ഇടുക്കിയിലെ അടയ്‌ക്കാ കളത്തിൽ ബാലവേല ; 37 കുട്ടികളെ കണ്ടെത്തി

സ്വന്തം ലേഖിക ഇടുക്കി :വണ്ണപ്പുറത്ത് അടയ്‌ക്കാ കളത്തിൽ ബാലവേല ചെയ്ത് വരികയായിരുന്ന 37 കുട്ടികളെ ബാലക്ഷേമ സമിതി കണ്ടെത്തി. വണ്ണപ്പുറം പാക്കട്ടിയിലെ അടയ്ക്ക കളത്തിലാണ് കുട്ടികൾ ദിവസങ്ങളായി പണിയെടുത്തുകൊണ്ടിരുന്നത്. അടയ്ക്ക പൊളിക്കലും അടുക്കലുമായിരുന്നു കുട്ടികളുടെ ജോലി. സംഭവത്തിൽ അന്വേഷണം നടത്തി നടത്തിപ്പുകാരനെതിരെ നടപടിയെടുക്കാൻ ബാലക്ഷേമ സമിതി പൊലീസിന് നിർദ്ദേശം നൽകി.കുട്ടികളെ ബാലാക്ഷേമ സമിതി രക്ഷിതാക്കൾക്കൊപ്പം വിട്ടു. ബാലക്ഷേമ സമിതിയ്ക്ക് ലഭിച്ച രഹസ്യവിവരത്തിൻറെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കുട്ടികളെ കണ്ടെത്തിയത്. അടയ്ക്കാ കളത്തിൽ തുടർച്ചയായി പണിയെടുത്തതിനാൽ പലരുടെയും കൈ മുറിഞ്ഞ നിലയിലാണ്. അസം സ്വദേശികളാണ് കുട്ടികൾ. […]

നടി അമല പോളിന്റെ പിതാവ് അന്തരിച്ചു ; സംസ്‌കാരം ബുധനാഴ്ച കൊച്ചിയിൽ

സ്വന്തം ലേഖകൻ കൊച്ചി : തെന്നിന്ത്യൻ ചലച്ചിത്ര നടി അമല പോളിന്റെ പിതാവ് പോൾ വർഗ്ഗീസ് (61) അന്തരിച്ചു. സംസ്‌ക്കാരം ബുധനാഴ്ച വൈകുന്നേരം മൂന്ന് മണിക്കും അഞ്ച് മണിക്കും ഇടയിൽ കൊച്ചിയിൽ നടക്കും. ആശുപത്രി അധികൃതർ പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെയാണ് താരത്തിന്റെ പിതാവിന്റെ വിയോഗ വാർത്ത പുറത്തറിയുന്നത്. വാർധക്യ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. കൊച്ചി കുറുപ്പംപടിയിലെ സെന്റ് പീറ്റർ ആൻഡ് സെൻറ് പോൾ കത്തോലിക്കാ പള്ളിയിൽ വെച്ച് മരണാനന്തര ചടങ്ങുകൾ നടക്കും. ആനീസ് പോളാണ് ഭാര്യ. അഭിജിത്ത് പോൾ മകനാണ്.

പൗരത്വ ഭേദഗതി നിയമം : 130 ഹർജികൾ ബുധനാഴ്ച സുപ്രീം കോടതി പരിഗണിക്കും ; കേരള സർക്കാർ നൽകിയ സ്യൂട്ട് ഹർജി പരിഗണിക്കില്ല

സ്വന്തം ലേഖകൻ ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമനം ചെയ്തുള്ള 130ലധികം ഹർജികൾ സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും. സുപ്രീം ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ, ജസ്റ്റിസുമാരായ അബ്ദുൾ നസീർ, സഞ്ജീവ് ഖന്ന എന്നിവരുടെ ബെഞ്ചാണ പരിഗണിക്കുക. പൗരത്വ നിയമത്തിനെതരേ വിവിധ ഹൈക്കോടതികളിലെ ഹർജികൾ സുപ്രീംകോടതിയലേക്ക് മാറ്റണമെന്ന കേന്ദ്ര സർക്കാരിന്റെ ആവശ്യവും ഇതേ ബെഞ്ചിന്റെ പരിഗണനയിൽ വരുന്നുണ്ട്. സി.എ.എയെ ചോദ്യം ചെയ്തുള്ള ഹർജികളിൽ കേന്ദ്ര സർക്കാരനോട് വിശദീകരണം ആവശ്യപ്പെട്ട് ഡിസംബർ പതിനെട്ടിന് സുപ്രീംകോടതി നോട്ടീസയച്ചിരുന്നു. ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങൾ വിരുദ്ധവും മത വവേചനം പ്രോത്സാഹിപ്പിക്കുന്നതുമാണ് പൗരത്വ നിയമ […]

