അടുത്ത അഞ്ച് ദിവസം കേരളത്തിൽ ശക്തമായ മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. അടുത്ത അഞ്ച് ദിവസം കേരളത്തിൽ ശക്തമായ മഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ഓഗസ്റ്റ് 31 വരെ കേരളത്തിലും ലക്ഷദ്വീപിലും പരക്കെ ഇടിമിന്നലോടു കൂടിയ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് റിപ്പോർട്ട്. ആഗസ്റ്റ് അവസാനത്തോടെ മഴയ്ക്ക് നേരിയ ശമനമുണ്ടാകുമെങ്കിലും, സെപ്റ്റംബർ ആദ്യ വാരത്തോടെ വീണ്ടും ശക്തമാകും. പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സാധാരണ മണ്‍സൂണ്‍ കാലത്ത് ലഭിക്കുന്ന മഴയാണ് ഇതെന്നും ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി.

ഇസ്രായേൽ – ഇന്ത്യ ബന്ധം ശക്തമാകുന്നു ; ഇനി ശത്രുവിമാനങ്ങൾ അതിർത്തിയിൽ പോലുമെത്തില്ല ;ഇസ്രായേൽ ഇന്ത്യയ്ക്ക് കൈമാറുന്നത് വജ്രായുധങ്ങൾ

സ്വന്തം ലേഖിക ന്യൂഡൽഹി: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഒരു ദിവസത്തെ സന്ദർശനത്തിനായി അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ഇന്ത്യയിലെത്തും.നെതന്യാഹു എന്നാണ് എത്തുകയെന്നത് സംബന്ധിച്ച് കൃത്യമായ വിവരമില്ലെങ്കിലും തന്റെ അടുത്ത സുഹൃത്തായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം ചർച്ചകൾ നടത്തുമെന്നാണ് വിവരം. ഇന്ത്യൻ വ്യോമസേനയ്ക്ക് വേണ്ടി രണ്ട് വ്യോമനിരീക്ഷണ സംവിധാനങ്ങളും (എയർബോൺ വാർണിംഗ് ആൻഡ് കൺട്രോൾ സിസ്റ്റംസ് – അവാക്സ്) ആകാശത്തിൽ നിന്നും ആകാശത്തിലേക്ക് തൊടുക്കാൻ കഴിയുന്ന (എയർ ടു എയർ) ഡെർബി മിസൈലും കൈമാറുന്നതിനും കൃഷി, ജലസേചനം, മാലിന്യ സംസ്‌കരണം തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തമാക്കുന്നതിനും […]

ചരിത്രം തിരുത്തിക്കുറിക്കാന്‍ പ്രഭാസ് വീണ്ടും; സാഹോയ്ക്ക് ഇനി മൂന്നു നാള്‍ മാത്രം

സ്വന്തം ലേഖകൻ ചെന്നൈ : ബാഹുബലിക്ക് ശേഷം ഇന്ത്യന്‍ സിനിമാ ലോകത്ത് മറ്റൊരു ചരിത്രം കുറിക്കാന്‍ പ്രഭാസ് വരുന്നു. പ്രഭാസ് നായകനായി അഭിനയിക്കുന്ന ബിഗ് ബജറ്റ് ചിത്രം സാഹോ തിയറ്ററുകളിലെത്താന്‍ ഇനി മൂന്നു നാള്‍ മാത്രം.തിയറ്ററുകള്‍ ഇളക്കിമറിക്കാന്‍ പ്രഭാസ് വരുമ്പോള്‍ ഏറെ പ്രതീക്ഷയിലാണ് ആരാധകരും. ഹോളിവുഡ് സ്‌റ്റൈലില്‍ ചിത്രീകരിച്ചിരിക്കുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് പ്രഭാസിന്റെ കേരളത്തിലെ ആരാധകരും. റണ്‍ രാജ റണ്‍ എന്ന സൂപ്പര്‍ഹിറ്റ് സിനിമയുടെ സംവിധായകന്‍ സുജീത്ത് ഒരുക്കുന്ന ഈ ബഹുഭാഷ ചിത്രത്തില്‍ നായികയായി എത്തുന്നത് ശ്രദ്ധ കപൂര്‍. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥയായി […]

