പീരുമേട്ടിൽ ആത്മഹത്യ ചെയ്ത പെൺകുട്ടി പീഡനത്തിനിരയായതായി തെളിഞ്ഞു; അയൽവാസിയായ സുഹൃത്ത് അറസ്റ്റിൽ; പ്രതിയെ പിടികൂടിയത് ഡിഎന്‍എ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍

സ്വന്തം ലേഖിക ഇടുക്കി: പീരുമേട് കരടിക്കുഴിയില്‍ പതിനേഴുകാരി ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ അയല്‍വാസിയായ സുഹൃത്ത് അറസ്റ്റിൽ. കരടിക്കുഴി സ്വദേശി ആനന്ദാണ് പീരുമേട് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞവര്‍ഷം ഡിസംബര്‍ 17ന് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം അയല്‍വാസിയുടെ കുളത്തില്‍ നിന്ന് പിറ്റേന്നാണ് കണ്ടെത്തിയത്. മരിച്ച പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി പോസ്‌റ്റ്‌മോര്‍ട്ടത്തില്‍ തെളിഞ്ഞിരുന്നു. അറസ്‌റ്റിലായ ആനന്ദ് പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് പൊലീസിന് സൂചന ലഭിച്ചെങ്കിലും മുന്‍പ് ചോദ്യം ചെയ്യലില്‍ ആനന്ദ് ഇത് സമ്മതിച്ചിരുന്നില്ല. തുടര്‍ന്ന് ആനന്ദ് ഉള്‍പ്പടെ സംശയം തോന്നിയ മൂന്ന് പേരുടെ ഡിഎന്‍എ സാമ്പിള്‍ പരിശോധിച്ചപ്പോഴാണ് സത്യം വെളിവായത്. […]

മോൻസൺ മാവുങ്കലിൻ്റെ തട്ടിപ്പ് കോട്ടയത്തും; നഗരത്തിലെ വ്യാപാരിയെ പറ്റിച്ചത് 35 ലക്ഷം രൂപ; തട്ടിപ്പിന് ചുക്കാൻ പിടിച്ചത് വേളൂർ സ്വദേശി; തട്ടിയെടുത്ത പണം ചോദിച്ച് ചെന്ന വ്യാപാരിയെ ജീവനക്കാരിയെ ഉപയോഗിച്ച് പീഡനക്കേസിൽ കുടുക്കി അകത്താക്കി മോൻസൺ; 35 ലക്ഷം രൂപ മോൻസണ് കൊടുക്കാൻ നിർദ്ദേശിച്ചത് കോട്ടയത്തെ റിട്ട: എസ്പിയെന്ന് വ്യാപാരി

സ്വന്തം ലേഖകൻ കോട്ടയം: മോൻസൺ മാവുങ്കലിൻ്റെ തട്ടിപ്പ് കോട്ടയത്തും. നഗരത്തിലെ വ്യാപാരിയായ ഉബൈദുള്ളയെ പറ്റിച്ച് തട്ടിയെടുത്തത് 35 ലക്ഷം രൂപ. 114 കോടി രൂപ അക്കൗണ്ടിലെത്തിയെന്നും ബാങ്കിൽ നിന്നും പിൻവലിക്കാൻ ചില നിയമ തടസ്സങ്ങളുണ്ടെന്നും 35 ലക്ഷം നല്കിയാൽ 1 കോടി തിരികെ തരാമെന്നും പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. മോൻസൻ കോട്ടയത്ത് നടത്തിയ തട്ടിപ്പുകൾക്ക് ചുക്കാൻ പിടിച്ചത് കോട്ടയം തിരുവാതുക്കൽ വേളൂർ സ്വദേശിയായ മുൻ സമുദായ നേതാവാണ്. ഇയാളും കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറും മോൻസൻ്റെ വലം കൈയ്യാണ്. ഇരുവരും ചേർന്ന് സമാനമായ നിരവധി […]

