പാലാ റോഡിൽ കാറുകൾ കൂട്ടിയിടിച്ച് യാത്രക്കാരൻ മരിച്ച സംഭവം: കാർ ഡ്രൈവർക്ക് ഒരു വർഷം തടവും രണ്ടായിരം രൂപ പിഴയും

സ്വന്തം ലേഖകൻ കോട്ടയം: പാലാ റോഡിൽ കാറുകൾ കൂട്ടിയിടിച്ച് ഡ്രൈവർ മരിച്ച സംഭവത്തിൽ യുവാവിന് ഒരു വർഷം തടവും രണ്ടായിരം രൂപ പിഴയും. ളാലം കിഴതടിയൂർ ഞാവള്ളിപുത്തൻപുരയിൽ സെബാസ്റ്റ്യന്റെ മകൻ ഡെന്നി സെബാസ്റ്റ്യൻ (46) മരിച്ച സംഭവത്തിൽ, അപകടത്തിനിടയാക്കിയ കാറിന്റെ ഡ്രൈവറായിരുന്ന കിടങ്ങൂർ സൗത്ത് കരയിൽ കാവിൽകുന്നുംപുറം വീട്ടിൽ ഹരികൃഷ്ണൻ നായർ (26)നെയാണ് ഏറ്റുമാനൂർ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് സന്തോഷ് ദാസ് ശിക്ഷിച്ചത്. ഡെന്നിയ്‌ക്കൊപ്പം കാറിലുണ്ടായിരുന്ന യാത്രക്കാരന് സാരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. 2014 ലായിരുന്നു കേസിനാസ്പദമായ സംഭവം. ഏറ്റുമാനൂർ ഭാഗത്തു നിന്നു പോകുകയായിരുന്ന കാറിൽ […]

ബിഷപ്പ് ഫ്രാങ്കോ കേസിൽ വിചാരണ ഉടൻ: കുറ്റപത്രം കോടതി ഫയലിൽ സ്വീകരിച്ചു; മേയ് പത്തിന് ബിഷപ്പ് ഫ്രാങ്കോ കോടതിയിൽ നേരിട്ട് ഹാജരാകണം

തേർഡ് ഐ ബ്യൂറോ കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ നേരിട്ട് കോടതിയിൽ ഹാജരാകണമെന്ന് ഉത്തരവ്. മേയ് പത്തിന് പാലാ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ നേരിട്ട് ഹാജരാകണമെന്നാണ് ഉത്തരവിറങ്ങിയിരിക്കുന്നത്. കേസിൽ പൊലീസ് തയ്യാറാക്കിയ കുറ്റപത്രം കോടതി ഫയലിൽ സ്വീകരിക്കുകയും ചെയ്തു. കേസിൽ വിചാരണ നടപടികൾ ആരംഭിക്കുന്നതിനു മുന്നോടിയായാണ് ഇപ്പോൾ കേസ് കോടതി പരിഗണിക്കുന്നത്. കേസിൽ കന്യാസ്ത്രീയുടെ പരാതി പുറത്ത് വന്ന് ഒരു വർഷമാകുമ്പോഴാണ് കേസിന്റെ വിചാരണ നടപടികൾ ആരംഭിക്കാൻ ഒരുങ്ങുന്നത്. 2018 ജൂൺ 17 നാണ് ജലന്ധർ രൂപത അദ്ധ്യക്ഷനായിരുന്ന ബിഷപ്പ് ഫ്രാങ്കോ […]

മലപ്പുറം താനൂരിൽ നഗരസഭാ കൗൺസിലർ ഉൾപ്പടെ രണ്ടു മുസ്ലീം ലീഗ് പ്രവർത്തകർക്ക് വെട്ടേറ്റു

