ആക്രി പെറുക്കി വിറ്റ്  നിരവധി പാവപ്പെട്ട കുട്ടികൾക്ക് ഓൺലൈൻ പഠനസൗകര്യത്തിനായി മൊബൈൽ വാങ്ങി നല്കി; പ്രീയ സഖാവിൻ്റെ മരണം തകർത്ത് കളഞ്ഞത് ഒരു പ്രദേശത്തിൻ്റെയാകെ സ്വപ്നം ; എല്ലാത്തിനും ദൃക്സാക്ഷിയായി സെൻ്റ് തോമസ് കോളേജിലെ സെക്യൂരിറ്റി ജീവനക്കാരൻ; മകളുടെ മരണനിലവിളി ഫോണിൽ കേട്ട് നിസഹായയായ ഒരമ്മ!

ആക്രി പെറുക്കി വിറ്റ് നിരവധി പാവപ്പെട്ട കുട്ടികൾക്ക് ഓൺലൈൻ പഠനസൗകര്യത്തിനായി മൊബൈൽ വാങ്ങി നല്കി; പ്രീയ സഖാവിൻ്റെ മരണം തകർത്ത് കളഞ്ഞത് ഒരു പ്രദേശത്തിൻ്റെയാകെ സ്വപ്നം ; എല്ലാത്തിനും ദൃക്സാക്ഷിയായി സെൻ്റ് തോമസ് കോളേജിലെ സെക്യൂരിറ്റി ജീവനക്കാരൻ; മകളുടെ മരണനിലവിളി ഫോണിൽ കേട്ട് നിസഹായയായ ഒരമ്മ!

സ്വന്തം ലേഖകൻ

കോട്ടയം: ആക്രി പെറുക്കി വിറ്റ് നിരവധി പാവപ്പെട്ട കുട്ടികൾക്ക് ഓൺലൈൻ പഠനസൗകര്യത്തിനായി മൊബൈൽ വാങ്ങി നല്കുകയും വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ട് മൂലം പാർട്ട് ടൈം ജോലി ചെയ്ത് കുടുബം പുലത്തി വന്ന നാട്ടുകാരുടെ പ്രീയപ്പെട്ട സഖാവിൻ്റെ മരണം തകർത്ത് കളഞ്ഞത് ഒരു പ്രദേശത്തിൻ്റെയാകെ സ്വപ്നമാണ്.

എല്ലാത്തിനും ദൃക്സാക്ഷിയായി സെൻ്റ് തോമസ് കോളേജിലെ സെക്യൂരിറ്റി ജീവനക്കാരൻ
എല്ലാത്തിനും സാക്ഷി കെടി ജോസ് എന്ന സുരക്ഷാ ജീവനക്കാരനാണ്. ഇനിയും നടുക്കും മാറിയിട്ടില്ല സെക്യൂരിറ്റിക്കാരൻ ജോസിന്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിതിനയെ അഭിഷേക് വകവരുത്തുന്ന് നേരില്‍ കണ്ട വ്യക്തി. ജോസ് തന്നെയാണ് കേസിലെ പ്രധാന സാക്ഷിയും.

രണ്ടു വിദ്യാര്‍ത്ഥികള്‍ മരച്ചുവട്ടില്‍ സംസാരിക്കുന്നതു ശ്രദ്ധയില്‍പെട്ടതു കൊണ്ടാണു ഗേറ്റില്‍നിന്ന് അവരുടെ അടുത്തേക്കു നടന്നതെന്നു കെ.ടി.ജോസ് പറഞ്ഞു. കുട്ടികള്‍ നിന്നിടത്തുനിന്ന് ഏതാണ്ട് 150 മീറ്റര്‍ അകലെയാണു ഗേറ്റ്. കോവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ കുട്ടികളെ കൂടിനിന്നു സംസാരിക്കാന്‍ അനുവദിച്ചിരുന്നില്ല. ഇക്കാര്യം പറയാനാണു പോയത്.

എന്നാല്‍ പെട്ടെന്ന് ആണ്‍കുട്ടി പെണ്‍കുട്ടിയെ പിടിച്ചുതള്ളുന്നതായി കണ്ടു. ഓടിയെത്തിയപ്പോഴേക്കും പെണ്‍കുട്ടി വീണിരുന്നു. അടുത്ത് എത്തിയപ്പോള്‍ രക്തം തെറിക്കുന്നതാണു കണ്ടത്.

സമീപത്തുണ്ടായിരുന്ന രണ്ട് വിദ്യാര്‍ത്ഥികള്‍ അവന്‍ അവളെ കുത്തി എന്നു വിളിച്ചു പറയുന്നുണ്ടായിരുന്നു. ഉടനെ പ്രിന്‍സിപ്പലിനെ വിവരമറിയിച്ചു. അദ്ദേഹവും അദ്ധ്യാപകരും മറ്റു ജീവനക്കാരും ഓടിയെത്തുകയും നിതിനയെ ആശുപത്രിയിലേക്കു മാറ്റുകയും ചെയ്തു.

