വീട്ടിൽ ആരും ഇല്ലാത്തപ്പോൾ പെൺകുട്ടി കാമുകനെ വിളിച്ചു വരുത്തി; പണി കിട്ടിയത് അമ്മയ്ക്ക്

വീട്ടിൽ ആരും ഇല്ലാത്തപ്പോൾ പെൺകുട്ടി കാമുകനെ വിളിച്ചു വരുത്തി; പണി കിട്ടിയത് അമ്മയ്ക്ക്

സ്വന്തം ലേഖകൻ

കോഴിക്കോട്: വീട്ടിൽ മറ്റാരും ഇല്ലാത്തപ്പോൾ പെൺകുട്ടി കാമുകനെ വിളിച്ചു വരുത്തി. വീട്ടിലെത്തിയ കാമുകൻ അമ്മയുടെ എ ടി എം കാര്‍ഡുകളും പണവും മോഷ്ടിച്ചു.

കടന്ന് കളഞ്ഞ വിരുതനെ പൊലീസ് അറസ്റ്റുചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫ്രാന്‍സിസ് റോഡ് ഷഫീഖ് നിവാസില്‍ അര്‍ഫാന്‍ (21)നെയാണ് കസബ പൊലീസ് പിടികൂടിയത്. പ്രായം ഇരുപത്തിയൊന്നേ ആയിട്ടുള്ളൂവെങ്കിലും നിരവധി മോഷണക്കേസുകളിലെ പ്രതിയാണ് അര്‍ഫാന്‍.
പലതവണ ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്.

ഇന്‍സ്റ്റാഗ്രാം വഴിയാണ് അര്‍ഫാന്‍ പെണ്‍കുട്ടിയുമായി അടുത്തത്. ക്രമേണ ഇവര്‍ പ്രണയത്തിലായി.

കഴിഞ്ഞദിവസം വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് കാമുകി അര്‍ഫാനെ വീട്ടിലേക്ക് ക്ഷണിച്ചു. ക്ഷണം സ്വീകരിച്ചെത്തിയ അര്‍ഫാന്‍ വീടിനകം ചുറ്റിക്കണ്ടു. ഈ സമയം പെണ്‍കുട്ടിയുടെ അമ്മയുടെ കിടപ്പുമുറിയിലും എത്തി.
അവിടെയുണ്ടായിരുന്ന ബാഗില്‍ നിന്ന് എ ടി എം കാര്‍ഡുകളും പണവും കൈക്കലാക്കി. ഇക്കാര്യം പെണ്‍കുട്ടിയും അറിഞ്ഞില്ല. വീട്ടുകാര്‍ എത്താറായപ്പോള്‍ അയാള്‍ വീടുവിട്ട് പുറത്തേക്ക് പോവുകയും ചെയ്തു. ആര്‍ക്കും ഒരു സംശയവും തോന്നിയില്ല.

അല്പം കഴിഞ്ഞപ്പോള്‍ നഗരത്തിലെ വിവിധ എ ടി എമ്മുകളില്‍ നിന്ന് പണം പിന്‍വലിച്ചെന്ന സന്ദേശം പെണ്‍കുട്ടിയുടെ അമ്മയുട‌െ മൊബൈലില്‍ എത്തി.

അപ്പോഴാണ് കാര്‍ഡുകള്‍ നഷ്മായ വിവരം വീട്ടമ്മ അറിയുന്നത്. ഇതിനിടെ 45,000 അക്കൗണ്ടില്‍ നിന്ന് നഷ്ടമായിരുന്നു. ഉടന്‍തന്നെ പൊലീസില്‍ വിവരമറിയിച്ചു.

കാര്‍ഡുകള്‍ അടങ്ങിയ ബാഗുമായി താന്‍ എവിടെയും പോയിട്ടില്ലെന്ന് വീട്ടമ്മ പൊലീസിനോട് പറഞ്ഞു. ബാഗിലുണ്ടായിരുന്ന പണവും കാര്‍ഡുകളുമല്ലാതെ ഒന്നും മോഷണം പോയിട്ടില്ലെന്നും വീട്ടമ്മ അറിയിച്ചു.

അതോടെ പണം പിന്‍വലിച്ച എ ടി എമ്മില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച പൊലീസ് ഒരു യുവാവിന്റെ ഫോട്ടോ വീട്ടമ്മയെ കാണിച്ചു. ആ യുവാവിനെ തനിക്കോ മകള്‍ക്കോ അറിയില്ലെന്ന് അവര്‍ കട്ടായം പറഞ്ഞു. പക്ഷേ, പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ പൊലീസിന് സംശയം തോന്നി.ചോദ്യം ചെയ്തെങ്കിലും യുവാവിനെ തനിക്കറിയില്ലെന്ന നിലപാടില്‍ പെണ്‍കുട്ടി ഉറച്ചുനിന്നു.

എന്നാല്‍ ഇതിനിടെ യുവാവിനെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ഫോണ്‍രേഖകള്‍ കാട്ടി ചോദ്യം ചെയ്തതോടെ അര്‍ഫാന്‍ വീട്ടിലെത്തിയ കാര്യം പെണ്‍കുട്ടി സമ്മതിച്ചു.

ബിരുദ വിദ്യാര്‍ത്ഥിയാണെന്നും രക്ഷിതാക്കള്‍ വിദേശത്താണെന്നും പറഞ്ഞാണ് താനുമായി അര്‍ഫാന്‍ അടുത്തതെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. കൂട്ടുകാരുമൊത്തുള്ള ഫോട്ടോയും മറ്റും സമുഹമാദ്ധ്യമങ്ങളില്‍ ഇയാള്‍ പങ്കുവച്ചിട്ടുണ്ട്.