അനധികൃത സ്വത്ത് സമ്പാദനം ഇല്ലെന്ന് തെളിയിക്കാന്‍ ഡിവൈഎസ്‌പിക്കായി മരിച്ചയാളുടെ പേരില്‍ വ്യാജരേഖ ചമച്ചു;  സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം അറസ്റ്റില്‍

അനധികൃത സ്വത്ത് സമ്പാദനം ഇല്ലെന്ന് തെളിയിക്കാന്‍ ഡിവൈഎസ്‌പിക്കായി മരിച്ചയാളുടെ പേരില്‍ വ്യാജരേഖ ചമച്ചു; സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം അറസ്റ്റില്‍

സ്വന്തം ലേഖകൻ

പാലക്കാട്: അനധികൃത സ്വത്ത് സമ്പാദനം ഇല്ലെന്ന് തെളിയിക്കാന്‍ ഡിവൈഎസ്‌പിക്കായി മരിച്ചയാളുടെ പേരില്‍ വ്യാജരേഖ ചമച്ച കേസില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം അറസ്റ്റില്‍.

വാളയാര്‍ ലോക്കല്‍ കമ്മിറ്റി അംഗം മുഹമ്മദ് റാഫിയെയാണ് കൊച്ചിയില്‍ നിന്നുള്ള സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം വിജിലന്‍സ് ഡിവൈഎസ്‌പിയും സംഘവും പിടികൂടിയത്.
കോഴിക്കോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിയായ ഹംസയ്ക്കു വേണ്ടിയാണ് ഇയാള്‍ മരിച്ചയാളുടെ പേരില്‍ വ്യാജ രേഖ ചമച്ച്‌ കേസ് ഒഴിവാക്കാന്‍ ശ്രമം നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹംസയുമായി ചേര്‍ന്ന് റാഫി വ്യാജരേഖ ചമച്ച്‌ ഭൂമി ഇടപാടിന് ശ്രമിച്ചുവെന്നാണ് കണ്ടെത്തല്‍. അനധികൃത സ്വത്ത് സമ്പാദന പരാതിയില്‍ 2019ല്‍ ഹംസയുടെ പാലക്കാട്ടെ വീട് വിജിലന്‍സ് സംഘം പരിശോധിച്ചിരുന്നു.

കണക്കില്‍പ്പെടാത്ത ഒന്‍പത് ലക്ഷത്തിലധികം രൂപയും സ്വര്‍ണാഭരണങ്ങളും പിടിച്ചെടുത്തിരുന്നു. അനധികൃത സമ്പാദനമുണ്ടായിട്ടില്ലെന്ന് തെളിയിക്കാന്‍ മുഹമ്മദ് റാഫിയും ഹംസയും മരിച്ചയാളുടെ പേരില്‍ വ്യാജ രേഖയുണ്ടാക്കിയെന്നാണ് കണ്ടെത്തല്‍.

ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ അറസ്റ്റിന് പിന്നാലെ അനധികൃത സ്വത്ത് സമ്പാദനത്തില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.