ഭാര്യയുമായി വാക്കുതർക്കം; കൊച്ചിയില്‍ യുവാവിനെ ഭാര്യവീട്ടുകാര്‍ തല്ലിക്കൊന്നത് കമ്പി വടി കൊണ്ട്; മരണം തലയ്ക്ക് ഗുരുതര പരിക്കേറ്റ്; ബിബിന്റെ ഭാര്യ ഉള്‍പ്പടെ മൂന്ന് പേര്‍ കസ്റ്റഡിയില്‍
സ്വന്തം ലേഖിക
കൊച്ചി: കൊച്ചിയില്‍ യുവാവ് ഭാര്യവീട്ടുകാരുടെ മര്‍ദ്ദനമേറ്റ് മരിച്ചു.
എളങ്കുന്നപ്പുഴ സ്വദേശി ബിബിന്‍ ബാബു (39) ആണ് കൊല്ലപ്പെട്ടത്.
സംഭവത്തില്‍ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊല്ലപ്പെട്ട ബിബിന്‍ ബാബുവിന്റെ ഭാര്യ വിനി മോള്‍, ഭാര്യ സഹോദരന്‍ വിഷ്ണു (28), ഭാര്യ പിതാവ് സതീശന്‍ (60) എന്നിവരെയാണ് ഞാറക്കല്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.
പ്രതികള്‍ക്കെതിരേ കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ട്.
ഭാര്യാപിതാവിന്റെയും സഹോദരന്റെയും മര്‍ദനമേറ്റാണ് യുവാവിന്റെ മരണം. തലയ്ക്ക് കമ്പി വടികൊണ്ട് അടിയേറ്റ് ഗുരുതരമായി പരുക്കേറ്റിരുന്നു.
ബിബിനുമായി വഴക്കിട്ട് ഒരാഴ്ചയായി എളങ്കുന്നപ്പുഴയിലുള്ള സ്വന്തം വീട്ടിലായിരുന്നു ഭാര്യ വിനിമോള്‍.
ഇന്നലെ ഉച്ചയോടെ ബിബിന്‍ ഭാര്യ വീട്ടില്‍ എത്തിയിരുന്നു. തുടര്‍ന്ന് വിനിമോളുമായി വാക്കുതര്‍ക്കമായി.
പിന്നാലെ ഭാര്യ വിനിമോള്‍, സഹോദരന്‍ വിഷ്ണു, അച്ഛന്‍ സതീശന്‍ എന്നിവര്‍ ചേര്‍ന്ന് ബിബിനെ മര്‍ദിക്കുകയായിരുന്നു. കമ്പി വടി കൊണ്ട് തലക്കും ശരീര ഭാഗങ്ങളിലും മാരകമായി അടിയേറ്റ ബിബിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. തലയ്ക്ക് ഗുരുതര പരുക്കേറ്റിരുന്നു.