വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാലിനെ അധിക്ഷേപിച്ച സംഭവം : ഓട്ടോ ഡ്രൈവർക്കെതിരെ കേസെടുത്തു

വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാലിനെ അധിക്ഷേപിച്ച സംഭവം : ഓട്ടോ ഡ്രൈവർക്കെതിരെ കേസെടുത്തു

സ്വന്തം ലേഖിക

പെരിന്തൽമണ്ണ: സംസ്ഥാന വനിതാ കമ്മിഷൻ അംഗം ഷാഹിദ കമാലിനെ ഓട്ടോയിൽ നിന്ന് അധിഷേപിച്ച് ഇറക്കി വിടാൻ ശ്രമിച്ചതായി ചൂണ്ടിക്കാട്ടി ഡ്രൈവർക്കെതിരെ കമ്മിഷൻ സ്വമേധയാ കേസെടുത്തു.

ബുധനാഴ്ച മലപ്പുറത്തു നടക്കുന്ന കമ്മിഷൻ സിറ്റിങ്ങിൽ ഓട്ടോയുമായി എത്താൻ പെരിന്തൽമണ്ണ സിഐ വഴി കൈമാറിയ നോട്ടിസിൽ ഷാഹിദ കമാൽ ഡ്രൈവറോട് ആവശ്യപ്പെട്ടു. കുറഞ്ഞ ദൂരത്തേക്ക് ഓട്ടം പോകാൻ വിസമ്മതിച്ചതും ഇറക്കിവിടാൻ ശ്രമിച്ചതും സ്ത്രീത്വത്തെ അപമാനിച്ചതും ഉൾപ്പെടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് കേസെടുത്തിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിയാപുരം കോന്നാമഠത്തിൽ അസ്‌കറലിക്ക് എതിരെയാണ് കേസ്. ഇന്നലെ രാവിലെ ആറരയോടെ പെരിന്തൽമണ്ണ അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിലാണ് സംഭവമെന്ന് ഷാഹിദ പറഞ്ഞു. കൊച്ചുവേളി – നിലമ്പൂർ രാജ്യറാണി എക്സ്പ്രസിൽ ഒറ്റയ്ക്കാണു വന്നത്. റെസ്റ്റ് ഹൗസിലേക്ക് പോകാനായി ഊഴമനുസരിച്ച് എത്തിയ ഓട്ടോയിൽ കയറിയെങ്കിലും സ്ഥലം പറഞ്ഞപ്പോൾ ഓട്ടം പോകുന്നില്ലെന്ന് ഡ്രൈവർ ശബ്ദമുയർത്തി. നിർബന്ധിച്ചപ്പോൾ സ്ഥലം അറിയില്ലെന്നു പറഞ്ഞു. പിന്നീട് മുന്നോട്ടെടുത്ത വണ്ടി ഇടയ്ക്കു നിർത്തി, ഇറങ്ങിപ്പോകണമെന്നാവശ്യപ്പെട്ട് മോശമായി സംസാരിച്ചു. ഇറങ്ങിപ്പോയേ സ്ത്രീയെ എന്ന് ആക്രോശിക്കുകയും ചെയ്തിരുന്നുവെന്നും ഇവർ ആരോപിക്കുന്നു,

കുടുംബശ്രീ പരിപാടിക്കെത്തിയ താൻ സംഘാടകരെ വിളിക്കുന്നത് കേട്ടപ്പോൾ ഡ്രൈവർക്ക് ആളെ മനസ്സിലായെന്നും ഇതോടെ പറഞ്ഞ സ്ഥലത്ത് കൊണ്ടുവിട്ടെന്നും ഷാഹിദ പറഞ്ഞു. ഷാഹിദ കമാൽ പെരിന്തൽമണ്ണ സിഐക്ക് വിവരം നൽകി. ഡ്രൈവറെ പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി മൊഴിയെടുത്തു. ഡ്രൈവർ റെസ്റ്റ് ഹൗസിലെത്തി ക്ഷമാപണം നടത്തിയെങ്കിലും ബുധനാഴ്ച നടക്കുന്ന സിറ്റിങ്ങിന് ഹാജരാകാൻ ആവശ്യപ്പെടുകയായിരുന്നു.