ഒരു കാമുകൻ, കാമുകിമാർ രണ്ട്: കോട്ടയം പുത്തനങ്ങാടിയിൽ പെൺകുട്ടികൾ തമ്മിലടിച്ചു; കൂട്ടയടിയിൽ നാട്ടുകാർ ഇടപെട്ടതോടെ പെൺകുട്ടികളും കാമുകനും പൊലീസ് സ്റ്റേഷനിൽ

തേർഡ് ഐ ബ്യൂറോ കോട്ടയം: ഒരു കാമുകനെച്ചൊല്ലി, രണ്ടു കാമുകിമാർ തമ്മിലടിച്ചതോടെ അടിയിലും ഇടിയിലും നാട്ടുകാരും പൊലീസും ഇടപെട്ടു. പുത്തനങ്ങാടി കുരിശുപള്ളിയ്ക്കു സമീപത്താണ് ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെ പെൺകുട്ടികൾ കാമുകനെച്ചൊല്ലി തമ്മിലടിച്ചത്. അടിയിൽ ഇടപെട്ട നാട്ടുകാർ രണ്ടു പേരെയും പിടിച്ചു മാറ്റി. തുടർന്ന് നഗരസഭ അംഗത്തെയും പിങ്ക് പൊലീസിനെയും വിളിച്ചു വരുത്തി പെൺകുട്ടികളെ കൈമാറി. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് നഗരത്തിലെ സ്‌കൂളിലെ വിദ്യാർത്ഥികളായ പെൺകുട്ടികൾ പുത്തനങ്ങാടിയിൽ എത്തിയത്. ഇരുവരെയും ഒരു കാമുകൻ പ്രണയിച്ചിരുന്നു. ഇത് മനസിലാക്കിയ പെൺകുട്ടികളിൽ ഒരാൾ കാമുകനെ കാണാനെത്തിയ മറ്റൊരു കാമുകിയെ […]

‘ഒരു വടക്കൻ പെണ്ണ് ‘ പ്രദർശനത്തിന് തയ്യാറായി

അജയ് തുണ്ടത്തിൽ കൊച്ചി : വിജയ് ബാബുവിനെ നായകനാക്കി ജാംസ് ഫിലിംഹൗസിന്റെ ബാനറിൽ റെമി റഹ്മാൻ നിർമ്മിച്ച് ഇർഷാദ് ഹമീദ് രചനയും സംവിധാനവും നിർവ്വഹിച്ച ‘ഒരു വടക്കൻ പെണ്ണ് ‘ പ്രദർശനത്തിന് തയ്യാറായി. തുളസി സുന്ദരിയാണ്, അവളുടെ ജീവിതയാത്രയിൽ കടന്നു വരുന്ന മൂന്ന് പുരുഷന്മാർ സൃഷ്ടിക്കുന്ന ചലനങ്ങളാണ് ചിത്രത്തിന്റെ മുഖ്യ ഇതിവൃത്തം. ഒത്തിരി സ്‌നേഹിച്ച ഭർത്താവ് ചന്ദ്രൻ , ആംബുലൻസ് ഡ്രൈവർ ശിവൻ, നിഷ്‌ക്കളങ്ക യുവാവ് നന്ദൻ എന്നിവരാണവർ. വിജയ് ബാബു, ഗാഥ, ശ്രീജിത്ത് രവി, ഇർഷാദ്, സോനാ നായർ, അഞ്ജലി നായർ, അജയഘോഷ്, […]

