പൗരത്വ ഭേദഗതി നിയമം പിൻവലിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ; ഇനി ആരു പ്രതിഷേധിച്ചാലും നിയമം പിൻവലിക്കില്ല, പ്രതിപക്ഷത്തിൻറെ എതിർപ്പിനെ ഭയപ്പെടുന്നില്ല

  സ്വന്തം ലേഖകൻ ലക്‌നോ: പൗരത്വ ഭേദഗതി നിയമം പിൻവലിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. നിയമം എന്തായിരിക്കുമെന്ന് പ്രഖ്യാപിച്ചതാണ്. ഇനി ആരു പ്രതിഷേധിച്ചാലും നിയമം പിൻവലിക്കില്ല. പ്രതിപക്ഷത്തിൻറെ എതിർപ്പിനെ ഭയപ്പെടുന്നില്ല. ഇത്തരം ഭീഷണികൾ തങ്ങൾ കണ്ടിട്ടുള്ളതാണെന്നും അമിത്ഷാ ലക്‌നോവിൽ പറഞ്ഞു. വോട്ടു ബാങ്ക് രാഷ്ട്രീയത്തിൻറെ മുഖംമൂടി കൊണ്ട് കണ്ണുകൾ മൂടിയിരിക്കുന്നതിനാൽ പ്രതിപക്ഷത്തിന് യാഥാർഥ്യത്തെ മനസിലാക്കാൻ സാധിക്കുന്നില്ലെന്നും ഷാ കുറ്റപ്പെടുത്തി. പൗരത്വ ഭേദഗത നിയമത്തിൽ കോൺഗ്രസ് നുണപ്രചരിപ്പിക്കാനാണ് ശ്രമിക്കുന്നത്. വിഷയത്തിൽ ചർച്ചയ്ക്കായി പ്രതിപക്ഷ നേതാക്കളെ അദ്ദേഹം വെല്ലുവിളിക്കുകയും ചെയ്തു.

ഫെയ്‌സ്ബുക്കിനെ പിന്നിലാക്കി ടിക് ടോക്ക് മുന്നേറുന്നു

സ്വന്തം ലേഖിക കൊച്ചി : ഫെയ്സ്ബുക്കിനെ പിന്നിലാക്കി 2019-ൽ ലോകത്ത് ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട മൊബൈൽ ആപ്ലിക്കേഷനായി ടിക് ടോക്ക്. ടിക് ടോക്ക് അതിന്റെ ചൈനീസ് പതിപ്പായ ഡൗയിൻ ആപ്പും ഡൗൺലോഡ് ചെയ്തത് 74 കോടിയാളുകളാണ്. മാർക്കറ്റ് അനലിസ്റ്റായ സെൻസർ ടവറാണ് ഈ റാങ്ക് പട്ടിക പുറത്തു വിട്ടത്. വാട്സാപ്പാണ് പട്ടികയിൽ മുന്നിൽ. 2018 ൽ 65.5 കോടിയാളുകളാണ് ടിക് ടോക്ക് ഡൗൺലോഡ് ചെയ്തിരുന്നത്. വീഡിയോ ഷെയറിങ് ആപ്പായ ടിക് ടോക്കിന്റെ ഉപയോക്താക്കളിൽ ഭൂരിഭാഗവും ഇന്ത്യാക്കാരാണ്. ടിക് ടോക്ക് ഡൗൺലോഡ് ചെയ്തവരിൽ 44 […]

അമിത വേഗതയിൽ പാഞ്ഞ സ്വകാര്യ ബസിന്റെ പിൻവാതിലൂടെ റോഡിലേക്ക് തെറിച്ച് വീണ് ഗൃഹനാഥൻ മരിച്ചു

