പട്ടിയ്ക്ക് ഭക്ഷണത്തിൽ ഉറക്കഗുളിക കൊടുത്ത് മയക്കി; സി സി ടി വി മറച്ചും വില കൂടിയ ചെടികൾ മോഷ്ടിക്കുന്ന കള്ളൻ തലസ്ഥാനത്ത്

സ്വന്തം ലേഖകൻ തിരുവനന്തപുരം: പട്ടിയെ ഭക്ഷണത്തിൽ ഉറക്കഗുളിക നല്‍കി മയക്കിയും സിസിടിവി മറച്ചും വില കൂടിയ ചെടികള്‍ മോഷ്ടിക്കുന്ന വിരുതൻ തിരുവനന്തപുരത്ത്. നെയ്യാറ്റിന്‍കര അമരവിള സ്വദേശി വാസിനി ഭായിയുടെ 150 ല്‍ പരം ആന്തൂറിയം ഇനത്തില്‍പ്പെട്ട ചെടികളാണ് മോഷ്ടിച്ചത്. സിസിടിവി മറച്ച ശേഷം പട്ടിയ്ക്ക് ഭക്ഷണം നല്‍കി മയക്കിയ ശേഷം കൃഷിയിടത്തിലേക്ക് കയറിയ കള്ളന്‍ വില കുറഞ്ഞ ചെടികള്‍ പിഴുത് മാറ്റിക്കളയുകയും ചെയ്തു. സ്വന്തമായി വികസിപ്പിച്ചതടക്കം വില കൂടിയ ചെടികള്‍ വളര്‍ത്തുന്ന വാസിനി ഭായിയും ജപമണിയുടെയും കൃഷിയിടത്തിലാണ് മോഷണം നടന്നത്. ഇവര്‍ അമരവിള ചെക്ക് […]

നടന്‍ വിജയ് സേതുപതിക്ക് നേരെ ആക്രമണം; മലയാളി യുവാവ് പിടിയില്‍; ഫോട്ടോ എടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതര്‍ക്കമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ്

സ്വന്തം ലേഖിക ബംഗളുരു: നടന്‍ വിജയ് സേതുപതിയെ വിമാനത്താവളത്തില്‍വെച്ച്‌ ആക്രമിച്ച മലയാളി യുവാവ് പിടിയില്‍. ചൊവ്വാഴ്ച രാത്രിയാണ് നടന്‍ വിജയ് സേതുപതിയെയും ഒപ്പമുണ്ടായിരുന്നവരും ബംഗളുരു വിമാനത്താവളത്തില്‍ വെച്ച്‌ ആക്രമിക്കപെട്ടത്. അന്തരിച്ച കന്നഡ സൂപ്പര്‍താരം പുനീത് രാജ്കുമാറിന് ആദരാജ്ഞലി അര്‍പ്പിക്കാന്‍ ബംഗളുരുവില്‍ എത്തിയതായിരുന്നു വിജയ് സേതുപതി. ഫോട്ടോ എടുക്കുന്നതുമായി ബന്ധപ്പെട്ട് വിമാനത്തില്‍ വച്ചുണ്ടായ വാക്കുതര്‍ക്കമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് അറിയിച്ചു. വിമാനത്താവളത്തിന് പുറത്തേക്ക് നടക്കുന്നതിനിടെ വിജയ് സേതുപതിയെ ജോണ്‍സണ്‍ പിന്നില്‍ നിന്ന് ചവിട്ടി വീഴ്ത്താന്‍ ശ്രമിക്കുകയായിരുന്നു. വിജയ് സേതുപതിക്കൊപ്പം ഫോട്ടോ എടുക്കാന്‍ ജോണ്‍സണ്‍ അനുവാദം ചോദിച്ചെങ്കിലും […]

