റോഡിലെ കുഴിയടച്ചില്ല, സിഗ്നൽ ലൈറ്റുകൾ മിഴിതുറന്നില്ല: റോഡ് മുഴുവൻ ഫ്‌ള്ക്‌സുകളും നിയമലംഘനങ്ങളും: വഴിയിലൂടെ വണ്ടി ഓടിക്കുന്നവൻ മാത്രം കൊടും ക്രിമിനലാകുന്ന രാജ്യം; സെപ്റ്റംബർ ഒന്നു മുതൽ വാഹനയാത്രക്കാരനെ കാത്തിരിക്കുന്നത് കൊടും പിഴ

എ.കെ ശ്രീകുമാർ ന്യൂഡൽഹി: രാജ്യത്തെ റോഡുകൾ പട്ടുമെത്ത പോലെ സുഖകരം. സിഗ്നൽ ലൈറ്റുകൾ എല്ലാം മിന്നിക്കത്തുന്നും, റോഡിന്റെ ഇരുവശത്തും കയേറ്റങ്ങളില്ലെ.. എല്ലാം മനോഹരമായ സുന്ദരമായ നാട്. ഇനി റോഡിലൂടെ വണ്ടിയോടിക്കുന്ന സാധാരണക്കാരന്റെ പോക്കറ്റിൽ നിന്നും പിഴ ഈടാക്കിയാൽ മാത്രം മതി. സെപ്റ്റംബർ ഒന്നു മുതൽ മോട്ടോർ വാഹന നിയമം ലംഘിക്കുന്നവരിൽ നിന്നും ഈടാക്കുന്ന പിഴ തുക നാലിരട്ടിയായി വർധിപ്പിച്ച കേന്ദ്ര സർക്കാർ വിജ്ഞാപനം വന്നതോടെ ആർക്കും ഉണ്ടാകുന്ന സ്വാഭാവിക സംശയമാണ് ഇത്. രാജ്യത്തെ റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ കേന്ദ്ര സർക്കാർ റോഡുകളിൽ […]

ജനങ്ങൾ മാത്രം മുണ്ട് മുറുക്കി ഉടുത്താൽ മതി : പ്രളയദുരിതാശ്വാസ പ്രവർത്തനത്തിനിടയിലും മുഖ്യമന്ത്രിയുടെ ഓഫീസ് മോടിപിടിപ്പിക്കുന്നതിന് ചെലവ് 79.47 ലക്ഷം രൂപ

സ്വന്തം ലേഖിക തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് വിപുലീകരിക്കുന്നതിന് 39 ലക്ഷം രൂപയും ഇതിനായി മന്ത്രി മൊയ്തീന്റെ ഓഫീസ് നോർത്ത് ബ്‌ളോക്കിൽ നിന്ന് അനക്‌സ് കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കാൻ 40.47 ലക്ഷവും ഉൾപ്പെടെ മൊത്തം ചെലവ് 79.47 ലക്ഷം രൂപ. പ്രളയ സാഹചര്യം കണക്കിലെടുത്ത് സർക്കാർ ചെലവ് പരമാവധി വെട്ടിച്ചുരുക്കുമെന്ന പ്രഖ്യാപനങ്ങൾക്കിടെയാണ് ഓഫീസ് വിപുലീകരണത്തിന് ഇത്രയും തുക ചെലവഴിക്കുന്നത്. തദ്ദേശ സ്വയംഭരണ മന്ത്രി എ.സി. മൊയ്തീന്റെ ഓഫീസ് പ്രവർത്തിച്ചിരുന്ന സ്ഥലം കൂടി എടുത്താണ് നോർത്ത് ബ്‌ളോക്കിലെ മുഖ്യമന്ത്രിയുടെ ഓഫീസ് വിപുലീകരിക്കുന്നത്. ഇതിന് ഭരണാനുമതി […]

സെപ്റ്റംബറിൽ കാത്തിരിക്കുന്നത് കൂട്ട അവധിക്കാലം: ബാങ്കുകൾ അടച്ചിടുന്നത് 11 ദിവസം; സർക്കാർ ഓഫിസുകൾക്ക് തുടർച്ചയായ എട്ട് അവധി

