അജ്ഞാത വൈറസ് : ഇന്ത്യ യാത്രാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു

സ്വന്തം ലേഖകൻ ന്യൂഡൽഹി: ചൈനയിൽ അജ്ഞാത വൈറസ് ബാധ കൂടുതൽ നഗരങ്ങളിലേക്ക് പടരുന്നതിനെ തുടർന്ന് ഇന്ത്യ യാത്ര മുന്നറിയിപ്പ് പുറപ്പെടുവിച്ചു. തലസ്ഥാനമായ ബെയ്ജിങ്ങിലേക്കും ഷാങ്ഹായ്, ഷെൻഷെൻ നഗരങ്ങളിലേയ്ക്കും വൈറസ് എത്തിയതോടെ അധികൃതർ കനത്തജാഗ്രത പുറപ്പെടുവിച്ചത്. വുഹാൻ നഗരത്തിലാണ് ഏറ്റവുമധികം പേർക്ക് രോഗം ബാധിച്ചതായി റിപ്പോർട്ട് ചെയ്തത്. തായ്‌ലാൻഡിൽ രണ്ടുകേസുകളും ജപ്പാനിൽ ഒരുകേസും റിപ്പോർട്ടുചെയ്യപ്പെട്ടിട്ടുണ്ട്. ഒരു ഇന്ത്യക്കാരിയിൽ ഉൾപ്പെടെ ഇരുനൂറിലേറെ പേരിൽ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.വെറസ് ബാധയെ തുടർന്ന് മൂന്ന് മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. കൊറോണ വൈറസ് കുടുംബത്തിൽപ്പെട്ട അജ്ഞാത വൈറസാണ് രോഗം പടർത്തുന്നതെന്നാണ് […]

മൈതാന പ്രസംഗത്തിൽ മാത്രമല്ല പ്രവൃത്തിയിലും പിണറായി വിജയൻ തന്റേടം കാണിക്കണം : കെ.മുരളീധരൻ

സ്വന്തം ലേഖകൻ കോഴിക്കോട്: മൈതാന പ്രസംഗത്തിൽ മാത്രമല്ല പ്രവൃത്തിയിലും പിണറായി വിജയൻ തന്റേടം കാണിക്കണം. സർക്കാരിനെതിരെ ആഞ്ഞടിച്ച് കെ.മുരളീധരൻ രംഗത്ത്. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരും ഗവർണറും തമ്മിൽ ഭിന്നത നിലനിൽക്കെ മുഖ്യമന്ത്രിയെ വിമർശിച്ചും വെല്ലുവിളിച്ചുമാണ് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ എംപി രംഗത്ത് എത്തിയിരിക്കുന്നത്. ഗവർണറെ വിമർശിക്കാൻ മുഖ്യമന്ത്രി ചങ്കൂറ്റം കാണിക്കണമെന്ന് മുരളീധരൻ പറഞ്ഞു. കോൺഗ്രസ് പറയുന്നതുപോലെ അല്ലെങ്കിലും ബിജെപി എംഎൽഎ ഒ.രാജഗോപാൽ ഗവർണറുടെ നിലപാടിനെ എതിർത്തതുപോലെയെങ്കിലും പിണറായി വിമർശിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മൈതാന പ്രസംഗം മാത്രം പോര എന്നും പ്രവൃത്തിയിലും […]

ഇനി ഊബർ ഈറ്റ്‌സ് ഇല്ല ; ഊബറിനെ സ്വന്തമാക്കി സൊമാറ്റോ

സ്വന്തം ലേഖകൻ കൊച്ചി : രാജ്യത്തെ ഓൺലൈൻ ഭക്ഷ്യ വിതരണ ശൃഖലയിലൊന്നായ ഊബർ ഈറ്റ്‌സിനെ മറ്റൊരു ഭക്ഷണ വിതരണ സ്റ്റാർട്ടപ്പായ സൊമാറ്റോ ഏറ്റെടുത്തു. ഏകദേശം 2492 കോടി രൂപയ്ക്കാണ് സൊമാറ്റോ ഊബറിനെ ഏറ്റെടുത്തത്. 2017ൽ ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ച ഊബർ ഈറ്റ്‌സ് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നു. ഇതേത്തുടർന്ന് മാസങ്ങൾക്കു മുൻപ് തന്നെ സൊമാറ്റോ ഊബറിനെ ഏറ്റെടുക്കുമെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. സൊമാറ്റോ, സ്വിഗ്ഗി, ഊബർ ഈറ്റ്‌സ് എന്നീ മൂന്ന് ഭക്ഷണ വിതരണ ആപ്പുകൾ തമ്മിലുണ്ടായിരുന്ന ത്രികോണ മത്സരത്തിൽ ഊബർ ഈറ്റ്‌സിനു പിടിച്ചു നിൽക്കാൻ […]