അടൂരിലെ ഹോളിക്രോസ് ആശുപത്രിയിൽ തൈറോയ്ഡ് ശസ്ത്രക്രിയയെ തുടർന്ന് വില്ലേജ് ഓഫീസർ മരിച്ച സംഭവം; സർജറി നടത്തിയത് തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലെ ഡോക്ടറെന്ന് സൂചന; സംസ്ഥാനത്ത് നിരവധി സർക്കാർ ഡോക്ടർമാർ സ്വകാര്യ ആശുപത്രികളിൽ പണിയെടുക്കുന്നു; ആരോഗ്യരംഗത്ത് കേരളം നമ്പർ 1 എന്ന് അവകാശപ്പെടുമ്പോഴും ആരോഗ്യ വകുപ്പിൽ നടക്കുന്ന തട്ടിപ്പ് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും അറിയുന്നില്ലേ?

സ്വന്തം ലേഖകൻ അടൂര്‍: ഹോളി ക്രോസ് ആശുപത്രിയിൽ തൈറോയ്ഡിനുള്ള ശസ്ത്രക്രിയയെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലായ വില്ലേജ് ഓഫീസര്‍ മരിച്ച സംഭവത്തിൽ ദുരൂഹത കൊട്ടാരക്കര കലയപുരം വാഴോട്ടു വീട്ടില്‍ ജയകുമാറിന്റെ ഭാര്യ കല (49) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 9.30 ന് കൊല്ലം മെഡിസിറ്റി ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് മരണം സംഭവിച്ചത്. അടൂര്‍ ഹോളി ക്രോസ് മള്‍ട്ടി സ്പെഷാലിറ്റി ആശുപത്രിയിൽ തൈറോയ്ഡിനുള്ള ശസ്‌ക്രിയ കഴിഞ്ഞ ദിവസം നടത്തിയിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ ഹൃദയാഘാതമുണ്ടാവുകയും കലയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. സ്ഥിതി വഷളായതിനെ തുടര്‍ന്ന് രാവിലെ […]

ഇടുക്കിയിൽ ജ്വല്ലറി ഉടമയെ കുത്തിപ്പരിക്കേല്‍പ്പിച്ച്‌ ആറു ലക്ഷം രൂപ കവര്‍ന്ന കേസിൽ പ്രതി എടപ്പാട്ട് മനീഷ് അറസ്റ്റിൽ

സ്വന്തം ലേഖിക ഇടുക്കി: ജ്വല്ലറി ഉടമയെ കുത്തിപ്പരിക്കേല്‍പ്പിച്ച്‌ ആറു ലക്ഷം രൂപ കവര്‍ന്ന കേസിലെ പ്രതി അറസ്റ്റിൽ. ഈട്ടിത്തോപ്പ് എടപ്പാട്ട് മനീഷ് (35) നെയാണ് കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ്‌ മോന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. അപഹരിച്ച പണവും കണ്ടെടുത്തു. സെപ്റ്റംബർ 30-ന് രാത്രിയിലാണ് സംഭവം. പഴയ സ്വര്‍ണം കുറഞ്ഞ വിലക്ക് നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്‌ സിജോയെ മുന്‍കൂട്ടി പറഞ്ഞുറപ്പിച്ച ഈട്ടിതോപ്പിലെ ഒരു സ്ഥലത്ത് ആറു ലക്ഷം രൂപയുമായി എത്തിച്ചു. ഇവിടെവച്ച്‌ സ്വര്‍ണ്ണാഭരണത്തിന്റെ കാര്യത്തില്‍ ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടാകുകയും മനീഷ് […]

ആര്യന്‍ ഖാന്‍ അറസ്റ്റിലായ മയക്കുമരുന്ന് കേസിന് മലയാളി ബന്ധം; ആര്യനും അര്‍ബാസ് മര്‍ച്ചന്റിനും മയക്കുമരുന്ന് നൽകിയത് ശ്രേയസ് നായരെന്ന് സൂചന; വിവരങ്ങൾ ലഭിച്ചത് ഇരുവരുടെയും മൊബൈൽ ചാറ്റിൽ നിന്ന്; മൂവരും ചില പാർട്ടികളിൽ ഒരുമിച്ച് പങ്കെടുത്തിട്ടുണ്ട്; ശ്രേയസ് ആഡംബര കപ്പലിലെ യാത്ര മാറ്റിയത് അവസാന നിമിഷം; ചോദ്യംചെയ്യലിനിടെ ആര്യന്‍ പൊട്ടിക്കരഞ്ഞു

