‘ഒരു വടക്കൻ പെണ്ണ് ‘ പ്രദർശനത്തിന് തയ്യാറായി

‘ഒരു വടക്കൻ പെണ്ണ് ‘ പ്രദർശനത്തിന് തയ്യാറായി

അജയ് തുണ്ടത്തിൽ

കൊച്ചി : വിജയ് ബാബുവിനെ നായകനാക്കി ജാംസ് ഫിലിംഹൗസിന്റെ ബാനറിൽ റെമി റഹ്മാൻ നിർമ്മിച്ച് ഇർഷാദ് ഹമീദ് രചനയും സംവിധാനവും നിർവ്വഹിച്ച ‘ഒരു വടക്കൻ പെണ്ണ് ‘ പ്രദർശനത്തിന് തയ്യാറായി.

തുളസി സുന്ദരിയാണ്, അവളുടെ ജീവിതയാത്രയിൽ കടന്നു വരുന്ന മൂന്ന് പുരുഷന്മാർ സൃഷ്ടിക്കുന്ന ചലനങ്ങളാണ് ചിത്രത്തിന്റെ മുഖ്യ ഇതിവൃത്തം. ഒത്തിരി സ്‌നേഹിച്ച ഭർത്താവ് ചന്ദ്രൻ , ആംബുലൻസ് ഡ്രൈവർ ശിവൻ, നിഷ്‌ക്കളങ്ക യുവാവ് നന്ദൻ എന്നിവരാണവർ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിജയ് ബാബു, ഗാഥ, ശ്രീജിത്ത് രവി, ഇർഷാദ്, സോനാ നായർ, അഞ്ജലി നായർ, അജയഘോഷ്, ഐശ്വര്യ, നിൻസി സേവ്യർ, മനീഷജയ് സിംഗ്, ആറ്റുകാൽ തമ്പി , അശോകൻ പാരിപ്പള്ളി, സുമേഷ് തച്ചനാടൻ, രഞ്ജിത്ത് തോന്നയ്ക്കൽ (കുഞ്ഞുമോൻ), ശ്യാം ചാത്തനൂർ, അനിൽകുമാർ കൂവളശ്ശേരി, മനു ചിറയിൻകീഴ്, ഷാജി തോന്നയ്ക്കൽ, വിനോദ് നമ്പൂതിരി , പോങ്ങുംമൂട് രാധാകൃഷ്ണൻ , രാമചന്ദ്രൻ നായർ, മാസ്റ്റർ ആര്യൻ, ബേബി ഇറം, ബേബി നവമി തുടങ്ങിയവർ കഥാപാത്രങ്ങളാകുന്നു.

ബാനർ_ ജാംസ് ഫിലിംഹൗസ്, രചന, സംവിധാനം -ഇർഷാദ് ഹമീദ്, നിർമ്മാണം -റെമി റഹ്മാൻ, ഛായാഗ്രഹണം – ഹാരീസ് അബ്ദുള്ള, ഗാനരചന – രാജീവ് ആലുങ്കൽ , എസ് എസ് ബിജു, വിജയൻ വേള മാനൂർ, സംഗീതം – അജയ് സരിഗമ , ബിനു ചാത്തന്നൂർ, ആലാപനം -ജി വേണുഗോപാൽ, ജാസി ഗിഫ്റ്റ്, സരിത രാജീവ്, അർച്ചന പ്രകാശ്, പശ്ചാത്തല സംഗീതം -തേജ് മെർവിൻ, എഡിറ്റർ – ബാബുരാജ്, പി ആർ ഓ – അജയ് തുണ്ടത്തിൽ