ആറു വർഷം മുമ്പ് ആലപ്പുഴയിൽ നിന്ന് കാണാതായ യുവതിയെ മൈസൂരിൽ കണ്ടെത്തി: നാടുവിട്ടത് ഭർത്താവിന്റെ സുഹൃത്തിനൊപ്പം

ആലപ്പുഴ: ആറു വര്‍ഷം മുമ്പ് ആലപ്പുഴയില്‍ നിന്ന് കാണാതായ യുവതിയെ ഭര്‍ത്താവിന്റെ കൂട്ടുകാരനൊപ്പം മൈസൂരില്‍ കണ്ടെത്തി. 2015ല്‍ കനകക്കുന്ന് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് കാണാതായ യുവതിയെയാണ് കണ്ടെത്തിയത്. യുവതി ഇപ്പോള്‍ ഉപയോഗിക്കുന്ന ഫോണ്‍നമ്പര്‍ കണ്ടെത്തിയതാണ് കേസില്‍ വഴിത്തിരിവായത്. ഭര്‍ത്താവിന്റെ സുഹൃത്തും അറുപതുകാരനുമായ വിമുക്ത ഭടനോടൊപ്പമാണ് യുവതി പോയത്. വര്‍ഷങ്ങളായി മൈസൂര്‍ ചന്നപട്ടണയില്‍ കന്നഡ സ്ത്രീയെ വിവാഹം കഴിച്ചു താമസിച്ചിരുന്ന ഇയാളുമൊന്നിച്ച്‌ യുവതി ബംഗളുരുവില്‍ താമസിച്ചു വരികയായിരുന്നു. സെക്യൂരിറ്റിയായി പല സ്ഥലങ്ങളില്‍ ജോലി ചെയ്തുവരികയായിരുന്ന ഇയാള്‍ക്ക് കന്നഡ സ്ത്രീയില്‍ രണ്ടു പെണ്‍കുട്ടികളുണ്ടായിരുന്നു. ‘കാണാതാവുമ്പോള്‍’ യുവതിക്കും അതേ […]

അസഭ്യ വോയ്സ് മെസ്സേജ് അയച്ചെന്ന് ആരോപണം; 17കാരനെ മര്‍ദിച്ചതായി പരാതി

തിരുവനന്തപുരം: മൊബൈലില്‍ അസഭ്യ വോയ്സ് മെസ്സേജ് അയച്ചെന്ന് ആരോപിച്ച്‌ 17കാരനെ മര്‍ദിച്ചതായി പരാതി. തിരുമല തൈവിള പെരുകാവ് രോഹിണിയില്‍ ബിനുകുമാറിന്റെ മകന്‍ അബിനാണ് മര്‍ദനമേറ്റത്. എയര്‍ഫോര്‍സില്‍ ജോലി ചെയ്യുന്ന രാജേഷ്, രതീഷ് എന്നീ സഹോദരങ്ങളാണ് മര്‍ദിച്ചത് എന്നാണ് പിതാവ് ബിനുകുമാര്‍ പൊലീസിന് നല്‍കിയിരിക്കുന്ന പരാതിയില്‍ പറയുന്നത്. ഇന്നലെ രാവിലെയാണ് സംഭവം. പ്രതികളുടെ ഫോണിലേക്ക് വന്ന ശബ്ദ സന്ദേശം അബിന്‍ ആണ് അയച്ചത് എന്നാരോപിച്ചാണ് മര്‍ദനം. ബന്ധു വീട്ടില്‍ ആയിരുന്ന അബിനെ പ്രതികള്‍ കൂട്ടികൊണ്ട് പോയി മര്‍ദിക്കുകയായിരുന്നു. താന്‍ അല്ല വോയിസ് സന്ദേശം അയച്ചത് എന്ന് […]

അമ്മയെ അച്ഛന്‍ കൊന്നതറിയാതെ കുരുന്നുകള്‍; സ്വന്തമായി വീടില്ല; ജീവിതം പ്രതിസന്ധിയിൽ ; സുമനസുകളുടെ സഹായം തേടി അമ്മൂമ്മയും കൊച്ചുമക്കളും

