റെയിൻ ഇന്റർനാഷണൽ നേച്ചർ ഫിലിം ഫെസ്റ്റിവൽ കുമരകത്ത് സംഘാടക സമിതി ഓഫിസ് ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ കോട്ടയം: കുമരത്ത് ആരംഭിക്കുന്ന രണ്ടാമത് റെയിൻ നേച്ചർ ഇൻർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ സംഘാടക സമിതി ഓഫിസ് സംവിധായകനും ഫെസ്റ്റിവൽ ഡയറക്ടറുമായ ജയരാജ് ഉദ്ഘാടനം ചെയ്തു. കുമരകം പഞ്ചായത്ത് പ്രസിഡന്റ് എ.പി സലിമോൻ, സംഘാടക സമിതി ജോയിന്റ് കൺവീനർ കെ.കേശവൻ, കോട്ടയം ഫിലിം സൊസൈറ്റി സെക്രട്ടറി പ്രദീപ് നായർ, ജില്ലാ പഞ്ചായത്തംഗം ജയേഷ് മോഹൻ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംങ് കമ്മിറ്റി ചെയർമാൻ കെ.വി ബിന്ദു, എന്നിവർ പങ്കെടുത്തു. ജനുവരി 24 മുതൽ 26 വരെ കാർഷിക സർവകലാശാലയുടെ കുമരകം പ്രാദേശിക ഗവേഷണ കേന്ദ്രത്തിലാണ് […]

മലയാള സിനിമയും പ്രേക്ഷക സമൂഹവും പണ്ടത്തെ ക്ലീഷേ ലുക്കിന്റെ അതിർവരമ്പുകളെയൊക്കെ ഭേദിച്ചങ്ങനെ മുന്നോട്ട് മുന്നോട്ട് പോവട്ടെ : അഞ്ചാംപാതിരയിലെ കാസ്റ്റിംഗിങ്ങനെ കുറിച്ച് എഴുതിയ കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറൽ

സ്വന്തം ലേഖകൻ കൊച്ചി :റിലീസായി കുറച്ച് ദിവസങ്ങൾക്കകം പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് അഞ്ചാംപാതിര. മിഥുൻ മാനുവൽ തോമസ് കുഞ്ചാക്കോ ബോബനെ നായകനാക്കി ഒരുക്കിയ ക്രൈം ത്രില്ലർ ചിത്രമാണ് ‘അഞ്ചാം പാതിര’. ചിത്രത്തിൽ പൊലീസ് വേഷത്തിലെത്തിയ ഉണ്ണിമായയുടെ അഭിനയത്തെ പ്രശംസിച്ച് രജിഷ കെ രാജൻ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച കുറിപ്പാണ് വൈറലായിരിക്കുന്നത്. ചിത്രത്തിൽ ഏറ്റവും പെർഫെക്ട് ആയി തോന്നിയ കാസ്റ്റിംഗ് ഉണ്ണിമായയുടേതായിരുന്നു എന്നാണ് ഫെയ്‌സ്ബുക്ക് കുറിപ്പിലുള്ളത്. സിനിമകളിലെ ക്ലീഷേ ലുക്കിന്റെ അതിർവരമ്പുകളെ ഭേദിച്ച ഒരു സാധാരണ പോലീസുകാരിയായിരുന്നു ഉണ്ണിമായ എന്നാണ് കുറിപ്പിലുള്ളത്. അത്രയും ഭംഗിയോടു […]

