കോട്ടയം നഗരത്തിലെ തീയറ്ററുകൾ പിടിച്ചെടുത്ത് ബ്ലാക്കിൽ ടിക്കറ്റ് വിൽക്കുന്ന സംഘം: തീയറ്ററിൽ തിരക്കേറിയാൽ പോക്കറ്റ് വർപ്പിച്ച് ഗുണ്ടകൾ നിയന്ത്രിക്കുന്ന ബ്ലാക്ക് ടിക്കറ്റ് സംഘം; നടപടിയെടുക്കാനാവാതെ മൗനം പാലിച്ച് പൊലീസും
സ്വന്തം ലേഖകൻ കോട്ടയം: നഗരത്തിലെ തീയറ്ററുകളിൽ തിരക്കേറുമ്പോൾ പോക്കറ്റ് വീർപ്പിക്കാനുള്ള വഴി തേടുകയാണ് ബ്ലാക്കിൽ ടിക്കറ്റ് വിൽക്കുന്ന മാഫിയ സംഘം. തീയറ്റുകളിലേയ്ക്കുള്ള വഴി മുതൽ ടിക്കറ്റ് കൗണ്ടർ വരെ സംഘടിച്ച് നിൽക്കുന്ന മാഫിയ സംഘം ടിക്കറ്റുകൾ മൂന്നിരട്ടി വരെ വിലയ്ക്കാണ് വിൽക്കുന്നത്. 100 രൂപയുടെ ടിക്കറ്റിന് മുന്നൂറ് രൂപ വരെ ഈടാക്കുന്ന മാഫിയ സംഘം ഒരിടവേളയ്ക്ക് ശേഷം തീയറ്ററുകളിൽ സജീവമായ കുടുംബങ്ങളെ അകറ്റാനാണ് ശ്രമിക്കുന്നതെന്ന ആരോപണം ഇതിനോടകം തന്നെ ഉയർന്നു കഴിഞ്ഞിട്ടുണ്ട്. നഗരത്തിൽ ആനന്ദ്, അഭിലാഷ്, ആഷ തീയറ്ററുകളിലാണ് ഇപ്പോൾ മികച്ച സിനിമകൾ ഓടുന്നത്. […]