play-sharp-fill
നടന്‍ വിജയ് സേതുപതിക്ക് നേരെ ആക്രമണം; മലയാളി യുവാവ് പിടിയില്‍; ഫോട്ടോ എടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതര്‍ക്കമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ്

നടന്‍ വിജയ് സേതുപതിക്ക് നേരെ ആക്രമണം; മലയാളി യുവാവ് പിടിയില്‍; ഫോട്ടോ എടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതര്‍ക്കമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ്

സ്വന്തം ലേഖിക

ബംഗളുരു: നടന്‍ വിജയ് സേതുപതിയെ വിമാനത്താവളത്തില്‍വെച്ച്‌ ആക്രമിച്ച മലയാളി യുവാവ് പിടിയില്‍.

ചൊവ്വാഴ്ച രാത്രിയാണ് നടന്‍ വിജയ് സേതുപതിയെയും ഒപ്പമുണ്ടായിരുന്നവരും ബംഗളുരു വിമാനത്താവളത്തില്‍ വെച്ച്‌ ആക്രമിക്കപെട്ടത്. അന്തരിച്ച കന്നഡ സൂപ്പര്‍താരം പുനീത് രാജ്കുമാറിന് ആദരാജ്ഞലി അര്‍പ്പിക്കാന്‍ ബംഗളുരുവില്‍ എത്തിയതായിരുന്നു വിജയ് സേതുപതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫോട്ടോ എടുക്കുന്നതുമായി ബന്ധപ്പെട്ട് വിമാനത്തില്‍ വച്ചുണ്ടായ വാക്കുതര്‍ക്കമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് അറിയിച്ചു. വിമാനത്താവളത്തിന് പുറത്തേക്ക് നടക്കുന്നതിനിടെ വിജയ് സേതുപതിയെ ജോണ്‍സണ്‍ പിന്നില്‍ നിന്ന് ചവിട്ടി വീഴ്ത്താന്‍ ശ്രമിക്കുകയായിരുന്നു.

വിജയ് സേതുപതിക്കൊപ്പം ഫോട്ടോ എടുക്കാന്‍ ജോണ്‍സണ്‍ അനുവാദം ചോദിച്ചെങ്കിലും ഇയാള്‍ മദ്യലഹരിയില്‍ ആയതിനാല്‍ അനുവാദം നല്‍കിയില്ല.

ഇതാണ് പ്രകോപനത്തിന് കാരണമായതെന്ന് പോലീസ് വ്യക്തമാക്കി. വിജയ് സേതുപതിയുടെ ഒപ്പമുണ്ടായിരുന്ന നടന്‍ മഹാഗാന്ധിക്കും മര്‍ദ്ദനമേറ്റു.

അതേസമയം കേസിന് താല്‍പ്പര്യമില്ലെന്ന് വിജയ് സേതുപതി പോലീസിനെ അറിയിച്ചു. എന്നാല്‍, ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ബെംഗളൂരു പോലീസ് സ്വമേധയാ കേസ് എടുക്കുകയായിരുന്നു.