ക്രിക്കറ്റ് ബോൾ നെഞ്ചിലിടിച്ച് പന്ത്രണ്ടുകാരന് ദാരുണാന്ത്യം

  സ്വന്തം ലേഖകൻ കുർനൂൾ: ക്രിക്കറ്റ് കളിക്കുന്നതിനിടെ ബോൾ നെഞ്ചിലിടിച്ച് പന്ത്രണ്ടുകാരന് ദാരുണാന്ത്യം. ആന്ധ്രാപ്രദേശിലെ കുർനൂൾ ജില്ലയിൽ വെള്ളിയാഴ്ചയാണ് സംഭവം. എസ് മോഹിൻ എന്ന കുട്ടിയാണ് മരിച്ചത്. മോഹിൻ സുഹൃത്തുക്കൾക്കൊപ്പം ജാമിയ മസ്ജിദ് മൈതാനത്ത് കളിക്കുകയായിരുന്നു അപ്പോഴാണ് ബോൾ നെഞ്ചിൽ വന്നടിച്ചത്. ഉടൻ തന്നെ കുട്ടി അബോധാവസ്ഥയിലാവുകയായിരുന്നു. കുട്ടിയെ ഉടൻ തന്നെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരിച്ചിരുന്നു. സംഭവത്തിൽ കേസെടുത്തതായും തുടരന്വേഷണം നടക്കുന്നതായും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

മലയാളികളുടെ ഇഷ്ടഭക്ഷണം പുട്ടും മുട്ടക്കറിയും തിരിച്ചെത്തി ; റെയിൽവേയുടെ പരിഷ്‌കരിച്ച മെനു പിൻവലിച്ചു

സ്വന്തം ലേഖകൻ കൊച്ചി: മലയാളികളുടെ ഇഷ്ടഭക്ഷണമായ പുട്ടും മുട്ടക്കറിയും തിരിച്ചെത്തി.കേരളീയ വിഭവങ്ങൾ ഒഴിവാക്കി പരിഷ്‌കരിച്ച റെയിൽവേയുടെ പുതിയ മെനു അധികൃതർ പിൻവലിച്ചു. മാധ്യമ പ്രവർത്തകനായ ദീപു സെബാസ്റ്റ്യന്റെ ട്വീറ്റിന് മറുപടിയായാണ് റെയിൽവേ മെനു പിൻവലിച്ച കാര്യം അറിയിച്ചത്. കേരളീയരുടെ ഭക്ഷണ ശീലത്തിൽ പ്രധാനഭാഗമായ അപ്പം, മുട്ടക്കറി, പൊറോട്ട, ദോശ, ചപ്പാത്തി, പുട്ട്, കടല എന്നിവ ഒഴിവാക്കിയത് സാംസ്‌കാരിക ഫാസിസം അല്ലേ എന്നായിരുന്നു ദീപു ട്വിറ്ററിലൂടെ റെയിൽവേ അധികൃരോട് ചോദിച്ചത്. ഇതിനു മറുപടിയായിട്ടാണ് നേരത്തെ വിതരണം ചെയ്ത എല്ലാ വിഭവങ്ങളും വീണ്ടും വിതരണം ചെയ്യുമെന്ന് ട്വീറ്റിൽ […]

മയിലുകളെ വിഷം നൽകി കൊലപ്പെടുത്തിയ കേസിൽ കർഷകൻ പിടിയിൽ

  സ്വന്തം ലേഖകൻ കോയമ്പത്തൂർ: മയിലുകളെ വിഷം നൽകി കൊലപ്പെടുത്തി ചാരമാക്കിയ കേസിൽ ഒരാൾ അറസ്റ്റിൽ . ആർ.ജി. പുതൂരിലെ എം. കനകരാജ് എന്ന കർഷകനെയാണ് വനംവകുപ്പ് അറസ്റ്റ് ചെയ്തത്. ചിന്നംപാളയത്തെ സ്വന്തം കൃഷിയിടത്തിൽ മയിലുകളുടെ ശല്യം അവസാനിപ്പിക്കാൻ ഒമ്പത് പെൺമയിലുകളെ ഇയാൾ കൊലപ്പെടുത്തുകയായിരുന്നു എന്ന് അധികൃതർ പറഞ്ഞു. മൂന്ന് ഏക്കറിൽ കാരറ്റ് കൃഷി നടത്തുകയാണ് ഇയാൾ . സ്പ്രെയർ ഉപയോഗിച്ച് കീടനാശിനി തളിച്ച് മയിലുകളെ കൊലപ്പെടുത്തിയശേഷം തീയിട്ട് കത്തിക്കുകയായിരുന്നു . അന്വേഷണത്തിൽ കത്തിക്കരിഞ്ഞനിലയിൽ മയിലുകളുടെ അവശിഷ്ടം വനംവകുപ്പ് കണ്ടെത്തുകയും ചെയ്തിരുന്നു .

