വാദിയുടെ വക്കാലത്തും പണവും ,പ്രതിഭാഗത്തിനൊപ്പം കൂടിയ വക്കീലിന് എട്ടിൻ്റെ പണി; അഭിഭാഷകനെ മൂന്ന് വർഷത്തേക്ക് ബാർ കൗൺസിൽ വിലക്കി

വാദിയുടെ വക്കാലത്തും പണവും ,പ്രതിഭാഗത്തിനൊപ്പം കൂടിയ വക്കീലിന് എട്ടിൻ്റെ പണി; അഭിഭാഷകനെ മൂന്ന് വർഷത്തേക്ക് ബാർ കൗൺസിൽ വിലക്കി

സ്വന്തം ലേഖകൻ

കൊ​ല്ലം​:​ ​കേ​സു​ക​ളി​ല്‍​ ​പ്ര​തി​ഭാ​ഗ​വു​മാ​യി​ ​ചേ​ര്‍​ന്ന് ​വാ​ദി​യെ​ ​ക​ബ​ളി​പ്പി​ച്ച്‌ ​പ​ണം​ ​ത​ട്ടി​യ​ ​അ​ഭി​ഭാ​ഷ​ക​നെ​ ​കോ​ട​‌​തി​ക​ളി​ല്‍​ ​ഹാ​ജ​രാ​കു​ന്ന​തി​ല്‍​ ​നി​ന്ന് ​കേ​ര​ള​ ​ബാ​ര്‍​ ​കൗ​ണ്‍​സി​ല്‍​ ​മൂ​ന്നു​ ​വ​ര്‍​ഷ​ത്തേ​ക്ക് ​വി​ല​ക്കി.​

​ക​രു​നാ​ഗ​പ്പ​ള്ളി​ ​ബാ​റി​ലെ​ ​അ​ഭി​ഭാ​ഷ​ക​ന്‍​ ​സ​ജ്ജു​ ​കി​ര​ണി​നാ​ണ് ​ന​ട​പ​ടി​ ​നേ​രി​ടേ​ണ്ടി​ ​വ​ന്ന​ത്.​ ​ക​രു​നാ​ഗ​പ്പ​ള്ളി​ ​കാ​ട്ടി​ല്‍​ക്ക​ട​വ് ​ഓം​കാ​ര​ ​സ്വ​രൂ​പാ​ന​ന്ദ​ ​മ​ഠം​ ​(​ശി​വ​പു​രി​ ​ട്ര​സ്റ്റ്)​ ​മ​ഠാ​ധി​പ​തി​ ​സ്വാ​മി​ ​പി​താ​ ​ജ്യോ​തി​ര്‍​മ​യാ​ന​ന്ദ​ ​ന​ല്‍​കി​യ​ ​പ​രാ​തി​യി​ലാ​ണ് ​വി​ല​ക്ക്.​ ​കേ​സി​ന് ​ചെ​ല​വാ​യ​ 50,000​ ​രൂ​പ​ ​വാ​ദി​ഭാ​ഗ​ത്തി​ന് ​അ​ഭി​ഭാ​ഷ​ക​ന്‍​ ​ന​ല്‍​ക​ണ​മെ​ന്നും​ ​കൗ​ണ്‍​സി​ല്‍​ ​നി​ര്‍​ദ്ദേ​ശി​ച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേ​സി​നെ​പ്പ​റ്റി​ ​മ​ഠം​ ​അ​ധി​കൃ​ത​ര്‍​ ​പ​റ​യു​ന്ന​തിങ്ങനെ!
അ​ര​ ​നൂ​റ്റാ​ണ്ട് ​പ​ഴ​ക്ക​മു​ള്ള​ ​മ​ഠ​ത്തി​ല്‍​ 2012​ ​കാ​ല​യ​ള​വി​ല്‍​ ​പി​രി​വി​നെ​ത്തി​യ​വ​ര്‍​ക്ക് ​തു​ക​ ​ന​ല്‍​കാ​തി​രു​ന്ന​താ​ണ് ​സം​ഭ​വ​ങ്ങ​ളു​ടെ​ ​തു​ട​ക്കം.​ 50,000​ ​രൂ​പ​യാ​ണ് ​ഇ​വ​ര്‍​ ​ആ​വ​ശ്യ​പ്പെ​ട്ട​ത്.​ ​അ​ടി​സ്ഥാ​ന​മി​ല്ലാ​ത്ത​ ​ആ​വ​ശ്യ​മാ​ണെ​ന്ന് ​മ​ന​സി​ലാ​ക്കി​യാ​ണ് ​പി​രി​വ് ​നി​ഷേ​ധി​ച്ച​ത്.​ ​

