play-sharp-fill

വധഗൂഢാലോചന കേസ്; ദിലീപിന്റെ ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ വാദം തുടരും; വ്യവസായി ശരത്തിനെ ഇന്നും ചോദ്യം ചെയ്യും

സ്വന്തം ലേഖകൻ കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപിന്റെ ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ ഇന്നും വാദം തുടരും. പൊലീസ് കെട്ടിച്ചമച്ചതാണ് കേസ് എന്നാണ് നടന്റെ വാദം. എന്നാല്‍ ദിലീപിനെതിരെ വ്യക്തമായ തെളിവുണ്ടെന്നും ഫോണ്‍ രേഖകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചെന്നും പ്രോസിക്യൂഷന്‍ വാദിക്കുന്നു. കേസിലെ ആറാം പ്രതിയും ദിലീപിന്റെ സുഹൃത്തുമായ വ്യവസായി ശരത്തിനെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരും. ഇന്നലെ ആറ് മണിക്കൂറാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ശരത്തിനെ ചോദ്യം ചെയ്തത്. നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ദിലീപിന് കൈമാറിയത് ശരത്താണെന്നാണ് അന്വേഷണ […]

സിവില്‍ സപ്ലൈസ് അനാസ്ഥ: നശിച്ച ലക്ഷങ്ങളുടെ ഭക്ഷ്യവസ്തുക്കള്‍ രാത്രിയുടെ മറവില്‍ നീക്കം ചെയ്തു; പ്രതിഷേധം ശക്തം

സ്വന്തം ലേഖകൻ മട്ടാഞ്ചേരി: സിവില്‍ സപ്ലൈസ് അധികൃതരുടെ അനാസ്ഥയെത്തുടര്‍ന്ന് നശിച്ച ലക്ഷങ്ങള്‍ വിലമതിക്കുന്ന സൗജന്യ റേഷന്‍ കിറ്റ് വിതരണ പാക്കിങ്ങിന് കൊണ്ടുവന്ന ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിപ്പ് കേന്ദ്രത്തില്‍ നിന്ന് നീക്കം ചെയ്തു. ഞായറാഴ്ച രാത്രി രഹസ്യമായാണ് ഇവ നീക്കിയത്. മട്ടാഞ്ചേരി പാലസ് റോഡിലെ സാമുദ്രി സദന്‍ (ബാങ്ക് ഹൗസ് ) ഹാളിലും അടുത്തുള്ള സംഭരണ കേന്ദ്രത്തിലുമാണ് ഭക്ഷ്യവസ്തുക്കള്‍ നശിച്ചത്. ഇവ കെട്ടിക്കിടന്ന് നശിക്കുന്നത് സംബന്ധിച്ച്‌ വാര്‍ത്ത വരുകയും നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തുവരുകയും ചെയ്ത പശ്ചാത്തലത്തിലാണ് രഹസ്യമായ നീക്കംചെയ്യല്‍. മേലുദ്യോഗസ്ഥരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് മാറ്റുന്നതെന്ന് സംഭരണ കേന്ദ്രത്തിന്‍റെ […]

അനധികൃത സ്വത്ത് സമ്പാദനം ഇല്ലെന്ന് തെളിയിക്കാന്‍ ഡിവൈഎസ്‌പിക്കായി മരിച്ചയാളുടെ പേരില്‍ വ്യാജരേഖ ചമച്ചു; സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം അറസ്റ്റില്‍

സ്വന്തം ലേഖകൻ പാലക്കാട്: അനധികൃത സ്വത്ത് സമ്പാദനം ഇല്ലെന്ന് തെളിയിക്കാന്‍ ഡിവൈഎസ്‌പിക്കായി മരിച്ചയാളുടെ പേരില്‍ വ്യാജരേഖ ചമച്ച കേസില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം അറസ്റ്റില്‍. വാളയാര്‍ ലോക്കല്‍ കമ്മിറ്റി അംഗം മുഹമ്മദ് റാഫിയെയാണ് കൊച്ചിയില്‍ നിന്നുള്ള സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം വിജിലന്‍സ് ഡിവൈഎസ്‌പിയും സംഘവും പിടികൂടിയത്. കോഴിക്കോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിയായ ഹംസയ്ക്കു വേണ്ടിയാണ് ഇയാള്‍ മരിച്ചയാളുടെ പേരില്‍ വ്യാജ രേഖ ചമച്ച്‌ കേസ് ഒഴിവാക്കാന്‍ ശ്രമം നടത്തിയത്. ഹംസയുമായി ചേര്‍ന്ന് റാഫി വ്യാജരേഖ ചമച്ച്‌ ഭൂമി ഇടപാടിന് ശ്രമിച്ചുവെന്നാണ് കണ്ടെത്തല്‍. അനധികൃത സ്വത്ത് […]