സിനിമയിൽ അഭിനയിക്കാൻ താൽപര്യമുണ്ട്, നല്ല റോളുകൾ കിട്ടിയാൽ ഒരുകൈ നോക്കും : അമൃത സുരേഷ്

സ്വന്തം ലേഖകൻ കൊച്ചി : സിനിമയിൽ അഭിനയിക്കാൻ എനിക്ക് താൽപര്യമുണ്ട്. നല്ല വേഷം കിട്ടിയാൽ ഒരു കൈ നോക്കും. വെളിപ്പെടുത്തലുമായി അമൃത സുരേഷ്. ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലൂടെ എത്തി മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് അമൃത സുരേഷ്. പിന്നീട് നിരവധി സ്റ്റേജ് ഷോകൾ, സ്വന്തമായ യൂ ട്യൂബ് ചാനൽ അങ്ങനെ തന്റേതായ വഴി തെളിച്ച് മുന്നേറുകയാണ് അമൃത. താരത്തിന്റെ സിനിമാ പ്രവേശത്തിനായി കാത്തിരിക്കുകയാണ് ഇപ്പോൾ ആരാധകർ. നല്ല റോളുകൾ കിട്ടിയാൽ ഒരുകൈ നോക്കുമെന്നും താരം വ്യക്തമാക്കി. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം തന്റെയും […]

ജനപ്രതിനിധികളുടെ അയോഗ്യത തീരുമാനം: സ്വതന്ത്ര സംവിധാനം രൂപീകരിക്കുന്നത് ആലോചിക്കണമെന്ന് സുപ്രീംകോടതി

  സ്വന്തം ലേഖകൻ ഡൽഹി: ജനപ്രതിനിധികളുടെ അയോഗ്യത സംബന്ധിച്ച് തിരുമാനമെടുക്കുന്നതിന് സ്വതന്ത്ര സംവിധാനം രൂപീകരിക്കുന്നതിനെ കുറിച്ച് ആലോചിക്കണമെന്ന് സുപ്രീം കോടതി. ജസ്റ്റിസ് ആർഎഫ് നരിമാൻ അധ്യക്ഷനായ ബെഞ്ചാണ് വിഷയത്തിൽ പ്രതികരിച്ചത്. രാഷ്ട്രീയ പാർട്ടി അംഗമായ സ്പീക്കർക്ക് ജനപ്രതിനിധികളെ അയോഗ്യരാക്കാനുള്ള അധികാരം സംബന്ധിച്ച് പാർലമെൻറ് പുനരാലോചിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി.   സ്പീക്കർ ഒരു സ്വതന്ത്ര പദവിയല്ലെന്നിരിക്കെ അയോഗ്യത സംബന്ധിച്ച വിഷയങ്ങൾ പരിഗണിക്കുന്നതിന് സ്വതന്ത്രമായ സമിതി രൂപീകരിക്കുന്നതിനെ കുറിച്ച് പാർലമെൻറ് ചർച്ച നടത്തണമെന്ന് കോടതി പറഞ്ഞു. കർണാടകത്തിൽ അടക്കം സ്പീക്കറുടെ നിഷ്പക്ഷതയെ ചോദ്യം ചെയ്ത് കോടതിയിൽ […]