അച്ഛനും അമ്മയും കുഞ്ഞനിയനും നഷ്ടപ്പെട്ടതറിയാതെ പ്രതീക്ഷയോടെ മാധവ്

സ്വന്തം ലേഖകൻ ന്യൂഡൽഹി: നേപ്പാളിൽ എട്ട് പേർ മരണപ്പെട്ടതിന്റെ നടുക്കത്തിൽ രാജ്യവും ബന്ധുക്കളും നാട്ടുകാരും നടുങ്ങിനിൽക്കുമ്പോൾ മാതാപിതാക്കളും കുഞ്ഞനിയനും അകന്നത് ഇതുവരെ മാധവ് അറിഞ്ഞിട്ടില്ല. നേപ്പാൾ സന്ദർശനത്തിനിടെ മരിച്ച രഞ്ജിത്കുമാറിന്റെ മൂത്തമകനാണ് ഈ രണ്ടാം ക്ലാസുകാരൻ. മാധവ് രക്ഷപ്പെട്ടതറിഞ്ഞു മലയാളി അസോസിയേഷൻ ഭാരവാഹി കൈലാസനാഥന്റെ ഫോണിൽ രഞ്ജിത്തിന്റെ ഡൽഹിയിലുള്ള ബന്ധു മാധവിനോട് സംസാരിച്ചു. മറ്റു യാത്രികർക്കൊപ്പം അപ്പോൾ കാഠ്മണ്ഡുവിലായിരുന്നു മാധവ്. എന്തു ചെയ്യുകയാണെന്നു ചോദിച്ചപ്പോൾ ഇപ്പോൾ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയാണെന്നായിരുന്നു മറുപടി. ‘ഞാൻ നാളെ എത്തു’മെന്നും നിഷ്‌കളങ്കമായി അവൻ പറഞ്ഞു. അച്ഛനും അമ്മയും നഷ്ടപ്പെട്ടതൊന്നുമറിയാതെ, പ്രതീക്ഷയോടെയുള്ള […]

ജനുവരി 22, ഇന്നത്തെ സിനിമ

കോട്ടയം *അനശ്വര :DOLLITLE – 11.00am, പ്രതി പൂവൻകോഴി – 2.00PM, 5.45Pm.  അഞ്ചാം പാതിര – 08.45 PM. * അഭിലാഷ് :ബിഗ് ബ്രദർ (നാല് ഷോ) 10.30 AM , 01.45 PM, 05.30 PM, 08.45 PM * ആഷ : പ്രതി പൂവൻകോഴി (മലയാളം മൂന്ന് ഷോ)9.15  pm, ദർബാർ 10.30 PM 1.450 PM , 5.30 PM * ആനന്ദ് : അഞ്ചാം പാതിര (മലയാളം നാല്  ഷോ) 02.00 PM 05.30 PM 08.45 […]

തലവേദന വന്നാൽ ഉടൻ പാരസെറ്റാ മോൾ കഴിക്കുന്നവർക്ക് ഇനി ചികിത്സയില്ല: ഗുരുതരമായ കണ്ടെത്തൽ; പാരസെറ്റാ മോളിന് നിരോധനം