സ്വന്തം ലേഖിക മുംബൈ: ആര്യന്‍ ഖാന്‍ അറസ്റ്റിലായ മയക്കുമരുന്ന് കേസിന് മലയാളി ബന്ധവുമെന്ന് സംശയം. മലയാളിയെന്ന് കരുതുന്ന ശ്രേയസ് നായരെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി) കസ്റ്റഡിയിലെടുത്തു. ആര്യനും അര്‍ബാസ് മര്‍ച്ചന്റിനും ശ്രേയസ് നായരാണ് മയക്കുമരുന്ന് നല്‍കിയതെന്നാണ് സൂചന. ഞായറാഴ്ചയാണ് ശ്രേയസിനെ കസ്റ്റഡിയിലെടുത്തത്. ആര്യന്റെയും അര്‍ബാസിന്റെ മൊബൈല്‍ ചാറ്റില്‍ നിന്നാണ് ശ്രേയസിന്റെ വിവരം എന്‍സിബിക്കു ലഭിച്ചത്. ഇവര്‍ മൂവരും മുമ്പും ചില പാര്‍ട്ടികളില്‍ ഒരുമിച്ചു പങ്കെടുത്തിരുന്നതായി ചാറ്റില്‍ നിന്നു വ്യക്തമാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആര്യനുള്‍പ്പെടെയുള്ളവര്‍ പോയ ആഡംബരക്കപ്പലില്‍ ശ്രേയസും യാത്ര ചെയ്യാനിരുന്നതാണ്. എന്നാല്‍ അവസാന […]

പെരുന്നാൾ തലേന്ന് ആഡംബര കാറിൽ സാഹസ പ്രകടനങ്ങൾ; അപകടമുണ്ടായ ഉടനെ കാറിന്റെ നമ്പർപ്ലേറ്റ് അഴിച്ചുമാറ്റി സംഭവ സ്ഥലത്ത് നിന്ന് മുങ്ങി; എൻജിനിയറിങ് വിദ്യാർത്ഥിയുടെ മരണത്തിൽ കുറ്റാരോപിതനായ യുവാവിന് മുൻകൂർ ജാമ്യം; ഹൈക്കോടതിയുടെ നടപടി പ്രതി രണ്ടരമാസത്തോളമായി ഒളിവിൽ കഴിയവെ

തലശേരി: തലശ്ശേരിയിൽ പെരുന്നാൾ തലേന്ന് ആഡംബര കാറിൽ സാഹസ പ്രകടനങ്ങൾ നടത്തുന്നതിനിടെയുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മരിച്ച കേസിൽ പൊലീസിനെതിരെ കുടുംബം. തലശേരിയിലെ ബന്ധുവീട്ടിൽ പോവുകയായിരുന്ന എൻജിനിയറിങ് വിദ്യാർത്ഥി ആഡംബര കാറിടിച്ചു മരിച്ച സംഭവത്തിൽ കുറ്റാരോപിതനായ യുവാവിന് ഹൈക്കോടതി മുൻകൂർ ജാമ്യമനുവദിച്ചു. താഴെ ചമ്പാട് ആമിനാസിൽ അഫ്ലാഹ് ഫറാസ്(19) കൊലപ്പെട്ട കേസിലാണ് കതിരൂർ ഉക്കാസ് മെട്ടയിലെ ഒമേഴ്സിൽ റൂബിൻ ഒമറിനാ(20)ണ് ജസ്റ്റിസ് വി.ഷർസി മുൻകൂർ ജാമ്യം അനുവദിച്ചത്. കഴിഞ്ഞ രണ്ടരമാസമായി ഒളിവിൽ കഴിയുകയായിരുന്നു കേസിലെ മുഖ്യപ്രതിയായ കതിരൂർ സ്വദേശിയായ യുവാവ്. ജുലൈ 20 ചൊവ്വാഴ്ച […]

