കാക്കനാട് ലഹരി കടത്തുകേസ്; ടീച്ചർ അറസ്റ്റില്‍; പ്രതികളുമായി അടുത്ത ബന്ധമുണ്ടെന്ന് സംശയം

സ്വന്തം ലേഖിക കൊച്ചി: കാക്കനാട് ലഹരി കടത്തുകേസിൽ ടീച്ചർ അറസ്റ്റില്‍. കൊച്ചി പാണ്ടിക്കുടി സ്വദേശി സുസ്മിത ഫിലിപ്പാണ് എക്‌സൈസ് ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. ലഹരിമരുന്ന് കടത്ത് സംഘങ്ങള്‍ക്കിടയില്‍ ‘ടീച്ചര്‍’ എന്ന പേരിലാണ് സുസ്മിത അറിയപ്പെട്ടിരുന്നത്. ഒരു കിലോയിലധികം എംഡിഎംഎയുമായി പിടിയിലായ പ്രതികളുമായി അടുത്ത ബന്ധമുണ്ടെന്ന് വ്യക്തമായതോടെ കൊച്ചി ഓഫിസിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ് ചെയ്തത്. ലഹരി ഇടപാടുകളുമായി ബന്ധപ്പെട്ട് നേരത്തേതന്നെ ഇവര്‍ എക്‌സൈസിന്റെ നിരീക്ഷണത്തിലുണ്ടായിരുന്നു. കാക്കനാട് കേസില്‍ അറസ്റ്റിലായ പ്രതികളെ ജാമ്യത്തിലിറക്കാനും ലഹരി കടത്തിന് ഉപയോഗിച്ച നായ്ക്കളെ ഏറ്റെടുക്കാനും എത്തിയത് സുസ്മിതയായിരുന്നു. […]

അടച്ച നികുതി കണക്കിലില്ല: പരാതിയുമായി നിരവധി പേർ രംഗത്ത്; തിരുവനന്തപുരം നഗരസഭയിൽ നടക്കുന്നത് വൻ ക്രമക്കേട്

സ്വന്തം ലേഖിക തിരുവനന്തപുരം: തിരുവനന്തപുരം ന​ഗരസഭയില്‍ വീട്ടുകരം ഉള്‍പ്പടെയുള്ള നികുതി പിരിക്കുന്നതില്‍ വ്യാപക ക്രമക്കേട് നടക്കുന്നതായി കണ്ടെത്തല്‍. വര്‍ഷങ്ങളായി കരമടക്കുന്ന പലരുടെയും കരം കോര്‍പ്പറേഷന്‍റെ കണക്കിലില്ല. വീട്ടുകരത്തിന്‍റെ മറവില്‍ 32 ലക്ഷം തട്ടിയെടുത്ത സംഭവത്തില്‍ സൂപ്രണ്ട് അടക്കം ആറു ജീവനക്കാരെയാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ സസ്‌പെന്റ് ചെയ്തത്. ചുവരിന് സിമന്‍റ് പൂശാനോ മേല്‍ക്കൂര ഒന്ന് നന്നാക്കി പണിയാനോ പോലും വരുമാനമില്ലാത്ത ശോഭന കുമാരി കഴിഞ്ഞ കാലങ്ങളിലെല്ലാം കൃത്യമായി കരമടച്ചിരുന്നു. കഴിഞ്ഞ ദിവസവും കരമടക്കാന്‍ കോര്‍പ്പറേഷന്‍ ഓഫീസില്‍ പോയി. കഴിഞ്ഞ വര്‍ഷങ്ങളില്‍ അടച്ചതെല്ലാം ശോഭന കാണിച്ചു. പക്ഷേ […]

ഓപ്പറേഷന്‍ ക്രിസ്റ്റല്‍; തൃശൂരിൽ എംഡിഎംഎയുമായി രണ്ട് പേര്‍ പിടിയില്‍

സ്വന്തം ലേഖിക തൃശൂര്‍: മാരക ലഹരി മരുന്നായ എംഡിഎംഎയുമായി രണ്ട് പേര്‍ പിടിയില്‍. കൊടുങ്ങല്ലൂര്‍ സ്വദേശി ചിറ്റിലപറമ്പില്‍ ക്രിസ്റ്റി (22), പെരിഞ്ഞനം സ്വദേശി ഓത്തുപള്ളിപറമ്പില്‍ സിനാന്‍ (20) എന്നിവരാണ് തൃശൂര്‍ കയ്പമംഗലത്ത് നിന്ന് പിടിയിലായത്. തീരപ്രദേശങ്ങളില്‍ യുവാക്കളില്‍ ലഹരി ഉപയോഗം വര്‍ദ്ധിച്ചു വരുന്നതായുള്ള റിപ്പോര്‍ട്ടിനെ തുടര്‍ന്ന് തൃശൂര്‍ റൂറല്‍ എസ്പി ജി പൂങ്കുഴലിയുടെ നിര്‍ദ്ദേശപ്രകാരം കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പി സലീഷ് എന്‍ ശങ്കരന്റെ നേതൃത്വത്തില്‍ ഓപ്പറേഷന്‍ ക്രിസ്റ്റല്‍ എന്ന പേരില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൂരിക്കുഴി കമ്പനിക്കടവ് തെക്ക് […]