സ്വന്തം ലേഖകൻ കൊച്ചി: സർക്കാർ ജീവനക്കാർ, അദ്ധ്യാപകർ, ബാ്ങ്ക് ജീവനക്കാർ എന്നിവർക്ക് സെപ്റ്റംബർ അവധി ആഘോഷത്തിന്റെ മാസമാണ്. അടുത്ത മാസം പതിനൊന്ന് ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല. എട്ടുദിവസം തുടർച്ചയായി സർക്കാർ ഓഫീസുകൾക്കും അവധിയാണ്. സെപ്തംബർ എട്ടു മുതൽ 15 വരെയാണ് ഒഴിവ്. എട്ടാം തീയതി ഉൾപ്പെടെ അഞ്ച് ഞായറാഴ്ചകളും രണ്ടാം ശനിയും ചേരുന്നതോടെ സെപ്തംബറിൽ 12 ദിവസം സർക്കാർ ഓഫീസുകൾക്ക് അവധിയായിരിക്കും. 10, 11, 13, 14, 21, 28 എന്നിവക്കൊപ്പം അഞ്ച് ഞായറാഴ്ചയും ചേരുന്നതോടെയാണ് ബാങ്കുകൾക്ക് 11 ദിവസം അവധി ലഭിക്കുന്നത്. മൂന്ന് […]

കെവിൻകേസ് പ്രതികൾക്ക് ജീവിതാവസാനം വരെ ജയിലോ..?

സ്വന്തം ലേഖകൻ കോട്ടയം: കെവിൻ കേസിൽ ഇരട്ടജീവപര്യം തടവിന് ശിക്ഷിക്കപ്പെട്ട പത്തു പ്രതികളും ജീവിതാവസാനം വരെ ജയിലിൽ കഴിയേണ്ടി വരുമോ..? ഇരട്ടജീവപര്യന്തം എന്നത് നിയമപുസ്തകങ്ങൾ പ്രകാരം മരണം വരെ ജയിലാണ് വിഭാവനം ചെയ്യുന്നത്. അടുത്തിടെ പുറത്ത് വന്ന സുപ്രീം കോടതി വിധികളിലും ജീവപര്യന്തം തടവിൽ ശിക്ഷിക്കുന്ന ജഡ്ജി പ്രത്യേക കാലാവധി പറഞ്ഞിട്ടില്ലെങ്കിൽ മരണം വരെയെന്ന് കണക്ക് കൂട്ടുന്നു. എന്നാൽ, ജയിലിൽ പ്രതികളുടെ സ്വഭാവവും സർക്കാരിന്റെ കാരുണ്യവും അനുകൂലമായാൽ 14 വർഷം കഴിഞ്ഞ് പുറത്തിറങ്ങാനാകുമെന്ന് നിയമ വിദഗ്ദ്ധർ പറയുന്നു. സുപ്രീംകോടതി വിധിയനുസരിച്ച് ജീവപര്യന്തം ശിക്ഷ ജീവിതാവസാനംവരെ […]

യുവാവിനെ ജീവനോടെ കുഴിച്ചിട്ട സംഭവം: തെളിവ് നശിപ്പിക്കാൻ പ്രതികളുടെ ദൃശ്യം മോഡൽ ആസൂത്രണം; എല്ലാം ഒളിപ്പിക്കാൻ തയ്യാറാക്കിയ പ്ലാൻ ബിയും പുറത്ത്

സ്വന്തം ലേഖകൻ അമ്പലപ്പുഴ: ബാറിൽവച്ചുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ അടിച്ചു വീഴ്ത്തിയ ശേഷം ക്രൂരമായി മർദിച്ച് ജീവനോടെ കടപ്പുറത്ത് കുഴിച്ചിട്ട സംഭവത്തിൽ പ്രതികൾ നടത്തിയത് ദൃശ്യം മോഡൽ ആസൂത്രണമെന്ന് വ്യക്തമാകുന്നു. കൊല്ലപ്പെട്ട മനുവിനെ കടപ്പുറത്ത് കുഴിച്ചിടാനും, മൃതദേഹം കടലിൽ ഒഴുക്കിയതായി പൊലീസിനോട് പറയാനുമാണ് പ്രതികൾ പദ്ധതി തയ്യാറാക്കിയിരുന്നത്. എന്നാൽ, പൊലീസിന്റെ അന്വേഷണ മികവാണ് കേസിൽ ഏറെ നിർണ്ണായകമായി മാറിയത്. ജീവനോടെ കുഴിച്ചിട്ട മനുവിനെ ദൃശ്യം മോഡലിൽ തെളിവ് നശിപ്പിക്കാൻ പദ്ധതിയിട്ടതായി പ്രതികൾ ചോദ്യം ചെയ്യലിൽ പൊലീസിനോടു സമ്മതിച്ചു. പറവൂരിൽ ബാറിലുണ്ടായ സംഘർഷത്തെ തുടർന്ന് കൊല്ലപ്പെട്ട […]