സ്വന്തംലേഖകൻ മലപ്പുറം : മലപ്പുറം താനൂർ അഞ്ചുടിയിൽ നഗരസഭാ കൗൺസിലർ ഉൾപ്പടെ രണ്ടു മുസ്ലീം ലീഗ് പ്രവർത്തകർക്ക് വെട്ടേറ്റു. താനൂർ നഗരസഭ കൗൺസിലർ സി.പി.സലാം, ബന്ധു എ.പി.മൊയ്തീൻകോയ എന്നിവർക്കാണ് വെട്ടേറ്റത്. മൊയ്തീൻ കോയയെ ഒരു സംഘം ആളുകൾ വീട്ടിൽ കയറി വെട്ടുകയായിരുന്നു. ഇത് തടുക്കുന്നതിനിടെയാണ് കൗൺസിലർക്ക് വെട്ടേറ്റത്. പരിക്കേറ്റ ഇരുവരേയും കോട്ടക്കലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. .ആക്രമണത്തിനു പിന്നിൽ സി.പി.എമ്മെന്ന് മുസ്ലീം ലീഗ് ആരോപിച്ചു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ അഞ്ചുടി ഉൾപ്പടെയുള്ള തീരദേശ മേഖലയിൽ പൊലിസ് സുരക്ഷ ശക്തമാക്കി.

അവനെ കൊല്ലാം, ഞാൻ ചെയ്തോളാം’ : കെവിനെ കൊന്നത് തന്നെ: പ്രതികളുടെ വാട്‌സ്അപ്പ് സന്ദേശം കോടതിയിൽ; ഷാനുവിനും അച്ഛനും കുരുക്ക് മുറുകുന്നു; ആദ്യഘട്ട വിചാരണ പൂർത്തിയായി

തേർഡ് ഐ ബ്യൂറോ കോട്ടയം: കെവിനെ പ്രതികൾ അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നുവെന്ന് വ്യക്തമാകുന്ന കൂടുതൽ തെളിവുകൾ പുറത്തു വന്നു. കേസിന്റെ വിചാരണയുടെ ആദ്യഘട്ടം പൂർത്തിയായ വെള്ളിയാഴ്ചയാണ് കേസിൽ ഏറെ നിർണ്ണായകമാകുന്ന തെളിവുകൾ കോടതിയിൽ പ്രദർശിപ്പിച്ചത്. ‘അവനെ കൊല്ലാം, ഞാൻ ചെയ്തോളാം’ എന്ന് കെവിന്റെ പേര് സഹിതം ഷാനു അച്ഛൻ ചാക്കോയ്ക്ക് അയച്ച വാട്‌സ്അപ്പ് സന്ദേശമാണ് കോടതിയിൽ പ്രദർശിപ്പിച്ചത്. ഇത് അടക്കമുള്ള തെളിവുകൾ പ്രതികൾക്ക് ഏറെ കുരുക്കാവുന്നതാണ്. പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എസ്.ജയചന്ദ്രൻ മുമ്പാകെ സ്‌പെഷ്യൽ പ്രോസിക്യുട്ടർ അഡ്വ.സി.എസ് അജയനാണ് തെളിവുകൾ ഹാജരാക്കിയത്. കേസിലെ 89 -ാം […]

മദ്യപിച്ച് സ്റ്റേഷൻ ഡ്യൂട്ടി; രണ്ടു പോലീസുകാർക്ക് സസ്‌പെൻഷൻ.

സ്വന്തം ലേഖകൻ തിരുവനന്തപുരം: മദ്യപിച്ച് സ്റ്റേഷ ഡ്യൂട്ടി ചെയ്ത രണ്ടു പോലീസുകാരെ തിരുവനന്തപുരം ജില്ലാ പോലീസ് മേധാവി സസ്‌പെൻഡ് ചെയ്തു. പൊന്മുടി വയർലെസ് സ്റ്റേഷനിലെ പോലീസുകാർക്കെതിരേയാണ് നടപടിയുണ്ടായത്. അഞ്ച് പേർക്കെതിരേ എസ്പിയുടെ നിർദ്ദേശപ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്.സ്റ്റേഷനിൽ എസ്പി നടത്തിയ മിന്നൽ പരിശോധനയ്ക്കിടെയാണ് പോലീസുകാർ മദ്യപിച്ച് സ്റ്റേഷനിലിരിക്കുന്നത് കണ്ടെത്തിയത്. തുടർന്ന് ഉടനടി എസ്പി നടപടി സ്വീകരിക്കുകയായിരുന്നു. ഇവർക്കെതിരേ കൂടുതൽ വകുപ്പുതല നടപടിക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.

