രാവിലെ ചായ കുടിച്ച്‌ സാധാരണപോലെ ഇറങ്ങി; വീട്ടീല്‍ നിന്ന് ഇറങ്ങുമ്പോള്‍ ഒരു സൂചനയും ഉണ്ടായിരുന്നില്ല; നിതിനയും അഭിഷേകും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്‌ സൂചന ഉണ്ടായിരുന്നുവെന്ന് പ്രതിയുടെ അച്ഛന്‍

രാവിലെ ചായ കുടിച്ച്‌ സാധാരണപോലെ ഇറങ്ങി; വീട്ടീല്‍ നിന്ന് ഇറങ്ങുമ്പോള്‍ ഒരു സൂചനയും ഉണ്ടായിരുന്നില്ല; നിതിനയും അഭിഷേകും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്‌ സൂചന ഉണ്ടായിരുന്നുവെന്ന് പ്രതിയുടെ അച്ഛന്‍

സ്വന്തം ലേഖിക

കോട്ടയം: പാലാ സെന്റ് തോമസ് കോളേജില്‍ കൊല്ലപ്പെട്ട നിതിനയും പ്രതി അഭിഷേകും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്‌ സൂചന ഉണ്ടായിരുന്നുവെന്ന് പ്രതിയുടെ അച്ഛന്‍.

ട്രെയിനിങ്ങിന്റെ ഭാഗമായിട്ട് ഇവര്‍ ഒന്നിച്ചുണ്ടായിരുന്നു. ചെറിയൊരു സൂചന ഉണ്ടായിരുന്നു. നമുക്ക് പറ്റിയതല്ല പഠിക്കാന്‍ പോകാന്‍ പറഞ്ഞു. അല്ലാതെ മറ്റൊന്നും പറഞ്ഞിട്ടില്ല”, അഭിഷേകിന്റെ അച്ഛന്‍ ‌പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീട്ടീല്‍ നിന്ന് പോരുമ്പോള്‍ ഒരു സൂചനയും ഉണ്ടായിരുന്നില്ലെന്നും രാവിലെ ചായ കുടിച്ച്‌ സാധാരണപോലെ ഇറങ്ങിയതാണെന്നും അച്ഛന്‍ പറഞ്ഞു.

കോളേജ് ഗേറ്റിന് 50 മീറ്റര്‍ അകലെവച്ചായിരുന്നു വിദ്യാര്‍ഥിനിയുടെ അരുംകൊല. മൂന്നാം വര്‍ഷ ഫുഡ് പ്രോസസിങ് ടെക്‌നോളജി വിദ്യാര്‍ഥികളാണ് കൊല്ലപ്പെട്ട നിഥിനയും പ്രതി അഭിഷേകും. വെള്ളിയാഴ്ച, സപ്ലിമെന്ററി പരീക്ഷ എഴുതുന്നതിന് എത്തിയതാണ് ഇരുവരും.

ഉച്ചയ്ക്ക് പരീക്ഷ അവസാനിച്ചതിനു പിന്നാലെ അഭിഷേക് നിഥിനയെ പേപ്പര്‍ കട്ടര്‍ കത്തി കൊണ്ടു കഴുത്തറുത്തു കൊലപ്പെടുത്തുകയായിരുന്നു. അഭിഷേകിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.