ഭാര്യയെ തുറിച്ച് നോക്കിയെന്ന് പറഞ്ഞ് ബേക്കറിയിൽ വന്ന യുവാവിനെ ക്രൂരമായി മർദ്ദിച്ച് ഭർത്താവ്; സ്ഥലത്തെത്തിയ പൊലീസും അതിർത്തി തർക്കം പറഞ്ഞ് തമ്മിലടിച്ചു

സ്വന്തം ലേഖകൻ ബാലരാമപുരം: ഭാര്യയെ തുറിച്ച്‌ നോക്കിയെന്നാരോപിച്ച്‌​ ബേക്കറിയില്‍ സാധനം വാങ്ങാനെത്തിയ യുവാക്കള്‍ക്ക്​ പൊതുജനമധ്യത്തില്‍ ഭർത്താവിൻ്റെ ക്രൂര മര്‍ദനം. യുവാക്കളെ റോഡിലിട്ട് ക്രൂരമായി മര്‍ദ്ദിച്ച ഭർത്താവിനെ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറി. എന്നാൽ ബാലരാമപുരം, നേമം പൊലീസിന്‍റെ അതിര്‍ത്തി തര്‍ക്കം കാരണം നാട്ടുകാര്‍ പിടികൂടി നല്‍കിയ പ്രതിയെ നേമം പൊലീസ് കേസെടുക്കാതെ വിട്ടയച്ചു. അക്രമത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തായിട്ടുണ്ട്​. പെരിങ്ങമലയിലെ ബേക്കറിക്ക് മുന്നില്‍ കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെയാണ് സംഭവം. വെങ്ങാനൂര്‍ മാറവത്തല ആരിഷ് ഭവനില്‍ അഖില്‍ വിജയ് (31), വെണ്ണിയൂര്‍ പുതുവല്‍ പുത്തന്‍വീട്ടില്‍ […]

പാലാ സെൻ്റ് തോമസ് കോളേജിലെ കൊലപാതകം മുക്കിക്കളഞ്ഞത് കന്യാസ്ത്രീയെ ബിഷപ്പ് ഫ്രാങ്കോ പീഡിപ്പിച്ചെന്ന കേസിലെ നിർണ്ണായക സാക്ഷി വിസ്താരം; ആർച്ച് ബിഷപ്പ് ആലഞ്ചേരിയെ വിസ്തരിച്ചു

സ്വന്തം ലേഖകൻ കോട്ടയം: പാലാ സെൻ്റ് തോമസ് കോളേജിലെ നിനിതയുടെ കൊലപാതകം മുക്കിക്കളഞ്ഞത് കന്യാസ്ത്രീയെ ബിഷപ്പ് ഫ്രാങ്കോ പീഡിപ്പിച്ചെന്ന കേസിലെ നിർണ്ണായക സാക്ഷി വിസ്താരമാണ്. ഇന്നലെ രാവിലെ ആർച്ച് ബിഷപ്പ് ആലഞ്ചേരിയെ കോട്ടയം അഡീഷണൽ സെഷൻസ് കോടതി വിസ്തരിച്ചിങ്കിലും പുറം ലോകമറിഞ്ഞില്ല. കോട്ടയത്ത് മാധ്യമ പട ബിഷപ്പിനെ കാത്ത് നിന്നെങ്കിലും പാലായിൽ നിന്നുള്ള കൊലപാതക വാർത്ത വന്നയുടൻ മാധ്യമപ്രവർത്തകരെല്ലാം പാലായിലേക്ക് പോയി. ഈ സമയം കോടതിയിലെത്തിയ ബിഷപ്പ് വിസ്താരം കഴിഞ്ഞ ഉടൻ തന്നെ തിരികെ പോയി. ഇതോടെ വലിയ മാധ്യമശ്രദ്ധ കിട്ടേണ്ടിയിരുന്ന വാർത്ത മുങ്ങി […]

ആക്രി പെറുക്കി വിറ്റ് നിരവധി പാവപ്പെട്ട കുട്ടികൾക്ക് ഓൺലൈൻ പഠനസൗകര്യത്തിനായി മൊബൈൽ വാങ്ങി നല്കി; പ്രീയ സഖാവിൻ്റെ മരണം തകർത്ത് കളഞ്ഞത് ഒരു പ്രദേശത്തിൻ്റെയാകെ സ്വപ്നം ; എല്ലാത്തിനും ദൃക്സാക്ഷിയായി സെൻ്റ് തോമസ് കോളേജിലെ സെക്യൂരിറ്റി ജീവനക്കാരൻ; മകളുടെ മരണനിലവിളി ഫോണിൽ കേട്ട് നിസഹായയായ ഒരമ്മ!

