വ്യാജ മാന്ത്രികന്‍ ചില്ലറക്കാരനല്ല; മറ്റു പല തട്ടിപ്പുകളിലും പ്രതി; വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി; അന്വേഷണം ശക്തമാക്കി പോലീസ്

സ്വന്തം ലേഖിക കോട്ടയം: വ്യാജ മാന്ത്രികന്‍ ജോയ്‌സ് ജോസഫിനെ മന്ത്രവാദം മാത്രമല്ല മറ്റു പല തട്ടിപ്പുകളും ഉണ്ടെന്ന് പോലീസ്. ഇന്നലെ തെളിവെടുപ്പിന് കൊണ്ടുപോയ ജോയ്‌സിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. ഇയാള്‍ക്ക് മറ്റു പല ഇടപാടുകളും ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി. ഇയാളുടെ ഫോണ്‍ കേന്ദ്രീകരിച്ച്‌ നടത്തിയ പരിശോധനയിലാണ് തൃശ്ശൂര്‍ സ്വദേശിനിയായ യുവതിയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്തതായി കണ്ടെത്തിയത്. വിദേശത്ത് ജോലി വാഗ്ദാനം ചെയ്തായിരുന്നു തൃശ്ശൂര്‍ സ്വദേശിനിയായ യുവതിയില്‍ നിന്നും പണം തട്ടിയെടുത്തത്. ഇയാളും യുവതിയും തമ്മിലുള്ള വാട്‌സ്‌ആപ്പ് ചാറ്റ് പൊലീസ് […]

ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ മുംബൈ മജിസ്‌ട്രേറ്റ് കോടതി തള്ളി; ആര്‍തര്‍ ജയിലില്‍ തുടരും; പ്രത്യേക കോടതിയില്‍ വിചാരണ നടത്തേണ്ട കേസാണെന്ന് എന്‍സിബി

സ്വന്തം ലേഖിക മുംബൈ: ആഡംബരക്കപ്പലിലെ ലഹരിപ്പാര്‍ട്ടിയ്ക്കിടെ നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ പിടികൂടിയ ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ തള്ളി. ഇതോടെ ആര്യന്‍ ഖാന്‍ മുംബൈയിലെ ആര്‍തര്‍ ജയിലില്‍ തുടരും. ഇന്നലെയാണ് ആര്യന്‍ ഖാനെ മുംബൈ കോടതി ജ്യൂഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്‌. അറസ്റ്റിലായവരിലൊരാള്‍ ആര്യനു ലഹരിമരുന്നു വിതരണം ചെയ്തതെന്നു നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ ആരോപിച്ചിരുന്നു. ആര്യനു ജാമ്യം നല്‍കരുതെന്നും വീണ്ടും കസ്റ്റഡിയില്‍ വേണമെന്നുമാണ് എന്‍സിബി കോടതിയില്‍ ആവശ്യപ്പെട്ടത്. 8 പ്രതികളെ ഈ മാസം 11 വരെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് […]

കാഞ്ഞങ്ങാട്ടെ റിട്ട. ബാങ്ക് ഉദ്യോഗസ്ഥനെ തേന്‍കെണിയില്‍ കുടുക്കി ഒന്നരലക്ഷം രൂപ തട്ടിയത് മലയാളി പെണ്‍കുട്ടി; പ്രതികളെ പിടികൂടാന്‍ വല മുറുക്കി സൈബര്‍സെല്‍

സ്വന്തം ലേഖിക കാഞ്ഞങ്ങാട്: റിട്ട. ബാങ്ക് ഉദ്യോഗസ്ഥനെ തേന്‍കെണിയില്‍ കുടുക്കി ഒന്നരലക്ഷം രൂപ തട്ടിയെടുത്ത പെണ്‍കുട്ടിയെ പിടികൂടാന്‍ വല മുറുക്കി സൈബര്‍സെല്‍. പണം തട്ടിയ പെണ്‍കുട്ടി മലയാളിയാണെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. പെണ്‍കുട്ടിക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഗൂഡസംഘത്തെ കണ്ടെത്തുന്നതിനും അന്വേഷണം നടക്കുന്നുണ്ട്. ഇതുസംബന്ധിച്ച്‌ കൂടുതല്‍ സൂചനകള്‍ ലഭിച്ചതായി പൊലീസ് പറഞ്ഞു. റിട്ട. ബാങ്കുദ്യോഗസ്ഥന് ഫേസ്ബുക്കില്‍ ഫ്രണ്ട് റിക്വസ്റ്റയച്ച പെണ്‍കുട്ടി പിന്നീട് വീഡിയോ കോളിലൂടെ ചാറ്റിംഗ് നടത്തി അടുപ്പം സ്ഥാപിക്കുകയുമായിരുന്നു. വീഡിയോ കോളിനിടെ വിവസ്ത്രയായി പ്രത്യക്ഷപ്പെട്ട യുവതി കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം തന്റെ അശ്ലീല ചിത്രത്തിനൊപ്പം […]