ഫോണിലെ വിവരങ്ങള്‍ ചോര്‍ത്തി ഭര്‍ത്താവിന് നല്‍കി; അസിസ്റ്റന്‍റ് പൊലീസ് കമ്മീഷണര്‍ക്കെതിരെ വീട്ടമ്മയുടെ പരാതി; വകുപ്പുതല അന്വേഷണത്തില്‍ എസിപിക്കെതിരെ നടപടി

സ്വന്തം ലേഖിക കോഴിക്കോട്: തന്‍റെ അറിവോ സമ്മതമോ ഇല്ലാതെ ഫോണ്‍ രേഖകള്‍ അസിസ്റ്റന്‍റ് പൊലീസ് കമ്മീഷണര്‍ ഭര്‍ത്താവിന് ചോര്‍ത്തി നല്‍കിയെന്ന് വീട്ടമ്മയുടെ പരാതി. കോഴിക്കോട് മെഡിക്കല്‍ കോളേജ് സുദര്‍ശന് എതിരെ പൊന്നാനിയിലെ വീട്ടമ്മ മലപ്പുറം എസ്പിക്ക് പരാതി നല്‍കി. വീട്ടമ്മയുടെ ഭര്‍ത്താവിന്‍റെ അടുത്ത സുഹൃത്താണ് അസിസ്റ്റന്‍റ് പൊലീസ് കമ്മീഷണര്‍ സുദര്‍ശനന്‍. ഭര്‍ത്താവ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് എസിപി വീട്ടമ്മയുടെ ഫോണ്‍ രേഖകള്‍ സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ ചോര്‍ത്തിയത്. ഫോണ്‍ രേഖകള്‍ ഭര്‍ത്താവ് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും നല്‍കി അപമാനിക്കാന്‍ ശ്രമിച്ചെന്നും വീട്ടമ്മ പരാതിയിൽ പറയുന്നു. പരാതിയില്‍ അന്വേഷണം […]

‘മു​സ്​​ലി​മാ​യ നി​ന​ക്ക് അമ്പല​ത്തി​ല്‍ എ​ന്താ കാര്യം’: ക്ഷേ​ത്രത്തിലെത്തിയ യുവാക്കളെ എ​സ്.​ഐ മതത്തിൻ്റെ പേരിൽ മര്‍ദ്ദിച്ചതായി പരാതി

സ്വന്തം ലേഖിക ചോ​റ്റാ​നി​ക്ക​ര: ക്ഷേ​ത്ര​ത്തി​ല്‍ ദ​ര്‍ശ​ന​ത്തി​നെ​ത്തി​യ യു​വാ​ക്ക​ളെ എസ് ഐ മതത്തിൻ്റെ പേരിൽ മര്‍ദ്ദിച്ചതായി പരാതി. കോ​ഴി​ക്കോ​ട് പ​ടി​ക്ക​ല്‍ താ​ഴ​ത്ത് ക​ക്കോ​ടി കി​ഴ​ക്കു​മു​റി​യി​ല്‍ മ​നോ​ഹ​രൻ്റെ മ​ക​ന്‍ പി ​ടി മി​ഥു​ന്‍, കൊ​ല്ലം എ​ച്ച്‌.​ആ​ന്‍​ഡ്.​സി കോ​ള​നി ഗാ​ന്ധി​ന​ഗ​ര്‍-17​-ല്‍ കെ ​സെ​യ്താ​ലി എ​ന്നീ യു​വാ​ക്ക​ളാ​ണ് ചോ​റ്റാ​നി​ക്ക​ര എ​സ്.​ഐ ബാ​ബു മ​ര്‍ദി​ച്ച​താ​യി കാ​ണി​ച്ച്‌ പ​രാ​തി ന​ല്‍കി​യ​ത്. നവംബര്‍ ഒ​ന്നി​നാ​ണ് സം​ഭ​വം. ആ​ലു​വ​യി​ലെ വ​സ്ത്ര​വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ല്‍ ജോ​ലി​ക്ക്​ ഇ​ന്‍​റ​ര്‍വ്യൂ​​നെ​ത്തി​യ​താ​യി​രു​ന്നു ഇ​രു​വ​രും. മി​ഥു​ന്‍ ചോ​റ്റാ​നി​ക്ക​ര ക്ഷേ​ത്ര​ത്തി​ല്‍ പോ​കാ​മെ​ന്ന് തീ​രു​മാ​നി​ച്ച​തിൻ്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സെ​യ്താ​ലി​യെ​യും ഒപ്പം കൂ​ടി. ക്ഷേത്ര നടയ്ക്കല്‍ എത്തിയപ്പോഴാണ് ന​ട അ​ട​ച്ചെ​ന്ന്​ […]