അവസാനിക്കാതെ ബസ് ജീവനക്കാരുടെ അശ്രദ്ധ ; കെ.എസ്.ആർ.ടി.സി ബസിൽ നിന്നും തെറിച്ചു വീണ് ചികിത്സയിലായിരുന്ന വീട്ടമ്മയുടെ കാൽ മുറിച്ചു നീക്കി

സ്വന്തം ലേഖകൻ അഞ്ചാലുംമൂട്: അവസാനിക്കാതെ ബസ് ജീവനക്കാരുടെ അശ്രദ്ധ. കെ.എസ്.ആർ.ടി.സി ബസിൽ നിന്നും ഇറങ്ങുന്നതിനിടെ മുന്നോട്ടെടുത്ത ബസിൽ നിന്നു തെറിച്ചു വീണ വീട്ടമ്മയുടെ കാൽ മുറിച്ചു നീക്കി. തൃക്കടവൂർ പതിനെട്ടാംപടി റോസ് വില്ലയിൽ ലോയ്ഡിന്റെ ഭാര്യ ഫിലോമിനയുടെ(50) കാലാണ് മുറിച്ചുമാറ്റിയത്. ചൊവ്വാഴ്ച പുലർച്ചെ കടവൂർ പള്ളിക്കു മുന്നിലായിരുന്നു അപകടം. കൊല്ലത്തേക്കു പോയ ബസിൽ കടവൂർ പള്ളിക്കു മുന്നിലെ സ്റ്റോപ്പിൽ ഇറങ്ങുന്നതിനിടെ ബസ് മുന്നോട്ടെടുക്കുകയായിരുന്നു. ഇതിനിടെ പിടി വിട്ടു പോയ ഫിലോമിന ബസിന്റെ അടിയിലേക്കു മറിഞ്ഞു വീഴുകയും കാലിലൂടെ ബസിന്റെ പിൻ ചക്രങ്ങൾ കയറിയിറങ്ങുകയുമായിരുന്നു. പരിക്കേറ്റ […]

വിദേശത്ത് നഴ്‌സിങ് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; പനമ്പിള്ളിനഗറിലുള്ള കൺസൾട്ടൻസി ഏജൻസിക്കെതിരെ പരാതിയുമായി 102 പേർ രംഗത്ത്

സ്വന്തം ലേഖകൻ കൊച്ചി: വിദേശ രാജ്യങ്ങളിൽ നഴ്‌സ് ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയതായി പരാതി. കുവൈത്ത്, ഷാർജ, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ നഴ്‌സായി ജോലി നൽകാമെന്നായിരുന്നു വാഗ്ദാനം. പനമ്പിള്ളി നഗറിലുള്ള ജോർജ് ഇന്റർനാഷനൽ കൺസൽറ്റന്റ് ഏജൻസിക്കെതിരെ 2017 മുതൽ പണം നൽകിയ 102 പേരാണു പരാതിയുമായി രംഗത്തെത്തിയത്. അതിനിടെ പണം തിരികെ നൽകാം എന്നു വിശ്വസിപ്പിച്ചു തട്ടിപ്പിനിരയായവരെ ഏജൻസി വിളിച്ചു വരുത്തി. എന്നാൽ പണം അവർക്ക് ലഭിച്ചില്ല. പണം കിട്ടാതെ വന്നതിനെ തുടർന്ന് ഉദ്യോഗാർഥികൾ ഏജൻസിക്ക് മുന്നിൽ ധർണ നടത്തി. ഒരു ലക്ഷം […]