സ്വന്തം ലേഖകൻ മാവേലിക്കര : അമിത വേഗതയിൽ പാഞ്ഞ ബസിന്റെ ഡോറിൽ നിന്നും റോഡിലേക്ക് തെറിച്ചുവീണ് ഗൃഹനാഥൻ മരിച്ചു. തഴക്കര വെട്ടിയാർ ഗോകുലം ചന്ദ്രമോഹൻ തമ്പി (66) ആണ് മരിച്ചത്. അമിത വേഗതയിലായിരുന്ന സ്വകാര്യ ബസിന്റെ ഹൈഡ്രോളിക് വാതിൽ അടിച്ചിട്ടില്ലായിരുന്നു. വിദേശ ജോലി മതിയാക്കി പത്ത് ദിവസം മുൻപാണ് ചന്ദ്രമോഹൻ തമ്പി നാട്ടിലെത്തിയത്. പന്തളംമാവേലിക്കര റോഡിൽ വെട്ടിയാർ കളത്തട്ട് ജംക്ഷനു സമീപത്തെ വളവിൽ കഴിഞ്ഞ രാവിലെ ഒൻപതിന് ആയിരുന്നു അപകടം. മാവേലിക്കരയിലേക്കു പോകുകയായിരുന്ന കടുകോയിക്കൽ എന്ന ബസിൽ നിന്നാണ് ചന്ദ്രമോഹൻ തമ്പി തെറിച്ചു വീണത്. […]

‘തി.മി.രം ‘ ആദ്യ പ്രദർശനം നടന്നു

അജയ് തുണ്ടത്തിൽ കൊച്ചി : തിരുവനന്തപുരം കൂട്ടായ്മയിലൊരുക്കിയ ‘തി.മി.രം.’ എന്ന സിനിമയുടെ ആദ്യപ്രദർശനം ജനുവരി 19-ന് തിരുവനന്തപുരം ശ്രീ തീയേറ്ററിൽ നടന്നു. തിമിരബാധിതരായ പ്രായം ചെന്ന സാധാരണക്കാർ, തിമിര ശസ്ത്രക്രിയ നടത്തുവാൻ വേണ്ടി നടത്തുന്ന യാത്രകളും അവരുടെ സാമൂഹിക ഇടപാടുകളും മറ്റു നടപടിക്രമങ്ങളുമെല്ലാം ചിത്രത്തിൽ പ്രതിപാദന വിഷയമാകുന്നു. ശക്തമായ സ്ത്രീ കഥാപാത്രങ്ങളുടെ സാന്നിധ്യവും തി.മി.രത്തിന്റെ സവിശേഷതയാണ്. കെ കെ സുധാകരനു പുറമെ രചന നാരായണൻകുട്ടി , വിശാഖ് നായർ, ജി സുരേഷ്‌കുമാർ, പ്രൊഫ. അലിയാർ, മോഹൻ അയിരൂർ, മീരാനായർ, കാർത്തിക, ബേബി സുരേന്ദ്രൻ, ആശാ […]

ബീച്ചിൽ നിന്നും മടങ്ങിയ വിദേശ വനിതയുടെ ബാഗ് തട്ടിയെടുത്ത് കുട്ടിക്കുറ്റവാളികൾ ; ശേഷം മോഷ്ടിച്ച സ്‌കൂട്ടറിൽ വർക്കലയിൽ നിന്നും വയനാട് വരെ യാത്ര : വീട്ടിലേക്കുള്ള മടക്കത്തിൽ പ്രതികൾ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ വർക്കല : ബീച്ചിൽ നിന്നു മടങ്ങിയ വിദേശ വനിതയുടെ ബാഗ് തട്ടിയെടുത്ത കുട്ടിക്കുറ്റവാളികൾ മോഷ്ടിച്ച സ്‌കൂട്ടറിൽ സഞ്ചരിച്ചത് വർക്കലയിൽ നിന്നും വയനാട് വരെ. ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഇരുവരെയും കൊല്ലത്ത് നിന്നു പൊലീസ് പിടികൂടി. ശനിയാഴ്ച ഉച്ചയ്ക്കു ഹംഗറി സ്വദേശിയായ ഡോ.സോഫിയ ഡാനോസ്(34), സൃഹൃത്ത് റെനേറ്റ ഹൊവാർട്ട്(33) എന്നിവർ വർക്കല മെയിൻ ബീച്ചിൽ നിന്നു നടന്നു വരവേ ക്ഷേത്രകുളം റോഡിന് സമീപത്ത് വച്ചായിരുന്നു കുട്ടിക്കുറ്റവാളികൾ യുവതിയുടെ ബാഗ് മോഷ്ടിച്ചത്. യുവതിയുടെ ബാഗ് പിടിച്ചുവലിക്കുന്നതിനിടെ ഇവരുടെ തോളിനു മുറിവേറ്റു. നിരീക്ഷണ ക്യാമറകളിൽ നിന്നു […]

ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ച സംഭവം ; യുവാവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ കോഴിക്കോട് : ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.ബസ് കാത്തു നിൽക്കുകയായിരുന്ന ഭിന്നശേഷിക്കാരിയായ യുവതിയെ രാത്രിയിൽ ബൈക്കിൽ കയറ്റി ആളൊഴിഞ്ഞ ഇടത്തെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. കോഴിക്കോട് പയ്യോളി അയനിക്കാട് സ്വദേശി ആഷിക് സോളമനെയാണ് മെഡിക്കൽ കോളജ് സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഓൺലൈൻ ഭക്ഷണവിതരണക്കാരനായ ആഷിക് വെള്ളിയാഴ്ച രാത്രിയിലാണ് മെഡിക്കൽ കോളജ് പരിസരത്ത് ബസ് കാത്തുനിൽക്കുകയായിരുന്ന ഭിന്നശേഷിക്കാരിയായ യുവതിയെ കണ്ടത്. ബസ് കിട്ടാൻ പ്രയാസമാണെന്നും സുരക്ഷിതമായി വീട്ടിലെത്തിക്കാമെന്നും വാഗ്ദാനം നൽകി. പിന്നാലെ ബൈക്കിൽ കയറ്റി തൊണ്ടയാട്, മലാപ്പറമ്പ്, ചേവായൂർ […]

നേപ്പാളിൽ വിനോദയാത്രക്കെത്തിയ എട്ട് മലയാളികൾ ശ്വാസം മുട്ടി മരിച്ചു

  സ്വന്തം ലേഖകൻ ഡൽഹി: നേപ്പാളിൽ വിനോദയാത്രക്കെത്തിയ എട്ട് മലയാളികൾ ശ്വാസം മുട്ടി മരിച്ചു. ദാമനിലെ റിസോർട്ടിലാണ് കേരളത്തിൽ നിന്നുള്ള വിനോദ സഞ്ചാരികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹോട്ടലിലെ മുറിയിൽവെച്ച് ശ്വാസം മുട്ടിയാണ് മരണം. റൂമിൽ ഉപയോഗിച്ചിരുന്ന ഗ്യാസ് ഹീറ്ററിലെ തകരാറാണ് മരണം കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് വാർത്താ ഏജൻസി യു.എൻ.ഐ റിപ്പോർട്ട് ചെയ്തു. മരിച്ചവരുടെ പേരുവിവരങ്ങൾ ശേഖരിച്ചു വരികയാണ്.

മുന്നറിയിപ്പ് നൽകിയിട്ടും അവഗണിച്ചു ; ഡിസംബറിലെ വലയസൂര്യഗ്രഹണം നഗ്നനേത്രങ്ങൾ കൊണ്ട് നേരിട്ട് കണ്ട 15 പേരുടെ കാഴ്ച ശക്തി നഷ്ടമായി

സ്വന്തം ലേഖകൻ ന്യൂഡൽഹി : നഗ്ന നേത്രങ്ങൾ കൊണ്ട് ഗ്രഹണ സമയത്ത് സൂര്യനെ നോക്കരുതെന്ന മുന്നറിയിപ്പ് നൽകിയിട്ടും അവഗണിച്ചു. ഡിസംബറിലെ വലയസൂര്യഗ്രഹണം നഗ്‌നനേത്രങ്ങൾക്കൊണ്ട് ഗ്രഹണം കണ്ട 15 പേർക്ക് കാഴ്ച ശക്തി നഷ്ടപ്പെട്ടു. ഇക്കഴിഞ്ഞ ഡിസംബർ 26ന് നടന്ന വലയ സൂര്യഗ്രഹണം നേരിട്ട് ദർശിച്ചവർക്കാണ് കാഴ്ച ശക്തി നഷ്ടപ്പെട്ടത്. രാജസ്ഥാനിലെ ജയ്പൂരിൽ നിന്നുള്ളവർക്കാണ് ഈ ദുരവസ്ഥയുണ്ടായിരിക്കുന്നത്. 10നും 20നും ഇടയിൽ പ്രായമുള്ളവരാണ് സൂര്യഗ്രഹണം കണ്ടതിനെ തുടർന്ന് കാഴ്ചയ്ക്ക് ഗുരുതരമായ വൈകല്യം നേരിട്ട് ചികിത്സ തേടിയിരിക്കുന്നത്. ജയ്പൂരിലെ സവായ് മാൻ സിംഗ് സർക്കാർ മെഡിക്കൽ കോളേജിലാണ് […]

