ശ്രീകൃഷ്ണ ജയന്തി പതാകദിനം, സാംസ്കാരിക സമ്മേളനം

ശ്രീകൃഷ്ണ ജയന്തി പതാകദിനം, സാംസ്കാരിക സമ്മേളനം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം:   രാവിലെ 6 മണിക് പ്രഭാതഭേരിയോടു കൂടി ജില്ലയിലെ ശ്രീകൃഷ്ണ ജയന്തി ആഘോഷ പരിപാടികൾക്കു തുടക്കമായി. തുടർന്ന് ജില്ലയിൽ 1800 കേന്ദ്രങ്ങളിൽ രാവിലെ പതാക ഉയർത്തൽ നടന്നു.ഗാന്ധി സ്വകയറിൽ ബാലഗോകുലം സംസ്ഥാന പൊതു കാര്യദർശി കെ.എൻ.സജികുമാർ, തിരുനക്കരയിൽ സ്വാഗതസംഘം ചെയർമാൻ പ്രൊഫ.മാടവന ബാലകൃഷ്ണണ പിള്ള, പൊൻകുന്നത്ത് മേഖലാ സെക്രട്ടറി ബി.അജിത്കുമാർ, വൈക്കത്ത്  ജില്ലാ സെക്രട്ടറി സനൽ കുമാർ, ചങനാശ്ശേരിയിൽ താലൂക്ക് സെക്രട്ടറി ജി.രതീഷ്, പാലായിൽ ജില്ലാ അദ്ധ്യക്ഷൻ ബിജു കൊല്ലപ്പള്ളി, മുണ്ടക്കയത്ത് മേഖലാ സെക്രട്ടറി  പി.സി.ഗിരിഷ് കുമാർ, എന്നിവർ പതാക ഉയർത്തി.തിരുനക്കര ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുര നടയിൽ ഗോപൂജ,തുടർന്ന് ജില്ലാ സമിതിയുടെ നേതൃത്വത്തിൽ ഏക്ഭാരതി എന്ന പേരിൽ മഹാജ്ഞാനപ്പാന പാരായണം തിരുനക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രസന്നിധിയിൽ നടന്നു.രാവിലെ 9.30നു ശ്രീരംഗം ഓഡിറ്റോറിയത്തിൽ വിദ്ധ്യാർത്ഥികളുടെ മത്സര പരിപാടികളുടെ ഉദ്ഘാsനം പ്രശസ്ത കാർട്ടൂണിസ്റ്റ് സുഭാഷ് കല്ലൂർ നിർവ്വഹിച്ചു.സംസ്ഥാന ഉപാദ്ധ്യക്ഷൻ ഡോ.എൻ.ഉണ്ണികൃഷ്ണൻ, ജില്ലാ സെക്രട്ടറി മനു കൃഷ്ണ, സുമേഷ് രാജൻ, ബിനീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.

സാംസ്കാരിക സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ മാടവന ബാലകൃഷണപിള്ള അദ്ധ്യക്ഷതയിൽ പ്രശസ്ത ഗാനരചയിതാവ്  ബീയാർ പ്രസാദ് ഉദ്ഘാടനം ചെയ്തു.ബാലഗോകുലം സംസ്ഥാന അദ്ധ്യക്ഷൻ ആർ.പ്രസന്നകുമാർ മുഖ്യപ്രഭാഷണം നടത്തി.റ്റോപ്പ് സിംഗർ അവതരിക മീനാക്ഷി വിശിഷ്ടാതിഥിയായി പങ്കെടുത്തു.സംസ്ഥാന പൊതു കാര്യദർശി കെ.എൻ.സജികുമാർ, ജില്ലാ അദ്ധ്യക്ഷൻ എൻ.മനു, സ്വാഗത സംഘം വർക്കിംഗ് പ്രസി. രാജാ ശ്രീകുമാര  വർമ്മ, ജനറൽ സെക്രട്ടറി രാജേഷ് നട്ടാശ്ശേരി, ജില്ലാ കാര്യദർശി പ്രതീഷ് മോഹൻ എന്നിവർ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group