ഇ​തോ​ടെ​ ​മ​ഠ​ത്തി​നെ​തി​രെ​ ​ക​ള്ള​ക്കേ​സു​ക​ള്‍​ ​വി​വി​ധ​ ​കോ​ട​തി​ക​ളും​ ​പൊ​ലീ​സ് ​സ്‌​റ്റേ​ഷ​നു​ക​ളി​ലു​മൊ​ക്കെ​ ​ന​ല്‍​കി.​ ​കേ​സു​ക​ളു​ടെ​ ​ന​ട​ത്തി​പ്പി​ന് ​വേ​ണ്ടി​യാ​ണ് ​അ​ഡ്വ.​ ​സ​ജ്ജു​ ​കി​ര​ണി​നെ​ ​മ​ഠ​ത്തി​ല്‍​ ​നി​ന്ന് ​ബ​ന്ധ​പ്പെ​ട്ട​ത്.​ ​മു​ഴു​വ​ന്‍​ ​കേ​സു​ക​ളു​ടെ​യും​ ​വ​ക്കാ​ല​ത്ത് ​ഏ​റ്റെ​ടു​ത്ത​ ​സ​ജ്ജു​ ​ഇ​തി​നാ​യി​ ​ ​വ​ക്കീ​ല്‍​ ​ഫീ​സാ​യി വൻ തുക ​വാ​ങ്ങി.​ ​

മ​ഠ​ത്തി​ന്റെ​ ​ലീ​ഗ​ല്‍​ ​അ​ഡ്വൈ​സ​റാ​ണെ​ന്ന് ​പ്ര​ച​രി​പ്പി​ക്കു​ക​യും​ ​ചെ​യ്തു.​ ​എ​ന്നാ​ല്‍​ ​കേ​സു​ക​ള്‍​ ​പ​ല​തും​ ​മ​ഠ​ത്തി​നെ​തി​രെ​ ​വ​രു​ന്ന​ ​നി​ല​യി​ലാ​യി.​ ​മ​ഠം​ ​ന​ല്‍​കി​യ​ ​കേ​സു​ക​ളി​ല്‍​ ​അ​ഭി​ഭാ​ഷ​ക​ന്‍​ ​ഹാ​ജ​രാ​വാ​തി​രു​ന്ന​തി​നാ​ല്‍​ ​പ​ല​തും​ ​ത​ള്ളി​പ്പോ​വു​ക​യും​ ​ചെ​യ്തു.​ ​ഇ​തോ​ടെ​ ​സം​ശ​യം​ ​തോ​ന്നി​ ​ര​ഹ​സ്യ​മാ​യി​ ​അ​ന്വേ​ഷി​ച്ച​പ്പോ​ള്‍,​ ​എ​തി​ര്‍​ ​ക​ക്ഷി​ക​ളു​മാ​യും​ ​അ​വ​രു​ടെ​ ​അ​ഭി​ഭാ​ഷ​ക​രു​മാ​യും​ ​ചേ​ര്‍​ന്ന് ​മ​ഠ​ത്തി​നെ​തി​രെ​യാ​ണ് ​സ​ജ്ജു​ ​കി​ര​ണ്‍​ ​നീ​ങ്ങി​യ​തെ​ന്നും​ ​വ​ക്കീ​ല്‍​ ​ഫീ​സി​ന്റെ​ ​പേ​രി​ല്‍​ ​പ​ണാ​പ​ഹ​ര​ണ​മാ​ണ് ​ല​ക്ഷ്യ​മി​ട്ട​തെ​ന്നും​ ​ബോ​ദ്ധ്യ​മാ​യി.​ ​

ഇ​തോ​ടെ​ ​എ​ല്ലാ​ ​കേ​സു​ക​ളു​ടെ​യും​ ​വ​ക്കാ​ല​ത്ത് ​ഒ​ഴി​യ​ണ​മെ​ന്ന് ​മ​ഠ​ത്തി​ല്‍​ ​നി​ന്ന് ​പ​ല​ത​വ​ണ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​എ​ന്നാ​ല്‍,​ ​സ​ജ്ജു​ ​വ​ഴ​ങ്ങി​യി​ല്ല.​ ​മ​ഠാ​ധി​പ​തി​ ​ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രെ​ ​ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും​ ​ചെ​യ്തു.​ ​തു​ട​ര്‍​ന്ന് ​മ​ഠം​ ​ക​രു​നാ​ഗ​പ്പ​ള്ളി​ ​ലീ​ഗ​ല്‍​ ​സ​ര്‍​വീ​സ് ​അ​തോ​റി​ട്ടി​യി​ല്‍​ ​പ​രാ​തി​ ​ന​ല്‍​കി.​

​സ​ജ്ജു​ ​കി​ര​ണി​ന്റെ​ ​ഭാ​ഗം​ ​കേ​ള്‍​ക്കാ​നാ​യി​ ​അ​തോ​റി​ട്ടി​യി​ല്‍​ ​നി​ന്ന് ​മൂ​ന്നു​മാ​സം​ ​തു​ട​ര്‍​ച്ച​യാ​യി​ ​ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും​ ​എ​ത്തി​യി​ല്ല.​ 2017​ലാ​ണ് ​ബാ​ര്‍​ ​കൗ​ണ്‍​സി​ലി​ന് ​പ​രാ​തി​ ​ന​ല്‍​കി​യ​ത്.​ ​ഇ​വി​ടെ​ ​ഹാ​ജ​രാ​യ​ ​സ​ജ്ജു​വി​ന്റെ​ ​വാ​ദ​ങ്ങ​ള്‍​ ​ബാ​ര്‍​ ​കൗ​ണ്‍​സി​ല്‍​ ​ത​ള്ളു​ക​യാ​യി​രു​ന്നു.

തുടർന്നാണ് 3 വർഷത്തേക്ക്‌ കോടതികളിൽ കയറുന്നതിന് വിലക്ക് ഏർപ്പെടുത്തിയത്