വഴക്കിടുമ്പോഴെല്ലാം ഭാര്യക്ക് പിന്‍തുണയുമായി മാതാവും സഹോദരിയും എത്തിയിരുന്നത് വൈരാഗ്യം വർദ്ധിപ്പിച്ചു; ഇരുവരെയും വകവരുത്താന്‍ ലക്ഷ്യമിട്ടാണ് എത്തിയത്; കുട്ടിക്ക് അടിയേറ്റത് ലക്ഷ്യം തെറ്റി; ആത്മഹത്യ ചെയ്യാന്‍ ഉറപ്പിച്ചിരുന്നെങ്കിലും കൈയില്‍ കരുതിയിരുന്ന വിഷം അട്ടയെ അകറ്റാന്‍ ഉപയോഗിക്കേണ്ടി വന്നു; ആമകണ്ടം കൊലകേസിൽ പ്രതിയുടെ മൊഴിയിൽ വ്യക്തതയില്ലെന്ന് പൊലീസ്

സ്വന്തം ലേഖിക അടിമാലി: ഇടുക്കി ആനച്ചാല്‍ ആമക്കണ്ടത്ത് ആറ് വയസുകാരന്റെ മരണത്തിനും മാതാവിനും മുത്തശിക്കും ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ പ്രതി വണ്ടിപ്പെരിയാര്‍ സ്വദേശി സുനില്‍ക്കുമാറിൻ്റെ മൊഴിയിൽ വ്യക്തതയില്ലെന്ന് പൊലീസ്. വഴക്കിടുമ്പോഴെല്ലാം മാതാവും സഹോദരിയും ഭാര്യയെ പിന്തുണയ്ക്കുന്നതാണ് തന്നിൽ വൈരാഗ്യം ഉണ്ടാകാൻ കാരണമെന്ന് സുനിൽകുമാർ പൊലീസിനോട് പറഞ്ഞു. ഒച്ചപ്പാടിനെത്തുടര്‍ന്ന് നാട്ടുകാര്‍ നാടുകടത്തിയപ്പോഴും ഇവര്‍ ഇരുവരും പിന്‍തുണച്ചു. ഇതുമൂലമാണ് ഭര്യയോട് വേര്‍പിരിഞ്ഞ് താമസിക്കേണ്ടി വന്നതും. ഇതോടെ ഇവരോട് വൈരാഗ്യം ഇരട്ടിയായി. ഇരുവരെയും വകവരുത്താന്‍ ലക്ഷ്യമിട്ടാണ് എത്തിയത്. എന്നാൽ കുട്ടിക്ക് അടിയേറ്റത് ലക്ഷ്യം തെറ്റിയാണെന്നും സുനിൽകുമാർ പറഞ്ഞു. ആത്മഹത്യചെയ്യാന്‍ […]

മംഗളം കോളെജ് ഓഫ് എന്‍ജിനീയറിങ്ങിൽ ഉയര്‍ന്ന ശമ്പളവും മികച്ച തൊഴില്‍ സാധ്യതയുമുള്ള BTech ഡിഗ്രി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

സ്വന്തം ലേഖകൻ ഉയര്‍ന്ന ശമ്പളവും മികച്ച തൊഴില്‍ സാധ്യതയുമുള്ള BTech ഡിഗ്രി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു For details Call: 0481-2710120, 9895010120 നൂതന ടെക്നോളജിയിലുള്ള Add on Course കളുടെ സഹായത്തോടെ BTech പഠനം സുഗമമാക്കൂ Chemical Engineering 1. Petroleum Engineering 2. Nano technology Civil Engineering 1. Visual Reality and Augmented Reality 2. Auto CAD and 3DS MAX Modeling Electronics and Communication Engineering 1. Robotics And Automation 2. Internet […]