പുരാവസ്തു തട്ടിപ്പ് കേസ്; മോന്‍സണ്‍ മാവുങ്കലിന് ജാമ്യമില്ല; മോൺസനെതിരെ കൂടുതല്‍ പരാതികള്‍; കസ്റ്റഡിയിലെടുത്ത് കൂടുതല്‍ ചോദ്യം ചെയ്യുമെന്ന് ക്രൈംബ്രാഞ്ച്

സ്വന്തം ലേഖിക കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസില്‍ മോന്‍സണ്‍ മാവുങ്കലിന് ജാമ്യമില്ല. മോന്‍സന്റെ ജാമ്യപേക്ഷ എറണാകുളം എസിജെഎം കോടതി തള്ളി. വ്യാജ പുരാവസ്തുക്കളുടെ മറവില്‍ ആറു പേരില്‍ നിന്ന് 10 കോടി രൂപ തട്ടിയെടുത്തെന്നായിരുന്നു മോന്‍സണ്‍ മാവുങ്കലിന് എതിരായ കേസ്. ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത മോന്‍സനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. മോന്‍സന്‍ മാവുങ്കലിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും വ്യാജരേഖ ചമച്ചതിനെക്കുറിച്ചുമാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. സാമ്പത്തിക ഇടപാടുകളെക്കുറിച്ച്‌ ചോദ്യം ചെയ്യലില്‍ കൂടുതല്‍ കാര്യങ്ങള്‍ അന്വേഷണ സംഘത്തോട് മോന്‍സണ്‍ വെളിപ്പെടുത്തിയിരുന്നില്ല. താന്‍ വ്യാജ രേഖ ചമച്ചിച്ചിട്ടില്ല എന്നാണ് […]

കോട്ടയത്തെ ഫേസ്ബുക്ക് മാന്ത്രികന്‍ കേന്ദ്രീകരിച്ചത് സ്ത്രീകളെ; പലരില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടി; വാട്സ്‌ആപ്പ് ഗ്രൂപ്പിന് പുറമേ ഫേസ്ബുക്ക് വഴിയും തട്ടിപ്പ്; ആര്‍ക്കും പരാതിയില്ലെന്ന് പൊലീസ്

സ്വന്തം ലേഖിക കോട്ടയത്തെ: റിട്ടയേഡ് ഹെഡ്മിസ്ട്രസിനെ പറ്റിച്ചു നാല് പവന്‍ മാല കൊണ്ട് മുങ്ങിയ വ്യാജ മാന്ത്രികന്‍ ഇടുക്കി കട്ടപ്പന സ്വദേശി ജോയ്സ് ജോസഫ് നിരവധി പേരെ തട്ടിപ്പിനിരയാക്കിയതായി പൊലീസ്. ഇയാളുടെ വാട്സ്‌ആപ്പ് പരിശോധിച്ചപ്പോള്‍ പലരില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിയ കഥയാണ് പോലീസിനെ ഞെട്ടിച്ചത്. സ്ത്രീകളെ കേന്ദ്രീകരിച്ചാണ് ഇയാളുടെ തട്ടിപ്പ്. സമാനമായ രീതിയില്‍ പലരില്‍ നിന്നും സ്വര്‍ണമാലകളും ആഭരണങ്ങളും ഇയാള്‍ കവര്‍ന്നതായി പോലീസിന് ചോദ്യം ചെയ്യലില്‍ മനസ്സിലായി. വ്യാജപ്പേരിലാണ് ജോയ്‌സ് സമൂഹമാധ്യമത്തില്‍ അക്കൗണ്ട് എടുത്തിരുന്നത്. ഒട്ടേറെ പേരാണ് ജോയ്‌സിന്റെ സൗഹൃദപ്പട്ടികയില്‍ ഉണ്ടായിരുന്നത്. ഇടുക്കി, കോട്ടയം, […]

വിവാഹത്തിന് മുമ്പ് ഉണ്ടായിരുന്ന ബന്ധം ഭർത്താവ് അടുത്ത് ഇല്ലാത്തതിനാൽ വീണ്ടും തുടർന്നു; അവിഹിതബന്ധത്തിന് തടസ്സമാകും എന്നു കരുതി വിഷപാമ്പിനെ ഉപയോ​ഗിച്ച് അമ്മായിയമ്മയെ കൊലപ്പെടുത്തി