തിരുവനന്തപുരം: അഭിക്കും മിന്നുവിനും ഇനി ആകെയുള്ളത് അമ്മൂമ്മ മാത്രം. അമ്മയെ അച്ഛന്‍ കൊന്നതോടെ അനാഥരായ കുരുന്നുകള്‍ ദുരിതത്തില്‍. തിരുവനന്തപുരം നെടുമങ്ങാട് താന്നിമൂട് സ്വദേശികളായ ആറുവയസ്സുകാരനായ അഭിയുടെയും നാല് വയസ്സുകാരിയായ മിന്നുവിന്റെയും ഇവരുടെ ഏക ആശ്രയമായ അമ്മൂമ്മ രാധയുടെയും ജീവിതം കഴിഞ്ഞ ഓഗസ്റ്റ് 31ന് ശേഷം കൂരിരുട്ടിലാണ്. ഇവര്‍ക്ക് സ്വന്തമായി ഒരു വീട് പോലുമില്ല. അമ്മ കൊല്ലപ്പെട്ടതാണെന്നോ, അച്ഛനാണ് അത് ചെയ്തതെന്നോ അഭിക്കും മിന്നുവിനും അറിയില്ല. തിരിച്ചറിയാന്‍ പ്രായവുമായിട്ടില്ല. പത്ത് വ‍ര്‍ഷത്തെ ദാമ്പത്യത്തിലൂടനീളം പ്രഭയ്ക്ക് ദുരിതകാലമായിരുന്നു. ഒടുവില്‍ ഓഗസ്റ്റ് 31ന് പ്രഭയെ, ഭര്‍ത്താവ് സെല്‍വരാജ് കഴുത്തറുത്ത് […]

അതിർത്തി തർക്കം; യുവാവിനെ വളഞ്ഞിട്ട് മര്‍ദ്ദിച്ച്‌ നാല് സഹോദരിമാര്‍; തലയടിച്ച് പൊട്ടിച്ചു

ഇടുക്കി: അയല്‍വാസിയായ യുവാവിനെ വളഞ്ഞിട്ട് മര്‍ദ്ദിച്ച്‌ നാല് സഹോദരിമാര്‍. ഇടുക്കി മറയൂരിലാണ് സംഭവം. കാപ്പിക്കമ്പ് കൊണ്ട് തലയ്ക്കടിയേറ്റ മറയൂർ സ്വദേശി മോഹൻരാജിനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതിർത്തി തർക്കത്തിന്‍റെ പേരിലാണ് യുവതികൾ മോഹൻരാജിനെ ആക്രമിച്ചത്. സംഭവത്തിൽ സഹോദരിമാരായ ജയറാണി, യമുന, വൃന്ദ, ഷൈലജ എന്നിവര്‍ക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു. ഇടുക്കിയില്‍ നിന്നുള്ള വനിതാ പൊലീസിന്റെ സഹായത്തോടെ ഇവരുടെ അറസ്റ്റ് ഉടനെ രേഖപ്പെടുത്തുമെന്നും മറയൂര്‍ പൊലീസ് അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നത്. യുവതികളുടെ കുടുംബവും അയല്‍വാസികളും തമ്മില്‍ കാലങ്ങളായി അതിര്‍ത്തി തര്‍ക്കമുണ്ട്. അടുത്തിടെ […]

വീട്ടില്‍ കൂട്ടിലിട്ട് വളര്‍ത്തിയ തത്തയെ കസ്റ്റഡിയിലെടുത്തു; വെള്ളൂർ സ്വദേശിക്കെതിരെ കേസ്; കോടതി ഉത്തരവ് വന്നാലുടൻ പറത്തി വിടും

തൃശൂർ: വീട്ടില്‍ കൂട്ടിലിട്ട് വളര്‍ത്തിയ തത്തയെ കസ്റ്റഡിയിലെടുത്ത് കേസെടുത്തു. മാള പുത്തൻചിറ വെള്ളൂർ സ്വദേശി നടുമുറി സർവനെതിരെ കൊന്നക്കുഴി ഫോറസ്റ്റ് സ്റ്റേഷൻ അധികൃതരാണ് കേസ് എടുത്തത്. അയൽവാസിയുടെ പരാതിയെത്തുടർന്ന് ഫോറസ്റ്റ് വിജിലൻസിന്റെ നിർദേശ പ്രകാരമാണ് നടപടി. തത്തയെ ചാലക്കുടി കൊന്നക്കുഴി ഫോറസ്റ്റ് സ്റ്റേഷന്‍ ഉദ്യോഗസ്ഥരാണ് കസ്റ്റഡിയിലെടുത്തത്. അകമലയിലെ വനംവകുപ്പിന്റെ വെറ്ററിനറി ക്ലിനിക്കില്‍ ശനിയാഴ്ചയാണ് തത്തയെ എത്തിച്ചത്. സുരക്ഷ മുന്‍നിര്‍ത്തിയാണ് വനം വെറ്ററിനറി ഡോക്ടര്‍ ഡേവിഡ് അബ്രഹാമിന് തത്തയെ കൈമാറിയത്. തത്തയെയോ മറ്റു വന്യജീവികളെയോ വളർത്തുന്നതു വന്യജീവി സംരക്ഷണ നിയമ പ്രകാരം 3 വർഷം മുതൽ […]