നീലാമ്പൽ – ടൈറ്റിൽ ലോഞ്ച് ചുനക്കര രാമൻകുട്ടി നിർവ്വഹിച്ചു

അജയ് തുണ്ടത്തിൽ കോട്ടയം : നഗരത്തിന്റെ പ്രാന്തപ്രദേശമായ ആമ്പല്ലൂരിന്റെ വിശേഷങ്ങളുമായി പ്രേക്ഷകരുടെ മുന്നിലേക്ക് വരാൻ തയ്യാറെടുക്കുകയാണ് മോളിവുഡ് സിനിമാസിന്റെ ബാനറിൽ അനിൽ തമലം നിർമ്മിച്ച് ‘സ്‌നേഹമുള്ളൊരാൾ കൂടെയുള്ളപ്പോൾ ‘ എന്ന ചലച്ചിത്രവും നിരവധി ഹിറ്റ് പരമ്പരകളും ഒരുക്കിയ റിജുനായർ സംവിധാനം ചെയ്യുന്ന ‘നീലാമ്പൽ ‘ എന്ന സിനിമ.   ആമ്പലുകൾ വിരിഞ്ഞിറങ്ങുന്ന ഒരു ശുദ്ധജലതടാകവും അതിന് ചുറ്റും ജാതിമത വർണ്ണ വ്യത്യാസമില്ലാതെ അധിവസിക്കുന്ന കുറെ മനുഷ്യരുടെയും കഥയാണിത്. അനിൽകുമാറിന്റെ കഥയ്ക്ക് അജി ചന്ദ്രശേഖർ തിരക്കഥയും സംഭാഷണവും ഒരുക്കുന്നു. ജോയ് തമലം ഗാനരചനയും ജി കെ […]

യുവാവിനെ യുവതികൾക്കൊപ്പം ഇരുത്തി ഫോട്ടോയും വീഡിയോയും പകർത്തി ലക്ഷങ്ങൾ കവർന്ന സംഭവം ; മുഖ്യപ്രതി പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ കൊടുങ്ങല്ലൂർ: യുവാവിനെ യുവതികൾക്കൊപ്പം ഇരുത്തി ഫോട്ടോയും വീഡിയോയും പകർത്തി ഏഴു ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ മുഖ്യപ്രതി പൊലീസ് പിടിയിൽ. ഒല്ലൂർ മരത്താക്കര അക്കരപ്പുറം വീട്ടിൽ നൈസണിനെ കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ വള്ളിവട്ടം ഇടവഴിക്കൽ ഷെമീന (38), തൃശ്ശൂർ പള്ളത്തുപറമ്പിൽ അനൂപ്കുമാറിനെയും (24) നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തൃശ്ശൂർ സ്വദേശിയായ യുവാവിൽ നിന്ന് കടം വാങ്ങിയ പണം തിരികെ നൽകാമെന്നു പറഞ്ഞ് കൊടുങ്ങല്ലൂരിലെ അപാർട്ട്‌മെന്റിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. തുടർന്ന് യുവാവിനെ ക്രൂരമായി മർദ്ദിച്ച ശേഷം യുവതികൾക്കൊപ്പം ഇരുത്തി ഫോട്ടോയും […]

കോൺഗ്രസ് തൊഴിലാളി സംഘടന ഐ.എൻ.ടി.യു.സി പിളർന്നു :ഔദ്യോഗിക പക്ഷത്തിന് എതിരെ കോർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു

  സ്വന്തം ലേഖകൻ കൊച്ചി: കോൺഗ്രസ് തൊഴിലാളി സംഘടന ഐ.എൻ.ടി.യു.സി പിളർന്നു. സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരനെ എതിർക്കുന്നവർ, രജിസ്റ്റർ ചെയ്ത തൊഴിലാളി യൂണിയനുകളുടെ കോർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചതോടെയാണ് സംഘടന പിളർന്നത്. വാർത്താ സമ്മേളനം നടത്തിയാണ് വിമത നേതാക്കൾ ഔദ്യോഗിക പക്ഷത്തിന് എതിരെ കോർഡിനേഷൻ കമ്മിറ്റി രൂപീകരിച്ച വിവരം പഖ്യാപിച്ചത്. സേവ് ഐ.എൻ.ടി.യു.സി എന്ന പേരിൽ ക്യാമ്പയിനുകൾ നടത്തുമെന്നും ഇവർ പറഞ്ഞു. നിലവിലെ ഐ.എൻ.ടി.യു.സി നേതൃത്വം സി.ഐ.ടിയുവിന്റെ ബി ടീമാണെന്നാണ് വിമത വിഭാഗത്തിന്റ ആരോപണം. സർക്കാരിന്റ തൊഴിലാളി ദ്രോഹത്തിനെതിരെ ഒരു പ്രസ്താവന പോലും ചന്ദ്രശേഖരൻ […]