റിപ്പബ്ലിക് ദിന പരേഡിന് കോഴിക്കോട് ബീച്ച് ഒരുങ്ങി ; മന്ത്രി ടി.പി രാമകൃഷ്ണൻ പരേഡിന് അഭിവാദ്യമർപ്പിക്കും

സ്വന്തം ലേഖകൻ കോഴിക്കോട്: റിപ്പബ്ലിക് ഗിന പരേഡിന് കോഴിക്കോട് ബീച്ച് ഒരുങ്ങി. ജനുവരി 26 ന് രാവിലെ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിന് തൊഴിൽ – എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണൻ അഭിവാദ്യമർപ്പിക്കും. ഡൽഹിയിൽ നടക്കുന്ന ദേശീയ റിപ്പബ്ലിക് ദിന പരേഡിന്റെ ചെറുമാതൃകയിൽ വിവിധ പ്ലാറ്റൂണുകളുടെ പരേഡിനൊപ്പം വിവിധ വകുപ്പുകളുടെ ടാബ്ലോകളും കേരളത്തിന്റെ തനത് കലാ രൂപങ്ങളുടെ പ്രകടനങ്ങളും അടങ്ങുന്ന പരേഡ് കാണാൻ വിപുലമായ സൗകര്യങ്ങളാണ് ബീച്ചിൽ ഒരുക്കുന്നത്. സ്വാതന്ത്ര്യ സമര സേനാനികളും സാംസ്‌കാരിക നായകരും പ്രത്യേക അതിഥികളായി പങ്കെടുക്കുന്ന പരേഡ് വീക്ഷിക്കാൻ […]

ധൈര്യമുണ്ടെങ്കിൽ അഹങ്കാരത്തിൽ പ്രഖ്യാപിച്ചത് നടപ്പാക്കൂ ; അമിത് ഷായെ വെല്ലുവിളിച്ച് പ്രശാന്ത് കിഷോർ

സ്വന്തം ലേഖകൻ ദില്ലി : ധൈര്യമുണ്ടെങ്കിൽ പ്രഖ്യാപിച്ച അതേ തരത്തിൽ പൗരത്വ നിയമവും, ദേശീയ പൗരത്വ രജിസ്റ്ററും നടപ്പാക്കി കാണിക്ക് ആഭ്യന്തര മന്ത്രി അമിത് ഷായെ വെല്ലുവിളിച്ച് ജെഡിയു നേതാവും, രാഷ്ട്രീയ സ്ട്രാറ്റജിസ്റ്റുമായ പ്രശാന്ത് കിഷോർ. പ്രശാന്ത് കിഷോർ പങ്കുവെച്ച ട്വീറ്റിലാണ് പുതിയ വെല്ലുവിളി. ‘പൗരൻമാരുടെ എതിർപ്പുകൾ വകവെയ്ക്കാത്തത് ഒരു സർക്കാരിന്റെ ശക്തിയെ കാണിക്കുന്നില്ല. അമിത് ഷാ ജി, സിഎഎ, എൻആർസി എന്നിവയ്ക്കെതിരെ പ്രതിഷേധിക്കുന്നവരെ പരിഗണിക്കുന്നില്ലെങ്കിൽ മുന്നോട്ട് പോകൂ, സിഎഎയും, എൻആർസിയും താങ്കൾ രാജ്യത്തോട് ധിക്കാരപൂർവ്വം പ്രഖ്യാപിച്ച രീതിയിൽ നടപ്പാക്കൂ’, പ്രശാന്ത് കിഷോർ വെല്ലുവിളിച്ചു. […]

“പോരുന്നോ എന്റെ കൂടെ,ഹോട്ടലിൽ മുറി ബുക്ക് ചെയ്യാം” ; സുവിശേഷയോഗം കഴിഞ്ഞ് രാത്രി കാറിൽ വരവേ റോഡരികിൽ നിന്ന യുവതികളോടുള്ള ചോദ്യം ഇങ്ങനെ ; പാവം പാസ്റ്റർ അറിഞ്ഞില്ല അത് വനിതാ പൊലീസായിരുന്നെന്ന്