സ്വന്തം ലേഖകൻ കോട്ടയം: ആക്രി പെറുക്കി വിറ്റ് നിരവധി പാവപ്പെട്ട കുട്ടികൾക്ക് ഓൺലൈൻ പഠനസൗകര്യത്തിനായി മൊബൈൽ വാങ്ങി നല്കുകയും വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ട് മൂലം പാർട്ട് ടൈം ജോലി ചെയ്ത് കുടുബം പുലത്തി വന്ന നാട്ടുകാരുടെ പ്രീയപ്പെട്ട സഖാവിൻ്റെ മരണം തകർത്ത് കളഞ്ഞത് ഒരു പ്രദേശത്തിൻ്റെയാകെ സ്വപ്നമാണ്. എല്ലാത്തിനും ദൃക്സാക്ഷിയായി സെൻ്റ് തോമസ് കോളേജിലെ സെക്യൂരിറ്റി ജീവനക്കാരൻ എല്ലാത്തിനും സാക്ഷി കെടി ജോസ് എന്ന സുരക്ഷാ ജീവനക്കാരനാണ്. ഇനിയും നടുക്കും മാറിയിട്ടില്ല സെക്യൂരിറ്റിക്കാരൻ ജോസിന്. നിതിനയെ അഭിഷേക് വകവരുത്തുന്ന് നേരില്‍ കണ്ട വ്യക്തി. ജോസ് […]

രാവിലെ ചായ കുടിച്ച്‌ സാധാരണപോലെ ഇറങ്ങി; വീട്ടീല്‍ നിന്ന് ഇറങ്ങുമ്പോള്‍ ഒരു സൂചനയും ഉണ്ടായിരുന്നില്ല; നിതിനയും അഭിഷേകും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്‌ സൂചന ഉണ്ടായിരുന്നുവെന്ന് പ്രതിയുടെ അച്ഛന്‍

സ്വന്തം ലേഖിക കോട്ടയം: പാലാ സെന്റ് തോമസ് കോളേജില്‍ കൊല്ലപ്പെട്ട നിതിനയും പ്രതി അഭിഷേകും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്‌ സൂചന ഉണ്ടായിരുന്നുവെന്ന് പ്രതിയുടെ അച്ഛന്‍. ട്രെയിനിങ്ങിന്റെ ഭാഗമായിട്ട് ഇവര്‍ ഒന്നിച്ചുണ്ടായിരുന്നു. ചെറിയൊരു സൂചന ഉണ്ടായിരുന്നു. നമുക്ക് പറ്റിയതല്ല പഠിക്കാന്‍ പോകാന്‍ പറഞ്ഞു. അല്ലാതെ മറ്റൊന്നും പറഞ്ഞിട്ടില്ല”, അഭിഷേകിന്റെ അച്ഛന്‍ ‌പറഞ്ഞു. വീട്ടീല്‍ നിന്ന് പോരുമ്പോള്‍ ഒരു സൂചനയും ഉണ്ടായിരുന്നില്ലെന്നും രാവിലെ ചായ കുടിച്ച്‌ സാധാരണപോലെ ഇറങ്ങിയതാണെന്നും അച്ഛന്‍ പറഞ്ഞു. കോളേജ് ഗേറ്റിന് 50 മീറ്റര്‍ അകലെവച്ചായിരുന്നു വിദ്യാര്‍ഥിനിയുടെ അരുംകൊല. മൂന്നാം വര്‍ഷ ഫുഡ് പ്രോസസിങ് ടെക്‌നോളജി […]

മയിലുകളെ വേട്ടയാടി കൊലപ്പെടുത്തി; ഫാ.ദേവസി പന്തല്ലൂക്കാരന്‍ അറസ്റ്റില്‍

സ്വന്തം ലേഖിക തൃശൂര്‍: മയിലുകളെ വേട്ടയാടി കൊലപ്പെടുത്തിയ കേസില്‍ വികാരി അറസ്റ്റില്‍. രാമവര്‍മ്മപുരം വിയ്യാനിഭവന്‍ ഡയറക്ടര്‍ കൂടിയായ ഫാ.ദേവസി പന്തല്ലൂക്കാരനെ (65) ആണ് തൃശൂര്‍ ഫ്ലയിങ് സ്‌ക്വാഡ് റേഞ്ച് ഓഫീസര്‍ ഭാസി ബാഹുലേയന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ദേശീയപക്ഷിയും വന്യജീവി സംരക്ഷണ നിയമം 1972 ഒന്നാം ഷെഡ്യൂള്‍ പ്രകാരം സംരക്ഷിക്കുന്നതുമാണ് മയിലുകള്‍. രണ്ട് മയിലുകളെ വലയില്‍പ്പെടുത്തി പിടികൂടി അടിച്ചു കൊലപ്പെടുത്തുകയും ജഡം കൈവശം സൂക്ഷിച്ചുവെച്ചുവെന്നുമാണ് കുറ്റം. സെക്ഷന്‍ ഫോറസ്‌റ് ഓഫിസര്‍ എം.എസ്. ഷാജി, ബീറ്റ് ഫോറസ്‌റ് ഓഫിസര്‍മാരായ എന്‍.യു പ്രഭാകരന്‍, ഷിജു ജേക്കബ്, കെ. […]

തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട; പേയാട് വീട്ടില്‍ സൂക്ഷിച്ചിരുന്ന 187 കിലോ ക‍ഞ്ചാവ് എക്സൈസ് പിടികൂടി; ക‍‌ഞ്ചാവ് എത്തിച്ചത് ആന്ധ്രയില്‍ നിന്നും പാഴ്സല്‍ വഴി

സ്വന്തം ലേഖിക തിരുവനന്തപുരം: തലസ്ഥാനത്ത് വന്‍ ക‍‌ഞ്ചാവ് വേട്ട. പേയാട് ഒരു വീട്ടില്‍ സൂക്ഷിച്ചിരുന്ന 187 കിലോ ക‍ഞ്ചാവ് എക്സൈസ് പിടികൂടി. ആന്ധ്രയില്‍ നിന്നും പാഴ്സല്‍ വഴിയാണ് ക‍‌ഞ്ചാവ് എത്തിച്ചത്. എക്സൈസ്- പൊലീസ് പരിശോധനകളെ മറികടക്കാനാണ് ഏജന്‍റുമാരുടെ പുതിയ തന്ത്രം. ആന്ധ്രയില്‍ പോയി കഞ്ചാവ് വിളവെടുത്ത ശേഷം തലസ്ഥാനത്ത് ആവശ്യക്കാരെ വിവരമറിയിക്കും. അക്കൗണ്ടില്‍ പണമിട്ടാല്‍ പാഴ്സല്‍ വഴി ക‍ഞ്ചാവെത്തിക്കും. പേയാട് സ്വദേശികളായ അനീഷും സജിയുമാണ് ആന്ധ്രയില്‍ നിന്ന് ഇടനിലക്കാരായി പ്രവര്‍ത്തിച്ചിരുന്നത്. പാഴ്സല്‍ അയച്ച ശേഷം ബില്ല് കൊറിയര്‍ വഴി തിരുവനന്തപുരത്തേക്ക് അയക്കും. അങ്ങനെ തിരുവനന്തപുരത്ത് […]

വാഹനങ്ങൾ വാടകയ്ക്ക് എടുത്ത് തമിഴ്നാട്ടിൽ കൊണ്ടുപോയി മറിച്ച് വിൽപ്പന; ബീവറേജും, ആരാധനാലയങ്ങളും കുത്തിത്തുറന്ന് മോഷണം നടത്തിയതടക്കം നാല്പതിലധികം കേസുകളിൽ പ്രതിയായ ജോമോനെ കുടുക്കി കട്ടപ്പന പൊലിസ്

സ്വന്തം ലേഖിക കോട്ടയം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്ന് വാഹനങ്ങൾ വാടകയ്ക്ക് എടുത്ത് തമിഴ്നാട്ടിൽ കൊണ്ടുപോയി വിൽപ്പന നടത്തി തട്ടിപ്പ് നടത്തുന്ന സംഘത്തിലെ പ്രധാനിയെ കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തു. നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ചീറ്റിംഗ് കേസുകളിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കോട്ടയം എറണാകുളം ജില്ലകളിലെ നിരവധി ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയിട്ടുള്ള വെള്ളയാംകുടി കൂനംപാറയിൽ ജോമോനെ (44) യാണ് തമിഴ്നാട്ടിലെ തേനിയിൽ നിന്നും അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. കേരളത്തിലെ […]

ഉറങ്ങിയപ്പോൾ കുഞ്ഞിൻ്റെ കരച്ചില്‍ അസ്വസ്ഥതയുണ്ടാക്കി; നാല് മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്ന അമ്മ അറസ്റ്റില്‍; സംഭവം കാഞ്ഞിരപ്പള്ളിയിൽ

സ്വന്തം ലേഖിക കാഞ്ഞിരപ്പള്ളി: കരച്ചിൽ അസ്വസ്ഥതയുണ്ടാക്കിയെന്ന പേരിൽ നാല് മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. കൂവപ്പള്ളി കളപ്പുരയ്ക്കൽ റിജോയുടെ ഭാര്യ സൂസനെയാണ് (24) അറസ്റ്റ് ചെയ്തത്. കോട്ടയം സ്പെഷ്യൽ ജയിലിൽ റിമാൻഡിലാണ് ഇവർ. കഴിഞ്ഞ ശനിയാഴ്ചയാണ് കൂവപ്പള്ളി കളപ്പുരയ്ക്കൽ റിജോ കെ.ബാബു-സൂസൻ ദമ്പതിമാരുടെ മകൻ ഇഹാനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയും മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ തേടുന്ന അമ്മയും വീട്ടിൽ തനിച്ചുള്ളപ്പോഴായിരുന്നു സംഭവം. അമ്മതന്നെയാണ് കുട്ടിയുടെ പിതാവ് റിജോയെ കുട്ടിക്ക് അനക്കമില്ലാതെ കിടക്കുകയാണെന്ന് വിളിച്ച് അറിയിക്കുന്നത്. മെഡിക്കൽ […]