സ്വന്തം ലേഖകൻ തിരുവനന്തപുരം: തലവേദന വന്നാൽ ഓടിച്ചെന്ന് ഒരു പാരസെറ്റാമോൾ കഴിക്കുന്നവർക്ക് ഇനി ചികിത്സ മുടങ്ങും. ഗുണനിലവാരം ഇല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് പാരസെറ്റാ മോൾ അടക്കമുള്ള മരുന്നുകൾക്ക് സംസ്ഥാനത്ത് നിരോധനം ഏർപ്പെടുത്തി. ഇതോടെയാണ് സ്വയം ചികിത്സ തന്നെ ഇല്ലാതാകുന്നത്. സാധാരണ ജനങ്ങള്‍ക്കിടയില്‍ പ്രചാരമുള്ള മരുന്നായ പാരസെറ്റമോള്‍ ഉള്‍പ്പെടെ പതിനാറോളം മരുന്നുകളാണ് നിരോധിച്ചിരിക്കുന്നത്. തിരുവനന്തപുരത്തുള്ള ഡ്രഗ്സ് ടെസ്റ്റിംഗ്‌ ലബോറട്ടറിയിലും എറണാകുളത്തെ റീജ്യണല്‍ ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറിയിലും നടന്ന പരീക്ഷണങ്ങളില്‍ ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ മരുന്നുകളാണിവ. ഈ മരുന്നുകളുടെ വില്‍പ്പനയും വിതരണവും ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് നിരോധിച്ചിരിക്കുകയാണ്. നിരോധിത […]

സൗജന്യ ഭക്ഷണം; സുഭിക്ഷ ജീവിതം: തിരുനക്കര മൈതാനത്ത് അലഞ്ഞു തിരിഞ്ഞു നിടക്കുന്ന സാമൂഹ്യ വിരുദ്ധരെ നേരിടാൻ ആരുമില്ല; മൈതാനത്ത് വന്നു കയറി കടന്നു പോകുന്ന പൊലീസിനും ഒന്നും ചെയ്യാനാവുന്നില്ല

സ്വന്തം ലേഖകൻ കോട്ടയം: തിരുനക്കര മൈതാനം കേന്ദ്രീകരിച്ചുള്ള സാമൂഹ്യ വിരുദ്ധ അക്രമി സംഘത്തെ നേരിടാൻ ആരുമില്ല. കഞ്ചാവ് കച്ചവടക്കാരും പോക്കറ്റടിക്കാരും സാമൂഹ്യ വിരുദ്ധരുമായ അക്രമി സംഘം നഗരത്തിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്നവരെല്ലാം തമ്പടിക്കുന്ന തിരുനക്കര മൈതാനം ഇപ്പോൾ നഗരത്തിലെത്തുന്നവർക്കെല്ലാം ഒരു പോലെ പേടി സ്വപ്‌നമായിരിക്കുകയാണ്. നഗരത്തിലെ പ്രധാന സാമൂഹ്യ വിരുദ്ധ കേന്ദ്രമായി മൈതാനം മാറിക്കഴിഞ്ഞു. ഇവരെ അമർച്ച ചെയ്യേണ്ട നഗരസഭ അധികൃതരോ പൊലീസോ ഇവർക്കെതിരെ യാതൊരു വിധ നടപടികളും സ്വീകരിക്കുന്നതുമില്ല. തിരുനക്കര മൈതാനത്ത് അലഞ്ഞു തിരിയുന്ന സാമൂഹ്യ വിരുദ്ധ അക്രമി സംഘങ്ങളാണ് ഇവിടെ തമ്പടിക്കുന്നത്. […]

ബിജെപി ജില്ലാ പ്രസിഡന്റ് എൻ.ഹരിയ്ക്കുള്ള തീവ്രവാദ വധ ഭീഷണി: വധ ഭീഷണി വന്ന നമ്പരുകളിൽ ഒന്ന് ബിജെപി പ്രവർത്തകന്റേത്; ഗാന്ധിനഗർ സ്റ്റേഷനിലെ പരാതി പിൻവലിച്ച് തലയൂരി ബിജെപി നേതാവ്; പുതിയ പരാതി എസ്.പിയ്ക്കു നൽകിയെന്ന് ഹരി