കോടികൾ ആസ്ഥിയുള്ള യു.എഇ പൗരൻ തുഷാറിനായി ജാമ്യം നിൽക്കും; കേസിൽ ഒത്തു തീർപ്പിനില്ലാതെ തുഷാർ കേരളത്തിലേയ്ക്ക് പറക്കും; കോടികൾ മറിയുന്ന ചെക്ക് കേസിൽ തുഷാറിന് രക്ഷപെടാൻ വഴി തെളിയുന്നു

സ്വന്തം ലേഖകൻ അജ്മാൻ: കോടികൾ ആസ്ഥിയുള്ള യുഎഇ പൗരന്റെ പാസ്‌പോർട്ട് പകരം നൽകി ജാമ്യവ്യവസ്ഥയിൽ ഇളവ് നേടി തുഷാർ വെള്ളാപ്പള്ളി നാട്ടിലേയ്ക്ക് മടങ്ങാനുള്ള അവസാന വഴി തേടുന്നു. തുഷാറിന്റെ ചതിയിൽ കുടുങ്ങി ബിസിനസും തകർന്ന ജയിലിലുമായ വ്യവസായി യാതൊരു വിധ ഒത്തു തീർപ്പിനും വഴങ്ങാതെ വന്നതോടെയാണ് പകരം മറ്റൊരു വഴി തുഷാർ വെ്ള്ളാപ്പള്ളി തേടുന്നത്. യുഎഇ പൗരന്റെ പാസ്പോർട്ട് കോടതിയിൽ സമർപ്പിച്ചു ജാമ്യ വ്യവസ്ഥയിൽ ഇളവ് നേടാനുള്ള ശ്രമമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഇതിനായി തുഷാർ കോടതിയിൽ അപേക്ഷയും നൽകും. കോടതിക്ക് അകത്തും പുറത്തും വച്ചുള്ള […]

പ്ലസ്ടു വിദ്യാർത്ഥിയെ പീഡിപ്പിച്ച് നഗ്ന വീഡിയോ പകർത്തിയ യുവാക്കളുടെ സംഘം കുട്ടിയെ പലർക്ക് കൈമാറി: പീഡനം നടത്തിയത് സുഹൃത്തുക്കൾ അടങ്ങുന്ന സംഘം; സംഭവം പുറത്തറിഞ്ഞത് കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെ; പിന്നിൽ യൂത്ത് ലീഗ് പ്രവർത്തകർ

സ്വന്തം ലേഖകൻ പേരാമ്പ്ര: സംസ്ഥാനത്ത് ദിനംപ്രതിയെന്നോണം പെ്ൺകുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങളും പീഡനക്കേസുകളും പെരുകുകയാണ്. കേരളത്തിലെ ഗ്രാമ പ്രദേശങ്ങളിൽ പോലും പെൺകുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ വർധിക്കുകയാണ്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇപ്പോൾ പേരാമ്പ്രയിൽ നിന്നും പുറത്ത് വന്നിരിക്കുന്ന പീഡനക്കേസ്. പ്ലസ് വൺ വിദ്യാർത്ഥിയെ പീഡിപ്പിച്ച സുഹൃത്തുക്കളുടെ സംഘം ക്യാമറയിൽ വീഡിയോ പകർത്തി പ്രചരിപ്പിച്ച് പലർക്കും നൽകി പെൺകുട്ടിയെ വീണ്ടു വീണ്ടും പീഡിപ്പിക്കുകയായിരുന്നു. പ്ലസ് ടു വിദ്യാർത്ഥിനിയായ പെൺകുട്ടിയുമായി പ്രണയം നടിച്ച് അടുത്ത് പീഡിപ്പിച്ചശേഷം നഗ്‌ന വീഡിയോ ഉണ്ടെന്ന് കാണിച്ച ഭീഷണിപ്പെടുത്തി മറ്റുള്ളവർക്ക് കാഴ്ചവെച്ച കേസിലെ […]

ചോരത്തിളപ്പും, ആവേശവും ഒത്തു ചേർന്നു: കെവിന്റെ മരണത്തോടെ തകർന്നത് 16 കുടുംബങ്ങൾ: ഒന്നുമറിയാത്ത രണ്ടു പൊലീസ് ഉദ്യോഗസ്ഥരുടെ ജീവിതവും ഒരു പ്രണയത്തിൽ തകർന്ന് തരിപ്പണമായി