ബേക്കറിയുടമയെ കുത്തിപ്പരിക്കേൽപ്പിച്ചതായി പരാതി

  സ്വന്തം ലേഖകൻ കോതനല്ലൂർ: ബേക്കറിയുടമയെ കുത്തിപ്പരിക്കേൽപ്പിച്ചതായി പരാതി . ചാമക്കാല പ്ലാംപറമ്പിൽ പി.കെ.ജോണിനാണ്(55) കുത്തേറ്റത്. സാരമായി പരുക്കേറ്റ ഇയാൾ ഏറ്റുമാനൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് . തിങ്കളാഴ്ച രാത്രി എട്ടരയോടെ ചാമക്കാലയിൽ വെച്ചായിരുന്നു സംഭവം . ചാമക്കാല ചിറയിൽ പുത്തൻപുരയിൽ സൈമൺ മൂർച്ചയുള്ള ആയുധംകൊണ്ട് ജോണിനെ കുത്തുകയായിരുന്നു . കഴിഞ്ഞദിവസം ജോണിന്റെ മരുമകൻ ബിജുവും സൈമണും തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ജോണിനെ കടയ്ക്ക് മുന്നിൽവച്ച് സൈമൺ ആക്രമിച്ചതെന്ന് കടുത്തുരുത്തി സി.ഐ. പി.കെ. ശിവൻകുട്ടി പറഞ്ഞു.

ബിജെപിയിൽ ഒ. രാജഗോപാലിനെതിരെ  പ്രതിഷേധം; പിണറായി സർക്കാരിനെ രാഷ്ട്രീയമായി സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് ആരോപണം

  സ്വന്തം ലേഖകൻ തിരുവനന്തപുരം: ഗവർണർക്കെതിരെ നിലപാട് സ്വീകരിച്ച ബിജെപി എംഎൽഎ ഒ. രാജഗോപാലിനെതിരെ പാർട്ടിയിൽ പ്രതിഷേധം. നിയമസഭയിലും പുറത്തും പാർട്ടിയുടെ ശബ്ദമായി മാറാൻ സംസ്ഥാനത്തെ ഒരേയൊരു ബിജെപി എംഎൽഎയ്ക്ക് കഴിയുന്നില്ലെന്നും ഗവർണർ നിലപാട് കടുപ്പിച്ചതോടെ പ്രതിസന്ധിയിലായ സർക്കാരിനെ രാഷ്ട്രീയമായി സഹായിക്കുന്നതാണ് രാജഗോപാലിന്റെ പ്രസ്താവനയെന്നും നേതൃത്വത്തിൽ ഒരു വിഭാഗത്തിന്റെ ആരോപണം. നിയമസഭയിൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ കഴിയുന്നില്ലെന്നായിരുന്നു ആദ്യ വിമർശനം. നിയമസഭയിൽ ഉന്നയിച്ച ചോദ്യങ്ങളുടെ പേരിലും എതിർപ്പുകൾ നേരിടേണ്ടിവന്നു. പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നു കേന്ദ്രത്തോട് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭയിൽ അവതരിപ്പിച്ചപ്പോൾ സ്വീകരിച്ച നിലപാടുകളുടെ പേരിലും […]

വിവാഹത്തിന് ഏതാനും ദിവസങ്ങൾ ബാക്കിനിൽക്കെ വധുവിന്റെ അമ്മയും വരന്റെ അച്ഛനും ഒളിച്ചോടി ; ഇരുവരും ബാല്യകാല സുഹൃത്തുക്കളും കമിതാക്കളുമായിരുന്നെന്ന് ബന്ധുക്കൾ

സ്വന്തം ലേഖകൻ സൂരത്: വിവാഹത്തിന് ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വധുവിന്റെ അമ്മയും വരന്റെ അച്ഛനും ഒളിച്ചോടി.ഇരുവരും ബാല്യകാല സുഹൃത്തുക്കളും കമിതാക്കളുമായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. സൂറത്തിലാണ് സംഭവം. 48 കാരനും 46കാരിയുമാണ് തങ്ങളുടെ പഴയകാലം ഓർത്തെടുത്ത് ഒരുമിച്ച് ജീവിക്കാനായി ഒളിച്ചോടിയത്. ഫെബ്രുവരി രണ്ടാം ആഴ്ചയിലാണ് വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാൽ വരന്റെ പിതാവും വധുവിന്റെ അമ്മയും ഒളിച്ചോടിയതോടെ വിവാഹം വേണ്ടെന്ന് വയ്ക്കുകയായിരുന്നു. കതർഗം പ്രദേശത്താണ് വരന്റെ വീട്. വധുവിന്റേത് നവസാരി പ്രദേശത്തും. വരന്റെ പിതാവിനെയും വധുവിന്റെ അമ്മയേയും ഇരുവരുടെയും വീട്ടിൽ നിന്നും ഒരേ ദിവസമാണ് […]

