പൗരത്വ നിയമത്തിന് സ്റ്റേ ഇല്ല ;ഹർജികളിൽ മറുപടി നൽകാൻ കേന്ദ്രത്തിന് സുപ്രീംകോടതി നാലാഴ്ചത്തെ സമയം നൽകി

പൗരത്വ നിയമത്തിന് സ്റ്റേ ഇല്ല ;ഹർജികളിൽ മറുപടി നൽകാൻ കേന്ദ്രത്തിന് സുപ്രീംകോടതി നാലാഴ്ചത്തെ സമയം നൽകി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിന് സ്റ്റേ ഇല്ലെന്ന് സുപ്രിം കോടതി. പൗരത്വ നിയമത്തിനോ എൻ.പി.ആറിനോ സ്റ്റേ നൽകാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് വാക്കാൽ പരാമർശിച്ചു. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് അസമിലെയും, രാജ്യത്തെ മറ്റിടങ്ങളിലെയും പ്രശ്‌നങ്ങൾ വേറെയാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. അതിനാൽ അസമിലെ ഹർജികൾ പ്രത്യേകം പരിഗണിക്കും. ത്രിപുരയിൽ നിന്ന് വന്ന ഹർജികളും ഇതിനൊപ്പം പരിഗണിക്കുമെന്നും ചീഫ് ജസ്റ്രിസ് വ്യക്തമാക്കി.

പൗരത്വ ഭേദഗതി നിയമത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികളിൽ കേന്ദ്രത്തിന് മറുപടി നൽകാൻ സുപ്രിം കോടതി നാലാഴ്ചത്തെ സമയം നല്കി. 80 ഹർജികൾക്ക് കൂടി മറുപടി നൽകാനുണ്ടെന്ന് കേന്ദ്രം സുപ്രിം കോടതിയെ അറിയിച്ചു. അധിക ഹർജികൾക്ക് മറുപടി നൽകാൻ ആറാഴ്ചത്തെ സമയം വേണമെന്ന് അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വാദം കേൾക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ 140 ഹർജിക്കാരാണ് നിലവിലുള്ളത്.