഓഫീസുകൾക്ക് ഇത്തവണ 8 ദിവസം അവധിയുണ്ട്. സെപ്റ്റംബർ 10 മുതൽ 12 വരെയുള്ള മൂന്ന് ദിവസമാണ് ഓണം അവധി. എട്ടാം തീയതി ഞായറായതിനാൽ അവധി. 9 മുഹറം, […]

കൊച്ച് കൊച്ച് നിര്യാതനായി

ചീപ്പുങ്കൽ: കരീമഠത്തിൽ കൊച്ച് കൊച്ച് (80) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. മക്കൾ – തങ്കമണി , രജിമോൻ , രഞ്ജിത്ത് , ഓമനക്കുട്ടൻ

രോഗികളെ കൊള്ളയടിച്ച് പണം സമ്പാദിക്കുന്നതു പോരാഞ്ഞ് സ്വകാര്യ ആശുപത്രികൾ മാലിന്യം തോട്ടിലൊഴുക്കുന്നു: ആർപ്പൂക്കരയിൽ പാടത്തു നിന്നും കണ്ടെത്തിയ മനുഷ്യശരീരത്തിന്റെ അവശിഷ്ടം കരിപ്പാൽ ആശുപത്രിയിലേത്; ഗുരുതരമായ പിഴവ് വരുത്തിയിട്ടും ആശുപത്രിയ്‌ക്കെതിരെ കേസെടുക്കാതെ പൊലീസ്

തേർഡ് ഐ ബ്യൂറോ കോട്ടയം: പ്രളയത്തിൽ മുങ്ങിക്കിടക്കുന്ന തോട്ടിലേയ്ക്ക് അസുഖബാധിതയായി മരിച്ച സ്ത്രീയുടെ ശരീരത്തിന്റെ അവശിഷ്ടങ്ങൾ നിർദാക്ഷണ്യം തള്ളിയ കരിപ്പാൽ ആശുപത്രിയ്‌ക്കെതിരെ കേസെടുക്കാതെ പൊലീസ്. ആർപ്പൂക്കര മണിയാപറമ്പ് സൂര്യാകവലയിൽ മൃതദേഹത്തിന്റെ അവശിഷ്ടം തള്ളിയ സംഭവത്തിൽ രണ്ട് ആംബുലൻസ് ഡ്രൈവർമാരെ മാത്രം പ്രതി ചേർത്ത് കേസ് അവസാനിപ്പിക്കാനാണ് പൊലീസ് ഇപ്പോൾ നോക്കുന്നത്. നിലവിൽ പ്രതി ചേർക്കപ്പെട്ട രണ്ടു പേരും രണ്ടായിരം രൂപ വാങ്ങി ആശുപത്രിയിലെ മാലിന്യം സംസ്‌കരിക്കാൻ മാത്രം ശ്രമിക്കുകയായിരുന്നു. എന്നാൽ, ഗുരുതരമായ രോഗങ്ങൾക്ക് പോലും കാരണമായേക്കാവുന്ന മനുഷ്യന്റെ ആന്തരിക അവയവങ്ങൾ അടങ്ങിയ മാലിന്യങ്ങൾ നടുറോഡിൽ […]

മാധ്യമപ്രവർത്തകൻ കെ.എം ബഷീറിന്റെ മരണം: ദുരൂഹത ഇരട്ടിയാക്കി പൊലീസ് റിപ്പോർട്ടും ഐ.എ.എസ് ലോബിയുടെ ഇടപെടലും

സ്വന്തം ലേഖകൻ തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമൻ മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ദുരൂഹത അവസാനിക്കുന്നില്ല. പൊലീസിന്റെ വീഴ്ചകളെ ന്യായീകരിച്ച് പ്രത്യേക അന്വേഷണസംഘത്തിന്റെ റിപോർട്ടാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. പരാതിക്കാരനായ സിറാജ് പത്രത്തിന്റ പ്രതിനിധി മൊഴി നൽകാൻ വൈകിയതുകൊണ്ടാണ് വൈദ്യ പരിശോധനയ്ക്കായി ശ്രീറാമിന്റ രക്തമെടുക്കാൻ വൈകിയതെന്നാണ് പൊലീസിന്റ വാദം തള്ളി സിറാജ് മാനേജ്മെന്റ് രംഗത്തു വന്നു. റിപ്പോർട്ട് ഞെട്ടിക്കുന്നതെന്ന് മാനേജർ സെയ്ഫുദ്ദീൻ ഹാജി പറഞ്ഞു. പൊലീസ് വീഴ്ചകളെ വള്ളപൂശുന്നതാണ് റിപ്പോർട്ട്. അതേസമയം അപകട ശേഷം കെ.എം ബഷീറിന്റെ ഫോൺ കാണാതായത് ദുരൂഹമെന്നും സെയ്ഫുദ്ദീൻ ഹാജി […]

പൊട്ടിയ മുട്ടത്തോട് കൊടുത്തത് എട്ടിന്റെ പണി: മുട്ടത്തോടിൽ ‘വിരൽ കുടുങ്ങിയ’ കള്ളൻ അകത്തായി

