‘ഉത്തരവാദികള്‍ സുഹൃത്തും കുടുംബവും’; പൊന്നുരുന്നിയില്‍ പോക്സോ കേസ് പ്രതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

‘ഉത്തരവാദികള്‍ സുഹൃത്തും കുടുംബവും’; പൊന്നുരുന്നിയില്‍ പോക്സോ കേസ് പ്രതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

സ്വന്തം ലേഖകൻ

പൊന്നുരുന്നി: പോക്സോ കേസ് പ്രതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.

കുഞ്ഞന്‍ബാവ റോഡില്‍ താമസിക്കുന്ന അജി (23) ആണ് മരിച്ചത്. പുലര്‍ച്ചെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊച്ചി സ്വദേശിയായ പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് ജനുവരിയില്‍ അജിയെ കൊച്ചി സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രണ്ട് വര്‍ഷമായി ഇയാള്‍ പീഡിപ്പിച്ചിരുന്നു എന്ന പരാതിയിലായിരുന്നു പോക്സോ കേസ് ചുമത്തിയത്.

രണ്ടാഴ്ച മുന്‍പ് ജാമ്യത്തിലിറങ്ങിയിരുന്നു. കേസില്‍ സാക്ഷിയായ സുഹൃത്ത് അജിയെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി വീട്ടുകാര്‍ പറയുന്നു.

മരണത്തിന് ഉത്തരവാദി സുഹൃത്താണ് എന്ന് ആരോപിക്കുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. ഇയാളുടെ കുടുംബത്തിന് എതിരെയും പരാമര്‍ശമുണ്ട്.

ഇതേ തുടര്‍ന്ന് മരണത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബന്ധുക്കള്‍ കടവന്ത്ര സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചു. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എത്തി ചര്‍ച്ച നടത്തി ഉറപ്പു ലഭിച്ച ശേഷമാണ് സമരക്കാര്‍ പിരിഞ്ഞു പോയത്.