നേപ്പാളിൽ എട്ട് മലയാളികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ; എട്ട് പേരുടെ ജീവനെടുത്തത് കാർബൺ മോണോക്‌സൈഡ് എന്ന നിശബ്ദ കൊലയാളി

സ്വന്തം ലേഖകൻ ന്യൂഡൽഹി: നേപ്പാളിലേക്ക് വിനോദ സഞ്ചാരത്തിനായി പോയ എട്ട് മലയാളികളുടെ ജീവനെടുത്തത് കാർബൺ മോണോക്‌സൈഡ് എന്ന നിശബ്ദ കൊലയാളി. ദമനിലെ ഹോട്ടൽ മുറിയിൽ ഇവരെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തിരുവനന്തപുരം ചെങ്കേട്ടുകോണം രോഹിണിപ്പാടത്ത് സ്വദേശികളായ പ്രവീൺ കുമാർ(39) ഭാര്യ ശരണ്യ(34) മക്കൾ അഭിനവ് സൂര്യ(9) ശ്രീഭദ്ര(9) അഭി നായർ(7) , കോഴിക്കോട് സ്വദേശികളായ രഞ്ജിത്ത് കുമാർ(39) ഭാര്യ ഇന്ദു രഞ്ജിത്ത്(34) വൈഷ്ണവ് രഞ്ജിത്ത്(2) എന്നിവരണ് മരിച്ചത്. വിനോദ സഞ്ചാരത്തിനായി പോയ ഇവർ കാഠ്മണ്ഡുവിലെ എവറസ്റ്റ് പനോരമ റിസോർട്ടിലാണ് താമസിച്ചിരുന്നത്. ചൊവ്വാഴ്ച രാത്രി ഒൻപതരയ്ക്കാണ് […]

കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പാർട്ടി ഓഫീസിൽ തൂങ്ങി മരിച്ച നിലയിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെ പാർട്ടി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോൺഗ്രസ് പേയാട് പള്ളിമുക്ക് മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ഇഖ്ബാലിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മണ്ഡലം ഓഫീസിന് സമീപമുള്ള കടയിലെ ജീവനക്കാരാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ആത്മഹത്യയിലേക്ക് നയിച്ച കാരണമെന്തെന്ന് വ്യക്തമല്ല. ഗവണ്മെന്റ് പ്രസ് ജീവനക്കാരൻ കൂടിയാണ് മരിച്ച മുഹമ്മദ് ഇക്ബാൽ. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മലയാളം മില്ലിന് പുതിയ നേതൃത്വം: ജോയിസ് കൊറ്റത്തിൽ ചെയർമാൻ

സ്വന്തം ലേഖകൻ കോട്ടയം: ഇന്റഗ്രേറ്റഡ് പവർലൂമിന് പുതിയ ഭരണസമതി നിലവിൽ വന്നു.ഇത്തവണത്തെ പ്രത്യേകത എന്തെന്നാൽ യുവത്വമാണ് നേതൃത്വം നല്കുന്നത് എന്നതാണ്. പവർലൂമിന്റെ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത് ബ്ലോക്ക് പഞ്ചായത്തംഗമായ ജോയിസ് കൊറ്റത്തിലാണ്. സ്വന്തമായി കോട്ടൺ ഉല്പ്പന്നങ്ങൾ വിപണിയിലെത്തിച്ചു പ്രസ്ഥാനത്തെ കരകയറ്റുക എന്നതാണ് പുതിയ ഭരണസമതിയുടെ ലക്ഷ്യമെന്ന് ചെയർമാൻ വ്യക്തമാക്കി.നിലവിൽ പരിതാപകരമായ അവസ്ഥയിലാണ് പ്രസ്ഥാനം.ശമ്പളകുടിശ്ശിക ഉണ്ടെങ്കിലും തൊഴിലാളികളുടെ സഹകരണമാണ് പ്രതീക്ഷയെന്ന് ജോയിസ് പറഞ്ഞു. നൂറോളം ജീവനക്കാരാണ് സ്ഥാപനത്തിൽ ഉള്ളത്. ഏഴേക്കറോളം സ്ഥലം സ്വന്തമായി ഉള്ള മലയാളം മിൽസിന്റെ പ്രവർത്തനം രണ്ടായിരത്തി രണ്ടിൽ ആരംഭിച്ചതാണ്. ഇരുന്നൂറ്റി മുപ്പതോളം മിഷണറികളിൽ […]