സർക്കാർ തിരിച്ചുപിടിച്ച കവടിയാർ ഗോൾഫ് ക്ലബ് കൈക്കലാക്കി ബാർ സ്ഥാപിക്കാൻ സ്വകാര്യ ലോബികൾ രംഗത്ത്

സ്വന്തം ലേഖിക തിരുവനന്തപുരം : സംസ്ഥാന സർക്കാർ തിരിച്ചുപിടിച്ച കവടിയാർ ഗോൾഫ് ക്ലബിൽ പിടിമുറുക്കാൻ സ്വകാര്യ ലോബി രംഗത്ത്. ഗോൾഫ് ക്ലബിൽ ബാർ വീണ്ടും സ്ഥാപിക്കാനാണ് നീക്കം. ഇതിനായി ബൈലോയിൽ ഭേദഗതി വരുത്തി. സർക്കാർ പ്രതിനിധികളടക്കമുള്ള ഭരണസമിതിയിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. ക്ലബ് പ്രതിനിധികളുടെ എണ്ണം മൂന്നിൽനിന്ന് അഞ്ചാക്കുകയും ചെയ്തു. അതേസമയം, ഗോൾഫ് ടൂറിസം വികസനത്തിന് കേന്ദ്ര സർക്കാർ 25 കോടി രൂപ നൽകിയെന്ന് ഭരണസമിതി പ്രസിഡൻറ് ജിജി തോംസൺ വ്യക്തമാക്കി. ബാറില്ലാത്തതിനാൽ ഇവിടെ ഗോൾഫ് കളിക്കാൻ വിദേശികൾ എത്തുന്നത് കുറവാണ്. ഇത് സാമ്പത്തിക പ്രതിസന്ധി […]

പാർത്ഥയിൽ കല്യാണത്തോട് കല്യാണം: ഇതൊന്നും കാണാൻ സാജനില്ല

കണ്ണൂര്‍: കല്യാണമേളം മുഴങ്ങി ആന്തൂരില്‍ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ പാർത്ഥ കണ്‍വെന്‍ഷന്‍ സെന്റർ. കോടികള്‍ ചിലവിട്ട് നിര്‍മിച്ച ഈ കെട്ടിടത്തിന് അനുമതി ലഭിക്കാതെ വന്നതോടെയാണ് സാജൻ സ്വന്തം ജീവനൊടുക്കിയത്. കൺവെൻഷൻ സെന്റർ ഒരിക്കലും തുറക്കാനാവില്ലെന്ന തോന്നലാണ് സാജനെ ആത്മഹത്യയിലേക്ക് നയിച്ചത്. എന്നാൽ സാജന്റെ മരണത്തിന് ശേഷം എല്ലാ തടസ്സങ്ങളും നീങ്ങി. ഇപ്പോഴിതാ അനുമതി കിട്ടിയതിനു ശേഷമുള്ള ആദ്യവിവാഹം ഇന്നലെ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നു. സാജന്റെ ഭാര്യാമാതാവ്‌ പ്രേമലതയുടെ സഹോദരീപുത്രിയുടേതായിരുന്നു ആദ്യ വിവാഹം. മാത്രമല്ല പതിനഞ്ചിലേറെ വിവാഹങ്ങളും ഇവിടെ ബുക്ക് ചെയ്തു കഴിഞ്ഞു. […]

സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാനാകാതെ വാഹനമേഖല : മാരുതി 3,000 കരാർ ജീവനക്കാരെ പിരിച്ചു വിട്ടു ; ഏപ്രിൽ മുതൽ മൂന്നരലക്ഷം പേർക്ക് പണി പോയി

