നിരപരാധിയായ മകനെ എനിക്ക് നഷ്ടമായി; മകളെയെങ്കിലും തിരികെ വേണം; നീനുവിനെ കണ്ട് നിരപരാധിത്വം ബോധ്യപ്പെടുത്താൻ ശ്രമിക്കും; കോടതിയിൽ എല്ലാം തുറന്ന് പറഞ്ഞ് ചാക്കോ ജോൺ; അച്ഛന്റെ വേദന മനസിലാക്കിയത് എസ്.ഐ ഷിബു മാത്രം

നിരപരാധിയായ മകനെ എനിക്ക് നഷ്ടമായി; മകളെയെങ്കിലും തിരികെ വേണം; നീനുവിനെ കണ്ട് നിരപരാധിത്വം ബോധ്യപ്പെടുത്താൻ ശ്രമിക്കും; കോടതിയിൽ എല്ലാം തുറന്ന് പറഞ്ഞ് ചാക്കോ ജോൺ; അച്ഛന്റെ വേദന മനസിലാക്കിയത് എസ്.ഐ ഷിബു മാത്രം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കെവിൻ കേസിൽ ക്രൂരനും കൊലപാതകിയുമായി നാട് മുഴുവൻ ചിത്രീകരിക്കുന്ന നീനുവിന്റെ പിതാവ് കോടതി മുറിയിൽ നെഞ്ചുരുകി പൊട്ടിക്കരഞ്ഞു. നിരപരാധിയായ എന്റെ മകനെ എനിക്ക് നഷ്ടമായി. എനിക്ക് മകളെയെങ്കിലും തിരികെ വേണം. കെവിൻ കേസിൽ വിധി വന്ന ശേഷം കോടതിൽ വച്ച് മാധ്യമങ്ങളുടെ മുന്നിലാണ് ചാക്കോ ജോൺ മനസ് തുറന്നത്. താനും മകനും പ്രതിക്കൂട്ടിൽ നിൽക്കുന്ന യുവാക്കളും നിരപരാധികളാണ്.
മകൾ ഒരാളെ ഇഷ്ടപ്പെട്ട് കൂടെ പോകുമ്പോൾ ഏതൊരച്ഛനും ചെയ്യുന്നത് മാത്രമേ ഞാനും ചെയ്തുള്ളൂ. മകളെ അന്വേഷിച്ച് പോകുകയായിരുന്നു. ജാതിയും മതവും എനിക്ക് പ്രശ്‌നമായിരുന്നില്ല. എന്റെ പ്രശ്‌നം എന്റെ മകൾ മാത്രമായിരുന്നു. മകളെ കാണാനില്ലെന്ന പരാതിയുമായി ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ എത്തിയ എന്റെ പരാതി കേൾക്കാനും മനസലിവ് കാട്ടാനും തയ്യാറായത് സ്റ്റേഷനിലെ എസ്.ഐ ഷിബു സർ മാത്രമായിരുന്നു. എന്നാൽ, ഇദ്ദേഹം ഇന്ന് ഈ കേസിന്റെ പേരിൽ ക്രൂശിക്കപ്പെടുകയാണ്. ജോലി നഷ്ടമായ ഇദ്ദേഹം മാത്രമാണ് പിതാവിന്റെ വേദന മനസിലാക്കിയത്.
കെവിനൊപ്പം ഇറങ്ങിപ്പോന്ന നീനുവിനെ വിവാഹം ചെയ്ത് നൽകാൻ ഞങ്ങൾ തയ്യാറായിരുന്നു. ജാതിയും മതവും ഒന്നും എനിക്ക് പ്രശ്‌നമായിരുന്നില്ല. ആണുങ്ങളെ പോലെ എന്റെ മുന്നിൽ വന്ന് നിന്ന് ധൈര്യത്തോടെ എന്റെ മകളെ വിവാഹം ചെയ്തു നൽകുമോ എന്ന് കെവിൻ ചോദിച്ചിരുന്നെങ്കിൽ ഞാൻ അതിന് തയ്യാറായേനെ. എന്നാൽ, ഇതല്ല കേസിലുണ്ടായത്. നീനുവിനെ തേടി ഞാൻ കെവിന്റെ പിതാവ് ജോസഫിന്റൈ വർക്ക്‌ഷോപ്പിൽ എത്തിയപ്പോൾ ക്ഷുഭിതനായ ജോസഫ് എന്നെ ആട്ടിയിറക്കുകയാണ് ചെയ്തത്.
പെൺകുട്ടിയെ കാണാതായതിന്റെ വികാരത്തിൽ മുന്നിട്ടിറങ്ങിയ കുട്ടികളാണ് ഇപ്പോൾ കേസിൽ ശിക്ഷിക്കപ്പെട്ടിരിക്കുന്നതെന്നും ചാക്കോ മാധ്യമങ്ങളോടു പറഞ്ഞു.