ബിഡിജെഎസ് പിളർപ്പിലേക്ക് : 27ന് കായംകുളത്ത് സുഭാഷ് വാസു വിമത യോഗം വിളിച്ചു

  സ്വന്തം ലേഖകൻ ആലപ്പുഴ: ബിഡിജെഎസ് പിളർപ്പിലേക്ക്. ജനുവരി 27ന് കായംകുളത്ത് സുഭാഷ് വാസു വിമത യോഗം വിളിച്ചു. അതേസമയം, സുഭാഷ് വാസുവിന്റെ നീക്കങ്ങൾ പ്രതിരോധിക്കാൻ തുഷാർ പക്ഷവും രംഗത്തിറങ്ങിയിട്ടുണ്ട്. പാർട്ടിയിൽ നിന്നും പുറത്താക്കിയെങ്കിലും കീഴടങ്ങാൻ സുഭാഷ് വാസു തയ്യാറല്ല. ഇതിന്റെ സൂചനയാണ് പുതിയ സംഭവവികാസങ്ങൾ. 27ന് കായംകുളത്ത് വിമത യോഗം വിളിച്ചതിന് പുറമേ തുഷാർ വിരുദ്ധരെ ഒപ്പം നിർത്താനുള്ള നീക്കങ്ങളും വാസു തുടങ്ങിയിട്ടുണ്ട്. അതേസമയം സുഭാഷ് വാസുവിന് തടയിടാൻ തുഷാർ വിഭാഗവും ശ്രമമാരംഭിച്ചിട്ടുണ്ട്. വിശ്വസ്തർക്കെല്ലാം സ്ഥാനം നൽകി മറുകണ്ടം ചാടാതിരിക്കാനുള്ള പ്രതിരോധ നടപടികളാണ് […]

ബസിന് ഫിറ്റ്‌നെസ്സ് വേണോ…? എങ്കിൽ ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്ന തരം സ്റ്റിക്കറുകളും ഗ്രാഫിക്‌സും പതിക്കരുത് : ഉത്തരവുമായി ഹൈക്കോടതി

സ്വന്തം ലേഖകൻ കോട്ടയം : ബസിന് ഫിറ്റ്‌നെസ്സ് വേണമെങ്കിൽ ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്ന തരം സ്റ്റിക്കറുകളും ഗ്രാഫിക്‌സുകളും പതിക്കരുത്. പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന ബസുകൾക്ക് സിഗ്‌നൽലൈറ്റുകൾ അടക്കമുള്ളവ ഉറപ്പാക്കിയേ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകാവൂവെന്ന് ഹൈക്കോടതി. മോട്ടോർവാഹന നിയമത്തിൽ പറയുന്ന സിഗ്‌നൽസംവിധാനങ്ങളാണ് ഉറപ്പാക്കേണ്ടത്. നിയമത്തിന് വിരുദ്ധമായ സംവിധാനങ്ങൾ ഉപയോഗിച്ച വാഹനങ്ങൾക്ക് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകരുതെന്നും കോടതി വ്യക്തമാക്കി. ഇരുപത് വർഷത്തിലേറെ പഴക്കമുള്ള ബസുകൾക്ക് പെർമിറ്റ് നൽകരുതെന്ന തീരുമാനത്തെ ചോദ്യംചെയ്തുള്ള ഹർജികൾ പരിഗണിച്ച് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രന്റെതാണ് ഉത്തരവ്. നിലവിൽ ഇത്തരത്തിലുള്ള വാഹനങ്ങൾക്ക് പെർമിറ്റ് നൽകിയിട്ടുണ്ടെങ്കിൽ റദ്ദാക്കണം.ഇത്തരം […]