കറുകച്ചാലിലെ ഷാപ്പിലേക്ക് കള്ളുമായി പോയ പിക്‌അപ്പ് വാനിൽ ലോറിയിടിച്ചു; ഡ്രൈവർക്ക് പരിക്ക്

സ്വന്തം ലേഖിക കറുകച്ചാല്‍: വാഴൂര്‍ റോഡില്‍ മൂലേപ്പീടികയില്‍ കള്ളുമായി പോയ പിക്‌അപ്പ് വാനിൽ ലോറിയിടിച്ചു. ഡ്രൈവര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ചൊവ്വാഴ്ച ഉച്ചക്ക്​ മൂലേപ്പീടിക കവലയിലായിരുന്നു അപകടം. വാഴൂര്‍ ഭാഗത്തുനിന്ന്​ മാന്തുരുത്തി ഷാപ്പിലേക്ക് കള്ളുമായി പോയ പിക്‌അപ്പില്‍ ചങ്ങനാശ്ശേരിയില്‍ നിന്ന്​ വാഴൂരിലേക്ക് വന്ന ലോറി ഇടിക്കുകയായിരുന്നു. ഇരുവാഹനങ്ങളും ഭാഗികമായി തകര്‍ന്നു. പിക്‌അപ്പി​ൻ്റെ കാബിനടക്കം തകര്‍ന്നതോടെ ഡ്രൈവര്‍ക്ക് പരിക്കേറ്റു. അപകടത്തെ തുടര്‍ന്ന് 20 മിനിറ്റോളം ഗതാഗതം മുടങ്ങി.

രണ്ട് കിലോ സ്വര്‍ണം അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമം; എയര്‍ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരി അറസ്റ്റില്‍

സ്വന്തം ലേഖിക കരിപ്പൂര്‍: അടിവസ്ത്രത്തില്‍ സ്വര്‍ണം ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച വിമാന ജീവനക്കാരി കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍. മലപ്പുറം സ്വദേശിനി മുപ്പതു വയസ്സുകാരി ഷഹാന പി ആണ് പിടിയില്‍ ആയത്. തിങ്കളാഴ്ച ഷാര്‍ജയില്‍ നിന്നും കോഴിക്കോട്ടേക്ക് വന്ന ഐ എക്‌സ് 354 വിമാനത്തിലെ ജീവനക്കാരിയെ ആണ് എയര്‍പോര്‍ട്ട് ഇന്റലിജന്‍സ് അധികൃതര്‍ പിടികൂടിയത്. 2.4 കിലോഗ്രാം സ്വര്‍ണം മിശ്രിത രൂപത്തില്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ചാണ് ഇവര്‍ കടത്താന്‍ ശ്രമിച്ചത്. മിശ്രിതത്തില്‍ നിന്ന് വേര്‍തിരിച്ച്‌ എടുത്ത സ്വര്‍ണത്തിന് 2054 ഗ്രാം തൂക്കം വരും. 99 ലക്ഷം രൂപ ആണ് […]

‘എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം ഉണ്ട്; മാധ്യമങ്ങളില്‍ നിന്ന് ഒളിച്ചോടില്ല; അമ്മയ്ക്കൊപ്പം എല്ലാ കാര്യങ്ങളും മാധ്യമങ്ങളോട് പറയും’; നിയമപരമായ കാര്യങ്ങള്‍ ചെയ്യുന്നതിൻ്റെ തിരക്കിലാണ്; ജയില്‍മോചിതയായ ശേഷം ആദ്യമായി പ്രതികരിച്ച് സ്വപ്ന സുരേഷ്