അണക്കെട്ടില്‍ അറുപതുകാരിയുടെ മൃതദേഹം; തല സ്റ്റീല്‍ പാത്രം കൊണ്ട് മൂടിയ നിലയിയിൽ

ഇടുക്കി: ആനയിറങ്കല്‍ അണക്കെട്ടില്‍ അറുപതുകാരിയുടെ മൃതദേഹം കണ്ടെത്തി. ആനയിറങ്കല്‍ സ്വദേശി വെള്ളത്തായി ആണ് മരിച്ചത്. തല സ്റ്റീല്‍ പാത്രം കൊണ്ട് മൂടിയ നിലയിലായിരുന്നു മൃതദേഹം. ബോട്ടിങ് നടത്തുന്ന സ്ഥലത്താണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം കണ്ട നാട്ടുകാരാണ് പൊലീസിൽ വിവരം അറിയിച്ചത്. ഡാമിന് സമീപത്ത് തന്നെയാണ് വെള്ളത്തായിയുടെ വീട്. വെള്ളത്തായിയ്ക്ക് മാനസിക പ്രശ്‌നം ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മരണത്തില്‍ അസ്വാഭാവികത ഉണ്ടോയെന്ന് പരിശോധിക്കും. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

സ്വർണക്കടയിലെ മോഷണം; തമിഴ്‌ സംഘത്തെ കുടുക്കാൻ തുമ്പായത് കുടിവെള്ളക്കുപ്പിയും ചെക്ക്പോസ്റ്റിലെ സിസിടിവി ദൃശ്യങ്ങളും; സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചത് മാഞ്ഞു പോകുന്നതിനു മൂന്നു മിനിറ്റ് മുൻപ്

കൊല്ലം: കായംകുളത്തെ സ്വർണക്കടയിൽ മോഷണം നടത്തിയ സംഘത്തെ കുടുക്കാൻ തുമ്പായത് കുടിവെള്ളക്കുപ്പി. മോഷണശേഷം മുങ്ങിയ തമിഴ്‌ സംഘം കാർ നിർത്തി വിശ്രമിച്ച സ്ഥലത്ത് ഉപേക്ഷിച്ച കുടിവെള്ളക്കുപ്പിയാണ് അന്വേഷണത്തിൽ നിർണായക തെളിവായത്. ഇതിനൊപ്പം മാഞ്ഞുപോകുന്നതിനു മൂന്നു മിനിറ്റ് മുൻപു വീണ്ടെടുത്ത ചെക്ക്പോസ്റ്റിലെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് തുണയായി. മോഷണം നടത്തിയ സംഘം രക്ഷപ്പെട്ട കാറിന്റെ സിസിടിവി ദൃശ്യങ്ങൾ പിന്തുടർന്ന് പൊലീസെത്തിയത് കൊല്ലം ബൈപ്പാസിനടുത്തു മങ്ങാട്ട് പാലത്തിനു സമീപം ഇതര സംസ്ഥാന ലോറിക്കാർ താമസിക്കുന്ന കേന്ദ്രത്തിലാണ്. സ്ഥലത്ത് മുറിയെടുത്ത് താമസിക്കാതെ ഇവർ കാറിൽ തന്നെയാണ് വിശ്രമിച്ചത്. സ്ഥലം […]

കഴുത്തിൽ കയർ കുരുങ്ങിയത് അബദ്ധത്തിലല്ല; കാലിലെ കെട്ടിൽ ദുരൂഹത; 13 കാരൻ്റെ മരണം അന്വേഷിക്കാൻ പ്രത്യേക സംഘം

