രോഗികളെ കൊള്ളയടിച്ച് പണം സമ്പാദിക്കുന്നതു പോരാഞ്ഞ് സ്വകാര്യ ആശുപത്രികൾ മാലിന്യം തോട്ടിലൊഴുക്കുന്നു: ആർപ്പൂക്കരയിൽ പാടത്തു നിന്നും കണ്ടെത്തിയ മനുഷ്യശരീരത്തിന്റെ അവശിഷ്ടം കരിപ്പാൽ ആശുപത്രിയിലേത്; ഗുരുതരമായ പിഴവ് വരുത്തിയിട്ടും ആശുപത്രിയ്‌ക്കെതിരെ കേസെടുക്കാതെ പൊലീസ്

രോഗികളെ കൊള്ളയടിച്ച് പണം സമ്പാദിക്കുന്നതു പോരാഞ്ഞ് സ്വകാര്യ ആശുപത്രികൾ മാലിന്യം തോട്ടിലൊഴുക്കുന്നു: ആർപ്പൂക്കരയിൽ പാടത്തു നിന്നും കണ്ടെത്തിയ മനുഷ്യശരീരത്തിന്റെ അവശിഷ്ടം കരിപ്പാൽ ആശുപത്രിയിലേത്; ഗുരുതരമായ പിഴവ് വരുത്തിയിട്ടും ആശുപത്രിയ്‌ക്കെതിരെ കേസെടുക്കാതെ പൊലീസ്

തേർഡ് ഐ ബ്യൂറോ
കോട്ടയം: പ്രളയത്തിൽ മുങ്ങിക്കിടക്കുന്ന തോട്ടിലേയ്ക്ക് അസുഖബാധിതയായി മരിച്ച സ്ത്രീയുടെ ശരീരത്തിന്റെ അവശിഷ്ടങ്ങൾ നിർദാക്ഷണ്യം തള്ളിയ കരിപ്പാൽ ആശുപത്രിയ്‌ക്കെതിരെ കേസെടുക്കാതെ പൊലീസ്. ആർപ്പൂക്കര മണിയാപറമ്പ് സൂര്യാകവലയിൽ മൃതദേഹത്തിന്റെ അവശിഷ്ടം തള്ളിയ സംഭവത്തിൽ രണ്ട് ആംബുലൻസ് ഡ്രൈവർമാരെ മാത്രം പ്രതി ചേർത്ത് കേസ് അവസാനിപ്പിക്കാനാണ് പൊലീസ് ഇപ്പോൾ നോക്കുന്നത്. നിലവിൽ പ്രതി ചേർക്കപ്പെട്ട രണ്ടു പേരും രണ്ടായിരം രൂപ വാങ്ങി ആശുപത്രിയിലെ മാലിന്യം സംസ്‌കരിക്കാൻ മാത്രം ശ്രമിക്കുകയായിരുന്നു. എന്നാൽ, ഗുരുതരമായ രോഗങ്ങൾക്ക് പോലും കാരണമായേക്കാവുന്ന മനുഷ്യന്റെ ആന്തരിക അവയവങ്ങൾ അടങ്ങിയ മാലിന്യങ്ങൾ നടുറോഡിൽ വലിച്ചെറിയാൻ രണ്ട് ഡ്രൈവർമാരുടെ കയ്യിൽ നൽകി അയച്ച ആശുപത്രി മാനേജ്‌മെന്റാണ് ഈ കാര്യത്തിൽ യഥാർത്ഥ പ്രതികൾ.
ആശുപത്രികളിൽ ഉണ്ടാകുന്ന മാലിന്യങ്ങൾ ഇവിടെ തന്നെ സംസ്‌കരിക്കണമെന്നാണ് ചട്ടം. പ്രത്യേകിച്ച ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്ന രക്ത സാമ്പിളുകളും, ശസ്ത്രക്രിയാ അവശിഷ്ടങ്ങളും. എന്നാൽ, ഇതെല്ലാം മറികടന്ന് തെറ്റായ പ്രവണതയാണ് ആശുപത്രി അധികൃതർ ഇപ്പോൾ നടത്തിയത്. കഴിഞ്ഞ ദിവസം ഗുരുതരമായ രോഗം ബാധിച്ച് മരിച്ച രോഗിയായ പാലാ സ്വദേശിയുടെ മൃതദേഹം എംബാം ചെയ്ത ശേഷം നീക്കം ചെയ്ത ശരീര ഭാഗങ്ങൾ ബക്കറ്റിലാക്കി ഡ്രൈവർമാരുടെ കൈവശം നൽകി അയക്കുകയാണ് ആശുപത്രി അധികൃതർ ചെയ്തത്. രണ്ടായിരം രൂപയാണ് ഈ ഡ്രൈവർമാർക്ക് കൂലിയായി ഇതിന് നൽകിയത്. ഈ മാലിന്യങ്ങൾ എവിടെയെങ്കിലും കൊണ്ട് കുഴിച്ചിടാനുള്ള നിർദേശമാണ് ആശുപത്രി അധികൃതർ ഈ ഡ്രൈവർമാർക്ക് നൽകിയത്. എന്നാൽ, അധികമായി കിട്ടിയ രണ്ടായിരം രൂപയ്ക്ക് മദ്യപിച്ച ശേഷം ഇവർ ഈ മാലിന്യങ്ങൾ അടങ്ങിയ ബക്കറ്റ് വലിച്ചെറിയുകയായിരുന്നു.
ജില്ലയിലെ സ്വകാര്യ ആശുപത്രികളിൽ 90 ശതമാനത്തിനും രോഗികളുടെ അവശിഷ്ടങ്ങൾ സംസ്‌കരിക്കാൻ ശാസ്ത്രീയമായ മാർഗങ്ങൾ ഇല്ലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ തേർഡ ഐ ന്യൂസ് ലൈവ് കണ്ടെത്തിയിരിക്കുന്നത്. എന്നാൽ, പണം നൽകിയും അധികാര കേന്ദ്രങ്ങളുടെ സഹായത്തോടെയാണ് ജില്ലയിലെ എല്ലാ ആശുപത്രികളും മാനദണ്ഡങ്ങളെല്ലാം ലംഘിച്ചാണ് പ്രവർത്തിക്കുന്നത്. മാലിന്യങ്ങൾ സ്ഥിരമായി റോഡിൽ വലിച്ചെറിഞ്ഞിരുന്നതായാണ് ഡ്രൈവർമാർ പൊലീസിനു നൽകിയ മൊഴിയിൽ വ്യക്തമായിരുന്നത്.
നമ്മൾ സ്ഥിരം കുടിച്ചിരുന്ന വെള്ളത്തിൽ അടക്കമാണ് ഇവർ മാലിന്ങ്ങൾ വലിച്ചെറിഞ്ഞിരുന്നത്. ഇതിനു കൂട്ടു നിന്ന ആശുപത്രി അധികൃതരും സമാന കുറ്റമാണ് ചെയ്തിരിക്കുന്നത്. രണ്ടു ഡ്രൈവർമാരെയും റിമാൻഡ് ചെയ്യുന്നുണ്ടെങ്കിൽ ഇതേ കു്റ്റം ചെയ്ത കരിപ്പാൽ ആശുപത്രിയിലെ ഉത്തരവാദിത്വപ്പെട്ടവരെയും അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യുകയാണ് വേണ്ടത്.