സ്വന്തം ലേഖകൻ കൊച്ചി: ജയിലില്‍ നിന്നിറങ്ങിയ ശേഷം ആദ്യമായി പ്രതികരിച്ച് സ്വപ്ന സുരേഷ്. മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ നിന്ന് ഓടിയൊളിക്കില്ലെന്നും തിരുവനന്തപുരത്ത് അമ്മയുടെ കൂടെ മാധ്യമങ്ങളെ കാണുമെന്നും എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമുണ്ടെന്നും സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതികളിലൊരാളായ സ്വപ്ന സുരേഷ് പ്രതികരിച്ചു . ഒരു വര്‍ഷത്തിലേറെ നീണ്ട ജയില്‍ വാസത്തിനു ശേഷം പുറത്തിറങ്ങിയ സ്വപ്ന, ര്‍ത്താവിനും മകനുമൊപ്പം അഭിഭാഷകനെ കാണാന്‍ കൊച്ചിയില്‍ എത്തിയപ്പോഴാണ് പ്രതികരിച്ചത്. ഇപ്പോള്‍ നിയമപരമായ കാര്യങ്ങള്‍ ചെയ്യുന്നതിന്റെ തിരക്കിലാണ്, അതു കഴിഞ്ഞ് മാനസികമായി തയാറായിക്കഴിഞ്ഞാല്‍ എല്ലാവരോടും എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കുമെന്നും അവര്‍ […]

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ എസ് ബി ഐ യിൽ യുവാവിൻ്റെ അതിക്രമം; ബ്ലേഡുമായി എത്തിയ യുവാവ് ജീവനക്കാരിക്കു നേരേ ആക്രമണം നടത്തി; ജീവനക്കാരിയുടെ കഴുത്തിൽ ബ്ലേഡ് വെച്ച ശേഷം പണം ആവശ്യപ്പെട്ട യുവാവ് പിടിയിൽ

സ്വന്തം ലേഖകൻ കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ എസ് ബി ഐ യിൽ യുവാവിൻ്റെ അതിക്രമം. ബ്ലേഡുമായി എത്തിയ യുവാവ് ആക്രമണം നടത്തുകയായിരുന്നു. അക്കൗണ്ടിൽ നിന്നും പണം ആവശ്യപ്പെട്ട് യുവാവാണ് ഭീഷണി മുഴക്കിയത്. ചൊവ്വാഴ്ച ചൊവ്വാഴ്ച രാവിലെ 11 30 ഓടെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ എസ് ബി ഐ ബാങ്കിലായിരുന്ന സംഭവം. ബാങ്കിലെത്തിയ ഇയാൾ വനിതാ ജീവനക്കാരിയോട് പണം ആവശ്യപ്പെട്ടു. യുവാവിൻ്റെ പിതാവ് ആശുപത്രിയിലെ ഐസിയുവിൽ ചികിത്സയിൽ കഴിയുകയാണെന്നും ബാങ്കിൽ എത്തി എടിഎം കാർഡ് നല്കിയ ശേഷമാണ് പണം ആവശ്യപ്പെട്ടത്. എന്നാൽ അക്കൗണ്ടിൽ […]

ഭര്‍ത്താവ് കൊവിഡ് ബാധിച്ച്‌ മരിച്ചു; കൈക്കുഞ്ഞിന് വിഷം നല്‍കി കൊന്ന ശേഷം ഭാര്യ ജീവനൊടുക്കി

സ്വന്തം ലേഖിക ചെങ്ങന്നൂര്‍: കൈക്കുഞ്ഞിന് വിഷം നല്‍കി കൊന്ന ശേഷം അമ്മ ജീവനൊടുക്കി. ചെങ്ങന്നൂര്‍ സ്വദേശി അദിതി(24​)യാണ് ആറുമാസം പ്രായമുള്ള കുഞ്ഞിന് വിഷം നല്‍കിയ ശേഷം ആത്മഹത്യ ചെയ്തത്. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് സംഭവം. ഇവരുടെ ഭര്‍ത്താവ് സൂര്യന്‍ നമ്പൂതിരി രണ്ട് മാസം മുമ്പ് കൊവിഡ് ബാധിച്ച്‌ മരിച്ചിരുന്നു.