എൻ.ആർ.സി അല്ല, രാജ്യത്തെ തൊഴിലില്ലാത്ത യുവാക്കളുടെയും വിദ്യാഭ്യാസമില്ലാത്ത കുട്ടികളുടെയും രജിസ്റ്ററാണ് വേണ്ടത് : പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആഞ്ഞടിച്ച് പ്രകാശ് രാജ്

സ്വന്തം ലേഖകൻ ബംഗ്ലൂരു : എൻ. ആർ.സി അല്ല, രാജ്യത്തെ തൊഴിലില്ലാത്ത യുവാക്കളുടേയും വിദ്യാഭ്യാസമില്ലാത്ത കുട്ടികളുടേയും വിവരങ്ങളടങ്ങിയ രജിസ്റ്ററാണ് വേണ്ടത്. പൗരത്വ നിയമത്തിനെതിരെ ആഞ്ഞടിച്ച് പ്രകാശ് രാജ് രംഗത്ത്. ഹൈദരാബാദിൽ പൗരത്വ നിയമത്തിനും എൻആർസിക്കും എതിരായി നടന്ന പ്രതിഷേധ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവേയാണ് അദ്ദേഹം ഇത്തരത്തിൽ പ്രതികരിച്ചത്. ഇപ്പോൾ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധ സമരം അക്രമാസക്തമാകണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ അക്രമരഹിത പാതയിൽ പ്രതിഷേധത്തെ നയിക്കാൻ സംഘാടകർ ശ്രമിക്കണമെന്നും പ്രകാശ് രാജ് പറഞ്ഞു. ‘ഈ രാജ്യം എല്ലാവരുടേതുമാണ്. 3,000 കോടി രൂപയുടെ പ്രതിമകൾ […]

രണ്ടാം സ്ഥാനാർഥി പട്ടിക പുറത്തിറക്കി ബിജെപി ; കേജരിവാളിനെതിരെ സുനിൽ യാദവ്

സ്വന്തം ലേഖകൻ ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അവസാനവട്ട സ്ഥാനാർഥി പട്ടിക ബിജെപി പുറത്തിറക്കി. ഇതോടെ ആകെയുള്ള 70 മണ്ഡലങ്ങളിലേയും സ്ഥാനാർഥികളുടെ കാര്യത്തിൽ തീരുമാനമായി. കഴിഞ്ഞ 17നാണ് ആദ്യ സ്ഥാനാർഥി പട്ടിക ബിജെപി പുറത്തിറക്കിയത്. ഇതിൽ 57 സ്ഥാനാർഥികളെയാണ് ഉൾപ്പെടുത്തിയിരുന്നത്. ഇതോടെ ആകെയുള്ള 70 സീറ്റിൽ 67 ലേയ്ക്കുമുള്ള സ്ഥാനാർഥികൾ തീരുമാനമായി. 3 സീറ്റുകളിൽ സഖ്യകക്ഷികളായ ജെഡി(യു)ഉം എൽജെപിയും മത്സരിക്കും. സംഘം വിഹാർ, ബുരാരി എന്നിവിടങ്ങളിൽ ജെഡിയും സീമാപുരിയിൽ എൽജെപിയും മത്സരിക്കും. ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗമാണ് സ്ഥാനാർഥികളെ നിശ്ചയിച്ചത്. കഴിഞ്ഞ നിയമസഭാ […]

ലീഗൽ മെട്രോളജി വകുപ്പിന്റെ മിന്നൽ പരിശോധന ; മത്സ്യ-മാംസ വ്യാപാര മാർക്കറ്റുകളിൽ വൻ ക്രമക്കേടുകൾ കണ്ടെത്തി