17 കാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതി പിടിയില്‍; വേഷം മാറിയെത്തിയ പൊലീസ് സംഘം പ്രതിയെ പിടികൂടിയത് വേളാങ്കണിയിൽ നിന്ന്

സ്വന്തം ലേഖിക കട്ടപ്പന: ബന്ധുവായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്ന കേസില്‍ പ്രതി പിടിയില്‍. അണക്കര സ്വദേശിയായ 17 വയസുകാരിയാണു പീഡനത്തിന്‌ ഇരയായത്‌. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ തമിഴ്‌നാട്‌ ഉത്തമപാളയം കോളേജ്‌ നഗര്‍ ഡോര്‍ നമ്പര്‍ 22/7ല്‍ ശിവ(33)യാണ്‌ പിടിയിലായത്‌. ജൂലൈ ഏഴിനാണ്‌ പെണ്‍കുട്ടിയുമായി ഇയാള്‍ അണക്കരയില്‍ നിന്നു പോയത്‌. തുടര്‍ന്നു ബന്ധുക്കള്‍ വണ്ടന്‍മേട്‌ പോലീസില്‍ പരാതി നല്‍കി. നാളുകള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ പ്രതി പെണ്‍കുട്ടിക്കൊപ്പം വേളാങ്കണ്ണിയിലുണ്ടെന്നു കണ്ടെത്തി. തുടർന്ന് വേഷം മാറിയെത്തിയ പൊലീസ്‌ പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിക്കെതിരേ പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ […]

വേഷം മാറി ചൂതാട്ടകേന്ദ്രങ്ങളില്‍ എസ്.ഐ.യുടെ പരിശോധന; മൂന്നിടങ്ങളിൽ നിന്നായി പിടിച്ചെടുത്തത് 18,000 രൂപ; രണ്ട് പേരെ അറസ്റ്റ് ചെയ്തു

സ്വന്തം ലേഖിക കാസര്‍കോട് : വേഷം മാറി ചൂതാട്ടകേന്ദ്രങ്ങളില്‍ എസ്.ഐ.യുടെ പരിശോധന. മൂന്നിടങ്ങളില്‍ നിന്നായി 18,000 രൂപ പിടിച്ചെടുത്തു. ഒറ്റനമ്പര്‍ ചൂതാട്ടത്തിന് നേതൃത്വം നല്‍കുന്ന സംഘത്തിലെ പ്രധാനികളായ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഹൊസങ്കടിയിലെ റസാഖ് (35), കടമ്പാറിലെ അശ്വിന്‍ (28) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മഞ്ചേശ്വരം എസ്.ഐ. എന്‍.പി.രാഘവനാണ് കാക്കി യൂണിഫോമിനു പകരം ബനിയനും ലുങ്കിയും സാധാരാണ തൊപ്പിയുമിട്ട് വേഷം മാറിയെത്തി ഹൊസങ്കടിയിലെ ഒറ്റനമ്പര്‍ ചൂതാട്ടകേന്ദ്രം, മിയാപ്പദവ് കൊമങ്കളം, ഹൊസങ്കടി കടമ്പാര്‍ എന്നിവിടങ്ങളിലെ മഡ്ക, ചീട്ടുകളി കേന്ദ്രങ്ങളില്‍ പരിശോധന നടത്തിയത്. ഹൊസങ്കടി കേന്ദ്രീകരിച്ച്‌ […]

വനിതാ ഹോസ്റ്റലിൽ അതിക്രമിച്ച് കയറി പെൺകുട്ടികൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തുന്ന വിരുതന്മാർ പിടിയിൽ

സ്വന്തം ലേഖകൻ കൊല്ലം : പാരിപ്പള്ളി ഗവ. മെഡിക്കൽ കോളേജിലെ വനിതാ ഹോസ്റ്റലിൽ അതിക്രമിച്ച് കയറി വിദ്യാർത്ഥിനികൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ സംഭവത്തിൽ രണ്ട് പേർ പിടിയിൽ. പാരിപ്പള്ളി കിഴക്കനേല വട്ടയം സ്വദേശികളായ ചരുവിള വീട്ടിൽ സുജിത്ത് (31), ചരുവിള വീട്ടിൽ അനിൽ (34) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. വനിതാ ഹോസ്റ്റലിന്റെ ഹാളിൽ അതിക്രമിച്ച് കയറിയ പ്രതികൾ വിദ്യാർത്ഥിനികളെ അസഭ്യം പറയുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്തു. വിദ്യാർത്ഥിനികൾ ബഹളം വെച്ചതോടെ സമീപത്തെ ആൺകുട്ടികളുടെ ഹോസ്റ്റലിൽ നിന്ന് കോളേജ് […]

