പാലാ സെൻ്റ് തോമസ് കോളേജിലെ കൊലപാതകം മുക്കിക്കളഞ്ഞത് കന്യാസ്ത്രീയെ ബിഷപ്പ് ഫ്രാങ്കോ പീഡിപ്പിച്ചെന്ന കേസിലെ നിർണ്ണായക സാക്ഷി വിസ്താരം; ആർച്ച് ബിഷപ്പ് ആലഞ്ചേരിയെ വിസ്തരിച്ചു

പാലാ സെൻ്റ് തോമസ് കോളേജിലെ കൊലപാതകം മുക്കിക്കളഞ്ഞത് കന്യാസ്ത്രീയെ ബിഷപ്പ് ഫ്രാങ്കോ പീഡിപ്പിച്ചെന്ന കേസിലെ നിർണ്ണായക സാക്ഷി വിസ്താരം; ആർച്ച് ബിഷപ്പ് ആലഞ്ചേരിയെ വിസ്തരിച്ചു

സ്വന്തം ലേഖകൻ

കോട്ടയം: പാലാ സെൻ്റ് തോമസ് കോളേജിലെ നിനിതയുടെ കൊലപാതകം മുക്കിക്കളഞ്ഞത് കന്യാസ്ത്രീയെ ബിഷപ്പ് ഫ്രാങ്കോ പീഡിപ്പിച്ചെന്ന കേസിലെ നിർണ്ണായക സാക്ഷി വിസ്താരമാണ്.
ഇന്നലെ രാവിലെ ആർച്ച് ബിഷപ്പ് ആലഞ്ചേരിയെ കോട്ടയം അഡീഷണൽ സെഷൻസ് കോടതി വിസ്തരിച്ചിങ്കിലും പുറം ലോകമറിഞ്ഞില്ല.

കോട്ടയത്ത് മാധ്യമ പട ബിഷപ്പിനെ കാത്ത് നിന്നെങ്കിലും പാലായിൽ നിന്നുള്ള കൊലപാതക വാർത്ത വന്നയുടൻ മാധ്യമപ്രവർത്തകരെല്ലാം പാലായിലേക്ക് പോയി. ഈ സമയം കോടതിയിലെത്തിയ ബിഷപ്പ് വിസ്താരം കഴിഞ്ഞ ഉടൻ തന്നെ തിരികെ പോയി. ഇതോടെ വലിയ മാധ്യമശ്രദ്ധ കിട്ടേണ്ടിയിരുന്ന വാർത്ത മുങ്ങി പോയി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പീഡനത്തിനിരയായ കന്യാസ്ത്രീ ആലഞ്ചേരി പിതാവിന് നല്കിയിരുന്ന പരാതിയും, നേരിൽ കണ്ട് വിവരങ്ങൾ അറിയിച്ചുവെന്ന ഇരയായ കന്യാസ്ത്രീയുടെ മൊഴി പ്രകാരവുമാണ് വിചാരണ.

കോട്ടയം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ഒന്ന് ജി.ഗോപകുമാർ മുൻപാകെയാണ് വിചാരണ നടത്തിയത്. ഈ മാസം തുടർച്ചയായി മറ്റ് സാക്ഷികളെ വിസ്തരിക്കും

ഡോക്ടർമാർ, പൊലീസ് ഉദ്യോഗസ്ഥർ, മൊഴി രേഖപ്പെടുത്തിയ മജിസ്ട്രേറ്റുമാർ അടക്കമുള്ള മറ്റ് സാക്ഷികളെയാണ് ഈ മാസം വിസ്തരിക്കുന്നത്.

വിചാരണ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്ക് നിയന്ത്രണമുണ്ട് .

കുറവിലങ്ങാട് മഠത്തില്‍ വച്ച്‌ ഫ്രാങ്കോ മുളയ്ക്കല്‍ 13 തവണ പീഡിപ്പിച്ചുവെന്നാണ് കേസ്. സഭയിലെ ബിഷപ്പുമാരും വൈദികരും കന്യാസ്ത്രീകളും ഉള്‍പ്പടെ നിരവധി പേര്‍ കേസിലെ സാക്ഷി പട്ടികയിലുണ്ട്.

പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. ജിതേഷ്. ജെ.ബാബുവും ,അഡ്വ.സുബിൻ കെ.വർഗീസും ഹാജരായി