സംസ്ഥാനത്ത് മണ്ണ് വിതറിയ മത്സ്യ വിൽപ്പന: കർശന നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷാ കമ്മീഷണർ; 1800 425 1125 ടോൾ ഫ്രീ നമ്പറിൽ പരാതികൾ അറിയിക്കാം

സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടങ്ങളിലും മണ്ണ് വിതറിയ മത്സ്യവിൽപ്പന ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷാ കമ്മീഷണർ. ഇത് മത്സ്യം കേടാകാനിടയാകുകയും ഇത് കഴിക്കുന്നത് നിരവധി ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുകയും ചെയ്യും. ഭക്ഷ്യ സുരക്ഷാ നിയമം 2006 പ്രകാരം മത്സ്യം കേടാകാതെ സൂക്ഷിക്കുവാൻ ശുദ്ധമായ ഐസ് 1:1 അനുപാതത്തിൽ ഉപയോഗിക്കേണ്ടതാണ്. യാതൊരു കാരണവശാലും മറ്റ് രാസപദാർത്ഥങ്ങൾ ഇതിനായി ഉപയോഗിക്കാൻ പാടില്ല. മത്സ്യവല്പന നടത്തുന്നവർ ഭക്ഷ്യ സുരക്ഷാ ലൈസൻസ്/രജിസ്‌ട്രേഷൻ നിർബന്ധമായും എടുക്കണം. സുരക്ഷിതവും ഗുണമേൻമയുള്ളതുമായ മത്സ്യത്തിന്റെ ലഭ്യത ഉറപ്പാക്കുന്നതിനായി പൊതുജനങ്ങൾക്ക് ടോൾ […]

ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ ‘ഒളിച്ചോട്ടം’ഗെയിം കളിക്കാനല്ല; സഹപാഠികള്‍ നാടുവിട്ടത് പ്രണയം വീട്ടുകാര്‍ എതിര്‍ത്തപ്പോൾ; പിടിയിലാകുമ്പോള്‍ കുട്ടികളുടെ കൈവശം ഉണ്ടായിരുന്നത് 9,100 രൂപയും 40,000 രൂപ വിലവരുന്ന ആഭരണങ്ങളും

സ്വന്തം ലേഖിക പാലക്കാട്: ആലത്തൂരിലെ ഇരട്ട സഹോദരിമാരടക്കം സഹപാഠികളായ നാല് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ വീട് വിട്ടിറങ്ങിയത് വീട്ടുകാര്‍ പ്രണയത്തെ എതിര്‍ത്തതിനാലെന്ന് ആര്‍പിഎഫ്. തങ്ങള്‍ പരസ്പരം ഇഷ്ടത്തിലായിരുന്നുവെന്നും വീട്ടുകാര്‍ എതിര്‍ത്തതോടെ വീട് വിട്ടിറങ്ങുകയായിരുന്നുവെന്നുമാണ് കുട്ടികള്‍ കോയമ്ബത്തൂര്‍ ആര്‍പിഎഫിനോട് വെളിപ്പെടുത്തിയത്. കുട്ടികള്‍ നാടുവിട്ട് പോയത് ഗെയിം കളിക്കാനാണെന്നായിരുന്നു കേരളാ പൊലീസ് നേരത്തെ വിശദീകരിച്ചത്. ഫ്രീ ഫയര്‍ മൊബൈല്‍ ഗെയിം നാല് പേരെയും സ്വാധീനിച്ചിരുന്നുവെന്നും നാല് പേരും ഗെയിമില്‍ ഒരു സ്ക്വാഡ് ആയിരുന്നുവെന്നുമാണ് സഹപാഠികളെ ചോദ്യം ചെയ്ത ശേഷം പൊലീസിന്റെ നിഗമനം. ഫ്രീ ഫയര്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കാനാണ് […]

വാടക കുടിശ്ശിക ചോദിച്ചതിന് വ്യാജ പീഡന പരാതി നൽകി വനിതാ എസ് ഐ ; പരാതി കെട്ടിചമച്ചതെന്ന് കണ്ടെത്തിയതോടെ എസ്.ഐക്കെതിരെ വകുപ്പ് തല അന്വേഷണം