നടിയെ ആക്രമിച്ച കേസിന്റെ വിചാരണ സുപ്രീം കോടതി സ്റ്റേ ചെയ്തു.

സ്വന്തം ലേഖകൻ ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണയ്ക്ക് സുപ്രീം കോടതിയുടെ സ്റ്റേ. മെമ്മറി കാർഡ് രേഖയാണോ തൊണ്ടിമുതലാണോ എന്നത് വ്യക്തമാക്കാൻ കൂടുതൽ സമയം വേണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നു. വിഷയത്തിൽ വെള്ളിയാഴ്ച മറുപടി നൽകണമെന്നായിരുന്നു സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നത്.എന്നാൽ ഇക്കാര്യത്തിൽ മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്നും വേനലവധിക്ക് ശേഷം കോടതി തുറക്കുമ്പോൾ മറുപടി നൽകാമെന്നും സംസ്ഥാന സർക്കാർ ഇന്ന് കോടതിയെ അറിയിച്ചു.ഇതേതുടർന്നാണ് കേസിന്റെ വിചാരണ സുപ്രീം കോടതി സ്റ്റേ ചെയ്തത്. വിചാരണ സ്റ്റേ ചെയ്യേണ്ട ആവശ്യമില്ലെന്നും മെമ്മറി കാർഡിന്റെ കാര്യത്തിൽ തീരുമാനം […]

ഉസാമാ ബിൻലാദന്റെ ചിത്രം പതിച്ച കാർ കൊല്ലത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു.

കൊല്ലം: കൊല്ലപ്പെട്ട ആഗോള ഭീകരനും അൽ ഖ്വയ്ദ മേധാവിയുമായ ഉസാമാ ബിൻലാദൻറെ ചിത്രം പതിച്ച കാർ കൊല്ലം പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലം പള്ളിമുക്കിൽ വച്ചാണ് ഈ കാർ പൊലീസിൻറെ ശ്രദ്ധയിൽപ്പെടുന്നത്. കാർ കസ്റ്റഡിയിലെടുത്ത പൊലീസ് വാഹനത്തിന്റെ ഉടമയെ ചോദ്യം ചെയ്തു വരികയാണ്.ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിൽ നടന്ന ഭീകരാക്രമണത്തിന് ശേഷം കേരളത്തിൽ നിന്നും ചിലരെ സുരക്ഷാ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തിരുന്നു. സമുദ്രാതിർത്തി വഴി ലങ്കയിൽ നിന്നും ചാവേറുകൾ കേരളത്തിലും എത്തിയേക്കാം എന്ന വിവരത്തെ തുടർന്ന് കനത്ത ജാഗ്രതയാണ് സുരക്ഷാ ഏജൻസികൾ പുലർത്തി പോരുന്നത്. തീവ്രവാദ ആശയധാരകളോടും തീവ്രവാദി […]

കെവിനെ കൊന്നത് അച്ഛനും സഹോദരനും ചേർന്നു തന്നെ: ഗൂഡാലോചനയിൽ ഇരുവർക്കുമുള്ള പങ്ക് ശരിവച്ച് നീനുവിന്റെ മൊഴി: നീനുവിന്റെ നിർണ്ണായക മൊഴി പ്രതികൾക്കു കുരുക്കാവും

തേർഡ് ഐ ബ്യൂറോ കോട്ടയം: കെവിൻ കേസിൽ പ്രതികൾക്കെതിരെ നിർണ്ണായ മൊഴി നൽകി കൊല്ലപ്പെട്ട കെവിന്റെ കാമുകി നീനു. വിചാരണ നടന്ന പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി എസ്.ജയചന്ദ്രൻ മുമ്പാകെയാണ് നീനു വ്യാഴാഴ്ച എത്തി നിർണ്ണായക മൊഴി നൽകിയത്. പ്രതികളെ ഏറെ പ്രതിരോധത്തിലാക്കുന്നതാണ് ഇവരെ നേരിട്ട് ബാധിക്കുന്ന നീനുവിന്റെ മൊഴികൾ. അച്ഛൻ ചാക്കോയ്ക്കും, സഹോദരനും കേസിലെ ഒന്നാം പ്രതിയുമായ ഷാനു ചാക്കോയ്ക്കും എതിരായതാണ് നീനു ഇപ്പോൾ നൽകിയിരിക്കുന്ന മൊഴി. കോടതിമുറിയിൽ പൊട്ടിക്കരഞ്ഞ നീനു, അന്ന് ഗാന്ധിനഗർ എസ്.ഐ ആയിരുന്ന എം.എസ് ഷിബുവിനൈതിരെയും മൊഴി നൽകി. […]