‘ഉത്തരവാദികള്‍ സുഹൃത്തും കുടുംബവും’; പൊന്നുരുന്നിയില്‍ പോക്സോ കേസ് പ്രതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

സ്വന്തം ലേഖകൻ പൊന്നുരുന്നി: പോക്സോ കേസ് പ്രതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കുഞ്ഞന്‍ബാവ റോഡില്‍ താമസിക്കുന്ന അജി (23) ആണ് മരിച്ചത്. പുലര്‍ച്ചെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കൊച്ചി സ്വദേശിയായ പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് ജനുവരിയില്‍ അജിയെ കൊച്ചി സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രണ്ട് വര്‍ഷമായി ഇയാള്‍ പീഡിപ്പിച്ചിരുന്നു എന്ന പരാതിയിലായിരുന്നു പോക്സോ കേസ് ചുമത്തിയത്. രണ്ടാഴ്ച മുന്‍പ് ജാമ്യത്തിലിറങ്ങിയിരുന്നു. കേസില്‍ സാക്ഷിയായ സുഹൃത്ത് അജിയെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി വീട്ടുകാര്‍ പറയുന്നു. മരണത്തിന് ഉത്തരവാദി സുഹൃത്താണ് എന്ന് ആരോപിക്കുന്ന […]

കോട്ടയം നഗരത്തിൽ സ്വർണ്ണ വ്യാപാരത്തിൻ്റെ മറവിൽ ഗുണ്ടായിസവും ഭീഷണിയും; നിരവധി യുവതികൾ വെട്ടിലായി; കുടുംബ ജീവിതം തകർന്നത് നിരവധി പെൺകുട്ടികൾക്ക്

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം നഗരത്തിൽ സ്വർണ്ണ കച്ചവടത്തിൻ്റെ പേരിൽ വിവാഹം കഴിഞ്ഞ യുവതികളെ വെട്ടിലാക്കി നഗരത്തിലെ ചില സ്വർണ്ണക്കടകൾ. വിവാഹ ആവശ്യത്തിന് സ്വർണ്ണം കടം കൊടുക്കുകയും ഈടായി വിവാഹം കഴിഞ്ഞു പോകുന്ന പെൺകുട്ടികളുടെ ചെക്ക് വാങ്ങിക്കുകയുമാണ് ഇവർ ചെയ്യുന്നത്. ഒരു മാസമോ രണ്ട് മാസമോ മാത്രമാകും കടത്തിൻ്റെ കാലാവധി. സമയത്ത് പണം കൊടുക്കാൻ സാധിക്കാതെ വന്നാൽ പെൺകുട്ടിയുടെ ചെക്ക് ഭീമമായ തുക എഴുതി ബാങ്കിൽ നൽകുകയും ചെറുക്കൻ വീട്ടുകാരെയടക്കം കടത്തിൻ്റെ കാര്യം പറഞ്ഞ് ഭീഷണിപ്പെടുത്തുകയുമാണ് ഈ കൂട്ടരുടെ രീതി. ടി.ബി റോഡിൽ പ്രവർത്തിക്കുന്ന […]

പ്രണയം നടിച്ച്‌ വിശ്വാസം പിടിച്ചുപറ്റി; 13 വയസുകാരിയെ വീട്ടിലെത്തിച്ചും പുരയിടത്തില്‍ കൊണ്ടുപോയും പീഡിപ്പിച്ചത് നിരവധി തവണ; യുവാവ് അറസ്റ്റില്‍

