ഗുണ്ടാ – റിയല്‍ എസ്റ്റേറ്റ് സംഘങ്ങളുമായി അടുത്ത ബന്ധം; റെയില്‍വേ പൊലീസ് ഇന്‍സ്പെക്ടര്‍ക്ക് സസ്പെന്‍ഷന്‍; കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ഉടൻ നടപടി
സ്വന്തം ലേഖിക
തിരുവനന്തപുരം: ഗുണ്ടാ – റിയല്‍ എസ്റ്റേറ്റ് സംഘങ്ങളുമായി ബന്ധമുണ്ടന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ റെയില്‍വെ പൊലീസ് ഇന്‍സ്പെക്ടര്‍ അഭിലാഷ് ഡേവിഡിനെ സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്തു.
തിരുവനന്തപുരത്തെ ഗുണ്ടാ ബന്ധം സംബന്ധിച്ച റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് സസ്പെന്‍ഷന്‍. കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വരുമെന്നാണ് വിവരം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊലീസുകാരുടെ ഗുണ്ടാ ബന്ധം സംബന്ധിച്ച് ഇന്റലിജന്‍സ് വിഭാഗം സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. എസ്‌ഐ, ഇന്‍സ്പെക്ടര്‍, ഡിവൈഎസ്‌പി റാങ്കിലുള്ളവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് വിവരം.
മുഖ്യമന്ത്രിയുടെ ഓഫീസും പൊലീസുകാരുടെ ഗുണ്ടാ ബന്ധത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ ഒരാഴ്ചക്കിടെ തലസ്ഥാനത്ത് നടന്നത് അമ്പരിപ്പിക്കുന്ന അക്രമസംഭവങ്ങളായിരുന്നു.
ഒരിടവേളയ്ക്ക് ശേഷം സജീവമായ രണ്ട് ഗുണ്ടാനേതാക്കളെ പിടികൂടാന്‍ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല.