കോട്ടയം നഗരത്തിൽ സ്വർണ്ണ വ്യാപാരത്തിൻ്റെ മറവിൽ ഗുണ്ടായിസവും  ഭീഷണിയും; നിരവധി യുവതികൾ വെട്ടിലായി; കുടുംബ ജീവിതം തകർന്നത് നിരവധി പെൺകുട്ടികൾക്ക്

കോട്ടയം നഗരത്തിൽ സ്വർണ്ണ വ്യാപാരത്തിൻ്റെ മറവിൽ ഗുണ്ടായിസവും ഭീഷണിയും; നിരവധി യുവതികൾ വെട്ടിലായി; കുടുംബ ജീവിതം തകർന്നത് നിരവധി പെൺകുട്ടികൾക്ക്

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം നഗരത്തിൽ സ്വർണ്ണ കച്ചവടത്തിൻ്റെ പേരിൽ വിവാഹം കഴിഞ്ഞ യുവതികളെ വെട്ടിലാക്കി നഗരത്തിലെ ചില സ്വർണ്ണക്കടകൾ.

വിവാഹ ആവശ്യത്തിന് സ്വർണ്ണം കടം കൊടുക്കുകയും ഈടായി വിവാഹം കഴിഞ്ഞു പോകുന്ന പെൺകുട്ടികളുടെ ചെക്ക് വാങ്ങിക്കുകയുമാണ് ഇവർ ചെയ്യുന്നത്. ഒരു മാസമോ രണ്ട് മാസമോ മാത്രമാകും കടത്തിൻ്റെ കാലാവധി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമയത്ത് പണം കൊടുക്കാൻ സാധിക്കാതെ വന്നാൽ പെൺകുട്ടിയുടെ ചെക്ക് ഭീമമായ തുക എഴുതി ബാങ്കിൽ നൽകുകയും ചെറുക്കൻ വീട്ടുകാരെയടക്കം കടത്തിൻ്റെ കാര്യം പറഞ്ഞ് ഭീഷണിപ്പെടുത്തുകയുമാണ് ഈ കൂട്ടരുടെ രീതി.

ടി.ബി റോഡിൽ പ്രവർത്തിക്കുന്ന സ്വർണ്ണക്കടയും മുൻസിപ്പൽ ഷോപ്പിംഗ് കോംപ്ലക്‌സിലെ പഴയ സ്വർണ്ണം വിൽക്കുന്ന ഒരു സ്ഥാപനവുമാണ് ഇത്തരത്തിൽ യുവതികളെ ഭീഷണിപ്പെടുത്തുന്നത്.

വിവാഹം ഉറപ്പിച്ചതും സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്നവരേയും കണ്ടെത്തി വിവാഹത്തിന് ആവശ്യമുള്ള സ്വർണ്ണം കടം നല്കാമെന്ന് ഓഫർ നല്കുകയാണ് ഇവർ ചെയ്യുന്നത്. ഇതിനായി ഇവർക്ക് ഏജൻ്റുമാരുമുണ്ട്.

ഏജൻ്റുമാരുടെ വാക് സാമർത്ഥ്യത്തിൽ വീഴുന്ന പെൺകുട്ടിയുടെ മാതാപിതാക്കൾ മകളുടെ കല്യാണം ഭംഗിയായി നടത്താമല്ലോയെന്ന സന്തോഷത്തിൽ സ്വർണ്ണം കടം വാങ്ങും.

മറ്റു സ്വർണ്ണക്കടകളേക്കാൾ നാലിരട്ടി പണിക്കൂലിയാണ് സ്വർണ്ണം കടം വാങ്ങുന്നവരിൽ നിന്നും ഇവർ ഈടാക്കുന്നത്. ഇതു കൂടാതെ രണ്ട് മാസത്തെ കാലാവധിക്ക് പത്താം കളം ബ്ലേയ്ഡ് പലിശക്കാർ തോറ്റു പോകുന്ന കൊള്ള പലിശയുമാണ് ഇവർ വാങ്ങിയെടുക്കുന്നത്.

പെൺകുട്ടിയെ വിവാഹം കഴിച്ചു വിട്ടാൽ എവിടെ നിന്നെങ്കിലും പണം തിരിമറി ചെയ്ത് കൊടുക്കാമെന്ന് കരുതുകയും എന്നാൽ ഉദ്ദേശിച്ച രീതിയിൽ കാര്യങ്ങൾ നടക്കാതെ വരികയും ചെയ്യുന്ന മാതാപിതാക്കളാണ് ഇതോടെ വെട്ടിലാക്കുന്നത്.

കടം നല്കുന്നതിനാൽ തന്നെ മറ്റു കടകളേക്കാൾ നാലിരട്ടി പണിക്കൂലിയാണ് ഇവർ വാങ്ങുന്നത്. സമയത്ത് പണം തിരികെ നല്കാൻ സാധിക്കാതെ വന്നതിൻ്റെ പേരിൽ നിരവധി പെൺകുട്ടികളാണ് ഇവരുടെ ചതിക്കുഴി വീണ് കണ്ണീരുമായി കഴിയുന്നത്. വിവാഹം കഴിഞ്ഞ് പോകുന്ന പെൺകുട്ടിയുടെ ചെക്ക് ഈടായി വാങ്ങുന്നതിനാൽ തന്നെ വിവാഹം കഴിച്ചയക്കുന്ന വീടുകളിലെത്തി സ്വർണ്ണക്കടക്കാരും ഗുണ്ടകളും ഭീഷണിപ്പെടുത്തുകയും പെൺകുട്ടികളുടെ കുടുംബ ജീവിതം തന്നെ താറുമാറാവുകയും ചെയ്യുന്ന നിരവധി സംഭവങ്ങളാണ് കോട്ടയത്ത് അരങ്ങേറുന്നത്.