സ്വന്തം ലേഖകൻ ആലപ്പുഴ: ലീഗൽ മെട്രോളജി വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിലാണ് മൽസ്യ-മാംസ വ്യാപാര മാർക്കറ്റുകളിലും വഴിയോര കച്ചവട സ്ഥാപനങ്ങളിലും വ്യാപകമായ ക്രമക്കേടുകൾ കണ്ടെത്തിയത്. ആലപ്പുഴ പുലയൻ വഴി, സക്കറിയ ബസാർ, കലവൂർ മാർക്കറ്റുകളിലും മവേലിക്കര കല്ലുമല മാർക്കറ്റിലും മണ്ണഞ്ചേരി മുതൽ വണ്ടാനം വരെയുള്ള വഴിയോര കച്ചവടക്കാർക്കിടയിലുമാണ് പരിശോധന നടത്തിയത്. മൂന്ന് സ്‌ക്വാഡുകളായി നടത്തിയ പരിശോധനയിൽ 42 കേസുകളെടുത്തു.11 പേരിൽ നിന്ന് 21000 രൂപ പിഴ ഈടാക്കി. 31 പേർക്ക് നോട്ടീസ് അയച്ചു. യഥാസമയം മുദ്ര പതിപ്പിക്കാത്തതും ക്യത്യത ഇല്ലാത്തതുമായ ത്രാസുകൾ മാർക്കറ്റുകളിലെ വ്യാപാരികളും […]

അന്നും ഇന്നും : 35 വർഷങ്ങൾക്ക് ശേഷമുള്ള കൂടിക്കാഴ്ച ; ചിത്രം പങ്കുവച്ച് ലിസി

സ്വന്തം ലേഖിക കൊച്ചി : ഒരു കാലത്ത് മലയാളസിനിമയിൽ നായികയായും സഹോദരിയായുമൊക്കെ നിറഞ്ഞ് നിന്ന നടിയാണ് ലിസി ലക്ഷ്മി.നീണ്ട മുപ്പത്തിയഞ്ച് വർഷങ്ങൾക്ക് ശേഷം സംവിധായകൻ ജോഷിക്കും നടി നദിയ മൊയ്തുവിനുമൊപ്പം ഒരേ ഫ്രെയിമിൽ വന്നതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് നടി ലിസി. ഫേസ്ബുക്കിലൂടെയാണ് താരം ഈ സന്തോഷം ആരാധകരുമായി പങ്കുവെച്ചത്. നടൻ മണിയൻപിള്ള രാജുവിന്റെ മകന്റെ വിവാഹത്തിന് എത്തിയപ്പോഴാണ് ഇരുവരും വീണ്ടും കണ്ടുമുട്ടിയത്. ‘ഒന്നിങ്ങു വന്നെങ്കിൽ’ എന്ന ചിത്രത്തിലാണ് മൂവരും അവസാനമായി ഒരേ ഫ്രെയിമിൽ വന്നത്. ഈ ചിത്രത്തിന്റെ ലോക്കേഷനിൽ വെച്ച് എടുത്ത ചിത്രവും ലിസി […]

മരണശേഷം അവയവദാനം ചെയ്തവരുടെ കുടുംബങ്ങള്‍ക്ക് ആദരവുമായി ആസ്റ്റര്‍ മെഡ്‌സിറ്റി

സ്വന്തം ലേഖകൻ കൊച്ചി: മരണശേഷം അവയവദാനം നടത്തിയവരുടെ അടുത്ത കുടുംബാംഗങ്ങളെ ആദരിക്കുന്നതിന്റെ ഭാഗമായി ‘ഗിഫ്റ്റ് ഓഫ് ലൈഫ് ഫാമിലി കാര്‍ഡ്’ നല്‍കാന്‍ ആസ്റ്റര്‍ മെഡ്‌സിറ്റി തീരുമാനിച്ചു. മരണപ്പെട്ട ദാതാവിന്റെ മാതാപിതാക്കള്‍, ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവ്, കുട്ടികള്‍ എന്നിവര്‍ക്ക് ആശുപത്രിയില്‍ ചികിത്സയ്ക്ക് പ്രത്യേക പരിഗണന നല്‍കുന്നതാണ് ഈ ഉദ്യമമെന്ന് ആസ്റ്റര്‍ മെഡ്‌സിറ്റി സിഇഒ കമാന്‍ഡര്‍ ജെല്‍സണ്‍ കവലക്കാട്ട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 2019 നവംബര്‍ 27 ദേശീയ അവയവദാന ദിനത്തില്‍ ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടിയില്‍ കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ സ്ഥാപകന്‍ ഫാ. ഡേവിസ് ചിറമ്മലാണ് […]