സ്വന്തം ലേഖകൻ കോട്ടയം: ചോരത്തിളപ്പും ആവേശവും സൗഹൃദത്തിന്റെ ആത്മാർത്ഥതയും ഒത്തു ചേർന്നതോടെ കെവിൻ കേസിൽ തകർന്നത് 16 കുടുംബങ്ങൾ. കേസിൽ പ്രതി ചേർക്കപ്പെട്ട 14 പേർക്കൊപ്പം, കെവിന്റെയും രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെയും കുടുംബങ്ങളാണ് കെവിന്റെയും നീനുവിന്റെയും പ്രണയത്തിന്റെ പേരിൽ തകർന്നത്. പ്രണയിച്ച് വിവാഹം കഴിച്ച ശേഷം ഉണ്ടാകുന്ന പ്രശ്‌നങ്ങളെല്ലാം ഇരുവരും അനുഭവിക്കട്ടെ എന്ന് കരുതിയിരുന്നെങ്കിൽ തീരാമായിരുന്ന പ്രശ്‌നമാണ് കുടുംബവും സഹോദരനും അഭിമാന പ്രശ്‌നമായി ഏറ്റെടുത്തതിലൂടെ വഷളായി മാറിയത്. 2018 മേയ് 27 നാണ് എസ്.എച്ച് മൗണ്ട് സ്വദേശിയായ കെവിൻ പി.ജോസഫിനെ കാമുകി നീനുവിന്റെ ബന്ധുക്കൾ […]

തിരഞ്ഞെടുപ്പിന്റെ തുടർച്ചയായി ഏറ്റുമാനൂരപ്പൻ കോളേജിൽ എസ്.എഫ്.ഐ – എബിവിപി സംഘർഷം: അഞ്ചു പ്രവർത്തകർക്ക് പരിക്ക്; ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം മൂന്നു കേസുകൾ രജിസ്റ്റർ ചെയ്തു; മെഡിക്കൽ കോളേജ് ആശുപത്രിയിലും പോർവിളിയും കല്ലേറും

ക്രൈം ഡെസ്‌ക് ഏറ്റുമാനൂർ: എം.ജി സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിന്റെ തുടർച്ചയായി ഏറ്റുമാനൂരപ്പൻ കോളേജിൽ വിദ്യാർത്ഥി സംഘർഷം. എസ്.എഫ്.ഐ – എബിവിപി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയതിനെ തുടർന്ന് അഞ്ചു പ്രവർത്തകർ പരിക്കേറ്റു. രണ്ടു വിഭാഗത്തിലെയും പ്രവർത്തകർക്കെതിരെ ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം മൂന്നു കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിനിടെ പരിക്കേറ്റ വിദ്യാർത്ഥികളെയുമായി എത്തിയ എസ്.എഫ്.ഐ – ഡിവൈ.എഫ്‌ഐ പ്രവർത്തകരും എബിവിപി ആർഎസ്എസ് പ്രവർത്തകരും മെഡിക്കൽ കോളേജ് വളപ്പിൽ ഏറ്റുമുട്ടി. എസ്.എഫ്.ഐ പ്രവർത്തരായ അനന്തുസജി, വിഷ്ണു, എബിവിപി പ്രവർത്തകരായ ഏറ്റുമാനൂരപ്പൻ കോളേജ് വിദ്യാർത്ഥികളായ അശ്വിൻ, ആദിത്യൻ ,സന്ദീപ് എന്നിവർക്കാണ് […]

പോസ്റ്ററിനൊപ്പം സെൽഫി എടുക്കൂ പ്രഭാസിനെ നേരിൽ കാണാൻ അവസരം നേടൂ

സിനിമാ ഡെസ്ക് ചെന്നൈ: നിങ്ങളുടെ ഇഷ്ടതാരം പ്രഭാസിനെ നേരിൽ കാണണോ? ഈ ആഗ്രഹം മനസിൽ സൂക്ഷിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ വിഷമിക്കണ്ട, സൂപ്പർ സ്റ്റാർ പ്രഭാസിനെ നേരിൽ കാണാൻ ഇതാ ഒരു സുവർണാവസരം. സാഹോയുടെ പോസ്റ്ററിനൊപ്പം സെൽഫിയെടുക്കു പ്രഭാസിന്റ ഇൻസ്റ്റാഗ്രാം പേജിൽ ടാഗ് ചെയ്യൂ വിജയികൾക്ക് ലഭിക്കും താരത്തെ നേരിൽ കാണാൻ അവസരം. ചിത്രത്തിന്റെ റിലീസിന് മുമ്പ് ആരാധകർക്കായുള്ള സർപ്രൈസ് പ്രഭാസ് തന്നെയാണ് സോഷ്യൽ മീഡിയയിലുടെ പങ്കുവെച്ചത്.