അതിന് ശേഷവും അഭിഷേകിന് ഒരു ഭാവമാറ്റവും ഉണ്ടായില്ല. പ്രിന്‍സിപ്പള്‍ അടക്കമുള്ളവര്‍ക്ക് മുന്നില്‍ കൂളായി ഇയാള്‍ പെരുമാറി. എല്ലാം മനസ്സില്‍ ഉറപ്പിച്ചതോടെ വന്നു എന്ന തരത്തിലായിരുന്നു മുഖഭാവം.

ബുധനാഴ്ച വൈവയ്ക്ക് എത്തിയപ്പോഴും ഇരുവരും വഴക്കിട്ടതായി സഹപാഠികള്‍ വ്യക്തമാക്കി. പ്രോജക്‌ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതിനാല്‍ അഭിഷേകിനു വൈവയ്ക്കു പങ്കെടുക്കാന്‍ സാധിച്ചില്ല. നിതിനയുടെ സ്‌കൂട്ടര്‍ കീയും മൊബൈല്‍ ഫോണും ബാഗില്‍നിന്ന് അഭിഷേക് എടുത്തു. വൈവ കഴിഞ്ഞ് എത്തിയ അവള്‍ പലതവണ ചോദിച്ച ശേഷമാണു സ്‌കൂട്ടറിന്റെ കീ തിരിച്ചു കൊടുത്തതെന്നും സഹപാഠികള്‍ പറയുന്നു. മരിച്ച നിലയിലാണ് നിതിനയെ മരിയന്‍ മെഡിക്കല്‍ സെന്ററില്‍ എത്തിച്ചത്.

സഹപാഠിയായ അഭിഷേക് ആക്രമിക്കുമ്പോള്‍ നിതിന അമ്മ ബിന്ദുവുമായി ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. രണ്ടുദിവസമായി അഭിഷേക് മകളുടെ ഫോണ്‍ പിടിച്ചുവച്ചിരിക്കുകയായിരുന്നുവെന്ന് ബിന്ദു പറയുന്നു. ഫോണ്‍കൊടുക്കണമെന്ന് കഴിഞ്ഞദിവസം താന്‍ അഭിഷേകിനോട് ആവശ്യപ്പെട്ടിരുന്നു.

‘ഇന്നലെ പരീക്ഷ കഴിഞ്ഞിറങ്ങിയ ഉടന്‍ അവന്‍ ഫോണ്‍ തന്നതായി മോള്‍ വിളിച്ചുപറഞ്ഞു. ഫോണ്‍ കിട്ടിയപ്പോഴേ ഉള്ള ആ വിളി അവസാനവിളിയാകുമെന്ന് ഞാന്‍ ഒരിക്കലും ഓര്‍ത്തില്ല. ഫോണ്‍ തന്നെങ്കിലും അവന്‍ എന്നെ പോകാനനുവദിക്കുന്നില്ലെന്ന് നിതിനാമോള്‍ വിളിച്ചുപറഞ്ഞു. രണ്ട് മിനിറ്റിനുള്ളില്‍ നിലവിളിയും കേട്ടു. അവന്റെ ആക്രോശവും മരണവേദനയോടെയുള്ള മോളുടെ കരച്ചിലുമൊക്കെ ഞാന്‍ ഫോണിലൂടെ കേട്ടു. മരണനിലവിളി കേള്‍ക്കേണ്ടി വന്നല്ലോ എന്റെ ഈശ്വരാ-ഇങ്ങനെ അലമുറയിട്ട് കരയുകയാണ് ഈ അമ്മ.

നിതിനയ്ക്ക് മറ്റൊരു യുവാവുമായി ബന്ധമുണ്ടെന്ന സംശയമാണ് ക്രൂരകൃത്യത്തിലേക്കെത്തിച്ചതെന്നാണ് അഭിഷേകിന്റെ മൊഴി. മറ്റൊരു യുവാവുമൊത്തുള്ള ചിത്രങ്ങള്‍ ഫോണില്‍ കണ്ടതിനെക്കുറിച്ച്‌ കൃത്യമായ മറുപടി ലഭിച്ചില്ലെന്നും മൊഴിയില്‍ പറയുന്നു. നിതിനയെ ഭയപ്പെടുത്താനായാണ് കത്തി കരുതിയതെന്നും സ്വന്തം കൈ ഞരമ്പ് മുറിച്ച്‌ സഹതാപം നേടാമെന്നു കരുതിയെന്നും അഭിഷേക് പറയുന്നു.