സ്വന്തം ലേഖകൻ പത്തനംതിട്ട: മോഷണത്തിനിടെ ഹോട്ടലിൽ നിന്നും പൊട്ടിച്ച് കുടിച്ച മൊട്ടയുടെ തോടിൽ പതിഞ്ഞ വിരലടയാളത്തിൽ പിടിച്ചു കയറിയ പൊലീസ് കള്ളനെപൊക്കി അകത്താക്കി. പത്തനംതിട്ട, പാലക്കാട്, തൃശൂർ, ആലപ്പുഴ,കണ്ണൂർ ജില്ലകളിലെ ആരാധനാലയങ്ങളും വ്യാപാര കേന്ദ്രങ്ങളും കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന തൃശൂർ സ്വദേശി കെ.കെ ഫക്രുദ്ദീനാണ് പൊലീസിന്റെ പിടിയിലായത്. മാസങ്ങൾക്ക് മുൻപ് മോഷണം നടത്താൻ കയറിയ ഹോട്ടലിൽ നിന്നും മുട്ട പൊട്ടിച്ച് കഴിച്ചിരുന്നു. ഈ മുട്ടയുടെ തോട് ഇവിടെ ഫുക്രു ഉപേക്ഷിച്ചു. ഈ മുട്ടതോടിൽ പരിശോധന നടത്തിയ പൊലീസ് സംഘത്തിന് ഇയാളുടെ വിരലടയാളം ലഭിച്ചു. തുടർന്ന് […]

എംഎൽഎയെ തല്ലിയത് അടുക്കളയിൽ വച്ചല്ലല്ലോ; ലാത്തിച്ചാർജിനിടെ എംഎൽഎയെ തിരിച്ചറിയണമെന്നു പറഞ്ഞാൽ നടക്കുമോ..! കല്ലെറിഞ്ഞത് പൊലീസ് അടിച്ചാൽ പുറം പൊളിയുമെന്ന് അറിയാതെയല്ലല്ലോ; കാനത്തിന്റെയും സംസ്ഥാന പൊലീസ് മേധാവിയുടെയും നിലപാടിനെയും വെട്ടി പിണറായി എസ്.ഐയെ സസ്‌പെന്റ് ചെയ്തു; സർക്കാരിന്റെ പൊലീസ് വിരോധത്തിൽ സേനയിൽ കടുത്ത അമർഷം

സ്വന്തം ലേഖകൻ തിരുവനന്തപുരം: തൊട്ടതിനും പിടിച്ചതിനും എല്ലാം പഴി പൊലീസിന്. പണിയെത്താലും അവധിയെടുത്താലും സസ്‌പെൻഷൻ. ഒരു പ്രതി സ്റ്റേഷനിനുള്ളിൽ വച്ചോ ജയിലിൽ വച്ചോ മരിച്ചാലും കൂട്ട നടപടി. ഇടത് സർക്കാർ അധികാരത്തിൽ എത്തിയ ശേഷം നടപടിയ്ക്ക് വിധേയരായ പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടികയുടെ കൂട്ടത്തിൽ കൊച്ചി സെൻട്രൽ എസ്.ഐ വിപിൻ ദാസിനെ സസ്‌പെന്റ് ചെയ്ത നടപടി പൊലീസിൽ കൂടുതൽ അമർഷത്തിന് ഇടയാക്കി. എംഎൽഎയെ തല്ലിയത് അടുക്കളയിൽ വച്ചല്ലല്ലോ എന്നും ലാത്തിച്ചാർജിനിടെ അല്ലേ എന്നുമുള്ള വാദമാണ് ഇപ്പോൾ പൊലീസ് ഉയർത്തുന്നത്. അതിരൂക്ഷമായ കല്ലേറിനിടെ എസ്.ഐയ്ക്കടക്കം ഏറു കിട്ടിയപ്പോഴാണ് […]

ശ്രീകൃഷ്ണ ജയന്തി പതാകദിനം, സാംസ്കാരിക സമ്മേളനം

സ്വന്തം ലേഖകൻ കോട്ടയം:   രാവിലെ 6 മണിക് പ്രഭാതഭേരിയോടു കൂടി ജില്ലയിലെ ശ്രീകൃഷ്ണ ജയന്തി ആഘോഷ പരിപാടികൾക്കു തുടക്കമായി. തുടർന്ന് ജില്ലയിൽ 1800 കേന്ദ്രങ്ങളിൽ രാവിലെ പതാക ഉയർത്തൽ നടന്നു.ഗാന്ധി സ്വകയറിൽ ബാലഗോകുലം സംസ്ഥാന പൊതു കാര്യദർശി കെ.എൻ.സജികുമാർ, തിരുനക്കരയിൽ സ്വാഗതസംഘം ചെയർമാൻ പ്രൊഫ.മാടവന ബാലകൃഷ്ണണ പിള്ള, പൊൻകുന്നത്ത് മേഖലാ സെക്രട്ടറി ബി.അജിത്കുമാർ, വൈക്കത്ത്  ജില്ലാ സെക്രട്ടറി സനൽ കുമാർ, ചങനാശ്ശേരിയിൽ താലൂക്ക് സെക്രട്ടറി ജി.രതീഷ്, പാലായിൽ ജില്ലാ അദ്ധ്യക്ഷൻ ബിജു കൊല്ലപ്പള്ളി, മുണ്ടക്കയത്ത് മേഖലാ സെക്രട്ടറി  പി.സി.ഗിരിഷ് കുമാർ, എന്നിവർ പതാക ഉയർത്തി.തിരുനക്കര […]