സ്വന്തം ലേഖകൻ കോട്ടയം: ബിജെപി ജില്ലാ പ്രസിഡന്റ് എൻ.ഹരിയ്ക്കു നേരെയുണ്ടായ അൽഖയിദ തീവ്രവാദി ഭീഷണി വന്ന നമ്പരുകളിൽ ഒന്ന് ബിജെപി പ്രവർത്തകന്റേത്..! ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ ബിജെപി പ്രവർത്തകന്റെ ഫോൺ നമ്പർ കൂടി ഉൾപ്പെട്ടതോടെ പരാതി പിൻവലിച്ച് ബിജെപി ജില്ലാ പ്രസിഡന്റ് തലയൂരി. എന്നാൽ, പരാതി പിൻവലിച്ചതല്ലെന്നും സാങ്കേതിത തകരാർ വഴിയാണ് ഫോൺ നമ്പർ കടുന്നു കൂടിയതെന്നുമാണ് ബിജെപി ജില്ലാ പ്രസിഡന്റ് എൻ.ഹരി തേർഡ് ഐ ന്യൂസ് ലൈവിനോടു നൽകിയ വിശദീകരണം. കഴിഞ്ഞ മാസമാണ് തനിക്ക് നേരെ വധഭീഷണി ഉയരുന്നതായി ചൂണ്ടിക്കാട്ടി […]

കൊൽക്കത്തയിൽ ഹെറോയിനുമായി രണ്ടു പേർ പിടിയിൽ: വിപണിയിൽ നൂറ് കോടി രൂപ വിലവരുന്ന ഹെറോയിനാണ് പിടികൂടിയത്

  സ്വന്തം ലേഖകൻ കൊൽക്കത്ത: കൊൽക്കത്തയിൽ ഹെറോയിനുമായി രണ്ടു പേർ പിടിയിൽ. പൈക്പാറ മേഖലയിൽ നടത്തിയ അന്വേഷണത്തിലാണ് മാരകമായ ഹെറോയിനുമായി രണ്ട് പേരെ പിടികൂടിയത്. 25.25 കിലോഗ്രാം ഹെറോയിനാണ് പ്രതികളിൽ നിന്നും പിടികൂടിയത്. വിപണിയിൽ നൂറ് കോടി രൂപ വിലവരുന്ന ഹെറോയിനാണ് പിടികൂടിയത്. കിഴക്കൻ ഇന്ത്യയിൽ നടന്ന വൻ മയക്കുമരുന്ന് വേട്ടയാണിത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികളെ സാഹസികമായി പിടികൂടിയത്. പ്രതികളെ ചോദ്യം ചെയ്തുവരികയാണെന്നും, ഇവർക്ക് പിന്നിൽ വൻ സംഘം തന്നെ പ്രവർത്തിക്കുന്നുണ്ടെന്നും ഡിസിപി പ്രദീപ് കുമാർ യാദവ് പറഞ്ഞു.

ഇനി ഡൽഹി സന്ദർശിക്കാം;  ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന്റെ ജാമ്യവ്യവസ്ഥയിൽ കോടതി ഇളവ് നൽകി

  സ്വന്തം ലേഖകൻ ന്യൂഡൽഹി: ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന്റെ ജാമ്യവ്യവസ്ഥയിൽ കോടതി ഇളവ് നൽകി. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തെ തുടർന്ന് അറസ്റ്റിലായ അദ്ദേഹത്തിന് കർശന ഉപാധികളോടെ നേരത്തേ കോടതി ജാമ്യം നൽകിയിരുന്നു. നാല് ആഴ്ച ഡൽഹി സന്ദർശിക്കരുതെന്ന വ്യവസ്ഥയിലാണ് ഡൽഹിയിലെ തീസ് ഹസാർ കോടതി ഇളവ് നൽകിയത്. ഡി.സി.പിയെ മുൻകൂട്ടി അറിയിച്ച ശേഷം ആസാദിന് ഡൽഹി സന്ദർശിക്കാമെന്ന് കോടതി വ്യക്തമാക്കി. ഡി.സി.പിയെ ഫോൺ വഴി അറിയിക്കാം. എന്നാൽ ഡൽഹിയിലോ സഹ്രാൻപൂരിലോ അല്ല ഉള്ളതെങ്കിൽ ഇ-മെയിൽ വഴി അറിയിക്കണമെന്നും കോടതി നിർദേശിച്ചു. […]