സ്വന്തം ലേഖകൻ കൊല്ലം: വനിതാ പൊലീസുകാരാണെന്നറിയാതെ യുവതികളോട് മോശമായി പെരുമാറിയ പാസ്റ്റർ അറസ്റ്റിൽ.സ്ത്രീവിഷയത്തിൽ കുപ്രസിദ്ധനായ പെന്തക്കോസ്ത് പാസ്റ്റർ ഷമീറാണ് വീണ്ടും അറസ്റ്റിലായത്. വഴിയരികിൽ കണ്ട് വനിതാ പൊലീസുകാരോട് ആളറിയാതെ ഹോട്ടലിൽ മുറിയെക്കാമെന്ന് പറഞ്ഞ് അടുത്തു കൂടിയതിന്റെ പേരിലാണ് ഷമീർ പാസ്റ്ററുടെ കൈയിൽ വീണ്ടും വിലങ്ങു വീണത്. സംഭവത്തെ പറ്റി പൊലീസ് പറയുന്നത് ഇങ്ങനെ: തിരുവനന്തപുരത്ത് സുവിശേഷ പ്രസംഗം കഴിഞ്ഞ കാറിൽ മടങ്ങവേ കൊല്ലം സെന്റ് ജോസഫ് സ്‌കൂളിനു മുന്നിൽ അർധരാത്രിയിൽ രണ്ടു യുവതികൾ വഴിയരുകിൽ നിൽക്കുന്നത് കണ്ടു. കാർ പതുക്കെ നിർത്തിയ ശേഷം യുവതികളോട് […]

കള്ളന്മാരുടെ അതിബുദ്ധി ആപത്തായി : സി.സി.ടി.വി കാമറ മോഷ്ടിക്കാൻ ശ്രമിച്ചവരെ കുടുക്കിയത് മറ്റൊരു സിസിടിവി കാമറ ; രണ്ട് പേർ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ ബാലരാമപുരം: കള്ളന്മാരുടെ അതിബുദ്ധി ആപത്തായി. സിസിടിവി കാമറ മോഷ്ടിക്കാൻ ശ്രമിച്ചവരെ കുടുക്കിയത് മറ്റൊരു സി.സി.ടി.വി കാമറ. രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മോഷണ ശ്രമം അടുത്തുള്ള മറ്റൊരു സിസിടിവി കാമറയിൽ പതിഞ്ഞതാണ് പണിയായത്. മോഷ്ടാക്കൾ ഇതിൽ ഒരു സിസിടിവി കാമറ മാത്രമെ കണ്ടിരുന്നുള്ളു. തിരുവനന്തപുരം തേമ്പാമുട്ടത്ത് കള്ളന്മാരുടെ ശല്യം വർധിച്ചതിനെ തുടർന്ന് ഒരുമ റസിഡന്റ് അസോസയേഷനാണ് ജംഗ്ഷനിൽ രണ്ട് സിസിടിവി ക്യാമറ സ്ഥാപിച്ചത്. ഇത് അഴിച്ച് മാറ്റാനായിരുന്നു മോഷ്ടാക്കളുടെ ശ്രമം. എന്നാൽ ഇതിൽ ഒരു കാമറ മാത്രമെ കള്ളൻന്മാർ കണ്ടിരുന്നുള്ളു. […]

പൗരത്വ നിയമത്തിന് സ്റ്റേ ഇല്ല ;ഹർജികളിൽ മറുപടി നൽകാൻ കേന്ദ്രത്തിന് സുപ്രീംകോടതി നാലാഴ്ചത്തെ സമയം നൽകി

സ്വന്തം ലേഖകൻ ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിന് സ്റ്റേ ഇല്ലെന്ന് സുപ്രിം കോടതി. പൗരത്വ നിയമത്തിനോ എൻ.പി.ആറിനോ സ്റ്റേ നൽകാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് വാക്കാൽ പരാമർശിച്ചു. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് അസമിലെയും, രാജ്യത്തെ മറ്റിടങ്ങളിലെയും പ്രശ്‌നങ്ങൾ വേറെയാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. അതിനാൽ അസമിലെ ഹർജികൾ പ്രത്യേകം പരിഗണിക്കും. ത്രിപുരയിൽ നിന്ന് വന്ന ഹർജികളും ഇതിനൊപ്പം പരിഗണിക്കുമെന്നും ചീഫ് ജസ്റ്രിസ് വ്യക്തമാക്കി. പൗരത്വ ഭേദഗതി നിയമത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികളിൽ കേന്ദ്രത്തിന് മറുപടി നൽകാൻ സുപ്രിം കോടതി നാലാഴ്ചത്തെ സമയം നല്കി. 80 […]

