Sunday, April 18, 2021

പണം എത്രയുണ്ടാക്കിയാലും മുകളിലേക്കു കൊണ്ടുപോവാനാവില്ല; ചിറ്റിലപ്പള്ളിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

സ്വന്തം ലേഖകൻ കൊച്ചി: വണ്ടർലാ അമ്യൂസ്മെന്റ് പാർക്ക് റൈഡിൽ നിന്ന് വീണ് പരുക്കേറ്റ വിജേഷ് വിജയന്റെ നഷ്ടപരിഹാരത്തിന് നടപടി സ്വീകരിക്കാത്തതിൽ ഉടമ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിക്ക് വീണ്ടും ഹൈക്കോടതിയുടെ രൂക്ഷവിമർശനം. ചിറ്റിലപ്പള്ളിയുടെ നിലപാടിനെ വിശേഷിപ്പിക്കാൻ വാക്കുകൾ ഇല്ലെന്ന് പറഞ്ഞ ഹൈക്കോടതി പണം എത്ര ഉണ്ടാക്കിയാലും അതിൽ ഒരു തരിപോലും മുകളിലേക്ക് കൊണ്ടു പോകാനാകില്ലെന്നും പറഞ്ഞു. ഇങ്ങനെ...

കമ്മീഷണർ സി ബി ഐ അന്വേഷിക്കണത്തോട് സഹകരിക്കണം; അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീംകോടതി

സ്വന്തംലേഖകൻ ന്യൂഡൽഹി: ശാരദ ചിട്ടി തട്ടിപ്പ് കേസിൽ സി.ബി.ഐ അന്വേഷണത്തോട് സഹകരിക്കാൻ കൊൽക്കത്ത പൊലീസ് കമീഷണർക്ക് സുപ്രീംകോടതി നിർദേശം നൽകി. ചോദ്യം ചെയ്യലിനായി പൊലീസ് കമീഷണർ രാജീവ് കുമാർ ഷില്ലോങ്ങിലെ സി.ബി.ഐക്ക് മുൻമ്പാകെ ഹാജരാകണം. അതേസമയം പൊലീസ് കമീഷണറെ അറസ്റ്റ് ചെയ്യരുതെന്നും കോടതി വ്യക്തമാക്കി. കേസ് അടുത്ത വാദത്തിന് ഫെബ്രുവരി 20 ലേക്ക് മാറ്റി.

സ്ത്രീത്വത്തെ അപമാനിച്ചു; മന്ത്രി ജി. സുധാകരനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്

സ്വന്തം ലേഖകൻ ആലപ്പുഴ: സ്ത്രീത്വത്തെ അപമാനിച്ചുവെന്ന പരാതിയിൽ മന്ത്രി ജി.സുധാകരനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്. അമ്ബലപ്പുഴ ഒന്നാം ക്ലാസ് ചീഫ് മജിസ്ട്രേറ്റ് കോടതിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. മാർച്ച് 29ന് കോടതിയിൽ നേരിട്ട് ഹാജരാകണമെന്നും ഉത്തരവിൽ പറയുന്നു. തന്നെ പൊതുപരിപാടിയിൽ വച്ച് അധിക്ഷേപിച്ചുവെന്ന മുൻ പേഴ്സണൽ സ്റ്റാഫ് അംഗം ഉഷാ സാലി...

സ്ത്രീത്വത്തെ അപമാനിച്ചു; ജി.സുധാകരൻ കേസ്

സ്വന്തം ലേഖകൻ ആലപ്പുഴ: സ്ത്രീത്വത്തെ അപമാനിച്ചുവെന്ന പരാതിയിൽ മന്ത്രി ജി.സുധാകരനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്. അമ്പലപ്പുഴ ഒന്നാം ക്ലാസ് ചീഫ് മജിസ്ട്രേറ്റ് കോടതിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. മാർച്ച് 29ന് കോടതിയിൽ നേരിട്ട് ഹാജരാകണമെന്നും ഉത്തരവിൽ പറയുന്നു. തന്നെ പൊതുപരിപാടിയിൽ വച്ച് അധിക്ഷേപിച്ചുവെന്ന മുൻ പേഴ്സണൽ സ്റ്റാഫ്...