പാനൂരിൽ ബിജെപി പ്രവര്‍ത്തകനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമം; മുസ്‌ലിംലീഗ് പ്രവര്‍ത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് ആരോപണം

സ്വന്തം ലേഖിക പാനൂര്‍: ബിജെപി പ്രവര്‍ത്തകന് നേരെ വധശ്രമം. വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചു. ഓട്ടോ ഡ്രൈവറായ മൊട്ടേമ്മല്‍ ആഷിക്കിനാണ് വെട്ടേറ്റത്. വൈദ്യര്‍ പീടിക – കൂറ്റേരി കനാല്‍ റോഡ് ബൊമ്മക്കല്‍ വീട് പരിസരത്ത് വെച്ചാണ് വധശ്രമമുണ്ടായത്. രണ്ട് ആക്ടീവ സ്കൂട്ടറില്‍ എത്തിയ നാലുപേര്‍ കൂറ്റേരി ഭാഗത്തു നിന്ന് വൈദ്യര്‍ പീടിക ഭാഗത്തേക്ക് പോവുകയും തിരിച്ച്‌ കൂറ്റേരി ഭാഗത്തേക്ക് വന്നു ആക്രമിക്കുകയായിരുന്നു. മുസ്‌ലിംലീഗ് പ്രവര്‍ത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് ബി.ജെ.പി ആരോപിച്ചു. നാട്ടില്‍ സ്വതന്ത്ര്യ പാര്‍ട്ടി പ്രവര്‍ത്തനം നടത്താന്‍ കഴിയാത്ത അവസ്ഥയാണെന്നും ബിജെപി പറഞ്ഞു. ആഷിക്കിന് പാനൂര്‍ […]

വിവാഹം കഴിഞ്ഞിട്ട് രണ്ടാഴ്ച; വധു രണ്ട് മാസം ​ഗർഭിണി; വിവാഹം ക്ഷണിക്കാനെത്തിയ യുവതിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

സ്വന്തം ലേഖിക കൊല്ലം: വിവാഹനിശ്ചയം കഴിഞ്ഞ പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി ഉത്തരവാദിത്തം മറ്റൊരു യുവാവിന്റെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിച്ച പ്രതിയെ പൊലീസ് പിടികൂടി. മലപ്പുറം കരുവാരക്കുണ്ട് കുട്ടത്തിയില്‍ പട്ടിക്കാടന്‍ ഹൗസില്‍ അന്‍സാരി(49)യാണ് അറസ്റ്റിലായത്. വീട്ടുകാരുമായുള്ള അടുപ്പം മുതലെടുത്താണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടി വിവാഹിതയായശേഷമാണ് ഗര്‍ഭിണിയായിരുന്നെന്ന വിവരം പുറത്തറിഞ്ഞത്. എന്നാല്‍ ഗര്‍ഭസ്ഥ ശിശുവിന്റെ പ്രായവും വിവാഹ തീയതിയും തമ്മില്‍ പൊരുത്തക്കേട് കണ്ടെത്തിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. യുവതിയുടെ വിവാഹത്തിന്റെ തിരക്കിനിടെ വീട്ടില്‍ ആളില്ലാതിരുന്ന സമയം ഇയാള്‍ ബലംപ്രയോഗിച്ച്‌ യുവതിയെ പീഡിപ്പിച്ചതായും പിന്നീട് ഇത് പലതവണ […]