സ്വന്തം ലേഖകൻ ന്യൂഡൽഹി: പ്രായമായ സ്ത്രീയെ കൊലപ്പെടുത്താൻ വിഷപാമ്പിനെ ആയുധമായി ഉപയോ​ഗിക്കുന്നത് ഹീനമായ കുറ്റമെന്ന് സുപ്രീംകോടതി. തന്റെ അവിഹിത ബന്ധത്തെ എതിർത്ത അമ്മായി അമ്മയെ യുവതി വിഷപാമ്പിനെ ഉപയോ​ഗിച്ച് കൊലപ്പെടുത്തിയ കേസിൽ ജാമ്യാപേക്ഷ പരി​ഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. ചീഫ് ജസ്റ്റിസ് എൻ വി രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്‌ലി എന്നിവരടങ്ങിയ ബെഞ്ച് കേസിലെ കൂട്ടു പ്രതിയ്ക്ക് ജാമ്യം നിഷേധിച്ചു. രാജസ്ഥാനിലെ ജുൻജുനു ജില്ലയിൽ 2019 ജൂണിലാണ് കേസിനാസ്പദമായ സംഭവം. സുബോധ് ദേവി എന്ന വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഈ പ്രദേശത്ത് […]

അടൂര്‍ ഹോളിക്രോസ് ആശുപത്രിയില്‍ ഓപ്പറേഷനിടെ വില്ലേജ് ഓഫീസര്‍ മരിച്ച സംഭവം; ആരോപണ വിധേയനായ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ക്ക് സസ്പെന്‍ഷന്‍; ചികില്‍സ മെഡിക്കല്‍ കോളേജ് പ്രൊഫസര്‍മാര്‍ക്ക് സ്വകാര്യ പ്രാക്ടീസ് പാടില്ലെന്നിരിക്കെ; വകുപ്പുതല അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖിക തിരുവനന്തപുരം: അടൂര്‍ ഹോളിക്രോസ് ആശുപത്രിയില്‍ തൈറോയിഡ് ഓപ്പറേഷനിടെ അടൂര്‍ വില്ലേജ് ഓഫീസര്‍ മരിച്ച സംഭവത്തില്‍ ആരോപണവിധേയനായ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ജയന്‍ സ്റ്റീഫന് സസ്പെന്‍ഷന്‍. സംഭവത്തില്‍ വകുപ്പ് തല അന്വേഷണത്തിനും ഡയറക്ടര്‍ ഡോ. എ റംല ബീവി ഉത്തരവിട്ടു. കഴിഞ്ഞ ശനിയാഴ്‌ച്ചയാണ് അടൂര്‍ വില്ലേജ് ഓഫീസര്‍ കലയപുരം വാഴോട്ടുവീട്ടില്‍ എസ്. കല ഹോളി ക്രോസ് ആശുപത്രിയില്‍ തൈറോയ്ഡ് ഓപ്പറേഷനിടെ മരിക്കുന്നത്. എസ്. കലയുടെ ഭര്‍ത്താവ് വിവി ജയകുമാര്‍ ചികിത്സാ പിഴവ് ആരോപിച്ച്‌ അടൂര്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ […]

ഐഎഎസ് പരീക്ഷ പാസാകാന്‍ വേണ്ടി ജ്യോത്സ്യൻ്റെ നിര്‍ദേശപ്രകാരം തങ്കഭസ്മം പാലില്‍ കലക്കി കുടിച്ചു; വിദ്യാര്‍ഥിയുടെ കാഴ്ച ശക്തിക്ക് തകരാര്‍ സംഭവിച്ചതായി പരാതി

സ്വന്തം ലേഖിക കണ്ണൂര്‍: ഐഎഎസ് പരീക്ഷ പാസാകാന്‍ വേണ്ടി ജ്യോത്സ്യൻ്റെ നിര്‍ദേശപ്രകാരം തങ്കഭസ്മം പാലില്‍ കലക്കി കുടിച്ച വിദ്യാര്‍ഥിയുടെ കാഴ്ച ശക്തിക്ക് തകരാര്‍ സംഭവിച്ചതായി പരാതി. കണ്ണവത്താണ് സംഭവം. കണ്ണാടിപ്പറമ്പ് സ്വദേശിയായ ജ്യോത്സ്യനെതിരെയാണ് പരാതി. വീട് നിര്‍മാണവുമായി ബന്ധപ്പെട്ട് കുറ്റി അടിക്കാന്‍ മുഹൂര്‍ത്തം നോക്കാനാണ് കണ്ണൂര്‍ കൊറ്റാളി സ്വദേശി പാരഡിസ് ഹൗസില്‍ മൊബിന്‍ ചാന്ദ് ആദ്യമായി കണ്ണാടിപ്പറമ്പിലെ ഇയാളുടെ ജ്യോതിഷാലയത്തില്‍ എത്തുന്ന. തുടര്‍ന്നു വാഹനാപകടത്തില്‍ മൊബിന്‍ മരണപ്പെടാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞ് ഭാര്യയെയും ബന്ധുക്കളെയും ഭയപ്പെടുത്തി വിശ്വസിപ്പിച്ചു. ഇതോടെ ആദിവാസികളില്‍ നിന്നു ലഭിക്കുന്ന ഗരുഡന്റെ തലയിലുള്ള […]