ഭർത്താവിനെ വിഷം കൊടുത്ത് കൊന്ന സംഭവം ; കൊലപ്പെടുത്തിയത് കാമുകനൊപ്പം ജീവിക്കാൻ : ഒന്നര വർഷത്തിന് ശേഷം വെളിപ്പെടുത്തലുമായി പ്രതികളായ ഉമ്മുൽ ഷാഹിറയും ജെയ്‌മോനും

സ്വന്തം ലേഖകൻ മലപ്പുറം: കാളികാവിൽ ഭർത്താവിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയത് കാമുകനൊപ്പം ജീവിക്കാൻ. വെളിപ്പെടുത്തലുമായി ഭാര്യ ഉമ്മുൽ ഷാഹിറ(42). കാളികാവിലെ ഗൃഹനാഥൻ മൂച്ചിക്കലിൽ മരുതത്ത് മുഹമ്മദാലിയെ വിഷം കൊടുത്തുകൊന്നതാണെന്നാണ് പ്രതികൾ പൊലീസിനോട് പറഞ്ഞു. തങ്ങൾക്ക് ഒന്നിച്ചു ജീവിക്കാൻ മുഹമ്മദാലിയെ വിഷം കൊടുത്തു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ഇരുവരും മൊഴി നൽകിയത്. കേസിൽ മുഹമ്മദാലിയുടെ ഭാര്യ ഉമ്മുൽ ഷാഹിറയെയും കാമുകൻ പത്തനംതിട്ട ഉന്നക്കാവ് സ്വദേശി ജെയ്‌മോനെയും(37) മലപ്പുറം ക്രൈംബ്രാഞ്ച് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തിരുന്നു. തമിഴ്‌നാട്ടിൽ നിന്നാണ് ഇരുവരെയും പിടികൂടിയത്. 2018 സെ്ര്രപംബർ 21നാണ് മുഹമ്മദാലി കൊല്ലപ്പെടുന്നത്. അന്നുരാത്രി അയൽവാസി […]

ജേക്കബ് തോമസിനെ എ.ഡി.ജി.പിയായി തരംതാഴ്ത്താനൊരുങ്ങി സർക്കാർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഡി.ജി.പി ജേക്കബ് തോമസിനെ എ.ഡി.ജി.പിയായി തരംതാഴ്ത്താൻ സർക്കാർ തീരുമാനിച്ചു. വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായാണ് ഈ തീരുമാനം. ഇതു സംബന്ധിച്ച നിർദേശം പൊതുഭരണവകുപ്പ് മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് അയച്ചു. ഇത് മുഖ്യമന്ത്രിയുടെ ഓഫിസ് അംഗീകരിച്ചതായാണ് വിവരം ലഭിക്കുന്നത്. മെയ് 31ന് വിരമിക്കാനിരിക്കെയാണ് സർക്കാരിന്റെ നടപടിയെങ്കിലും ഐ.പി.എസ് ഉദ്യോഗസ്ഥനായതിനാൽ ഇതിൽ കേന്ദ്ര സർക്കാറിന്റെ നിലപാടും നിർണായകമാകും. നടപടിക്രമങ്ങളുടെ ഭാഗമായി ജേക്കബ് തോമസിൽ നിന്ന് ഒരു തവണ കൂടി വിശദീകരണം തേടും. തരംതാഴ്ത്തൽ സംബന്ധിച്ച നോട്ടീസ് സർക്കാർ ജേക്കബ് തോമസിന് നൽകിയെന്നും അനുമതിയില്ലാതെ പുസ്തകമെഴുതിയത് അച്ചടക്ക […]

വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാലിനെ അധിക്ഷേപിച്ച സംഭവം : ഓട്ടോ ഡ്രൈവർക്കെതിരെ കേസെടുത്തു