ലൈംഗിക അധിക്ഷേപം: ഹരിത നേതാക്കളുടെ പരാതിയില്‍ എംഎസ്‌എഫ് നേതാവ് പി കെ നവാസിനെതിരെ കുറ്റപത്രം; അബ്ദുല്‍ വഹാബിനെ കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കി

സ്വന്തം ലേഖിക കോഴിക്കോട്: എംഎസ്‌എഫ് നേതാക്കള്‍ ലൈംഗിക അധിക്ഷേപം നടത്തിയെന്ന ഹരിത നേതാക്കളുടെ പരാതിയില്‍ എംഎസ്‌എഫ് നേതാവ് പി കെ നവാസിനെതിരെ കോഴിക്കോട് വെള്ളയില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. എംഎസ്എഫ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ വഹാബിനെ കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കി. നവാസിനൊപ്പം ഇയാള്‍ക്കെതിരെയും വനിതാ നേതാക്കള്‍ പരാതിയില്‍ ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ കുറ്റപത്രത്തില്‍ ഇയാളുടെ പേരില്ല. ഈ മാസം 2നാണ് ജെഎഫ്സിഎം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ആകെ 18 സാക്ഷികളാണ് കേസിലുള്ളത്. ജൂണ്‍ 22ന് കോഴിക്കോട്ട് എംഎസ്‌എഫ് സംസ്ഥാന സമിതി യോഗത്തിനിടെയാണ് […]

ജാനകിക്കാട്ടില്‍ നിരീക്ഷണം ശക്തമാക്കാന്‍ പൊലീസും വനംവകുപ്പും; പീഡനക്കേസില്‍ അന്വേഷണം തുടരുന്നു; ഇതുവരെ അറസ്റ്റിലായത് ഏഴു യുവാക്കള്‍

സ്വന്തം ലേഖിക കോഴിക്കോട്: കുറ്റ്യാടിയിലെ ജാനകിക്കാട് വിനോദ സഞ്ചാര കേന്ദ്രത്തില്‍ പതിനേഴുകാരിയായ ദളിത് പെണ്‍കുട്ടി കൂട്ടബലാല്‍സംഘത്തിനിരയായ സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ നിരീക്ഷണം ശക്തമാക്കി പോലീസും വനംവകുപ്പും. മേഖലയില്‍ പൊലീസ് പട്രോളിങ് അടക്കം നിരീക്ഷണം ശക്തമാക്കുമെന്ന് റൂറല്‍ എസ്പി ശ്രീനിവാസ് പറഞ്ഞു. മുന്നൂറേക്കറോളം വരുന്ന ജാനകിക്കാട് എക്കോ ടൂറിസം കേന്ദ്രത്തില്‍ വച്ചാണ് പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടി കഴിഞ്ഞമാസം കൂട്ട ബലാല്‍സംഗത്തിനിരയായത്. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മൂന്ന് കേസുകളിലായി ഏഴു യുവാക്കളാണ് ഇതുവരെ അറസ്റ്റിലായത്. ഇതില്‍ രണ്ടുപേര്‍ ബന്ധുക്കളാണ്. പ്രതികളുടെ ഫോണ്‍ രേഖകളടക്കം പരിശോധിച്ച്‌ അന്വേഷണം മുന്നോട്ട് […]

‘ആശുപത്രിയില്‍ മരിച്ചാല്‍ നരകത്തില്‍ പോകുമെന്ന് ഭയപ്പെടുത്തി’; ഇമാം ഉവൈസുമായി ബന്ധപ്പെട്ട കുടുംബങ്ങളിലേക്ക് അന്വേഷണം; ഗുരുതര അസുഖമുണ്ടായിട്ടും ആശുപത്രിയില്‍ പോകാത്തവര്‍ ഇനിയുമുണ്ടോ എന്ന് പൊലീസ് പരിശോധിക്കും

