ജേക്കബ് തോമസിനെ എ.ഡി.ജി.പിയായി തരംതാഴ്ത്താനൊരുങ്ങി സർക്കാർ

ജേക്കബ് തോമസിനെ എ.ഡി.ജി.പിയായി തരംതാഴ്ത്താനൊരുങ്ങി സർക്കാർ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഡി.ജി.പി ജേക്കബ് തോമസിനെ എ.ഡി.ജി.പിയായി തരംതാഴ്ത്താൻ സർക്കാർ തീരുമാനിച്ചു. വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായാണ് ഈ തീരുമാനം.

ഇതു സംബന്ധിച്ച നിർദേശം പൊതുഭരണവകുപ്പ് മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് അയച്ചു. ഇത് മുഖ്യമന്ത്രിയുടെ ഓഫിസ് അംഗീകരിച്ചതായാണ് വിവരം ലഭിക്കുന്നത്. മെയ് 31ന് വിരമിക്കാനിരിക്കെയാണ് സർക്കാരിന്റെ നടപടിയെങ്കിലും ഐ.പി.എസ് ഉദ്യോഗസ്ഥനായതിനാൽ ഇതിൽ കേന്ദ്ര സർക്കാറിന്റെ നിലപാടും നിർണായകമാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നടപടിക്രമങ്ങളുടെ ഭാഗമായി ജേക്കബ് തോമസിൽ നിന്ന് ഒരു തവണ കൂടി വിശദീകരണം തേടും. തരംതാഴ്ത്തൽ സംബന്ധിച്ച നോട്ടീസ് സർക്കാർ ജേക്കബ് തോമസിന് നൽകിയെന്നും അനുമതിയില്ലാതെ പുസ്തകമെഴുതിയത് അച്ചടക്ക ലംഘനമാണെന്ന് നോട്ടീസിൽ പറയുന്നുണ്ട്.

നിലവിൽ സർവിസിലുള്ള ഏറ്റവും മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ്. 1985 ബാച്ചിലെ ഉദ്യോഗസ്ഥനാണ് അദ്ദേഹം. 2015ൽ ഡി.ജി.പി പദവിയിലെത്തിയ അദ്ദേഹം ഇപ്പോൾ മെറ്റൽ ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ എംഡിയാണ്.

സർക്കാർ അനുവാദമില്ലാതെ പുസ്തകം എഴുതിയതുൾപ്പെടെയുള്ള കാര്യങ്ങൾക്കാണ് വകുപ്പുതല അന്വേഷണം നേരിടേണ്ടി വന്നത്. ‘സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ’ എന്ന പേരിലെഴുതിയ പുസ്തകത്തിൽ വിവിധ വകുപ്പുകൾക്കെതിരേ ഗുരുതര ആരോപണമുന്നയിക്കുന്നുണ്ട്.

മുൻ അഡീഷനൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദനാണ് ജേക്കബ് തോമസിെനതിരെ അന്വേഷണം നടത്തിയത്. ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് സർക്കാറിനെ വിമർശിച്ചതിന് ജേക്കബ് തോമസ് 2017 മുതൽ സസ്പെൻഷനിലായിരുന്നു.

Tags :