സ്വന്തം ലേഖിക പെരിന്തൽമണ്ണ: സംസ്ഥാന വനിതാ കമ്മിഷൻ അംഗം ഷാഹിദ കമാലിനെ ഓട്ടോയിൽ നിന്ന് അധിഷേപിച്ച് ഇറക്കി വിടാൻ ശ്രമിച്ചതായി ചൂണ്ടിക്കാട്ടി ഡ്രൈവർക്കെതിരെ കമ്മിഷൻ സ്വമേധയാ കേസെടുത്തു. ബുധനാഴ്ച മലപ്പുറത്തു നടക്കുന്ന കമ്മിഷൻ സിറ്റിങ്ങിൽ ഓട്ടോയുമായി എത്താൻ പെരിന്തൽമണ്ണ സിഐ വഴി കൈമാറിയ നോട്ടിസിൽ ഷാഹിദ കമാൽ ഡ്രൈവറോട് ആവശ്യപ്പെട്ടു. കുറഞ്ഞ ദൂരത്തേക്ക് ഓട്ടം പോകാൻ വിസമ്മതിച്ചതും ഇറക്കിവിടാൻ ശ്രമിച്ചതും സ്ത്രീത്വത്തെ അപമാനിച്ചതും ഉൾപ്പെടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് കേസെടുത്തിരിക്കുന്നത്. പരിയാപുരം കോന്നാമഠത്തിൽ അസ്‌കറലിക്ക് എതിരെയാണ് കേസ്. ഇന്നലെ രാവിലെ ആറരയോടെ പെരിന്തൽമണ്ണ അങ്ങാടിപ്പുറം റെയിൽവേ […]

കുടുംബവഴക്കിനെ തുടർന്ന് ചങ്ങനാശേരിയിൽ യുവതിയെ നടുറോഡിൽ ഭർത്താവ് കഴുത്തറുത്തു: ക്രൂരത നടത്തിയ ഭർത്താവ് രക്ഷപെട്ടു; യുവതി അപകടനില തരണം ചെയ്തു

അപ്‌സര കെ.സോമൻ ചങ്ങനാശേരി: ചങ്ങനാശേരി കടമാഞ്ചിറയിൽ ഭർത്താവ് ഭാര്യയെ കഴുത്തറുത്തുകൊലപ്പെടുത്താൻ ശ്രമിച്ചു. നടുറോഡിലൂടെ നടന്നു പോയ അംഗൻവാടി ഹെൽപ്പറായ യുവതിയെയാണ് ഭർത്താവ് കഴുത്തറുത്തു കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിനു ശേഷം പ്രതിയായ ഭർത്താവ് ഓടി രക്ഷുപെട്ടു. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ യുവതി അപകട നില തരണം ചെയ്തിട്ടുണ്ട്. ബുധനാഴ്ച രാവിലെ ഒൻപതരയോടെ ചങ്ങനാശേരി കടമാഞ്ചിറ ഭാഗത്തായിരുന്നു സംഭവം. ചങ്ങനാശേരി പൊട്ടശേരി ഭാഗത്തു താമസിക്കുന്ന സിനി (35) യെ ഭർത്താവ് പ്രശോഭ് (35) ആണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. പുളിനാട്ട് കുന്നേൽ അംഗൻവാടിയിലെ ഹെൽപ്പറായ സിനി രാവിലെ ജോലിയ്ക്കായി […]

എസ്.എൻ.ഡി.പിയെ തകർക്കാൻ സംഘപരിവാർ അയച്ച ചാവേറുകളാണ് സുഭാഷ് വാസുവും ടി.പി സെൻകുമാറും : വെള്ളാപ്പള്ളി നടേശൻ

സ്വന്തം ലേഖകൻ ആലപ്പുഴ: സുഭാഷ് വാസുവിൻറെയും ടി.പി. സെൻകുമാറിൻറെയും പിന്നിൽ സംഘപരിവാറാണെന്ന് ഓരോ ദിവസം ചെല്ലുന്തോറും കൂടുതൽ വ്യക്തമായി വരുകയാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആരോപിച്ചു. എസ്.എൻ.ഡി.പിയെ തകർക്കാൻ സംഘപരിവാർ അയച്ച ഈ ചാവേറുകൾ സ്വയം ബോംബ് പൊട്ടി മരിക്കുകയായിരുന്നു. നുഴഞ്ഞുകയറി എസ്.എൻ.ഡി.പിയെ തകർക്കുകയെന്ന സംഘപരിവാർ ലക്ഷ്യം ഇതോടെ ദയനീയമായി പരാജയപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. ചുരുക്കപ്പേരിന് അപ്പുറം എസ്.എൻ.ഡി.പിയെ കുറിച്ച് സെൻകുമാറിന് ഒന്നുമറിയില്ല, മുഴുവൻ പേര് തെറ്റാതെ പറയാൻപോലും കഴിഞ്ഞെന്നും വരില്ല. ഈ കഴിഞ്ഞ ഒരു വർഷത്തിനുള്ളിലാണ് ഇദ്ദേഹം എസ്.എൻ.ഡി.പിയിൽ […]