സ്വന്തം ലേഖിക വണ്ടന്‍മേട്:13 വയസ്സുകാരിയായ പെണ്‍കുട്ടിയെ പ്രണയം നടിച്ച്‌ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. അണക്കര ഉദയഗിരിമേട് വാടകയ്ക്ക് താമസിക്കുന്ന കരുണാപുരം തണ്ണീര്‍പാറ വാലയില്‍ സ്റ്റെഫിന്‍ എബ്രഹാമാണ് പിടിയിലായത്. പ്രണയം നടിച്ച്‌ വിശ്വാസം പിടിച്ചു പറ്റിയ ശേഷം പലതവണ പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു. മുത്തച്ഛനും മുത്തശിക്കുമൊപ്പം താമസിക്കുന്ന പെണ്‍കുട്ടിയെ പ്രതി പ്രണയം നടിച്ച്‌ വിശ്വസിപ്പിക്കുകയും പിന്നീട് വീട്ടിലെത്തിച്ചും പുരയിടത്തില്‍ കൊണ്ടുപോയും പീഡിപ്പിക്കുകയായിരുന്നു. ഏകദേശം രണ്ട് മാസത്തിനിടയില്‍ പലതവണയായി ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ട്. കുട്ടിയുമായി പ്രതി വിവിധ സ്ഥലങ്ങളില്‍ പോയിരുന്നതായും പൊലീസ് […]

ലണ്ടനിലെ ഹൈദരാബാദി റെസ്റ്റോറന്റില്‍ മലയാളി വിദ്യാര്‍ത്ഥിനിക്ക് കുത്തേറ്റു; ഇന്ത്യക്കാരന്‍ അറസ്റ്റില്‍

സ്വന്തം ലേഖിക ലണ്ടന്‍: കിഴക്കന്‍ ലണ്ടനിലെ ഹൈദരാബാദി റെസ്റ്റോറന്റിനുള്ളില്‍ മലയാളി വിദ്യാര്‍ത്ഥിനിയെ കത്തി​കൊണ്ട് കുത്തിയ 23കാരനായ ഇന്ത്യന്‍ യുവാവിനെ അറസ്റ്റ ചെയ്തു. ഈസ്റ്റ് ഹാമിലെ ഹൈദരാബാദ് വാല ബിരിയാണി റെസ്റ്റോറന്റില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. ഇവിടെ പാര്‍ട്ട് ടൈം ആയി ജോലി ചെയ്തിരുന്ന സോന ബിജുവിനെ (22) ആണ് ശ്രീറാം അംബര്‍ള എന്നയാള്‍ കുത്തിയത്. തിങ്കളാഴ്ച തെംസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കസ്റ്റഡിയില്‍ വിട്ടു.20ഓളം കുത്തുകളാണ് സോനയുടെ ശരീരത്തിലുണ്ടായിരുന്നത്. ഇവരെ ഉടന്‍ തന്നെ ലണ്ടന്‍ ആംബുലന്‍സ് സര്‍വീസും ഉദ്യോഗസ്ഥരും ചേര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയി. […]

ദേശീയ പണിമുടക്കിനിടെ സര്‍വീസ് നടത്തിയതിൽ കെഎസ്‌ആര്‍ടിസി ജീവനക്കാരെ മര്‍ദിച്ച സംഭവം; അമ്പത് പേര്‍ക്കെതിരെ കേസ്

സ്വന്തം ലേഖിക തിരുവനന്തപുരം: പാപ്പനംംകോട് കെഎസ്‌ആര്‍ടിസി ജീവനക്കാരെ മര്‍ദിച്ച സംഭവത്തില്‍ അമ്പതുപേര്‍ക്ക് എതിരെ കേസ്. കണ്ടാലറിയുന്ന അമ്പതുപേര്‍ക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്. ദേശീയ പണിമുടക്കിനിടെ സര്‍വീസ് നടത്തിയതിനെ തുടര്‍ന്നായിരുന്നു കെഎസ്‌ആര്‍ടിസി ബസിലെ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും മര്‍ദനമേറ്റത്. ഡ്രൈവര്‍ സജിയേയും കണ്ടക്ടര്‍ ശരവണനേയും തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്തു നിന്ന് കളിയിക്കാവിളയിലേക്ക് പോകുകയായിരുന്നു ബസ്. എസ്‌കോര്‍ട്ടായി പൊലീസ് ജീപ്പും ഉണ്ടായിരുന്നു. പാപ്പനംകോട് എത്തിയപ്പോള്‍ സമരപ്പന്തലില്‍ നിന്ന് ഓടിവന്ന അമ്പതില്‍ അധികം ആളുകള്‍ ബസ് തടഞ്ഞുനിര്‍ത്തി ജീവനക്കാരെ മര്‍ദിക്കുകയായിരുന്നു. സമരാനുകൂലികള്‍ ബസിനുള്ളില്‍ കയറി കണ്ടക്ടറേയും ഡ്രൈവറേയും ചവിട്ടുകയും […]

