മയിലുകളെ വിഷം നൽകി കൊലപ്പെടുത്തിയ കേസിൽ കർഷകൻ പിടിയിൽ

മയിലുകളെ വിഷം നൽകി കൊലപ്പെടുത്തിയ കേസിൽ കർഷകൻ പിടിയിൽ

 

സ്വന്തം ലേഖകൻ

കോയമ്പത്തൂർ: മയിലുകളെ വിഷം നൽകി കൊലപ്പെടുത്തി ചാരമാക്കിയ കേസിൽ ഒരാൾ അറസ്റ്റിൽ . ആർ.ജി. പുതൂരിലെ എം. കനകരാജ് എന്ന കർഷകനെയാണ് വനംവകുപ്പ് അറസ്റ്റ് ചെയ്തത്. ചിന്നംപാളയത്തെ സ്വന്തം കൃഷിയിടത്തിൽ മയിലുകളുടെ ശല്യം അവസാനിപ്പിക്കാൻ ഒമ്പത് പെൺമയിലുകളെ ഇയാൾ കൊലപ്പെടുത്തുകയായിരുന്നു എന്ന് അധികൃതർ പറഞ്ഞു.

മൂന്ന് ഏക്കറിൽ കാരറ്റ് കൃഷി നടത്തുകയാണ് ഇയാൾ . സ്പ്രെയർ ഉപയോഗിച്ച് കീടനാശിനി തളിച്ച് മയിലുകളെ കൊലപ്പെടുത്തിയശേഷം തീയിട്ട് കത്തിക്കുകയായിരുന്നു . അന്വേഷണത്തിൽ കത്തിക്കരിഞ്ഞനിലയിൽ മയിലുകളുടെ അവശിഷ്ടം വനംവകുപ്പ് കണ്ടെത്തുകയും ചെയ്തിരുന്നു .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group