പ്രണയം നടിച്ച്‌ വിശ്വാസം പിടിച്ചുപറ്റി;  13 വയസുകാരിയെ വീട്ടിലെത്തിച്ചും പുരയിടത്തില്‍ കൊണ്ടുപോയും പീഡിപ്പിച്ചത് നിരവധി തവണ; യുവാവ് അറസ്റ്റില്‍

പ്രണയം നടിച്ച്‌ വിശ്വാസം പിടിച്ചുപറ്റി; 13 വയസുകാരിയെ വീട്ടിലെത്തിച്ചും പുരയിടത്തില്‍ കൊണ്ടുപോയും പീഡിപ്പിച്ചത് നിരവധി തവണ; യുവാവ് അറസ്റ്റില്‍

സ്വന്തം ലേഖിക

വണ്ടന്‍മേട്:13 വയസ്സുകാരിയായ പെണ്‍കുട്ടിയെ പ്രണയം നടിച്ച്‌ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍.

അണക്കര ഉദയഗിരിമേട് വാടകയ്ക്ക് താമസിക്കുന്ന കരുണാപുരം തണ്ണീര്‍പാറ വാലയില്‍ സ്റ്റെഫിന്‍ എബ്രഹാമാണ് പിടിയിലായത്. പ്രണയം നടിച്ച്‌ വിശ്വാസം പിടിച്ചു പറ്റിയ ശേഷം പലതവണ പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുത്തച്ഛനും മുത്തശിക്കുമൊപ്പം താമസിക്കുന്ന പെണ്‍കുട്ടിയെ പ്രതി പ്രണയം നടിച്ച്‌ വിശ്വസിപ്പിക്കുകയും പിന്നീട് വീട്ടിലെത്തിച്ചും പുരയിടത്തില്‍ കൊണ്ടുപോയും പീഡിപ്പിക്കുകയായിരുന്നു. ഏകദേശം രണ്ട് മാസത്തിനിടയില്‍ പലതവണയായി ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ട്.

കുട്ടിയുമായി പ്രതി വിവിധ സ്ഥലങ്ങളില്‍ പോയിരുന്നതായും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. പെണ്‍കുട്ടിയുടെ മുത്തശിയുടെ പരാതിയിലാണ് പൊലീസില്‍ കേസെടുത്തത്.

കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോന്‍റെ നിര്‍ദേശാനുസരണം, വണ്ടന്‍മേട് സി ഐ വി എസ് നവാസ്, എസ്‌ഐമാരായ എബി ജോര്‍ജ്, റെജി, ബിജു, എഎസ്‌ഐ അനില്‍, എസ്സിപിഒ ബാബുരാജ്, ഹനീഷ്, ഷിബു, രതീഷ്, സിനോജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

പോക്സോ കേസ് ഉള്‍പ്പെടെ ചുമത്തിയാണ് പ്രതിക്കെതിരെ വണ്ടന്‍മേട് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.