ആർപ്പൂക്കരയിലെ റോഡരികിൽ തള്ളിയത് കളത്തിപ്പടി കരിപ്പാൽ ആശുപത്രിയിൽ എംബാം ചെയ്ത മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ; രണ്ട് ആംബുലൻസ് ഡ്രൈവർമാർ അറസ്റ്റിൽ; മനുഷ്യന്റെ അവശിഷ്ടങ്ങൾ പോലും റോഡിൽ തള്ളി സ്വകാര്യ ആശുപത്രി അധികൃതരുടെ ക്രൂരത

സ്വന്തം ലേഖകൻ കോട്ടയം: ആർപ്പൂക്കര മണിയാപറമ്പ് സൂര്യക്കവലയിലെ റോഡരികിൽ തള്ളിയ മനുഷ്യന്റെ ആന്തരികാവയവങ്ങളുടെ അവശിഷ്ടങ്ങൾ എത്തിയത് കളത്തിപ്പടി കരിപ്പാൽ ആശുപത്രിയിൽ നിന്നും. ഇവിടെ എംബാം ചെയ്ത മൃതദേഹത്തിന്റെ അവശിഷ്ടങ്ങളാണ് യാതൊരു ഉത്തരവാദിത്വവും ഇല്ലാതെ രണ്ട് ആംബുലൻസ് ഡ്രൈവർമാരുടെ പക്കൽ നൽകിയയച്ചത്. രണ്ടായിരം രൂപ നൽകി ഗുരുതരമായ രോഗങ്ങൾ പോലും പകരാൻ സാധ്യതയുള്ള മാംസാവശിഷ്ടങ്ങളാണ് രണ്ട് ആംബുലൻസ് ഡ്രൈവർമാരുടെ പക്കൽ നൽകി ആശുപത്രി അധികൃതർ അയച്ചത്. സംഭവത്തിൽ പൊലീസ് പിടികൂടിയ രണ്ട് ആംബുലൻസ് ഡ്രൈവർമാർക്കെതിരെയും ഗുരുതരമായ വകുപ്പുകൾ ചുമത്തി കേസെടുത്തു. അമയന്നൂർ താഴത്ത് ഹൗസിൽ സുനിൽകുമാർ […]

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

സ്വന്തം ലേഖകൻ ആലപ്പുഴ : ജലനിരപ്പ് കുറയാത്തതിനാലും ഗതാഗതം പുനഃസ്ഥാപിക്കാന്‍ കഴിയാത്തതിനാലും കുട്ടനാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും  ഓഗസ്റ്റ് 19 തിങ്കളാഴ്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. അംഗന്‍വാടികള്‍ക്കും പ്രൊഫഷണല്‍ കോളേജുകള്‍ക്കും അവധി ബാധകമാണ്. ആലപ്പുഴ ജില്ലയിലെ മറ്റ് താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധിയായിരിക്കുമെന്ന്  ജില്ലാ കളക്ടര്‍ അറിയിച്ചു. കോട്ടയം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും ജില്ലാ കളക്ടര്‍ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. തിരുവല്ല താലൂക്കിലെ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ […]

മഴ കുറഞ്ഞിട്ടും ജില്ലയിൽ അവധി തുടരുന്നു: ജില്ലയിലെ പന്ത്രണ്ട് സ്കൂളുകൾക്ക് തിങ്കളാഴ്ചയും അവധി

സ്വന്തം ലേഖകൻ കോട്ടയം : പത്തു ദിവസത്തോളം നീണ്ടു നിന്ന അവധിക്കാലത്തിന് ശേഷം ജില്ലയിലെ സ്കൂളുകൾ തിങ്കളാഴ്ച തുറക്കും. എന്നാൽ , ഇതിൽ നിന്നു വ്യത്യസ്തമായി പന്ത്രണ്ട് സ്കൂളുകളിൽ നാളെയും ജില്ലയിൽ അവധിയാണ്. ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന 12 സ്‌കൂളുകള്‍ക്കാണ് ജില്ലാ കളക്ടര്‍ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം താലൂക്ക് 1. സെന്റ് മേരീസ് എല്‍.പി.എസ്, തിരുവാര്‍പ്പ് 2. ഗവണ്‍മെന്റ് യു.പി.എസ്, തിരുവാര്‍പ്പ് 3. ഗവണ്‍മെന്റ് യു.പി.എസ്, അയര്‍ക്കുന്നം 4.ഗവണ്‍മെന്റ് യു.പി. എസ്, ചിങ്ങവനം ചങ്ങനാശേരി താലൂക്ക് 1. ഗവണ്‍മെന്റ് എല്‍.പി.എസ്, പെരുന്ന 2. […]