പാലായ്ക്ക് പിന്നാലെ കോട്ടയം ജില്ലയിൽ വീണ്ടും പ്രണയപക; എരുമേലി ടൗണിൽ നിന്ന് പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകാനും ശ്രമം; വീട്ടിൽ കയറി യുവതിയെയും മാതാവിനെയും വധിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ; കാമുകൻ ലഹരിക്ക് അടിമയായതു കൊണ്ടാണ് പ്രണയത്തിൽ നിന്ന് പിന്മാറിയതെന്ന് പെൺകുട്ടി

എരുമേലി: പാലാ സെന്റ്തോമസ് കോളേജിൽ വിദ്യാർത്ഥിനി പ്രണയപ്പകയുടെ ഇരയായതിന്റെ ഞെട്ടൽ വീട്ടുമാറും മുമ്പ് ജില്ലയെ ഞെട്ടിച്ചു കൊണ്ട് അടുത്ത ആക്രമണവും.പ്രണയത്തിൽ നിന്ന് പിന്മാറിയ യുവതിയുടെ നഗ്നദൃശ്യങ്ങൾ പുറത്തു വിടുമെന്ന് ഭീഷണി മുഴക്കിയതിന്റെ പേരീൽ എരുമേലി സ്വദേശി ആഷിഖിനെ(26)യാണ് വെച്ചൂച്ചിറ പൊലീസ് അറസ്റ്റ് ചെയ്തത്. പാലാ സെന്റ തോമസ് കോളജിൽ നടന്നതിന് സമാനമായ കേസാണ് കഴിഞ്ഞദിവസം എരുമേലിയിൽ അരങ്ങേറിയത്.ഏറെ നാളായി ആഷിഖുമായി പ്രണയത്തിലായിരുന്ന വെച്ചൂച്ചിറ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരിയായ പെൺകുട്ടി ആഷിഖ് ലഹരിയ്ക്ക് അടിമയാണെന്നതിന്റെ കാരണത്താൽ ബന്ധത്തിൽ നിന്ന് പിൻമാറുകയായിരുന്നു.ഇതിന്റെ ദേഷ്യത്തിൽ യുവാവ് പെൺകുട്ടിയുടെ […]

വിവാഹം കഴിഞ്ഞിട്ട് 13 വർഷം; വിവാഹമോചനം തേടീയതിന്റെ പേരീൽ പുല്ലുവിള സ്വദേശിനി ജെസി ഭർത്താവിൽ നിന്ന് നേരിട്ടത് കൊടിയ പീ‍ഢനം

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർധിച്ചു വരുന്നു.ഭർത്താവിൽ നിന്ന് വിമാഹമോചനം തേടീയെന്നതിന്റെ കാരണത്താൽ തിരുവനന്തപുരത്ത് വീട്ടമ്മ നേരിട്ടത് കൊടിയ പീഢനം.പുല്ലുവിള സ്വദേശിനി ജെസിയും വർ​ഗീസും തമ്മിലുള്ള വിവാഹം നടന്നിട്ട് 13 വർഷമായെങ്കിലും സ്ഥിരമായി മദ്യപിച്ചെത്തി പ്രശ്‌നമുണ്ടാക്കുന്നതിനാൽ ആറുമാസം മുമ്പാണ് വിവാഹമോചനത്തിനായി ജെസി അപേക്ഷ നൽകിയത്.ഇതിന്റെ പ്രതികാരം എന്നവണ്ണമാണ് വെള്ളിയാഴ്ച രാത്രിയോടെ വർ​ഗീസ് വീട്ടിൽ എത്തി ജെസിയെ ക്രൂരമായി മർദ്ദിച്ചത്. മകനെ ട്യൂഷന് വിട്ട ശേഷം അടുക്കളയിൽ നിൽക്കുകയായിരുന്ന ജെസിയെ ഭർത്താവ് വർഗീസ് പുറകിലൂടെ വന്ന് കടന്ന് പിടിച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു.നട്ടെല്ലിനും […]