മോൻസൺ കേസിലെ പ്രവാസി വനിതയാര്? അന്വേഷണ ഉദ്യോഗസ്ഥരെ വിറപ്പിച്ച് പ്രവാസി വനിത; വരാനിരിക്കുന്നത് സരിതയും സ്വപ്നയും തോൽക്കുന്ന നാറ്റക്കഥകൾ ; മോൻസൻ്റെ വലയിൽ വീണ ഉന്നതർ നെട്ടോട്ടത്തിൽ

മോൻസൺ കേസിലെ പ്രവാസി വനിതയാര്? അന്വേഷണ ഉദ്യോഗസ്ഥരെ വിറപ്പിച്ച് പ്രവാസി വനിത; വരാനിരിക്കുന്നത് സരിതയും സ്വപ്നയും തോൽക്കുന്ന നാറ്റക്കഥകൾ ; മോൻസൻ്റെ വലയിൽ വീണ ഉന്നതർ നെട്ടോട്ടത്തിൽ

സ്വന്തം ലേഖകൻ

കൊച്ചി : മോന്‍സന്‍ മാവുങ്കല്‍ എന്ന പുരാവസ്തു തട്ടിപ്പുകാരനിൽ മാത്രം കേരളത്തെ ഞെട്ടിച്ച ഈ കേസ് ഒതുങ്ങില്ലെന്ന സൂചനകള്‍ പുറത്തുവരുന്നു.

മോന്‍സണൊപ്പം നിരവധിപ്പേര്‍ക്ക് ഈ തട്ടിപ്പില്‍ പങ്കാളിത്തമുണ്ടെന്ന സൂചനകളും പുറത്തു വരുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മോന്‍സണ്‍ നടത്തിയ തട്ടിപ്പിലെ പ്രധാന കഥാപാത്രമായിരുന്ന പ്രവാസി വനിത ഇപ്പോള്‍ താനാണ് മോന്‍സനെ കുടുക്കിയതെന്ന അവകാശ വാദമായി രംഗത്തു വന്നിട്ടുണ്ട്. രണ്ടു വര്‍ഷം മുൻപ് മോന്‍സന്റെ തട്ടിപ്പുകള്‍ താന്‍ അറിഞ്ഞിരുന്നെന്നും അന്നു മുതല്‍ മോന്‍സന്‍ തന്റെ നോട്ടപ്പുള്ളിയായിരുന്നുവെന്നുമാണ് ഇവര്‍ പറയുന്നത്.

പക്ഷേ ഈ വനിതയുടെ നടപടികള്‍ പലതും ദുരൂഹമാണ്. വര്‍ഷങ്ങളായി ഈ പ്രവാസി വനിതയും മോന്‍സണും തമ്മില്‍ ബന്ധമുണ്ടായിരുന്നു. ഈ വനിതയാണ് മോന്‍സണെ ഡിജിപിയായിരുന്ന ലോക്‌നാഥ് ബെഹ്‌റയടക്കമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിചയപ്പെടുത്തിയത്. മാസത്തില്‍ ഒരു തവണയെന്ന രീതിയില്‍ ഇവര്‍ പോലീസ് ആസ്ഥാനത്ത് കയറിയിറങ്ങി നടക്കുന്നത് പോലീസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥര്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്.

ഈ പ്രവാസി വനിതയുടെ ജോലിയെന്തെന്നോ എന്താണ് കേരളാ പോലീസിലെ ഉന്നതരുമായി ഇവര്‍ക്കുള്ള ബന്ധമെന്നോ ആര്‍ക്കും അറിയില്ല. കേരളാ പോലീസ് കൊച്ചിയിലും തിരുവനന്തപുരത്തുമൊക്കെ നടത്തുന്ന പരിപാടികളില്‍ സ്ഥിര സാന്നിധ്യമായിരുന്നു ഇവര്‍. എന്താണ് ഇവര്‍ക്ക് പോലീസുമായി ഇത്രയധികം ബന്ധമെന്ന ചോദ്യമാണ് ഇതോടെ പ്രസക്തമാകുന്നത്.

അടിക്കടി വിദേശത്തുനിന്നും കേരളത്തിലെത്താനുള്ള ഇവരുടെ സാമ്പത്തിക സ്രോതസും ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.

മോന്‍സന് പണം നല്‍കിയ പലരെയും ഇവര്‍ വഴിയാണ് മോന്‍സന്‍ പരിചയപ്പെട്ടതെന്ന വിവരവും പുറത്തുവരുന്നുണ്ട്. മോന്‍സന്റെ കച്ചവടത്തില്‍ ഇവരും ഇടനിലക്കാരിയായി നിന്നതായാണ് സംശയം. ഉന്നത പോലീസ് ഉദ്യോഗസ്ഥനുമായി ഇവര്‍ക്ക് വഴിവിട്ട ബന്ധം ഉണ്ടെന്നു വരുത്തി തീര്‍ക്കാന്‍ മോന്‍സണ്‍ രണ്ടു യുവതികളെ ഉപയോഗിച്ചുവെന്ന ആരോപണം ഇന്നലെ ഈ വനിത തന്നെ ചില ചാനലുകളില്‍ ഉന്നയിച്ചിരുന്നു.

ഇത്തരം പല നാറ്റക്കഥകളും ഈ കേസിന്റെ ഭാഗമായി പുറത്ത് വരുന്നുണ്ട്.