കാശ് കടം വാങ്ങിയ ശേഷം ചെക്ക് കൊടുത്തു പറ്റിച്ചു; രണ്ടുലക്ഷത്തിപതിനായിരം രൂപ പിഴയടക്കാനും ഒരു ദിവസം തടവിനും ഹൈക്കോടതി രഹ്ന ഫാത്തിമയെ ശിക്ഷിച്ചു

സ്വന്തം ലേഖകൻ ആലപ്പുഴ : ശബരിമല യാത്രയിലൂടെ വിവാദമായ രഹ്ന ഫാത്തിമയ്ക്ക് ചെക്ക് കേസിൽ ശിക്ഷ. രണ്ടു ലക്ഷം രൂപ പിഴയും ഒരുദിവസം കോടതി അവസാനിക്കുംവരെ തടവുമാണ് ശിക്ഷ. ആലപ്പുഴ മുല്ലയ്ക്കൽ സ്വദേശി ആർ. അനിൽ കുമാറിൽനിന്ന് രണ്ടുലക്ഷം രൂപ കടം വാങ്ങിയ ശേഷം തിരിച്ചു നൽകാത്ത കേസിലാണ് ശിക്ഷ. അനിലിന് നൽകിയ ചെക്ക്...

പ്രളയ രക്ഷാ പ്രവർത്തനത്തിന് വ്യോമസേനയുടെ ചിലവ് നൂറ്റിരണ്ട് കോടി,ബിൽ കേരളത്തിനയച്ച് കേന്ദ്രം

സ്വന്തം ലേഖകൻ ന്യൂഡൽഹി; പ്രളയത്തിൽ മുങ്ങിയ കേരളത്തിൽ രക്ഷാപ്രവർത്തനം നടത്താൻ വ്യോമസേന സംവിധാനങ്ങൾ ഉപയോഗിച്ചതിനുള്ള ബിൽ കേരളത്തിന് അയച്ചെന്ന് കേന്ദ്രം. 102 കോടിയാണ് രക്ഷാപ്രവർത്തനത്തിന് ബില്ലിട്ടിരിക്കുന്നത്. പ്രതിരോധ സഹമന്ത്രി സുഭാഷ് ഭാംറെയാണ് ഇക്കാര്യം രാജ്യസഭയെ അറിയിച്ചത്. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വ്യോമസേനാ വിമാനങ്ങൾ 517 തവണയും ഹെലികോപ്റ്ററുകൾ 634 തവണയും...

ക്രിമിനൽ അഴിമതിക്കേസുകളിൽപ്പെട്ട നിഷാന്തിനിയ്ക്കും, ശ്രീജിത്തിനും തച്ചങ്കരിയ്ക്കും തലോടലും പൂമാലയും: പാവം പൊലീസുകാരനും ഡിവൈഎസ്പിമാർക്കും തല്ലും ചവിട്ടും; കേസിൽ പ്രതിയായ ഐപിഎസുകാരെ തൊടാൻ മുട്ടിടിക്കുന്ന സർക്കാർ സാദാ പൊലീസുകാരെ ചവിട്ടിക്കൂട്ടുന്നു

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാന പൊലീസിലെ ക്രിമിനൽ ഐപിഎസുകാരെ തൊടാൻ മടിക്കുന്ന സർക്കാർ സാദാ പൊലീസുകാരെയും ഡിവൈഎസ്പിമാരെയും സിഐമാരെയും ചവിട്ടിക്കൂട്ടുന്നു. തോളത്തെ നക്ഷത്രത്തിന്റെയും അശോകസ്തംഭത്തിന്റെയും കനവും എണ്ണവും നോക്കിയാണ് സർക്കാരിന്റെ നടപടികൾ. അഴിമതി ക്രിമിനൽക്കേസുകളിൽ പ്രതി ചേർക്കപ്പെട്ട ഉന്നത പൊലീസ് ഉദ്യോഗസ്ഥരായ ടോമിൻ ജെ തച്ചങ്കരിയും, എസ്.ശ്രീജിത്തും, നിഷാന്തിനിയും അടക്കമുള്ള ഉദ്യോഗസ്ഥർ വകുപ്പിന്റെ...

