കാക്കനാട് ലഹരി കടത്തുകേസ്;  ടീച്ചർ അറസ്റ്റില്‍; പ്രതികളുമായി അടുത്ത  ബന്ധമുണ്ടെന്ന് സംശയം

കാക്കനാട് ലഹരി കടത്തുകേസ്; ടീച്ചർ അറസ്റ്റില്‍; പ്രതികളുമായി അടുത്ത ബന്ധമുണ്ടെന്ന് സംശയം

സ്വന്തം ലേഖിക

കൊച്ചി: കാക്കനാട് ലഹരി കടത്തുകേസിൽ ടീച്ചർ അറസ്റ്റില്‍.

കൊച്ചി പാണ്ടിക്കുടി സ്വദേശി സുസ്മിത ഫിലിപ്പാണ് എക്‌സൈസ് ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്.
ലഹരിമരുന്ന് കടത്ത് സംഘങ്ങള്‍ക്കിടയില്‍ ‘ടീച്ചര്‍’ എന്ന പേരിലാണ് സുസ്മിത അറിയപ്പെട്ടിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു കിലോയിലധികം എംഡിഎംഎയുമായി പിടിയിലായ പ്രതികളുമായി അടുത്ത ബന്ധമുണ്ടെന്ന് വ്യക്തമായതോടെ കൊച്ചി ഓഫിസിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ് ചെയ്തത്. ലഹരി ഇടപാടുകളുമായി ബന്ധപ്പെട്ട് നേരത്തേതന്നെ ഇവര്‍ എക്‌സൈസിന്റെ നിരീക്ഷണത്തിലുണ്ടായിരുന്നു.

കാക്കനാട് കേസില്‍ അറസ്റ്റിലായ പ്രതികളെ ജാമ്യത്തിലിറക്കാനും ലഹരി കടത്തിന് ഉപയോഗിച്ച നായ്ക്കളെ ഏറ്റെടുക്കാനും എത്തിയത് സുസ്മിതയായിരുന്നു. ഇതോടെയാണ് സംശയം കൂടുതല്‍ ബലപ്പെട്ടത്.

ലഹരി വ്യാപാരത്തിന്റെ കൊച്ചിയിലെ മുഖ്യകണ്ണിയാണ് ഇവരെന്നാണ് എക്‌സൈസ് അധികൃതര്‍ പറയുന്നത്. ലഹരികടത്ത് കേസിലെ പ്രതികളുമായി ഇവര്‍ക്ക് അടുത്ത ബന്ധമുണ്ടെന്നതിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുട്ടെന്നും എക്‌സൈസ് അധികൃതര്‍ വ്യക്തമാക്കി.