അജ്ഞാത വൈറസ് : ഇന്ത്യ യാത്രാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു

സ്വന്തം ലേഖകൻ ന്യൂഡൽഹി: ചൈനയിൽ അജ്ഞാത വൈറസ് ബാധ കൂടുതൽ നഗരങ്ങളിലേക്ക് പടരുന്നതിനെ തുടർന്ന് ഇന്ത്യ യാത്ര മുന്നറിയിപ്പ് പുറപ്പെടുവിച്ചു. തലസ്ഥാനമായ ബെയ്ജിങ്ങിലേക്കും ഷാങ്ഹായ്, ഷെൻഷെൻ നഗരങ്ങളിലേയ്ക്കും വൈറസ് എത്തിയതോടെ അധികൃതർ കനത്തജാഗ്രത പുറപ്പെടുവിച്ചത്. വുഹാൻ നഗരത്തിലാണ് ഏറ്റവുമധികം പേർക്ക് രോഗം ബാധിച്ചതായി റിപ്പോർട്ട് ചെയ്തത്. തായ്‌ലാൻഡിൽ രണ്ടുകേസുകളും ജപ്പാനിൽ ഒരുകേസും റിപ്പോർട്ടുചെയ്യപ്പെട്ടിട്ടുണ്ട്. ഒരു ഇന്ത്യക്കാരിയിൽ ഉൾപ്പെടെ ഇരുനൂറിലേറെ പേരിൽ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.വെറസ് ബാധയെ തുടർന്ന് മൂന്ന് മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. കൊറോണ വൈറസ് കുടുംബത്തിൽപ്പെട്ട അജ്ഞാത വൈറസാണ് രോഗം പടർത്തുന്നതെന്നാണ് […]

മൈതാന പ്രസംഗത്തിൽ മാത്രമല്ല പ്രവൃത്തിയിലും പിണറായി വിജയൻ തന്റേടം കാണിക്കണം : കെ.മുരളീധരൻ

സ്വന്തം ലേഖകൻ കോഴിക്കോട്: മൈതാന പ്രസംഗത്തിൽ മാത്രമല്ല പ്രവൃത്തിയിലും പിണറായി വിജയൻ തന്റേടം കാണിക്കണം. സർക്കാരിനെതിരെ ആഞ്ഞടിച്ച് കെ.മുരളീധരൻ രംഗത്ത്. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരും ഗവർണറും തമ്മിൽ ഭിന്നത നിലനിൽക്കെ മുഖ്യമന്ത്രിയെ വിമർശിച്ചും വെല്ലുവിളിച്ചുമാണ് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ എംപി രംഗത്ത് എത്തിയിരിക്കുന്നത്. ഗവർണറെ വിമർശിക്കാൻ മുഖ്യമന്ത്രി ചങ്കൂറ്റം കാണിക്കണമെന്ന് മുരളീധരൻ പറഞ്ഞു. കോൺഗ്രസ് പറയുന്നതുപോലെ അല്ലെങ്കിലും ബിജെപി എംഎൽഎ ഒ.രാജഗോപാൽ ഗവർണറുടെ നിലപാടിനെ എതിർത്തതുപോലെയെങ്കിലും പിണറായി വിമർശിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മൈതാന പ്രസംഗം മാത്രം പോര എന്നും പ്രവൃത്തിയിലും […]