സ്വന്തം ലേഖിക ന്യൂഡൽഹി: രാജ്യം സാമ്പത്തീക മാന്ദ്യത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ ആദ്യം തിരിച്ചടി നേരിട്ട വാഹനമേഖലയിൽ അനേകർക്ക് തൊഴിൽ നഷ്ടം. വാഹന വിപണി നഷ്ടത്തിലായതിനെ തുടർന്ന് മാരുതി സുസുക്കി കമ്പനിയിൽ പണിയില്ലാതായത് 3,000 പേർക്ക്. താൽക്കാലിക ജീവനക്കാരായിരുന്ന ഇവരുടെ കരാറുകൾ പുതുക്കേണ്ടെന്ന് കമ്പനി തീരുമാനം എടുത്തിരിക്കുകയാണ്. സുരക്ഷാ മാനദണ്ഡങ്ങൾക്ക് പുറമേ ഉയർന്ന നികുതിയും കാർ നിർമ്മാണ ചെലവ് താങ്ങാൻ കഴിയാത്ത നിലയിലേക്ക് ഉയർന്നിരിക്കുകയാണെന്നാണ് കമ്പനിയുടെ പക്ഷം. വൻ തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്ന വാഹന വിപണി ജൂലൈയിൽ കാണിച്ചത് നഷ്ടക്കണക്കുകളുടെ ഒമ്പതാം മാസമാണ്. നിർമ്മാണ ചെലവ് കൂടിയതും […]

ഉത്തരേന്ത്യയിൽ മാത്രം കാണാറുള്ള ഭാര്യമാരെ ലൈംഗിക ചൂഷണത്തിന് വില്പന നടത്തുന്ന ഇടപാട് കേരളത്തിലും: അന്യസംസ്ഥാന തൊഴിലാളികൾക്ക് ഭാര്യയെ ലൈംഗിക ആവശ്യത്തിന് വിട്ടുകൊടുത്ത ഓട്ടോഡ്രൈവർ പിടിയിൽ

കാസർഗോഡ്: പണത്തിനായി സ്വന്തം ഭാര്യയെ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് കാഴ്ച വെച്ച തൃക്കരിപ്പൂര്‍ ഇളമ്പച്ചി സ്വദേശി പിടിയിൽ. ഓട്ടോ ഡ്രൈവറായ അബ്ദുള്‍സലാമിനെയാണ് ചന്തേര പോലീസ് അറസ്റ്റ് ചെയ്തത്. പലചരക്ക് കടയുടെ മറവിലാണ് ഇയാള്‍ 31കാരിയായ ഭാര്യയെ അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ലൈംഗിക ചൂഷണത്തിന് വിട്ടുകൊടുത്തിരുന്നത്. ഇതിൽ എതിർപ്പ് പ്രകടിപ്പിച്ച ഭാര്യയെ കുട്ടികളെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയും മര്‍ദ്ദിച്ചുമാണ് ഇയാള്‍ സമ്മതിപ്പിച്ചിരുന്നത്. സ്‌റ്റേഷനറി കടയുടെ മറവില്‍ പ്രത്യേക ക്യാബിന്‍ ഒരുക്കിയാണ് ഇയാള്‍ ഭാര്യയെ ലൈംഗിക വ്യാപാരത്തിന് ഉപയോഗിച്ചത്. പകല്‍ കടയില്‍ എത്തുന്ന ഇതരസംസ്ഥാന തൊഴിലാളികളോട് ഇയാൾ കരാർ ഉറപ്പിക്കും. രണ്ടായിരം […]

നിരപരാധിയായ മകനെ എനിക്ക് നഷ്ടമായി; മകളെയെങ്കിലും തിരികെ വേണം; നീനുവിനെ കണ്ട് നിരപരാധിത്വം ബോധ്യപ്പെടുത്താൻ ശ്രമിക്കും; കോടതിയിൽ എല്ലാം തുറന്ന് പറഞ്ഞ് ചാക്കോ ജോൺ; അച്ഛന്റെ വേദന മനസിലാക്കിയത് എസ്.ഐ ഷിബു മാത്രം