സ്വന്തം ലേഖിക കോഴിക്കോട്: വാടകക്കുടിശിക ചോദിച്ചതിന് വീട്ടുടമയ്ക്കെതിരെ വ്യാജ പീഡന പരാതി നല്‍കിയ വനിതാ എസ്‌ഐക്കെതിരെ പൊലീസ് വകുപ്പ് തല അന്വേഷണം തുടങ്ങി. കോഴിക്കോട് മെഡിക്കല്‍ കോളജ് അസിസ്റ്റന്‍റ് കമ്മീഷണര്‍ ഓഫീസിലെ വനിതാ എസ്‌ഐ സുഗുണവല്ലിക്കെതിരെയാണ് അന്വേഷണം. സുഗുണവല്ലി കഴിഞ്ഞ നാലു മാസമായി വാടക നല്‍കുന്നില്ലെന്ന് കാണിച്ച്‌ പന്നിയങ്കരയില്‍ നിന്നുളള കുടുംബമാണ് ഇന്‍സ്പെക്ടര്‍ക്ക് പരാതി നല്‍കിയത്. പരാതിയില്‍ അന്വേഷണം നടത്താനായി സിഐ വിളിപ്പിച്ചെങ്കിലും എസ്‌ഐ സുഗുണവല്ലി ആദ്യം ഹാജരായില്ല. നാലു ദിവസത്തിന് ശേഷം പന്നിയങ്കര സ്റ്റേഷനില്‍ എത്തിയ സുഗുണവല്ലി വീട്ടുടമയുടെ മകളുടെ ഭര്‍ത്താവ് തന്‍റെ […]

മൊബൈൽ കടയിലെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയിച്ച് നഗ്നചിത്രങ്ങളും, വീഡിയോയും കൈക്കലാക്കി ഭീഷണിപ്പെടുത്തി; യുവാവ് പിടിയിൽ; സംഭവം പാലായിൽ

സ്വന്തം ലേഖകൻ പാല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പ്രലോഭിപ്പിച്ച് നഗ്ന ചിത്രങ്ങളും വീഡിയോകളും എടുത്തു നിന്തരം ചാറ്റിങ്ങിലൂടെ ശല്യം ചെയ്ത വയനാട് പെരിയ സ്വദേശിയായ യുവാവിനെ പാലാ പോലീസ് അറസ്റ്റ് ചെയ്തു .മനന്തവാടി സ്വദേശി അജ്മൽ 22 ആണ് പിടിയിലായത് ഈ യുവാവ് പാലായിലുള്ള മൊബൈൽ ഷോപ്പിൽ ജോലി ചെയ്തു വരവേ മൊബൈൽ ഷോപ്പിൽ എത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി സൗഹൃദത്തിൽ ആകുകയും തുടർന്ന് പെൺകുട്ടിയുടെ മൊബൈൽ ഫോൺ മൊബൈൽ നമ്പർ കരസ്ഥമാക്കുകയും പെൺകുട്ടിയുമായി നിരന്തരം ചാറ്റ് ചെയ്തും തുടർന്ന് വിവാഹവാഗ്ദാനം നൽകി […]

വീടിന് നേരെ ബോംബേറ്; പ്രതി പിടിയിൽ

സ്വന്തം ലേഖകൻ കഴക്കൂട്ടം: വീടിന് നേരേ നാടൻ ബോംബ് എറിഞ്ഞ് നാശനഷ്ടം വരുത്തിയ കേസ്സിലെ പ്രതിയെ കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തു. ആറ്റിപ്ര കല്ലിംഗൽ ശരണ്യ ഭവനിൽ 22 വയസ്സുള്ള ശരത്തിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം 4-നാണ് സംഭവം നടന്നത്. രാത്രി 12 മണിയോടെ ഓട്ടോറിക്ഷ ഓടിച്ചു വന്ന പ്രതി, തൃപ്പാദപുരം സ്വദേശി ചന്ദ്രന്റെ വീടിന് നേരെ നാടൻ ബോംബ് എറിഞ്ഞ് വീടിൻ്റെ മേൽക്കൂര തകർത്ത ശേഷം ഒളിവിൽ പോവുകയായിരുന്നു. പ്രതിയെ അന്വേഷിച്ചു വരവെ സൈബർ സിറ്റി അസ്സിസ്റ്റന്റ് കമ്മീഷണർ ഹരി […]