യുവാവ് എത്തിയത് മറ്റൊരാളുമായി വിവാഹം നിശ്ചയിച്ച യുവതിയെയും കുടുംബത്തെയും കൊല്ലാന്‍; മുറ്റത്തുണ്ടായിരുന്ന ഇരുമ്പുകോണി ഉപയോഗിച്ച്‌ രണ്ടാംനിലയില്‍ കയറി മുറിയില്‍ തീവച്ചു; വീട്ടുകാര്‍ അറിഞ്ഞതോടെ സ്വയം തീകൊളുത്തി

സ്വന്തം ലേഖിക കോഴിക്കോട്: വളയത്ത് യുവാവ് തീപൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. ജാതിയേരി പൊന്‍പറ്റ വീട്ടില്‍ രത്നേഷ്(42) ആണ് മരിച്ചത്. മറ്റൊരാളുമായി വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയേയും കുടുംബത്തെയും വകവരുത്താനാണ് ഇയാള്‍ വീട്ടിലെത്തിയത്. യുവതിയുമായി രത്‌നേഷ് അടുപ്പത്തിലായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വീട്ടുകാര്‍ക്ക് ഈ ബന്ധത്തോട് താത്പര്യമില്ലായിരുന്നുവെന്നും പറയപ്പെടുന്നു. അടുത്തമാസമായിരുന്നു യുവതിയുടെ വിവാഹം തീരുമാനിച്ചിരുന്നത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് രത്നേഷ് യുവതിയുടെ വീട്ടിലെത്തിയത്. മുറ്റത്തുണ്ടായിരുന്ന ഇരുമ്പുകോണി ഉപയോഗിച്ച്‌ രണ്ടാംനിലയില്‍ കയറി. വാതില്‍ തകര്‍ത്ത് യുവതിയുടെ മുറിയില്‍ കയറി തീവയ്ക്കുകയായിരുന്നു. വീടിന് തീ പടരുന്നത് […]

ശിശുപരിചരണ കേന്ദ്രത്തിലെ കുഞ്ഞുങ്ങള്‍ക്ക് ശിശുക്ഷേമ സമിതി സെക്രട്ടറിയുടെ മര്‍ദനം; മർദിച്ചത് സ്കെയിൽ കൊണ്ട്; അന്വേഷണം ആയയുടെ പരാതിയെ തുടർന്ന്

സ്വന്തം ലേഖിക പാലക്കാട്: ശിശുപരിചരണ കേന്ദ്രത്തിലെ കുഞ്ഞുങ്ങള്‍ക്ക് ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറിയുടെ മര്‍ദനം. പാലക്കാട് അയ്യപുരത്തെ ശിശുപരിചരണ കേന്ദ്രത്തിലെ കുട്ടികളാണ് മര്‍ദനത്തിനിരയായത്. ജില്ലാ കളക്ടര്‍ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ പാലക്കാട് ശിശുക്ഷേമ സമിതി സെക്രട്ടറി കെ.വിജയകുമാര്‍ രാജിവെച്ചു. വിജയകുമാര്‍ പല തവണയായി കുഞ്ഞുങ്ങളെ മര്‍ദിച്ചുവെന്നാണ് പരാതി. സ്കെയില്‍ വെച്ചാണ് കുഞ്ഞുങ്ങളെ തല്ലുന്നത്. നവജാതശിശുക്കള്‍ മുതല്‍ അഞ്ച് വയസ് പ്രായമായ കുട്ടികള്‍വരെയാണ് ഈ ശിശുപരിപാലന കേന്ദ്രത്തിലുള്ളത്. ഫോണില്‍ സംസാരിക്കവെ കുട്ടികള്‍ കരയുന്നതാണ് മര്‍ദനത്തിന് കാരണമെന്നാണ് ആയയുടെ പരാതിയില്‍ പറയുന്നത്. ഇതുസംബന്ധിച്ച്‌ നേരത്തെ പാര്‍ട്ടിക്ക് പരാതി […]