ലിനി….നീ ഇല്ലാത്ത അവന്റെ ആദ്യ പിറന്നാൾ; മലയാളികളെ സങ്കടകണ്ണീരിലാഴ്ത്തി ലിനിയുടെ മകന്റെ പിറന്നാൾ.

സ്വന്തം ലേഖകൻ കൊച്ചി: നിപ വൈറസ് ഭീതിവിതച്ച സമയം കേരളത്തിനെ ഒന്നാകെ കണ്ണീരിലാഴ്ത്തിയായിരുന്നു നഴ്സ് ലിനിയുടെ മരണം. നിപ ബാധിച്ചവരെ ധൈര്യ പൂർവ്വം ചികിത്സിച്ച് അതേ നിപ ബാധിച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു ലിനി. ഇപ്പോൾ മകന്റെ പിറന്നാൾ ദിനത്തിൽ ലിനിയുടെ ഭർത്താവ് സജീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഏവരെയും ഈറനണിയിക്കുകയാണ്. മകൻ റിതുലിന്റെ ആറാം പിറന്നാൾ...

തട്ടുകടവാടകയെച്ചൊല്ലി കൊലപാതകം: പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി; പല തവണ കത്തി വലിച്ചൂരി കുത്തിയെന്ന് പ്രതി റിയാസ്; കൊലക്കേസിൽ റിയാസ് പ്രതിയായത് കല്യാണം ഉറപ്പിച്ച ശേഷം; കുത്തിയ കത്തി കണ്ടെത്താനായില്ല

സ്വന്തം ലേഖകൻ കോട്ടയം: നഗരമധ്യത്തിൽ ബേക്കറി അനിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി റിയാസ് ജയിലിൽ പോകുന്നത് വിവാഹം ഉറപ്പിച്ച ശേഷം. കോട്ടയം നഗരപരിധിയി താമസിക്കുന്ന പെൺകുട്ടിയുമായി റിയാസിന്റെ വിവാഹം ഉറപ്പിച്ചിരിക്കുകയായിരുന്നു. വിവാഹം ഉറപ്പിച്ച ശേഷമാണ് റിയാസ് കൊലക്കേസിൽപ്പെട്ടതും ജയിലിലായതും. നാട്ടകം മറിയപ്പള്ളി പു്ഷ്പഭവനിൽ അനിയൻപിള്ളയുടെ മകൻ അനിൽകുമാറി (ബേക്കറി അനി -44)നെ കൊലപ്പെടുത്തിയ...

ഇടുക്കി തുറന്നു; സന്ദർശകർക്ക് ഡാമും വൈശാലി ഗുഹയും കണ്ട് ആസ്വദിക്കാം: മെയ് 31 വരെ തുറന്ന് നൽകും

സ്വന്തം ലേഖകൻ തൊടുപുഴ: അവധിക്കാലം ആഘോഷമാക്കാൻ കുട്ടികൾക്കും കുടുംബങ്ങൾക്കും മുന്നിൽ ഇടുക്കി ഡാമിന്റെ വാതിൽ തുറന്നിടുന്നു. ചെറുതോണി ഡാമും, ഏഷ്യയിലെ ഏറ്റവും വലുതുമായ ഇടുക്കി ആർച്ച് ഡാമും മേയ് 31 വരെ സന്ദർശകർക്കായി തുറന്ന് നൽകാൻ തീരുമാനം. നേരത്തെ അവധി ദിവസങ്ങളിൽ മാത്രം തുറന്നിരുന്ന ഡാമാണ് ഇപ്പോൾ നാലു മാസത്തോളം തുടർച്ചയായി തുറന്നിടുന്നത്....