തിരുനക്കര മൈതാനവും, നാഗമ്പടം നെഹ്റു സ്റ്റേഡിയവും, മാമ്മൻ മാപ്പിള ഹാളുമടക്കം പലതും കോട്ടയം നഗരസഭയുടേതല്ല; ഉടമസ്ഥാവകാശമുള്ള പല വസ്തുക്കളുടേയും ആധാരം നഗരസഭയിൽ കാണാനുമില്ല; ആസ്ഥാന മന്ദിരത്തിൻ്റെ മൂലക്കല്ല് ഹോട്ടലുടമ കൈയേറിയിട്ട് വർഷങ്ങൾ കഴിഞ്ഞു; തിരിച്ച് പിടിക്കാൻ ചെറുവിരലനക്കാതെ അധികൃതർ ; ആടിയുലയുന്ന നഗരസഭയിൽ നടക്കുന്നത് കടുംവെട്ട്

സ്വന്തം ലേഖകൻ കോട്ടയം: നഗരമധ്യത്തിലെ തിരുനക്കര മൈതാനവും, നാഗമ്പടം നെഹ്റു സ്റ്റേഡിയവും, മാമ്മൻ മാപ്പിള ഹാളുമടക്കം പലതും കോട്ടയം നഗരസഭയുടേതല്ല. മാമ്മൻമാപ്പിള ഹാളും, തിരുനക്കര മൈതാനവും, നെഹ്റു സ്റ്റേഡിയവുമെല്ലാം അനധികൃതമായി നഗരസഭ വാടകയ്ക്ക് കൊടുത്ത് പണമുണ്ടാക്കുകയാണ്. വർഷങ്ങളായി കോടിക്കണക്കിന് രൂപയാണ് ഇത്തരത്തിൽ നഗരസഭയ്ക്ക് ലഭിച്ചത്. ഇവയുടെയൊക്കെ ഉടമസ്ഥാവകാശം തെളിയിക്കുന്ന ഒരു രേഖയും നഗരസഭയുടെ കൈയ്യിലില്ല. അതു കൊണ്ട് തന്നെ ഭൂനികുതിയും (കരം) അടയ്ക്കുന്നില്ല. ഉടമസ്ഥാവകാശമുള്ള വസ്തുക്കളുടെയാകട്ടെ പലതിൻ്റെയും ആധാരവും നഗരസഭയിൽ കാണാനില്ലെന്ന ഞെട്ടിക്കുന്ന വാർത്തയും പുറത്ത് വരുന്നു. ഇവ എവിടെയാണെന്ന് അധികൃതർക്ക് യാതൊരു അറിവും […]

എംബിബിഎസ് വിദ്യാര്‍ത്ഥിയെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

സ്വന്തം ലേഖിക കോഴിക്കോട്: എംബിബിഎസ് വിദ്യാര്‍ത്ഥിയെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുക്കം മണാശ്ശേരി കെഎംസിടി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിയായ കണ്ണൂര്‍ താണ സ്വദേശി റസീന്‍ (24 ) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. എംബിബിഎസ് അവസാന വര്‍ഷ വിദ്യാര്‍ഥിയാണ് റസീന്‍. വ്യാഴാഴ്ച വൈകുന്നേരം 5:30ഓടെ മുക്കം അഗസ്ത്യമുഴിയിലെ വാടകക്ക് താമസിക്കുകയായിരുന്ന വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏഴ് വിദ്യാര്‍ത്ഥികള്‍ ഒന്നിച്ചാണ് താമസിക്കുന്നതെന്ന് മുക്കം പൊലീസ് പറഞ്ഞു. എംബിബിഎസ് പരീക്ഷ ഇപ്പോള്‍ നടക്കുകയാണ്. ഇതിനിടെയിലാണ് […]