ദേശീയ പണിമുടക്കിനിടെ സര്‍വീസ് നടത്തിയതിൽ കെഎസ്‌ആര്‍ടിസി ജീവനക്കാരെ മര്‍ദിച്ച സംഭവം; അമ്പത് പേര്‍ക്കെതിരെ കേസ്

ദേശീയ പണിമുടക്കിനിടെ സര്‍വീസ് നടത്തിയതിൽ കെഎസ്‌ആര്‍ടിസി ജീവനക്കാരെ മര്‍ദിച്ച സംഭവം; അമ്പത് പേര്‍ക്കെതിരെ കേസ്

സ്വന്തം ലേഖിക

തിരുവനന്തപുരം: പാപ്പനംംകോട് കെഎസ്‌ആര്‍ടിസി ജീവനക്കാരെ മര്‍ദിച്ച സംഭവത്തില്‍ അമ്പതുപേര്‍ക്ക് എതിരെ കേസ്.

കണ്ടാലറിയുന്ന അമ്പതുപേര്‍ക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്. ദേശീയ പണിമുടക്കിനിടെ സര്‍വീസ് നടത്തിയതിനെ തുടര്‍ന്നായിരുന്നു കെഎസ്‌ആര്‍ടിസി ബസിലെ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും മര്‍ദനമേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡ്രൈവര്‍ സജിയേയും കണ്ടക്ടര്‍ ശരവണനേയും തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്തു നിന്ന് കളിയിക്കാവിളയിലേക്ക് പോകുകയായിരുന്നു ബസ്. എസ്‌കോര്‍ട്ടായി പൊലീസ് ജീപ്പും ഉണ്ടായിരുന്നു.

പാപ്പനംകോട് എത്തിയപ്പോള്‍ സമരപ്പന്തലില്‍ നിന്ന് ഓടിവന്ന അമ്പതില്‍ അധികം ആളുകള്‍ ബസ് തടഞ്ഞുനിര്‍ത്തി ജീവനക്കാരെ മര്‍ദിക്കുകയായിരുന്നു. സമരാനുകൂലികള്‍ ബസിനുള്ളില്‍ കയറി കണ്ടക്ടറേയും ഡ്രൈവറേയും ചവിട്ടുകയും കണ്ടക്ടറുടെ തലയില്‍ തുപ്പുകയും ചെയ്തു.
സ്ഥലത്തുണ്ടായിരുന്ന വിരലിലെണ്ണാവുന്ന പൊലീസുകാര്‍ക്ക് സമരാനുകൂലികളെ നിയന്ത്രിക്കാനായില്ല.