എസ്.എച്ച് മൗണ്ടിലെ ഫിനിക്‌സ് വിദേശ ജോലി തട്ടിപ്പ്: സ്ഥാപന ഉടമയുടെ അച്ഛനും, സഹോദരനും അറസ്റ്റിൽ: ഇരുവരെയും റിമാൻഡ് ചെയ്തു

സ്വന്തം ലേഖകൻ കോട്ടയം: എസ്എച്ച് മൗണ്ടിലെ ഫിനിക്‌സ് തട്ടിപ്പുകേസിൽ സ്ഥാപനം ഉടമ റോബിന്റെ അച്ഛനും സഹോദരനും അറസ്റ്റിലായി. ഇരുവരെയും ഗാന്ധിനഗർ പൊലീസാണ് അറസ്റ്റ് ചെയ്തത്. റോബിന്റെ അച്ഛൻ കൈപ്പുഴ ഇടമറ്റം വീട്ടിൽ മാത്യു (60), സഹോദരൻ തോമസ് മാത്യു (32) എന്നിവരെയാണ് ഗാന്ധിനഗർ സ്‌റ്റേഷൻ ഹൗസ് ഓഫിസർ സി.ഐ ധനപാലൻ അറസ്റ്റ് ചെയ്തത്. ഇരുവരെയും ഏറ്റുമാനൂർ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡും ചെയ്തു. കേസിലെ പ്രതിയായ റോബിൻ മാത്യുവിന്റെ അച്ഛനും സഹോദരനും കേസുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. തുടർന്നാണ് ഇരുവരെയും പൊലീസ് കസ്റ്റഡിയിൽ […]

ഫിനിക്‌സ് വിദേശ ജോലി തട്ടിപ്പ്: സ്ഥാപനത്തിന്റെ ഉടമ റോബിൻ വിദേശത്തേയ്ക്ക് കടന്നു; വിദേശത്തേയ്ക്ക് മുങ്ങിയത് സംസ്ഥാനത്തിന് പുറത്തെ വിമാനത്താവളത്തിൽ നിന്ന്; അഞ്ചു ദിവസത്തെ മറവിൽ കോടികൾ തട്ടിയെടുത്ത് പ്രതി കടന്നതായി സൂചന

തേർഡ് ഐ ബ്യൂറോ കോട്ടയം: എസ്എച്ച് മൗണ്ടിലെ ഫിനിക്‌സ് കൺസൾട്ടൻസി ആൻഡ് ട്രാവൽ ഏജൻസിയുടെ മറവിൽ തട്ടിപ്പ് നടത്തിയ സ്ഥാപന ഉടമ റോബിൻ മാത്യു വിദേശത്തേയ്ക്ക് കടന്നതായി സൂചന. തട്ടിപ്പ് നടത്തിയ ശേഷം ലഭിച്ച തുക വിവിധ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിച്ച ശേഷമാണ് പ്രതി വിദേശത്തേയ്ക്ക് കടന്നതെന്നാണ് പൊലീസിനു ലഭിച്ചിരിക്കുന്ന സൂചന. സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ പൊലീസ് നിരീക്ഷണമുണ്ടാകുമെന്നു സൂചന ലഭിച്ചതിനെ തുടർന്ന് പ്രതി സംസ്ഥാനത്തിന് പുറത്തെ വിമാനത്താവളത്തിൽ നിന്നാണ് രക്ഷപെട്ടതെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിക്കുന്ന സൂചന. കൈപ്പുഴ ഇടമറ്റം റോബിൻ മാത്യു (30)വാണ് സാധാരണക്കാരുടെ […]