സ്വന്തം ലേഖിക കണ്ണൂര്‍: രോഗികളെ ആശുപത്രിയില്‍ കൊണ്ടുപോകാതെ “ജപിച്ച്‌ ഊതല്‍ “നടത്തുന്ന ഇമാം ഉവൈസിന്റെ സ്വാധീനത്തില്‍പ്പെട്ടു പോയ കൂടുതല്‍ കുടുംബങ്ങളുണ്ടെന്ന് പൊലീസ് കണ്ടെത്തല്‍. ഇവരില്‍ നിന്നും പൊലീസ് തെളിവ് ശേഖരിക്കും. ഗുരുതര അസുഖമുണ്ടായിട്ടും ആശുപത്രിയില്‍ പോകാത്തവര്‍ ഇനിയുമുണ്ടോ എന്നും പൊലീസ് പരിശോധിക്കും. ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് കണ്ണൂരില്‍ പതിനൊന്ന് വയസുകാരി ഫാത്തിമ മരിച്ച കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ കണ്ണൂര്‍ സിറ്റിയിലെ നിരവധിപ്പേര്‍ക്ക് ഇമാം ഉവൈസ് ‘ജപിച്ച്‌ ഊതല്‍’ നടത്തിയിട്ടുണ്ട്. ആശുപത്രിയില്‍ വച്ച്‌ മരിച്ചാല്‍ നരകത്തില്‍ പോകുമെന്നായിരുന്നു ഇയാള്‍ […]

പയ്യപ്പാടിയിൽ സിപിഎം ഏരിയ സെക്രട്ടറിയുൾപ്പെടെ മൂന്ന് പേർക്ക് നേരെ ആക്രമണം; കണ്ണിൽ കുരുമുളക് സ്പ്രേ പ്രയോഗിച്ച ഗുണ്ടാസംഘം നാട്ടിൽ ഭീതി പരത്തി; പ്രതികളിൽ ഒരാളെ പിടികൂടി നാട്ടുകാരും ഡിവൈഎഫ്ഐ പ്രവർത്തകരും ചേർന്ന് പൊലീസിൽ ഏൽപ്പിച്ചു

സ്വന്തം ലേഖിക പുതുപ്പള്ളി: പയ്യപ്പാടിയിൽ സിപിഎം ഏരിയ സെക്രട്ടറി അടക്കം മൂന്ന് പേരെ ആക്രമിച്ച കഞ്ചാവ് ഗുണ്ടാ സംഘത്തിൽ ഉൾപ്പെട്ട ഒരാളെ പിടികൂടി. കോട്ടയം കോടിമത സ്വദേശി അനന്തുവിനെയാണ് നാട്ടുകാരും ഡിവൈഎഫ്ഐ പ്രവർത്തകരും ചേർന്ന് പിടികൂടിയത്. ആക്രമണത്തിന് ഇരയായവരുടെ കണ്ണിൽ കുരുമുളക് സ്പ്രേ പ്രയോഗിച്ച ഗുണ്ടാസംഘം നാട്ടിൽ ഭീതി പരത്തി ആക്രമണം അഴിച്ചുവിടുകയായിരുന്നു. ആക്രമണത്തിൽ നിന്ന് രക്ഷപെടാൻ ശ്രമിച്ച യുവാക്കളെ പ്രതികൾ പിൻതുടർന്ന് കുരുമുളക് സ്പ്രേ പ്രയോഗിച്ചു. തടയാൻ എത്തിവർക്ക് നേരെയും ആക്രമണം ഉണ്ടായി. നാട്ടുകാർ അനന്തുവിനെ പിടികൂടുമ്പോൾ ഇയാൾ മദ്യപിച്ച് ബോധം നഷ്ട്ടപ്പെട്ട […]