ഇടുക്കി: 13കാരനെ വീടിന്റെ ടെറസില്‍ കഴുത്തില്‍ കയര്‍ കുരുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രത്യേക സംഘം വിശദമായ അന്വേഷണം ആരംഭിച്ചു. കളിക്കുന്നതിനിടെ കുട്ടിയുടെ കഴുത്തില്‍ കയര്‍ അബദ്ധത്തില്‍ കുടുങ്ങിയതല്ലെന്നും കയറില്‍ കുരുക്കിട്ട് സ്വയം തൂങ്ങിയതാവാമെന്നാണ് സംഭവ സ്ഥലം പരിശോധിച്ച പൊലീസിന്റെ കണ്ടെത്തൽ. കാരണം കണ്ടെത്താന്‍ വിശദമായ അന്വേഷണം നടത്തുകയാണെന്ന് സിഐ ബി.എസ്.ബിനു പറഞ്ഞു. വാഴവര പരപ്പനങ്ങാടി മടത്തുംമുറിയില്‍ ബിജു ഫിലിപ്പ്‌-സൗമ്യ ദമ്പതികളുടെ മകന്‍ ജെറോള്‍ഡിനെയാണ് കഴിഞ്ഞ ദിവസം കയര്‍ കുടുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തില്‍ കയര്‍ മുറുകിയ നിലയിലായിരുന്നു മൃതദേഹം. കൂടാതെ […]

പ്രണയം നടിച്ച് പ്ലസ്ടു വിദ്യാർഥിനിയുടെ നഗ്‌നചിത്രങ്ങൾ കൈവശപ്പെടുത്തി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു; ഭീഷണിപ്പെടുത്തി പണം തട്ടി; യുവാവ് അറസ്റ്റിൽ

മാവേലിക്കര: പ്രണയം നടിച്ച് പ്ലസ്ടു വിദ്യാർഥിനിയുടെ നഗ്‌നചിത്രങ്ങൾ കൈവശപ്പെടുത്തി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്ത യുവാവിനെ മാവേലിക്കര പൊലീസ് അറസ്റ്റുചെയ്തു. മലപ്പുറം ഏറനാട് ഇരുമ്പുയി കരുവാഞ്ചേരിപ്പറമ്പ് കിഴക്കേടത്ത് തറയിമ്മൽ കെ.ടി. റഹുമാനുൽ ബാക്കിറാ (20)ണ് അറസ്റ്റിലായത്. ചെങ്ങന്നൂർ സ്വദേശിനിയായ പതിനാറുകാരിയെ ടിക് ടോക് വഴി 2020 ജൂണിലാണ് പ്രതി പരിചയപ്പെട്ടത്. പെൺകുട്ടി, അമ്മയുടെ മാവേലിക്കരയിലെ വീട്ടിൽ താമസിച്ചുവരുന്നതിനിടെയാണ് സംഭവങ്ങളുടെ തുടക്കം. പ്രണയം നടിച്ച് പെൺകുട്ടിയെ വശത്താക്കി നഗ്‌ന വീഡിയോകളും ചിത്രങ്ങളും ഇയാൾ ശേഖരിച്ചു. പെൺകുട്ടിയുടെ വീട്ടുകാരുമായി ബന്ധം സ്ഥാപിച്ചശേഷം ചെങ്ങന്നൂരിലെ […]

സിപിഎം ഭരിക്കുന്ന കോട്ടയം കണ്ണിമല സര്‍വീസ് സഹകരണ ബാങ്കില്‍ വൻ സാമ്പത്തിക തട്ടിപ്പ്; 50 ലക്ഷം രൂപയുടെ ക്രമക്കേട്; ഒരു ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തു

കോട്ടയം: കരുവന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിൽ ലക്ഷങ്ങളുടെ തട്ടിപ്പ്. ഇതോടെ സഹകരണ ബാങ്കുകളിലെ തട്ടിപ്പുകളുടെ ഒരു നീണ്ട നിരയാണ് പുറത്തുവരുന്നത്. കോട്ടയം മുണ്ടക്കയം കണ്ണിമല സര്‍വീസ് സഹകരണ ബാങ്കില്‍ നടന്ന തട്ടിപ്പ് വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കോട്ടയം ജില്ലയില്‍ യുഡിഎഫും എല്‍ഡിഎഫും ഭരിക്കുന്ന വിവിധ ബാങ്കുകളില്‍ നടന്ന തട്ടിപ്പുകൾ ഏറെ ചർച്ചാ വിഷയമായിരുന്നു. പൂഞ്ഞാര്‍ സര്‍വീസ് സഹകരണ ബാങ്ക്, മൂന്നിലവ് സര്‍വീസ് സഹകരണ ബാങ്ക്, വെള്ളൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തൃക്കൊടിത്താനം സര്‍വീസ് സഹകരണ ബാങ്ക് തുടങ്ങി വിവിധ ബാങ്കുകളില്‍ നടന്ന തട്ടിപ്പും ഇതിനോടകം […]