സ്വന്തം ലേഖകൻ കോട്ടയം: കെവിൻ കേസിൽ ക്രൂരനും കൊലപാതകിയുമായി നാട് മുഴുവൻ ചിത്രീകരിക്കുന്ന നീനുവിന്റെ പിതാവ് കോടതി മുറിയിൽ നെഞ്ചുരുകി പൊട്ടിക്കരഞ്ഞു. നിരപരാധിയായ എന്റെ മകനെ എനിക്ക് നഷ്ടമായി. എനിക്ക് മകളെയെങ്കിലും തിരികെ വേണം. കെവിൻ കേസിൽ വിധി വന്ന ശേഷം കോടതിൽ വച്ച് മാധ്യമങ്ങളുടെ മുന്നിലാണ് ചാക്കോ ജോൺ മനസ് തുറന്നത്. താനും മകനും പ്രതിക്കൂട്ടിൽ നിൽക്കുന്ന യുവാക്കളും നിരപരാധികളാണ്. മകൾ ഒരാളെ ഇഷ്ടപ്പെട്ട് കൂടെ പോകുമ്പോൾ ഏതൊരച്ഛനും ചെയ്യുന്നത് മാത്രമേ ഞാനും ചെയ്തുള്ളൂ. മകളെ അന്വേഷിച്ച് പോകുകയായിരുന്നു. ജാതിയും മതവും എനിക്ക് […]

മാണിയുടെ കോട്ട പിടിച്ചെടുക്കാൻ പത്മരാജൻ പാലായിലേക്ക്

സ്വന്തം ലേഖിക പാലാ: കേരളം ഉറ്റുനോക്കുന്ന പാലാ ഉപതിരഞ്ഞെടുപ്പിൽ ഒരു കൈനോക്കാൻ ഇലക്ഷൻ പത്മരാജനും രംഗത്ത്. സേലം മേലൂർഡാം സ്വദേശിയായ ഡോ. കെ.പത്മരാജൻ എന്ന ഇലക്ഷൻ പത്മരാജൻ അത്ര നിസാരക്കാരനല്ല. നരസിംഹറാവു, വാജ്‌പേയി, നരേന്ദ്രമോദി, രാഹുൽഗാന്ധി തുടങ്ങിയ പ്രമുഖർക്കെതിരെ മത്സരിച്ച് ചരിത്രം സൃഷ്ടിച്ചയാളാണ് പത്മരാജൻ. അഞ്ച് രാഷ്ടപതികൾക്കെതിരെ മത്സരിച്ചയാൾ എന്ന ചരിത്രവും ഇദ്ദേഹത്തിനുണ്ട്. ഒടുവിൽ മത്സരിച്ച വയനാട്ടിൽ രാഹുൽഗാന്ധിക്ക് എതിരെയാണ്. 1858 വോട്ടാണ് ഇദ്ദേഹം നേടിയത്. എന്നാൽ കേരളത്തിൽ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ആദ്യമായിട്ടാണ്. ‘കേരളം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പായതുകൊണ്ടാണ് പാലായിൽ ഒരു കൈ നോക്കാൻ തീരുമാനിച്ചത് […]

ഉള്ളി വില റെക്കോഡിലേക്ക് ; കിലോയ്ക്ക് 40 രൂപ

സ്വന്തം ലേഖിക കാഞ്ഞങ്ങാട്: ഉള്ളി (സവാള) വില റെക്കോഡിലേക്ക് കുതിക്കുന്നു. കിലോയ്ക്ക് 40 രൂപ കടന്നു. ഓണവിപണി ഉണർന്നതോടെ ഇനിയും വില വർദ്ധിക്കാനാണ് സാധ്യത. ഒരു കിലോയ്ക്ക് 40 രൂപയാണ് ഇപ്പോഴത്തെ വില. മഹാരാഷ്ട്രയിൽ കനത്ത മഴയിൽ വിളയും സ്റ്റോക്കും നശിച്ചതാണ് വില ഉയരാൻ കാരണമെന്നു വ്യാപാരികൾ പറയുന്നു. കഴിഞ്ഞയാഴ്ച വരെ 25 രൂപയാണ് ഉള്ളിക്ക് വിലയുണ്ടായിരുന്നത്. നാസിക്കിലാണ് ഏറ്റവും കൂടുതൽ ഉള്ളി കൃഷി ഉള്ളത്. അതേപോലെ കർണാടകയിലും കനത്ത മഴയിൽ ഉള്ളി കൃഷി നശിച്ചുപോയതിനാലാണ് വില വർദ്ധനയ്ക്കു പ്രധാന കാരണം. കഴിഞ്ഞ വർഷം […]