ബ്രാഞ്ച് സമ്മേളനം നടക്കാനിരിക്കെ സി പി എം ലോക്കൽ കമ്മറ്റിയംഗത്തെ കൺമാനില്ല; പൊലീസ് അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖകൻ ആലപ്പുഴ: സി പി എം ബ്രാഞ്ച് സമ്മേളനം നടക്കാനിരിക്കെ ആലപ്പുഴ തോട്ടപ്പള്ളിയിലെ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തെ കാണാതായി. സംഭവത്തിൽ ദുരൂഹത ആരോപിച്ച്‌ ബന്ധുക്കള്‍ പൊലീസിൽ പരാതി നല്കി. മത്സ്യത്തൊഴിലാളിയായ സജീവനെയാണ് ഇന്നലെ മുതല്‍ കാണാതായത്. പാര്‍ട്ടിയിലെ തന്നെ ഒരു വിഭാഗം സജീവനെ മാറ്റിയതാണെന്നാണ് ബന്ധുക്കള്‍ സംശയിക്കുന്നത്. സംഭവത്തില്‍ പാര്‍ട്ടിയ്ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. അതേസമയം, കരിമണല്‍ ഖനന വിരുദ്ധ സമരത്തിന്‍റെ ഭാഗമായിരുന്ന സജീവന്റെ തിരോധാനത്തില്‍ ദുരൂഹതയുണ്ടെന്ന അഭിപ്രായമാണെന്ന് സമരസമിതിയും ഉന്നയിക്കുന്നത്. വിഭാഗീയ പ്രശ്നങ്ങള്‍ പാര്‍ട്ടിയ്ക്കിടയില്‍ പതിവായിരുന്നുവെന്ന് ബന്ധുക്കള്‍ അമ്പലപ്പുഴ പൊലീസില്‍ […]

വീട്ടിൽ ആരും ഇല്ലാത്തപ്പോൾ പെൺകുട്ടി കാമുകനെ വിളിച്ചു വരുത്തി; പണി കിട്ടിയത് അമ്മയ്ക്ക്

സ്വന്തം ലേഖകൻ കോഴിക്കോട്: വീട്ടിൽ മറ്റാരും ഇല്ലാത്തപ്പോൾ പെൺകുട്ടി കാമുകനെ വിളിച്ചു വരുത്തി. വീട്ടിലെത്തിയ കാമുകൻ അമ്മയുടെ എ ടി എം കാര്‍ഡുകളും പണവും മോഷ്ടിച്ചു. കടന്ന് കളഞ്ഞ വിരുതനെ പൊലീസ് അറസ്റ്റുചെയ്തു. ഫ്രാന്‍സിസ് റോഡ് ഷഫീഖ് നിവാസില്‍ അര്‍ഫാന്‍ (21)നെയാണ് കസബ പൊലീസ് പിടികൂടിയത്. പ്രായം ഇരുപത്തിയൊന്നേ ആയിട്ടുള്ളൂവെങ്കിലും നിരവധി മോഷണക്കേസുകളിലെ പ്രതിയാണ് അര്‍ഫാന്‍. പലതവണ ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. ഇന്‍സ്റ്റാഗ്രാം വഴിയാണ് അര്‍ഫാന്‍ പെണ്‍കുട്ടിയുമായി അടുത്തത്. ക്രമേണ ഇവര്‍ പ്രണയത്തിലായി. കഴിഞ്ഞദിവസം വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് കാമുകി അര്‍ഫാനെ വീട്ടിലേക്ക് ക്ഷണിച്ചു. […]

വാദിയുടെ വക്കാലത്തും പണവും ,പ്രതിഭാഗത്തിനൊപ്പം കൂടിയ വക്കീലിന് എട്ടിൻ്റെ പണി; അഭിഭാഷകനെ മൂന്ന് വർഷത്തേക്ക് ബാർ കൗൺസിൽ വിലക്കി