കോതമംഗലത്ത് മാനസ; ആർപ്പൂക്കരയിൽ ലക്ഷ്മി; ഇന്ന് നിതിന; പ്രണയ പകയിൽ പൊലിഞ്ഞത് നിരവധി ജീവനുകൾ; പ്രതിസ്ഥാനത്ത് ഏറെയും സഹപാഠികൾ; ജീവനെടുക്കാനുള്ള മനോഭാവം യുവതലമുറയിലെ മാനസികാരോഗ്യത്തിൽ വന്നിട്ടുള്ള വലിയ പോരായ്മ; സൗഹൃദങ്ങളിൽ അതീവ ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പ്

സ്വന്തം ലേഖിക കോട്ടയം: ചിലര്‍ തമ്മില്‍ പ്രണയമായിരുന്നു, മറ്റു ചിലര്‍ അടുത്ത സൗഹൃദമുള്ളവരായിരുന്നു, ചിലര്‍ സൗഹൃദത്തെ പ്രണയമായി തെറ്റിദ്ധരിച്ചവരായിരുന്നു… ചെന്നു വീണു കഴിയുമ്പോഴാണ് പലപ്പോഴും തനിക്കു പൊരുത്തപ്പെടാന്‍ പറ്റാത്ത ആളാണ് സുഹൃത്ത് എന്നു പെണ്‍കുട്ടികള്‍ തിരിച്ചറിയുന്നത്. പിന്നീട് അതില്‍ നിന്നു പിന്മാറാനും രക്ഷപ്പെടാനുമുള്ള വഴികള്‍ തേടും. ഇതു പലപ്പോഴും കാമുകന്മാരായി എത്തുന്നവരെ കൊലപാതകിയാക്കും. അടുപ്പമുണ്ടായിരുന്ന പെണ്‍കുട്ടി “തേച്ചിട്ടു പോയോ’ എന്ന തോന്നലാണ് പലപ്പോഴും പ്രണയച്ചാവേറുകളെ സൃഷ്ടിക്കുന്നതെന്ന് ഇത്തരം സംഭവങ്ങള്‍ നിരീക്ഷിക്കുന്നവര്‍ പറയുന്നു. കോതമംഗലം നെല്ലിക്കുഴിയില്‍ ഇന്ദിരാഗാന്ധി ഡെന്റല്‍ കോളജിലെ ഹൗസ് സര്‍ജന്‍ മാനസ വെടിയേറ്റു […]

രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയത് ഒരുമിച്ച്; മകൾ ഇനി ജീവനോടെ തിരിച്ചു വരില്ലെന്നറിഞ്ഞ് തളർന്നുവീണ് അമ്മ; നഷ്ടമായത് കുടുംബത്തിന്റെ ഏക പ്രതീക്ഷ; അമ്മയും മകളും മാത്രമുള്ള വീട്ടിൽ അമ്മ ഇനി തനിച്ച്

സ്വന്തം ലേഖിക കോട്ടയം: മകളുടെ മരണ വാർത്തയറിഞ്ഞപ്പോൾ കുഴഞ്ഞു വീണതാണ് ആ അമ്മ. സാമ്പത്തികമായി ഏറെ പിന്നില്‍ നില്‍ക്കുന്ന കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്നു നിതിന. നിതിനയുടെ മരണത്തോടെ നിരവധി ആരോഗ്യപ്രശ്നങ്ങളുള്ള അമ്മ ഇനി തനിച്ചാണ്. ഏഴു വര്‍ഷം മുൻപാണ് തലയോലപറമ്പിലെ പത്താം വാര്‍ഡില്‍ അമ്മയും മകളും താമസം തുടങ്ങുന്നത്. അമ്മയും മകളും മാത്രമടങ്ങുന്ന ഈ കുടുംബത്തിന് തലയോലപറമ്പിലെ ഒരു സാമൂഹിക സംഘടനയാണ് വീട് വച്ച്‌ നല്‍കിയത്. ഭര്‍ത്താവുമായി അകന്ന് കഴിയുകയായിരുന്നു ഇവരെന്ന് അയല്‍ക്കാര്‍ പറഞ്ഞു. രണ്ട് വര്‍ഷം മുൻപ് ഉണ്ടായ പ്രളയത്തില്‍ ഇവരുടെ വീടിന് […]