സ്വന്തം ലേഖകൻ കൊ​ല്ലം​:​ ​കേ​സു​ക​ളി​ല്‍​ ​പ്ര​തി​ഭാ​ഗ​വു​മാ​യി​ ​ചേ​ര്‍​ന്ന് ​വാ​ദി​യെ​ ​ക​ബ​ളി​പ്പി​ച്ച്‌ ​പ​ണം​ ​ത​ട്ടി​യ​ ​അ​ഭി​ഭാ​ഷ​ക​നെ​ ​കോ​ട​‌​തി​ക​ളി​ല്‍​ ​ഹാ​ജ​രാ​കു​ന്ന​തി​ല്‍​ ​നി​ന്ന് ​കേ​ര​ള​ ​ബാ​ര്‍​ ​കൗ​ണ്‍​സി​ല്‍​ ​മൂ​ന്നു​ ​വ​ര്‍​ഷ​ത്തേ​ക്ക് ​വി​ല​ക്കി.​ ​ക​രു​നാ​ഗ​പ്പ​ള്ളി​ ​ബാ​റി​ലെ​ ​അ​ഭി​ഭാ​ഷ​ക​ന്‍​ ​സ​ജ്ജു​ ​കി​ര​ണി​നാ​ണ് ​ന​ട​പ​ടി​ ​നേ​രി​ടേ​ണ്ടി​ ​വ​ന്ന​ത്.​ ​ക​രു​നാ​ഗ​പ്പ​ള്ളി​ ​കാ​ട്ടി​ല്‍​ക്ക​ട​വ് ​ഓം​കാ​ര​ ​സ്വ​രൂ​പാ​ന​ന്ദ​ ​മ​ഠം​ ​(​ശി​വ​പു​രി​ ​ട്ര​സ്റ്റ്)​ ​മ​ഠാ​ധി​പ​തി​ ​സ്വാ​മി​ ​പി​താ​ ​ജ്യോ​തി​ര്‍​മ​യാ​ന​ന്ദ​ ​ന​ല്‍​കി​യ​ ​പ​രാ​തി​യി​ലാ​ണ് ​വി​ല​ക്ക്.​ ​കേ​സി​ന് ​ചെ​ല​വാ​യ​ 50,000​ ​രൂ​പ​ ​വാ​ദി​ഭാ​ഗ​ത്തി​ന് ​അ​ഭി​ഭാ​ഷ​ക​ന്‍​ ​ന​ല്‍​ക​ണ​മെ​ന്നും​ ​കൗ​ണ്‍​സി​ല്‍​ ​നി​ര്‍​ദ്ദേ​ശി​ച്ചു. കേ​സി​നെ​പ്പ​റ്റി​ ​മ​ഠം​ ​അ​ധി​കൃ​ത​ര്‍​ ​പ​റ​യു​ന്ന​തിങ്ങനെ! അ​ര​ ​നൂ​റ്റാ​ണ്ട് ​പ​ഴ​ക്ക​മു​ള്ള​ ​മ​ഠ​ത്തി​ല്‍​ 2012​ […]

മോൻസൺ കേസിലെ പ്രവാസി വനിതയാര്? അന്വേഷണ ഉദ്യോഗസ്ഥരെ വിറപ്പിച്ച് പ്രവാസി വനിത; വരാനിരിക്കുന്നത് സരിതയും സ്വപ്നയും തോൽക്കുന്ന നാറ്റക്കഥകൾ ; മോൻസൻ്റെ വലയിൽ വീണ ഉന്നതർ നെട്ടോട്ടത്തിൽ

സ്വന്തം ലേഖകൻ കൊച്ചി : മോന്‍സന്‍ മാവുങ്കല്‍ എന്ന പുരാവസ്തു തട്ടിപ്പുകാരനിൽ മാത്രം കേരളത്തെ ഞെട്ടിച്ച ഈ കേസ് ഒതുങ്ങില്ലെന്ന സൂചനകള്‍ പുറത്തുവരുന്നു. മോന്‍സണൊപ്പം നിരവധിപ്പേര്‍ക്ക് ഈ തട്ടിപ്പില്‍ പങ്കാളിത്തമുണ്ടെന്ന സൂചനകളും പുറത്തു വരുന്നുണ്ട്. മോന്‍സണ്‍ നടത്തിയ തട്ടിപ്പിലെ പ്രധാന കഥാപാത്രമായിരുന്ന പ്രവാസി വനിത ഇപ്പോള്‍ താനാണ് മോന്‍സനെ കുടുക്കിയതെന്ന അവകാശ വാദമായി രംഗത്തു വന്നിട്ടുണ്ട്. രണ്ടു വര്‍ഷം മുൻപ് മോന്‍സന്റെ തട്ടിപ്പുകള്‍ താന്‍ അറിഞ്ഞിരുന്നെന്നും അന്നു മുതല്‍ മോന്‍സന്‍ തന്റെ നോട്ടപ്പുള്ളിയായിരുന്നുവെന്നുമാണ് ഇവര്‍ പറയുന്നത്. പക്ഷേ ഈ വനിതയുടെ നടപടികള്‍ പലതും ദുരൂഹമാണ്. […]